ലക്ഷങ്ങൾ നേടിത്തരുന്ന കൃഷിയെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാൽ, തമിഴ്നാട് പല്ലടം മുത്താണ്ടിപ്പാളയത്തെ എം.കെ.ദുരൈസ്വാമി പറയുന്നത് ഒരേക്കറിൽനിന്ന് 5–6 കോടി രൂപ കിട്ടാവുന്ന കൃഷിയെക്കുറിച്ചാണ്. അതും മണ്ണിളക്കാതെ, കള പറിക്കാതെ, വളമിടാതെ! ഒന്നിന് 40 രൂപ നിരക്കിൽ തൈകൾ വാങ്ങി നട്ടതാണ്. ഇത്തിരി വെള്ളവും

ലക്ഷങ്ങൾ നേടിത്തരുന്ന കൃഷിയെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാൽ, തമിഴ്നാട് പല്ലടം മുത്താണ്ടിപ്പാളയത്തെ എം.കെ.ദുരൈസ്വാമി പറയുന്നത് ഒരേക്കറിൽനിന്ന് 5–6 കോടി രൂപ കിട്ടാവുന്ന കൃഷിയെക്കുറിച്ചാണ്. അതും മണ്ണിളക്കാതെ, കള പറിക്കാതെ, വളമിടാതെ! ഒന്നിന് 40 രൂപ നിരക്കിൽ തൈകൾ വാങ്ങി നട്ടതാണ്. ഇത്തിരി വെള്ളവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷങ്ങൾ നേടിത്തരുന്ന കൃഷിയെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാൽ, തമിഴ്നാട് പല്ലടം മുത്താണ്ടിപ്പാളയത്തെ എം.കെ.ദുരൈസ്വാമി പറയുന്നത് ഒരേക്കറിൽനിന്ന് 5–6 കോടി രൂപ കിട്ടാവുന്ന കൃഷിയെക്കുറിച്ചാണ്. അതും മണ്ണിളക്കാതെ, കള പറിക്കാതെ, വളമിടാതെ! ഒന്നിന് 40 രൂപ നിരക്കിൽ തൈകൾ വാങ്ങി നട്ടതാണ്. ഇത്തിരി വെള്ളവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷങ്ങൾ നേടിത്തരുന്ന കൃഷിയെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാൽ, തമിഴ്നാട് പല്ലടം മുത്താണ്ടിപ്പാളയത്തെ എം.കെ.ദുരൈസ്വാമി പറയുന്നത് ഒരേക്കറിൽനിന്ന് 5–6 കോടി രൂപ കിട്ടാവുന്ന കൃഷിയെക്കുറിച്ചാണ്. അതും മണ്ണിളക്കാതെ, കള പറിക്കാതെ, വളമിടാതെ! ഒന്നിന് 40 രൂപ നിരക്കിൽ തൈകൾ വാങ്ങി നട്ടതാണ്. ഇത്തിരി വെള്ളവും ചാണകപ്പൊടിയും മാത്രം നൽകി. വിളവെടുക്കാൻ 15–20 വർഷം കാത്തിരിക്കണമെന്നു മാത്രം.  

ദുരൈസാമി

വീടിനു ചുറ്റമുള്ള 40 ഏക്കറിൽ 35 ഏക്കറിലും കാടുപോലെ വളരുന്ന ചെറുമരങ്ങളാണ് ദുരൈസ്വാമിയുടെ വേറിട്ട  കൃഷി. നട്ടിട്ട് 15 വർഷത്തിലേറെയായെങ്കിലും ശരാശരി 20 ഇഞ്ച് മാത്രം ചുറ്റളവുള്ള, തിരിച്ചറിയാത്തവർക്ക് വിറകിനുമാത്രം യോജിച്ചതെന്നു തോന്നുന്ന ചെറുമരങ്ങൾ! എന്നാൽ, ഈ തോട്ടത്തിലെ ഷെഡുകളിൽ വളരുന്ന പതിനായിരക്കണക്കിനു ബ്രോയിലർ കോഴികൾക്കും നൂറുകണക്കിനു ചെമ്മരിയാടുകൾക്കും ലഭിക്കാത്ത പരിഗണനയും കരുതലുമാണ്  ഈ മരങ്ങൾക്കു കിട്ടുന്നത്. സംശയിക്കേണ്ടാ, ദുരൈസ്വാമി നട്ടുവളർത്തുന്നതു ചന്ദനം തന്നെ. പത്തോ നൂറോ ആയിരമോ അല്ല പതിനായിരം ചന്ദനമരങ്ങള്‍. കോടികൾ കായ്ക്കുന്ന കാശുമരങ്ങള്‍ക്കു കാവലിരിപ്പാണ് സ്വാമിയുടെ ശരിക്കുമുള്ള പണി. 

ADVERTISEMENT

രണ്ട് ചന്ദനം പറമ്പിലുണ്ടെങ്കിൽ നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെടുമെന്നുറപ്പ്. എത്ര ഉറക്കമിളച്ചാലും ഒരു ദിവസം ചന്ദനം നഷ്ടപ്പെടാനുള്ള സാധ്യത അതിലേറെ. അങ്ങനെയങ്കിൽ പതിനായിരം ചന്ദനമരങ്ങൾ വളരുന്ന പറമ്പിനു നടുവിൽ ദുരൈസ്വാമി എങ്ങനെയാവും ഉറങ്ങുക? അതിനുളള വഴി അദ്ദേഹം തന്നെ കണ്ടെത്തിയിട്ടുണ്ട്. പാക്ക് അതിർത്തിയിൽ നുഴഞ്ഞു കയറുന്നവർപോലും ഈ കൃഷിയിടത്തിലെത്താന്‍ കഷ്ടപ്പെടും. അത്ര ദുര്‍ഘടമാണ് സുരക്ഷാവ്യൂഹം. രണ്ടു നിര മുള്ളുവേലികളാണ് അതിരില്‍. അതിനുള്ളിൽ  വൈദ്യുതവേലി. പോരാത്തതിനു  സിസി ടിവി ക്യാമറകളും. കന്നി ഇനത്തിൽപ്പെട്ട വേട്ടനായ്ക്കളുടെ കാവൽ കൂടിയുള്ളപ്പോൾ ദുരൈസ്വാമിക്ക്  ഉറങ്ങാം, സുഖമായി. ചുരുക്കത്തിൽ 5 സുരക്ഷാ കവചമാണ് ഈ തോട്ടത്തിലുള്ളത്. എങ്കിലും ചന്ദനക്കൃഷിയിൽ ഏറ്റവും വലിയ വെല്ലുവിളി കാവൽ തന്നെ എന്നതിൽ അദ്ദേഹത്തിനു തർക്കമില്ല.

Read also: ചന്ദനം നട്ടാൽ പണം കിട്ടുമോ? മുൻ വനം വകുപ്പ് ഉദ്യോഗസ്ഥന് പറയാനുള്ളത്

ചന്ദനത്തോട്ടം

പതിനാറു വർഷം മുന്‍പാണ് ചന്ദനക്കൃഷിയുടെ സാധ്യത ദുരൈസ്വാമി തിരിച്ചറിഞ്ഞത്. പൗൾട്രി ബിസിനസാണ് അന്നും ഇന്നും ഇദ്ദേഹത്തിന്റെ മുഖ്യ തൊഴിൽ. സെന്തിൽ ബ്രാൻഡിൽ‌ ബ്രോയിലർ ഹാച്ചറി, ഫാം, തീറ്റനിർമാണം എന്നിവ നടത്തുന്നു. ജലദൗർലഭ്യം മൂലം കൃഷി ഏറക്കുറെ പൂർണമായി നിലച്ച പ്രദേശമാണ് മുത്താണ്ടിപ്പാളയം. അതുകൊണ്ടുതന്നെ കോഴിവളർത്തൽ, വസ്ത്രനിർമാണം തുടങ്ങിയ ബിസിസനസുകളാണ് ഇവിടെ മുഖ്യം. തന്റെ ഗ്രാമത്തിലും പരിസരത്തുമായി 10 ലക്ഷം ബ്രോയിലർ കോഴികൾ വളരുന്നുണ്ടെന്ന് ദുരൈസ്വാമി ചൂണ്ടിക്കാട്ടി. കുടുംബസ്വത്തായി ലഭിച്ച സ്ഥലം 10 വർഷത്തോളം തരിശിട്ട ശേഷമാണ് 2005ൽ ചന്ദനം നട്ടത്.  വെള്ളമില്ലാത്തിടത്ത് കഷ്ടപ്പെട്ടു നട്ടുവളർത്തിയാൽ കാര്യമായി എന്തെങ്കിലും കിട്ടണമെന്നതിനാല്‍ പ്രീമിയം വില ലഭിക്കുന്ന വിളകൾ മാത്രമാണു പരിഗണിച്ചത്. വിവിധ ഘടകങ്ങൾ പരിഗണിച്ചു തിരഞ്ഞെടുത്തതു ചന്ദനം. സപ്പോട്ടപോലുള്ള 4000–5000 മറ്റു മരങ്ങളുമുണ്ട്. ജലക്ഷാമം രൂക്ഷമായതിനാൽ തുടക്കത്തിലേ  തുളളിനനയൊരുക്കി. 

കൃഷിരീതി

ADVERTISEMENT

ഒന്നര അടി ആഴവും ഒരടി വീതിയുമുള്ള കുഴികളെടുത്താണു ചന്ദനം നട്ടത്. 12 അടി അകലത്തിൽ ഏക്കറിന് 300 തൈകൾ വീതം 35 ഏക്കറിൽ 10,500 തൈകളാണു നട്ടത്.  1.5–2 അടി ഉയരമുള്ള തൈകൾ നട്ടില്ലെങ്കിൽ അതിജീവനനിരക്ക് മോശമാകുമെന്ന് അനുഭവത്തിലൂടെ ഇദ്ദേഹം പറയുന്നു. പരാദ സസ്യമായ ചന്ദനത്തിനു കൂട്ടായി ആതിഥേയ സസ്യവും വളർത്തേണ്ടതുണ്ട്. തീരെ ചെറുപ്രായത്തിൽ ചീരപോലുള്ള ചെറു ചെടികളും തൈ വളരുന്നതനുസരിച്ച് തുവരപോലുള്ള ചെടികളും വലുതായ ശേഷം ആര്യവേപ്പുമാണ് ആതിഥേയ സസ്യങ്ങളായി വളർത്തിയത്. ആതിഥേയ സസ്യം ചന്ദനത്തെ അമർത്തി വളരാതിരിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. 5 മരങ്ങൾക്ക് ഒരു വേപ്പുമരം വീതം നട്ടു. കാറ്റാടിമരം പരീക്ഷിച്ചെങ്കിലും യോജ്യമല്ലെന്നു തോന്നിയതിനാൽ ഒഴിവാക്കി. അതിഥേയ സസ്യമായി നടുന്ന മരങ്ങൾ നിശ്ചിത കാലമെത്തും മുൻപ് മുറിച്ചു നീക്കുകയോ ചെറുതാക്കുകയോ ചെയ്താൽ ചന്ദനത്തിന്റെ വളർച്ച മുരടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മരങ്ങൾക്ക് തുള്ളിനന

നട്ടു കഴിഞ്ഞാൽ പിന്നെ സംരക്ഷണം മാത്രമാണ് ചന്ദനക്കൃഷിക്കായി വേണ്ടിവരുന്ന അധ്വാനമെന്ന് ദുരൈ സ്വാമി. രാസവളമോ കീടനാശിനിയോ വേണ്ടാത്ത വിള. വരണ്ട കാലാവസ്ഥയാണ് പഥ്യം. കേരളത്തിലെ മഴ കുറഞ്ഞ പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം മിതമായ തോതിൽ സ്ഥിരമായ ജലലഭ്യത ഉറപ്പാക്കുകകയും വേണം. ഒരു തൈയ്ക്ക് 4 ദിവസത്തിലൊരിക്കൽ ഒരു ലീറ്റർ വെള്ളം മതി! വലുതാകുന്നതനുസരിച്ചു നൽകുന്ന ജലത്തിന്റെ തോത് കൂട്ടി ആഴ്ചയിലൊരിക്കൽ 50 ലീറ്റർ വരെയാക്കി. ഇപ്പോഴും ഇതേ തോതിലാണു നൽകുന്നത്. 

Read also: നാലു മരങ്ങൾ ‌വിറ്റപ്പോൾ അക്കൗണ്ടിലെത്തി 32 ലക്ഷം രൂപ; ഇത് റാണിയുടെ കഥ

തോട്ടത്തിൽ മേയുന്ന ചെമ്മരിയാടുകൾ

തോട്ടത്തിൽ മേയാൻ വിടുന്ന ചെമ്മരിയാടുകളാണ് ചന്ദനമരങ്ങൾക്ക് വേണ്ട ജൈവവളം ഉറപ്പാക്കുന്നതെന്ന് ദുരൈസ്വാമി. കോഴിഷെഡിൽനിന്നുള്ള കാഷ്ഠവും ചാണകവും നല്‍കാറുണ്ട്. ഇത്  മരത്തിൽനിന്ന്  3–4 അടി അകലെ വിതറിക്കൊടുക്കും. ആടും കോഴിയും നൽകുന്ന വരുമാനം 20 വർഷത്തെ കാത്തിരിപ്പുകാലം അതിജീവിക്കാനും സഹായകം. 150 ആടുകൾക്ക് ഒരു വർഷം കുറഞ്ഞ് 100–120 കുട്ടികളുണ്ടാവും. ഒരു കുഞ്ഞിന് കുറഞ്ഞത് 5000 രൂപ വച്ചു കണക്കുകൂട്ടിയാൽ പ്രതിവർഷം 5–6 ലക്ഷം രൂപ ആടുവളർത്തലിൽനിന്നുറപ്പ്.  

ADVERTISEMENT

മറ്റു വിളകളിൽനിന്നു വ്യത്യസ്തമായി കള നശിപ്പിച്ചാൽ ക്ഷീണിക്കുന്ന സസ്യമാണ് ചന്ദനം. അവയുടെ വേരുകളാണല്ലോ ചന്ദനത്തിന്റെ ഭക്ഷണസ്രോതസ്സ്. അതുകൊണ്ടുതന്നെ ഇവിടെ കളനാശിനിയും തളിക്കാറില്ല. ഈ സാഹചര്യത്തിൽ കള കാടായി വളരാതിരിക്കാനും പാമ്പുശല്യം കുറയ്ക്കാനും ആടുകള്‍ സഹായിക്കുന്നു.

വളം വേണ്ട, കള കളയരുത്

ചന്ദനത്തിനു രാസവളം തീരെ നൽകരുതെന്ന് ദുരൈസ്വാമി. മരത്തിനു വലിയ വണ്ണമുളളതുകൊണ്ടു മാത്രം നല്ല വില കിട്ടണമെന്നില്ല . ഉള്ളിലെ കാതലാണ് കാര്യം. ചന്ദനമരങ്ങൾ 5 വർഷം പ്രായമാകുമ്പോൾ പൂവിട്ടു തുടങ്ങുമെങ്കിലും തടിക്കു കാതലുണ്ടായിത്തുടങ്ങാൻ വീണ്ടും 3 വർഷം കാത്തിരിക്കണം. 15 വർഷമായ ചന്ദനം ഇപ്പോൾ വെട്ടിവിൽക്കാമെങ്കിലും പരമാവധി ആദായവും മികച്ച വിലയും കിട്ടാൻ 20 വര്‍ഷം കാത്തിരിക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.

Read also: ചന്ദനം കൃഷി ചെയ്താൽ കുരുക്കിലാവുമോ?

അഞ്ചു വർഷം കഴിഞ്ഞപ്പോൾ മുതൽ  പൂവിട്ടു കായ്കളുണ്ടാകുന്നുണ്ട്. ചന്ദനക്കായ്കൾ വീണു കിളിർത്തു കൃഷിയിടമാകെ ചന്ദനക്കാടായി. ഇപ്പോൾ  5–6 അടി അകലത്തിൽ വളരുന്ന ചന്ദനമരങ്ങൾ ഏറെ.  വീണു കിളിർക്കുന്ന ചന്ദനമോ ചുറ്റമുള്ള കളകളോ നശിപ്പിക്കാറില്ല. കൂടുതൽ കളകളുടെ വേര് മണ്ണിലുണ്ടെങ്കിൽ കൂടുതൽ കരുത്തോടെ ചന്ദനം വളരും.  വേരുകളുമായി ചന്ദനം സമ്പർക്കത്തിലാകുന്നതിനു മുന്‍പ്  അതിഥേയ വൃക്ഷത്തിന്റെ കമ്പ് മുറിക്കുന്നതും ചന്ദനത്തിനു ക്ഷീണമുണ്ടാക്കും. രണ്ടു വർഷമായി രാസവവളമോ ജൈവവളമോ ഈ തോട്ടത്തിൽ പ്രത്യേകം നൽകിയിട്ടില്ല. അതിനുമുൻപു ചാണകം / ജൈവ വളം ഏക്കറിന് ഒരു ടൺ വീതം നൽകിയിരുന്നു.  

കാശാണ് കാതൽ

ദുരൈസ്വാമിയുടെ കാതലുള്ള നിക്ഷേപം ചന്ദനം തന്നെ. 5 വർഷം കൂടി കഴിഞ്ഞാൽ  വെട്ടിത്തുടങ്ങാമെന്നാണ് കണക്കുകൂട്ടൽ. ഇപ്പോൾത്തന്നെ ഈ മരങ്ങൾക്ക് ശരാശരി 20 ഇഞ്ച് വണ്ണമുണ്ട്. വെട്ടുമ്പോൾ ഒരു മരത്തിൽനിന്നു ശരാശരി 30 കിലോ തടി കിട്ടുമെന്നാണു പ്രതീക്ഷ. ചന്ദനത്തിന്റെ വിളവെടുപ്പും വിൽപനയും വനം വകുപ്പു വഴിയാണ്. ചട്ടപ്രകാരമുള്ള വിഹിതം നൽകണമെന്നു മാത്രം. ഒരു കിലോ ചന്ദനത്തടിക്കു ശരാശരി 15,000  രൂപ (ടണ്ണിന് 1.5 കോടി രൂപ) വിലയുണ്ടെന്ന് ദുരൈസ്വാമി പറയുന്നു. 5 വർഷം കഴിഞ്ഞും ഇതേ വിലയാണെന്നു കണക്കാക്കിയാൽപോലും ശരാശരി 20 കിലോ ചന്ദനം കിട്ടുന്ന മരത്തിന് 3 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ പതിനായിരം മരം വിൽക്കുമ്പോൾ കിട്ടുന്നത് എത്രയാകുമെന്ന് ആലോചിച്ചു നോക്കൂ. വെറും 300 കോടി രൂപ!. അതായത്, ഏക്കറിന് 8 കോടി രൂപ!  അത്രയുമില്ലെങ്കിലും 6 കോടി രൂപ പ്രതീക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ദുരൈസ്വാമിയുടെ പക്ഷം. നഴ്സറിയിൽനിന്ന് 40 രൂപ വീതം നൽകി വാങ്ങിയ തൈകൾ 20–25 വർഷം പിന്നിടുമ്പോൾ നല്‍കാനിടയുള്ള ആദായമാണിത്. തുള്ളിനനയ്ക്കും മൂന്നു നിര വേലിക്കുമടക്കം ആകെ 5 കോടി രൂപ ചെലവായതായി ദുരൈസ്വാമി പറയുന്നു. 20 വർഷം കൊണ്ട് 40 ഇരട്ടിയായി വളരുന്ന നിക്ഷേപം– അതാണ് ദുരൈ സ്വാമിയുടെ ചന്ദനത്തോട്ടം. 

ഫോൺ: 9442104253

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക