നാടൻ ഇലുമ്പൻപുളി വേണം, അല്ലെങ്കിൽ വലിയ ഗൗരാമിമത്സ്യം വേണം. സൂപ്പർ മാർക്കറ്റിലും കടകളിലുമൊക്കെ അന്വേഷിച്ചു, കിട്ടിയില്ല. പിന്നെ എന്തു മാർഗം? ഒരു പക്ഷേ, അയലത്തെ വീട്ടുവളപ്പിലുണ്ടാകും. പക്ഷേ എങ്ങനെ അറിയും? അതിന് നിയർ 2 മീ ആപ് നിങ്ങളെ സഹായിക്കും. ആധുനിക കാലത്ത് അയൽക്കാർ തമ്മില്‍ കൊടുക്കൽവാങ്ങല്‍

നാടൻ ഇലുമ്പൻപുളി വേണം, അല്ലെങ്കിൽ വലിയ ഗൗരാമിമത്സ്യം വേണം. സൂപ്പർ മാർക്കറ്റിലും കടകളിലുമൊക്കെ അന്വേഷിച്ചു, കിട്ടിയില്ല. പിന്നെ എന്തു മാർഗം? ഒരു പക്ഷേ, അയലത്തെ വീട്ടുവളപ്പിലുണ്ടാകും. പക്ഷേ എങ്ങനെ അറിയും? അതിന് നിയർ 2 മീ ആപ് നിങ്ങളെ സഹായിക്കും. ആധുനിക കാലത്ത് അയൽക്കാർ തമ്മില്‍ കൊടുക്കൽവാങ്ങല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ ഇലുമ്പൻപുളി വേണം, അല്ലെങ്കിൽ വലിയ ഗൗരാമിമത്സ്യം വേണം. സൂപ്പർ മാർക്കറ്റിലും കടകളിലുമൊക്കെ അന്വേഷിച്ചു, കിട്ടിയില്ല. പിന്നെ എന്തു മാർഗം? ഒരു പക്ഷേ, അയലത്തെ വീട്ടുവളപ്പിലുണ്ടാകും. പക്ഷേ എങ്ങനെ അറിയും? അതിന് നിയർ 2 മീ ആപ് നിങ്ങളെ സഹായിക്കും. ആധുനിക കാലത്ത് അയൽക്കാർ തമ്മില്‍ കൊടുക്കൽവാങ്ങല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ ഇലുമ്പൻപുളി വേണം, അല്ലെങ്കിൽ വലിയ ഗൗരാമിമത്സ്യം വേണം. സൂപ്പർ മാർക്കറ്റിലും കടകളിലുമൊക്കെ അന്വേഷിച്ചു, കിട്ടിയില്ല. പിന്നെ എന്തു മാർഗം? ഒരു പക്ഷേ, അയലത്തെ വീട്ടുവളപ്പിലുണ്ടാകും. പക്ഷേ എങ്ങനെ അറിയും? അതിന് നിയർ 2 മീ ആപ് നിങ്ങളെ സഹായിക്കും. ആധുനിക കാലത്ത് അയൽക്കാർ തമ്മില്‍ കൊടുക്കൽവാങ്ങല്‍ സാധ്യമാക്കുന്ന ഈ ആപ് വഴി ഏത് ഉല്‍പന്നവും കൈമാറാം. കാർഷികോൽപന്നങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ എന്നിങ്ങനെ വീടുകളിൽ ഉല്‍പാദിപ്പിക്കുന്ന എന്തിനും വിപണിയൊരുക്കുന്ന ആപ്പിനു പിന്നിൽ പാലക്കാട്ടെ ഒരു സ്റ്റാർട്ടപ് സംരംഭമാണ്. യുവസംരംഭകനായ അരുണിന്റെയും ഭാര്യ രശ്മിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമിഗോസിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിയർ 2 മീ ആപ് അവതരിപ്പിക്കുന്നത്.

ടീം നിയർ2മി. ഇടതുനിന്ന് ആദ്യം അരുൺ

തുടക്കത്തിൽ പൂർണമായും സൗജന്യമാണ് ആപ്പിന്റെ സേവനം. പഴം–പച്ചക്കറികളും കിഴങ്ങുവിളകളും പാലും തൈരും നെയ്യും അച്ചാറും കുടംപുളിയും കരകൗശലവസ്തുക്കളുമൊക്കെ ഇപ്രകാരം വിൽക്കാം. ഉൽപന്നങ്ങൾ മാത്രമല്ല, സേവനങ്ങളും കൈമാറാം. വിൽക്കുന്നവരിൽനിന്നോ വാങ്ങുന്നവരിൽനിന്നോ കമ്മീഷൻ വാങ്ങുന്നില്ലെന്നത് നിയർ 2 മീയുടെ സവിശേഷത. വിൽക്കാനായാലും വാങ്ങാനായാലും ആപ്പിന്റെ വരിക്കാരായാല്‍ മതി. ഇപ്പോൾ തികച്ചും സൗജന്യമായി ഇതിൽ ചേരാമെന്നും ബിസിനസ് വിപുലമായ ശേഷം മാത്രമേ വരിസംഖ്യ ഈടാക്കുകയുള്ളൂവെന്നും അരുൺ അറിയിച്ചു. 4000 പേർ ഈ ആപ് ഉപയോഗിച്ചുതുടങ്ങി. വരിക്കാരായാൽ പിന്നെ ഓരോ ഇടപാടിനും പ്രത്യേകം പണം നൽകേണ്ടതില്ല. വർഷംതോറും വരിസംഖ്യ അടച്ചാല്‍ മതി. 

ADVERTISEMENT

പുഴഞണ്ടു മുതൽ റവയുണ്ടവരെ, പൊതുവിപണിയിൽ കിട്ടുന്നതിനൊപ്പം കിട്ടാത്ത ഉൽപന്നങ്ങളും ഇതിലൂടെ വാങ്ങാം. തീരെ ചെറിയ അളവിൽ ഉൽപന്നം വാങ്ങാനും വില്‍ക്കാനും വിൽക്കേണ്ടവർക്കും ഈ സേവനം ലഭിക്കും. സ്ത്രീകൾക്കു വീട്ടിലിരുന്ന് വരുമാനം കണ്ടെത്താം. ചെറുകിട ഉൽപാദകർക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിപണിയൊരുക്കുകയാണ് ഈ സംവിധാനമെന്നു അരുൺ. പ്രാദേശിക വിഭവങ്ങളുടെ വിനിയോഗത്തിലൂടെ ഫുഡ്മൈൽ കുറയ്ക്കാനും ഇതു സഹായിക്കും. 

എങ്ങനെ പ്രയോജനപ്പെടുത്താം

ADVERTISEMENT

ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനും ആഗ്രഹിക്കുന്ന വീട്ടമ്മമാരും കൃഷിക്കാരും  www.near2me.info എന്നി വെബ്സൈറ്റ് സന്ദർശിച്ച റജിസ്റ്റർ ചെയ്തു വരിക്കാരാവുകയും സ്വന്തം സ്ഥാനനിർണയം ( Geolocation) നടത്തുകയുമാണു വേണ്ടത്. വരിക്കാരായ ശേഷം വിൽക്കാൻ താൽപര്യമുള്ള ഉൽപന്നത്തിന്റെ പേരും വിവരണവും ഇതിൽ ടൈപ് ചെയ്തു നൽകണം. ഉൽപന്നത്തിന്റെ 2 ഫോട്ടോകൾ കൂടി ചേർക്കാം. മലയാളത്തിലും ഇംഗ്ലിഷിലും തമിഴിലും വിവരങ്ങള്‍ നല്‍കാം. ഒടിപി ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്.

ഡിജിറ്റൽ മാപ്പിന്റെ അടിസ്ഥാനത്തിൽ ഓരോ വരിക്കാരന്റെയും സ്ഥാനനിർണയം നടത്തിയശേഷം (geo location) നിശ്ചിത പരിധിക്കുള്ളിൽനിന്ന് ആവശ്യക്കാരെ/ വിൽപനക്കാരെ കണ്ടെത്തി നൽകാനാണ് ഈ ആപ് ശ്രമിക്കുക. എത്ര കിലോമീറ്ററിനുള്ളിലുള്ള  ഇടപാടുകാരെയാണ് വേണ്ടതെന്നു മുൻകൂട്ടി നിർദേശി ക്കാം. നിങ്ങൾ ആഗ്രഹിക്കുന്ന ഉൽപന്നം / സേവനം ഈ ദൂരപരിധിയില്‍ നൽകുന്നവരുടെ പട്ടിക ആപ്പിലൂടെ ലഭിക്കും. തുടർന്നുള്ള ഇടപാടുകളിൽ ആപ് പങ്കാളിയാവുന്നതല്ല. പരസ്പരം ഫോണിലൂടെയോ ഇ–മെയിലിലൂടെയോ ബന്ധപ്പെടുന്നതും ഇടപാട് ഉറപ്പിക്കുന്നതും ഉൽപന്നം കൈമാറുന്നതും കക്ഷികളുടെ ഉത്തരവാദിത്തം.  

ADVERTISEMENT

ഉൽപാദകരെയും സേവനദാതാക്കളെയും ഉപഭോക്താക്കളെയും പരസ്പരം പരിചയപ്പെടുത്തുക മാത്രം ചെയ്യുന്ന തികച്ചും ലളിതമായ സംവിധാനമായതിനാൽ മറ്റു കച്ചവടതാൽപര്യങ്ങളൊന്നും തങ്ങള്‍ക്കില്ലെന്ന് അരുൺ പറഞ്ഞു. കൃഷി ചെയ്യുന്നവർക്കു മാത്രമല്ല, പലഹാരങ്ങളുണ്ടാക്കി വിൽക്കുന്നവർക്കും മറ്റു പല സേവനങ്ങൾ നൽകുന്നവർക്കും ഇത് പ്രയോജനപ്പെടുത്താം. സേവനം ആവശ്യപ്പെടുന്നവർ പട്ടികയിൽനിന്നു താല്‍പര്യമുള്ള സേവനദാതാക്കളെ ബന്ധപ്പെടുകയും ഇരുകൂട്ടരുടെയും സൗകര്യമനുസരിച്ച് സേവനം ലഭ്യമാക്കുകയും ചെയ്താൽ മതി. നിങ്ങള്‍ക്കു ബ്രഷ് കട്ടര്‍ ഉപയോഗിച്ച് പറമ്പിലെ കള വെട്ടണമെന്നിരിക്കട്ടെ. സമീപപ്രദേശത്ത് കാടുവെട്ടൽ സേവനം നൽകുന്നവരുടെ പട്ടിക നിയർ ടു മീ നൽകും. താൽപര്യമുള്ളയാളെ വിളിച്ചു നിങ്ങള്‍ സംസാരിക്കുകയേ വേണ്ടൂ. നമുക്കു പറ്റിയ ആളല്ലെന്നു തോന്നിയാൽ അടുത്തയാളെ വിളിക്കാം. നിശ്ചിത ദൂരപരിധിയിൽ യോജ്യരായ ആളുകളെ കിട്ടിയില്ലെങ്കിൽ ദൂരപരിധി വർധിപ്പിച്ചു നൽകാം. അതുമല്ലെങ്കിൽ കിട്ടാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആപ്പിലൂടെ ആളെ അന്വേഷിക്കാം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുടുംബശ്രീ ഉൽപന്നങ്ങൾക്കു പുറമേ കൃഷിക്കാരുടെയും കർഷക ഗ്രൂപ്പുകളുടെയുമൊക്കെ ഉൽപന്നങ്ങൾ ഇതിലൂടെ ലഭിക്കും. കേക്കും ദോശമാവും പാനിപുരിയും പച്ചക്കറിയും വെളിച്ചെണ്ണയുമൊക്കെ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാൻ ഉൽപാദകർ നിയർ 2 മീ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യയിലും വിദേശത്തുമൊക്കെ ഐടി കമ്പനികളിൽ പ്രവർത്തിച്ചശേഷം അരുൺ കൃഷിചെയ്തു ജീവിക്കാനാണ് നാട്ടിലെത്തിയത്. എന്നാൽ, ചെറുകിട കർഷകർ നേരിടുന്ന വിപണനപ്രശ്നങ്ങൾ തിരിച്ചറിഞ്ഞപ്പോള്‍ ഐടി സാങ്കേതികവിദ്യയുടെ സഹായത്തോടെ അവയ്ക്കു പരിഹാരം കാണാൻ ശ്രമമായി. അതിന്റെ ഭാഗമായാണ് നിയർ2മീ രൂപം കൊണ്ടതെന്ന് അരുൺ പറഞ്ഞു. പ്രാദേശിക ഗ്രാമീണ കൂട്ടായ്കളിലെ ക്രയവിക്രയങ്ങൾ വർധിപ്പിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് അരുൺ പ്രതീക്ഷിക്കുന്നത്. 

web: near2me.info