ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത്‌ നാളികേര മേഖലയ്‌ക്കു നീണ്ടകാലയളവിൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ. ആഗോള തലത്തിൽ എണ്ണക്കുരു ഉൽപാദനം ഉയരുന്നതിനാൽ വിദേശ പാചകയെണ്ണകളുടെ പ്രവാഹം ആഭ്യന്തര കർഷകർക്ക്‌ ഭീഷണിയാകാതിരിക്കാൻ ഇറക്കുമതി ഡ്യൂട്ടിയിൽ വരുത്തിയ വർധനയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭ്യമായത്‌

ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത്‌ നാളികേര മേഖലയ്‌ക്കു നീണ്ടകാലയളവിൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ. ആഗോള തലത്തിൽ എണ്ണക്കുരു ഉൽപാദനം ഉയരുന്നതിനാൽ വിദേശ പാചകയെണ്ണകളുടെ പ്രവാഹം ആഭ്യന്തര കർഷകർക്ക്‌ ഭീഷണിയാകാതിരിക്കാൻ ഇറക്കുമതി ഡ്യൂട്ടിയിൽ വരുത്തിയ വർധനയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭ്യമായത്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത്‌ നാളികേര മേഖലയ്‌ക്കു നീണ്ടകാലയളവിൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ. ആഗോള തലത്തിൽ എണ്ണക്കുരു ഉൽപാദനം ഉയരുന്നതിനാൽ വിദേശ പാചകയെണ്ണകളുടെ പ്രവാഹം ആഭ്യന്തര കർഷകർക്ക്‌ ഭീഷണിയാകാതിരിക്കാൻ ഇറക്കുമതി ഡ്യൂട്ടിയിൽ വരുത്തിയ വർധനയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭ്യമായത്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങിയത്‌ നാളികേര മേഖലയ്‌ക്കു നീണ്ടകാലയളവിൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്‌ കർഷകർ. ആഗോള തലത്തിൽ എണ്ണക്കുരു ഉൽപാദനം ഉയരുന്നതിനാൽ വിദേശ പാചകയെണ്ണകളുടെ പ്രവാഹം ആഭ്യന്തര കർഷകർക്ക്‌ ഭീഷണിയാകാതിരിക്കാൻ ഇറക്കുമതി ഡ്യൂട്ടിയിൽ വരുത്തിയ വർധനയുടെ പ്രയോജനം ഏറ്റവും കൂടുതൽ ലഭ്യമായത്‌ രാജ്യത്തെ നാളികേര കർഷകർക്കാണ്‌. 

പ്രതികൂല കാലാവസ്ഥ നിമിത്തം ദക്ഷിണേന്ത്യയിൽ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നാളികേര ഉൽപാദനത്തിൽ വൻ ഇടിവ്‌ സംഭവിച്ചു. ആഗോള തലത്തിൽ ഏറ്റവുമധികം നാളികേരം ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ഇന്ത്യ ഈ രംഗത്തു പിന്നോക്കം പോയത്‌ നാം അറിഞ്ഞതുമില്ല. നാളികേര വികസന ബോർഡ്‌ രംഗത്തുണ്ടെങ്കിലും ഉൽപാദനം കുറയുന്നത്‌ വിലയിരുത്തുന്നതിൽ അവർക്ക്‌ വൻ വീഴ്‌ച്ച സംഭവിച്ചു.

ADVERTISEMENT

നാളികേര ഉൽപാദനത്തിൽ ശക്തമായ ഒരു മുന്നേറ്റത്തിന്‌ നമുക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌ തന്നെ രാജ്യം മൂന്നാം സ്ഥാനത്താണ്‌ നിലകൊള്ളുന്നത്‌. ഇന്തൊനീഷ്യയും ഫിലിപ്പൈൻസും ഉൽപാദനത്തിലും വിപണനത്തിലും രാജ്യാന്തര തലത്തിൽ കത്തിക്കയറുകയാണ്‌. നാളികേരത്തിൽനിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിൽ ആ രാജ്യങ്ങൾ കാണിക്കുന്ന ഉത്സാഹം കണ്ട്‌ രാജ്യാന്തര വിപണിയുടെ വാതായനങ്ങൾ അവർക്കു മുന്നിൽ മലർക്കെ തുറന്നിട്ടു.

ഈ രംഗത്തു മുന്നോൻ ശ്രമം നടത്തുന്ന വിയറ്റ്‌നാം നാളികേരവുമായി ചൈനീസ്‌ മാർക്കറ്റ്‌ പിടിക്കാൻ വലതുകാൽ വച്ചു. കഴിഞ്ഞമാസം മുതൽ അവർ ബീജിങ്ങിലേക്ക്‌ കയറ്റുമതിക്ക്‌ തുടക്കം കുറിച്ചു. നമ്മുക്കാവട്ടെ തേങ്ങാച്ചമ്മന്തിയിൽനിന്ന് ഒരു ചുവട്‌ മുന്നോട്ട്‌ നീങ്ങാനുമായില്ല. ഇളനീരിലും കൊപ്രയിലും വെളിച്ചെണ്ണയിലും നമ്മുടെ വികസനം അവസാനിച്ചപ്പോൾ ആഗോള വിപണിക്ക്‌ പ്രിയമേറിയ പല ഉൽപ്പന്നങ്ങളും നാളികേരത്തിൽനിന്നും വികസിപ്പിക്കാൻ മറ്റു രാജ്യങ്ങൾക്കായി.

ADVERTISEMENT

നിലവിൽ പ്രതികൂല കാലാവസ്ഥയിൽ നമ്മുടെ  ഉൽപാദനത്തിൽ എത്ര ശതമാനം ഇടിവ്‌ സംഭവിച്ചുവെന്ന്‌ വ്യക്തമായ ഒരു ഉത്തരം നൽകാൻ ഈ രംഗത്തുള്ള കേന്ദ്ര ഏജൻസിക്കായില്ല. വിളവ്‌ കുറയുമെന്ന മുൻകൂട്ടി വിലയിരുത്തി കർഷകർക്ക്‌ ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം അവർ നൽകിയതുമില്ല. നാളികേര ഉൽപാദനത്തിൽ സംഭവിച്ച ഇടിവ്‌ വിപണി വില ഏത്‌ തലത്തിലേക്ക്‌ ഉയർത്തുമെന്ന്‌ കർഷകർക്ക്‌ മുൻകൂർ വിലയിരുത്തൽ നൽകുന്ന കാര്യത്തിൽ നാളികേര വികസന ബോർഡ്‌ ഒരു പരാജയവുമായി.  

സ്ഥിതിവിവര കണക്കുകൾ യഥാസമയം പുറത്തുവിട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ ഉയർന്ന വിലയുടെ നേട്ടം കർഷക കുടുംബങ്ങൾക്ക്‌ ഉറപ്പുവരുത്താൻ അവസരം ലഭിക്കുമായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിൽ കേരളത്തിൽ വിളവ്‌ കുറഞ്ഞു, എന്നാൽ അത് എത്രമാത്രമെന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ കണക്കുകൾ നിരത്താനായില്ല. ഇതു സംബന്ധിച്ച്‌ കണക്കെടുപ്പിന്‌ കേന്ദ്ര ഏജൻസി മുന്നിട്ടിറങ്ങിയതുമില്ല. അഥവാ അത്തരം ഒരു നീക്കം നടത്തിയെങ്കിൽ അത്‌ ഫയലുകളിൽ മാത്രമായി ഒതുങ്ങി. 

ADVERTISEMENT

സംസ്ഥാനത്ത്‌ മാത്രമല്ല തമിഴ്‌നാട്‌, കർണാടക, ആന്ധ്ര, മഹാരാഷ്‌ട്ര, ലക്ഷദ്വീപ്‌, ആൻഡമാൻ, പശ്‌ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നാളികേരോൽപാദനത്തിൽ ഇടിവു സംഭവിച്ചു. വിപണിക്ക്‌ ഈ വിടവ്‌ മറികടക്കാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം. വ്യവസായിക മേഖലയ്‌ക്ക്‌ ആവശ്യമായ കൊപ്ര സംഭരിക്കാൻ ഏറെ ക്ലേശിക്കേണ്ട സാഹചര്യമാണ്‌ മുന്നിലുള്ളത്‌. പുതിയ സീസൺ ജനുവരിയിൽ മാത്രമേ ഇവിടെ ആരംഭിക്കൂ, വിളവെടുപ്പ്‌ കാലവർഷത്തിന്റെ തുടക്കമായ ജൂൺ വരെ നീളും. എന്നാൽ കേരളത്തിൽനിന്നുള്ള പച്ചത്തേങ്ങ വരവിനെ ആശ്രയിച്ചാൽ വ്യവസായം മുന്നോട്ട്‌ കൊണ്ടുപോവുക അതിനെക്കാൾ ക്ലേശകരം. 

തമിഴ്‌നാട്ടിൽ വിളവെടുപ്പ്‌ മാർച്ചിലാണ്‌ തുടങ്ങുന്നത്‌. അതായത്‌ വിപണിയിൽ നിലവിലുള്ള ചരക്കുക്ഷാമം വരും മാസങ്ങളിൽ കൂടുതൽ രൂക്ഷമാകാൻ സാധ്യത. ഇതിനിടെ ബഹുരാഷ്‌ട്ര കമ്പനികൾ വിദേശ കൊപ്ര ഇറക്കുമതി ശക്തമാക്കാൻ സാധ്യത. വിപണിയിൽനിന്നും ലഭ്യമായ കണക്കുകൾ പ്രകാരം ബഹുരാഷ്‌ട്ര കമ്പനി തമിഴ്‌നാട്‌ കേന്ദ്രീകരിച്ച്‌ കൊപ്രയ്‌ക്ക്‌ കിലോ 99 രൂപയ്‌ക്ക്‌ ശേഖരിക്കാമെന്ന നിലപാടിലാണ്‌. അതേസമയം അവർ 120ന്‌ മറുവശത്ത്‌ ചരക്ക്‌ വാങ്ങുന്നുമുണ്ട്‌. കേരഫെഡ്‌ 125 രൂപയ്‌ക്കാണ്‌ കൊപ്ര സംഭരിക്കുന്നത്‌. വിലയിലെ ഈ അന്തരം തന്നെ നമുക്കു നൽകുന്ന സൂചന, വൻകിടക്കാർ ഇറക്കുമതിക്ക്‌ മുൻതൂക്കം നൽകുമെന്നു തന്നെ.

ഫിലിപ്പീൻസിലെ കാലാവസ്ഥ മാറ്റം മൂലം ഉൽപാദനവും ലഭ്യതയും ഇപ്പോൾ കുറവാണ്‌. എന്നാൽ ഇന്തൊനീഷ്യ രാജ്യാന്തര വിപണിയിൽ വിൽപ്പനക്കാരാണ്‌. വിപണി വൃത്തങ്ങളിൽ നിന്നും ലഭ്യമായ കണക്കുകൾ പ്രകാരം ജക്കാർത്തയിൽനിന്നുള്ള കൊപ്ര ഇന്ത്യൻ തുറമുഖങ്ങളിൽ കിലോ 102 രൂപയ്‌ക്ക്‌ ഇറക്കുമതി നടക്കുന്നുവെന്നാണ്‌. വിദേശ കൊപ്രയ്‌ക്ക്‌ നമ്മുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരമില്ലെന്ന്‌ പറയുന്നവർക്ക്‌ പക്ഷേ ആഭ്യന്തര – അന്താരാഷ്‌ട്ര വിലകളിലെ വൻ അന്തരം കണ്ടില്ലെന്നു നടിക്കാനാകുമോ?  

തുലാമാസ പൂജയ്‌ക്കായി ശബരിമല നാളെ തുറക്കും. നവംബർ പതിനാറിനാണ്‌ മണ്ഡല കാലാരംഭം. അതായത്‌ വൃശ്ചിക കാല നോമ്പിനുള്ള നീക്കങ്ങൾ കണക്കിലെടുത്താൽ പാചക ആവശ്യങ്ങൾക്ക്‌ നാളികേരത്തിന്റെ ആവശ്യം ഉയരും. തമിഴ്‌നാട്‌ ലോബി കരുതൽ ശേഖരത്തിലെ കൊപ്ര വച്ച്‌ വിപണിയിൽ വിലപേശൽ തുടങ്ങി. തീർത്ഥാടന വേളയിൽ ഒരു അയ്യപ്പ ഭക്തൻ ചുരുങ്ങിയത്‌ നാലു തേങ്ങ വരെ കരുതും. സീസൺ ആരംഭിക്കുന്നതോടെ അയ്യപ്പന്മാരിൽനിന്നുള്ള ഡിമാൻഡ് നാളികേര വിപണിയെ പുതിയ തലങ്ങളിലേക്ക്‌ ഉയർത്താം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT