ഗതാഗതസൗകര്യം കുറവ്, തെരപ്പൻ കെട്ടി നാളികേരം വിപണിയിലെത്തിച്ച ആ കാലം: പി.കെ.കുഞ്ഞാലിക്കുട്ടി എഴുതുന്നു
ഒരു കാർഷികകുടുംബത്തിലാണു ഞാൻ ജനിച്ചത്. ഞങ്ങളുടെ തലമുറയാണ് ബിസിനസിലേക്കും മറ്റും ചുവടുമാറിത്തുടങ്ങിയത്. എന്റെ ചെറുപ്പകാലത്ത് തെങ്ങായിരുന്നു പ്രധാനം. വിളവെടുത്ത തേങ്ങ വലിയ തോതിൽ കടലുണ്ടിപ്പുഴയിലൂടെ ബേപ്പൂരിനടുത്ത് വ്യാപാരകേന്ദ്രമായ ചാലിയത്തെത്തിച്ചു വില്‍പന നടത്തിയിരുന്ന വല്യുപ്പയെ എനിക്ക് ഓർമയുണ്ട്.
ഒരു കാർഷികകുടുംബത്തിലാണു ഞാൻ ജനിച്ചത്. ഞങ്ങളുടെ തലമുറയാണ് ബിസിനസിലേക്കും മറ്റും ചുവടുമാറിത്തുടങ്ങിയത്. എന്റെ ചെറുപ്പകാലത്ത് തെങ്ങായിരുന്നു പ്രധാനം. വിളവെടുത്ത തേങ്ങ വലിയ തോതിൽ കടലുണ്ടിപ്പുഴയിലൂടെ ബേപ്പൂരിനടുത്ത് വ്യാപാരകേന്ദ്രമായ ചാലിയത്തെത്തിച്ചു വില്‍പന നടത്തിയിരുന്ന വല്യുപ്പയെ എനിക്ക് ഓർമയുണ്ട്.
ഒരു കാർഷികകുടുംബത്തിലാണു ഞാൻ ജനിച്ചത്. ഞങ്ങളുടെ തലമുറയാണ് ബിസിനസിലേക്കും മറ്റും ചുവടുമാറിത്തുടങ്ങിയത്. എന്റെ ചെറുപ്പകാലത്ത് തെങ്ങായിരുന്നു പ്രധാനം. വിളവെടുത്ത തേങ്ങ വലിയ തോതിൽ കടലുണ്ടിപ്പുഴയിലൂടെ ബേപ്പൂരിനടുത്ത് വ്യാപാരകേന്ദ്രമായ ചാലിയത്തെത്തിച്ചു വില്‍പന നടത്തിയിരുന്ന വല്യുപ്പയെ എനിക്ക് ഓർമയുണ്ട്.
ഒരു കാർഷികകുടുംബത്തിലാണു ഞാൻ ജനിച്ചത്. ഞങ്ങളുടെ തലമുറയാണ് ബിസിനസിലേക്കും മറ്റും ചുവടുമാറിത്തുടങ്ങിയത്. എന്റെ ചെറുപ്പകാലത്ത് തെങ്ങായിരുന്നു പ്രധാനം. വിളവെടുത്ത തേങ്ങ വലിയ തോതിൽ കടലുണ്ടിപ്പുഴയിലൂടെ ബേപ്പൂരിനടുത്ത് വ്യാപാരകേന്ദ്രമായ ചാലിയത്തെത്തിച്ചു വില്‍പന നടത്തിയിരുന്ന വല്യുപ്പയെ എനിക്ക് ഓർമയുണ്ട്. ഗതാഗതസൗകര്യം കുറവായ അക്കാലത്ത് സവിശേഷമായ വിധത്തിലാണ് നാളികേരം കൊണ്ടുപോയിരുന്നത്. ‘തെരപ്പൻ കെട്ടുക’ എന്നാണു പറയുക. നാളികേരത്തിന്റെ തൊണ്ടിൽ വെട്ടിയശേഷം നീളത്തിൽ ഉരിഞ്ഞെടുക്കുന്ന പുറം മടൽ കൂട്ടിക്കെട്ടുന്ന രീതിയാണത്. ആയിരക്കണക്കിനു നാളികേരങ്ങൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ തെരപ്പനു മീതെ തലേക്കെട്ടു കെട്ടി കള്ളിമുണ്ടുടുത്ത ആളുകൾ കുപ്പായമിടാതെ, പനയോലകൊണ്ടുള്ള തൊപ്പിക്കുടയും ചൂടി കൂനിക്കൂടി ഇരിപ്പുണ്ടാവും. കെട്ടില്‍ അവർക്കാവശ്യമായ വിളക്ക്, പായ, പാചകസൗകര്യം എന്നിവയുമുണ്ടാകും.
പച്ചത്തേങ്ങയാണ് ഇങ്ങനെ കൊണ്ടുപോയിരുന്നത്. കൊട്ടത്തേങ്ങയാണെങ്കിൽ വലിയ തോണിയിലാവും കൊണ്ടുപോവുക. കടവിൽനിന്നാണ് പൊളിച്ച കൊട്ടത്തേങ്ങ തോണിയിൽ കയറ്റുക. ചാലിയത്തേക്കു ചരക്ക് കയറ്റിയശേഷം കാരാത്തോട് അങ്ങാടിയിൽനിന്നു ബസില്‍ വല്യുപ്പയും കാര്യസ്ഥന്മാരും കോഴിക്കോട്ടേക്കു പോകും. ‘മൂക്കുള്ള ബസ്’ എന്നാണ് ആ വാഹനം അറിയപ്പെട്ടിരുന്നത്. വിറക് കത്തിച്ചു പ്രവർത്തിപ്പിക്കുന്ന ആവിയന്ത്രമായിരുന്നു അതിന്. വല്യുപ്പ പുഴയിൽ കുളിച്ചു ബനിയൻമാതിരിയുള്ള കുപ്പായം ധരിച്ചുവരുന്നതുവരെ ബസുകാർ കാത്തുകിടക്കുന്നതിനെക്കുറിച്ച് ആളുകൾ പറഞ്ഞുകേട്ടത് എന്റെ ഓർമയിലുണ്ട്. അക്കാലത്ത് ബസിൽ കോഴിക്കോടിനു പോകുന്നതുപോലും അപൂർവ സംഭവം. നാളികേരം വിറ്റു കിട്ടിയ പണം കൊണ്ട് കോഴിക്കോട് വല്യങ്ങാടിയിൽനിന്നു വീട്ടിലേക്കു വേണ്ടതെല്ലാം വാങ്ങി കാളവണ്ടിയിൽ കൊടുത്തുവിട്ട ശേഷമാവും വല്യുപ്പ ബസിൽ തിരികെ വരിക. പിൽക്കാലത്ത് കുടുംബത്തിൽ ഒരു കാർ വാങ്ങുന്നതുവരെ മാസംതോറും ഇത് ആവർത്തിച്ചു.
കൃഷിയെക്കുറിച്ചു പ്രവാചകൻ മുഹമ്മദ് നബിയോ, മറ്റു പ്രവാചകന്മാരോ ഭാരതത്തിലെ പുരാണ ഗ്രന്ഥങ്ങളോ പറഞ്ഞിട്ടുള്ളതു പരിശോധിച്ചാൽ ഒരു കാര്യം വ്യക്തം– മനുഷ്യന്റെ ഉപജീവനമാർഗങ്ങളിൽ ഏറ്റവും ശ്രേഷ്ഠം എക്കാലത്തും കൃഷി തന്നെ. അതില്‍ ലാഭത്തെക്കുറിച്ചു മാത്രമാവരുത് ചിന്ത. മന്ത്രിയെന്ന നിലയിലും അല്ലാതെയുമുള്ള യാത്രകളിൽ ലോകമെമ്പാടുമുള്ള ഒട്ടേറെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാന്‍ ഇടയായിട്ടുണ്ട്. എന്നാൽ, അവിടങ്ങളിൽനിന്നൊക്കെ ലഭിച്ചതിന്റെ പതിന്മടങ്ങ് സുഖവും സന്തോഷവുമാണ് കൃഷിയിടം എനിക്കു തരുന്നത്. നക്ഷത്ര ഹോട്ടലിലെ കൃത്രിമ നീന്തൽകുളമെവിടെ, പുരയിടത്തില്‍ പ്രകൃതിയൊരുക്കിത്തന്ന ശുദ്ധജലക്കുളമെവിടെ. ദിവസങ്ങളോളം ഫ്രിജിൽ സൂക്ഷിച്ചുവച്ച ഭക്ഷണമെവിടെ, കൃഷിയിടത്തിലെ പുതുമ മാറാത്ത കായ്കനികളെവിടെ.
ജീവിതത്തിലെ തിരക്കുകളിൽനിന്നകന്ന്, ജീവിതത്തിന്റെ വേഗം കുറയുന്ന കാലത്ത് ഏറ്റവും ആ സ്വദിക്കാൻ പറ്റിയ ജോലി കൃഷി തന്നെ. എത്ര തിരക്കിനിടയിലും തോട്ടത്തിലെത്തിയാൽ പിന്നെ സമയം പോകുന്നത് ഞാൻ അറിയാറില്ല. കൃഷി നല്‍കുന്ന ഈ സൗഭാഗ്യം തിരിച്ചറിയുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണല്ലോ വലിയ പ്രതിഫലം ലഭിക്കുന്ന ഐടി മേഖലയിലുള്ളവര്‍പോലും ഇപ്പോൾ കൃഷിയിൽ മുതൽമുടക്കാൻ താൽപര്യം കാണിക്കുന്നത്.
ഞാൻ വ്യവസായമന്ത്രിയായിരിക്കുമ്പോൾ ഒട്ടേറെ ഫുഡ് പാർക്കുകള്‍ തുടങ്ങുകയുണ്ടായി. വ്യവസായങ്ങൾക്കാവശ്യമായ സൗകര്യങ്ങളെല്ലാം ഒരിടത്തു ലഭ്യമാക്കുന്ന ഈ മാതൃക വിദേശരാജ്യങ്ങളിൽനിന്നു കൊണ്ടുവന്നതാണ്. കിൻഫ്രയാണ് പരീക്ഷണാർഥം അതു നടപ്പാക്കിയത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ശക്തമായ പിന്തുണയോടെ സ്ഥാപിച്ച ആ പാർക്കുകളെല്ലാം ഇപ്പോൾ നന്നായി പ്രവര്‍ത്തിക്കുന്നു. പലതരം കാർഷികോൽപന്നങ്ങളാണ് ഈ പാർക്കുകളിൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിദേശത്തേക്കും മറ്റും കയറ്റുമതി ചെയ്യുന്നത്. കേരളത്തിന്റെ തനതു പ്രകൃതിദത്ത വിഭവങ്ങൾക്ക് കൂടുതലായി രാജ്യാന്തരവിപണി കണ്ടെത്താൻ കഴിയണം. ഇത്തരം വിഭവങ്ങൾക്ക് വിദേശത്തു മുന്തിയ വില ലഭിക്കും. ഏതു കാർഷികോൽപന്നവും ബ്രാൻഡ് ചെയ്ത് രാജ്യാന്തരതലത്തിൽത്തന്നെ വിൽക്കാൻ ഓൺലൈൻ സംവിധാനങ്ങളുള്ളപ്പോള്‍ ഇതൊന്നും അത്ര പ്രയാസമുള്ള കാര്യവുമല്ല.