കാപ്പിക്കർഷകർക്കും ഇനി ആസ്വദിച്ചിരുന്ന്‌ കോഫി കുടിക്കാം. കൃഷി വ്യാപിപ്പിക്കാനും ഉയർന്ന വില ഉറപ്പ്‌ വരുത്താനുമുളള വൻ പദ്ധതികൾക്ക്‌ കോഫി ബോർഡ്‌ ഒരുങ്ങുകയാണ്‌. അതേ പത്തു വർഷകാലയളവിൽ ഉൽപന്ന വിലസ്ഥിരതയ്‌ക്കുള്ള സാഹചര്യം ഒരുക്കുകയാണ്‌ ഇന്ത്യ. വിദേശത്ത്‌ മാത്രമല്ല, ആഭ്യന്തര തലത്തിലും കാപ്പി കുടിക്കാനുള്ള

കാപ്പിക്കർഷകർക്കും ഇനി ആസ്വദിച്ചിരുന്ന്‌ കോഫി കുടിക്കാം. കൃഷി വ്യാപിപ്പിക്കാനും ഉയർന്ന വില ഉറപ്പ്‌ വരുത്താനുമുളള വൻ പദ്ധതികൾക്ക്‌ കോഫി ബോർഡ്‌ ഒരുങ്ങുകയാണ്‌. അതേ പത്തു വർഷകാലയളവിൽ ഉൽപന്ന വിലസ്ഥിരതയ്‌ക്കുള്ള സാഹചര്യം ഒരുക്കുകയാണ്‌ ഇന്ത്യ. വിദേശത്ത്‌ മാത്രമല്ല, ആഭ്യന്തര തലത്തിലും കാപ്പി കുടിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാപ്പിക്കർഷകർക്കും ഇനി ആസ്വദിച്ചിരുന്ന്‌ കോഫി കുടിക്കാം. കൃഷി വ്യാപിപ്പിക്കാനും ഉയർന്ന വില ഉറപ്പ്‌ വരുത്താനുമുളള വൻ പദ്ധതികൾക്ക്‌ കോഫി ബോർഡ്‌ ഒരുങ്ങുകയാണ്‌. അതേ പത്തു വർഷകാലയളവിൽ ഉൽപന്ന വിലസ്ഥിരതയ്‌ക്കുള്ള സാഹചര്യം ഒരുക്കുകയാണ്‌ ഇന്ത്യ. വിദേശത്ത്‌ മാത്രമല്ല, ആഭ്യന്തര തലത്തിലും കാപ്പി കുടിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാപ്പിക്കർഷകർക്കും ഇനി ആസ്വദിച്ചിരുന്ന്‌ കോഫി കുടിക്കാം. കൃഷി വ്യാപിപ്പിക്കാനും ഉയർന്ന വില ഉറപ്പ്‌ വരുത്താനുമുളള വൻ പദ്ധതികൾക്ക്‌ കോഫി ബോർഡ്‌ ഒരുങ്ങുകയാണ്‌. അതേ പത്തു വർഷകാലയളവിൽ ഉൽപന്ന വിലസ്ഥിരതയ്‌ക്കുള്ള സാഹചര്യം ഒരുക്കുകയാണ്‌ ഇന്ത്യ. വിദേശത്ത്‌ മാത്രമല്ല, ആഭ്യന്തര തലത്തിലും കാപ്പി കുടിക്കാനുള്ള മോഹം ജനങ്ങളിൽ വളർത്താനുള്ള ലക്ഷ്യം വിലയിരുത്തിയാൽ ചായയുമായി ശക്തമായ മത്സരത്തിനു തന്നെ വഴിതെളിക്കാം. ചായക്കോപ്പയിലെ കൊടുക്കാറ്റ്‌ ഇനി കാപ്പിയിലും വീശിയടിക്കാം.

ഒക്‌ടോബറിലാണ്‌ കാപ്പി വർഷത്തിനു തുടക്കം കുറിച്ചത്‌. ഈ വർഷം മുതൽ ഉൽപാദനം ഇരട്ടിയാക്കാനും ഉൽപാദന ക്ഷമത മെച്ചപ്പെടുത്താനും ഉതകുന്ന പദ്ധതികളാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഒപ്പം കാപ്പി കയറ്റുമതി വർധിപ്പിക്കാനും പത്തു വർഷത്തെ പദ്ധതിക്കു തുടക്കം കുറിച്ചു. കാപ്പിയുടെ ആഭ്യന്തര  ഉപഭോഗം പുതിയ മേഖലകളിലേ‌ക്ക്‌  വിപുലീകരിക്കാനുള്ള നീക്കങ്ങൾ സംസ്ഥാന തലത്തിലും തുടങ്ങി. ഇക്കാര്യത്തിന്‌ കർണാടകത്തിലാണ്‌ കോഫി ബോർഡ്‌ മുഖ്യമായും ശ്രദ്ധകേന്ദീകരിക്കുന്നത്‌. ഒഡീഷ്യയിലും കൃഷി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്‌. 

വിളവെടുക്കാൻ പാകമായ കാപ്പിക്കുരുക്കൾ. വയനാട്ടിലെ തോട്ടത്തിൽനിന്നുള്ള ദൃശ്യം. ചിത്രം∙കർഷകശ്രീ
ADVERTISEMENT

കൂർഗ്ഗ്‌, ഹസ്സൻ, ചിക്കമംഗലുർ മേഖലകളിൽ ഉൽപാദന ക്ഷമത ഉയർന്ന കാപ്പിച്ചെടികൾ കൃഷിയിറക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കും. ഈ അവസരത്തിൽ കേരളവും ഉണർന്നു പ്രവർത്തിക്കാൻ മുന്നോട്ട്‌ വന്നാൽ വയനാടൻ കാപ്പിത്തോട്ടങ്ങളും ഉൽപാദനത്തിൽ ഒരു കുതിച്ചു ചാട്ടത്തിന്‌ അവസരം ഒരുക്കാം. മികച്ച വിളവ് നൽകുന്ന  ഇനങ്ങൾക്ക്‌ തോട്ടങ്ങളിൽ ഇടം പിടിക്കാനായാൽ വിപണിയുടെ വളർച്ചയ്‌ക്കൊപ്പം വിളവ്‌ നമുക്കും ഉയർത്തിയെടുക്കാനാവും. കാപ്പിത്തോട്ടങ്ങളിൽ ദീർഘവീക്ഷണതോടെയുള്ള ചുവടുവയ്പ്പുകൾ നടത്തിയാൽ റോബസ്റ്റയും അറബിക്കയുടെയും ഉൽപാദനം മുന്നിലുള്ള നാലു വർഷങ്ങളിൽ നമുക്കും ഉയർത്താനാവും. അതേസമയം തോട്ടം മേഖലയിൽ ലക്ഷ്യമിടുന്നത്‌ അടുത്ത രണ്ടു വ്യാഴവട്ട കാലയളവിൽ ഉൽപാദനം മൂന്ന്‌ ഇരട്ടി ഉയർത്തുകയെന്നതാണ്‌. അതായത്‌ ഇന്ത്യൻ കാപ്പി ഉൽപാദനം ഒൻപത്‌ ലക്ഷം ടണ്ണിലേക്ക്‌ എത്തിക്കുകയെന്ന ഭാരിച്ച ദൗത്യത്തിലാണ്‌. 

നേരത്തെ കാപ്പിത്തോട്ടങ്ങൾ പൂത്ത അവസരത്തിൽ നടത്തിയ വിലയിരുത്തലിൽ മുൻ വർഷത്തെ അതേ നിലവാരത്തിലെ ഉൽപാദനമാണ്‌ കണക്കുകൂട്ടിയത്‌, അതായത്‌ ഉൽപാദനം ഏകദേശം 3.7 ലക്ഷം ടൺ. പ്രതീക്ഷിച്ചതിലും അറബിക്ക വിളവ്‌ അൽപ്പം  കുറയുമെങ്കിലും ദക്ഷിണേന്ത്യയിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന റോബസ്റ്റയുടെ വിളവ്‌ വർധിക്കും. നടപ്പ്‌ സീസണിൽ കോഫി ബോർഡിന്റെ പ്രാഥമിക വിലയിരുത്തലിൽ വിളവ്‌ 3.74 ലക്ഷം ടണ്ണാണ്‌. 2.61 ലക്ഷം ടൺ റോബസ്റ്റയാണ്‌ കണക്കാക്കിയിട്ടുള്ളതെങ്കിലും വിളവ്‌ 2.60 ലക്ഷത്തിൽ ഒതുങ്ങുമെന്നാണ്‌ സൂചന.

ADVERTISEMENT

അതേസമയം അറബിക്ക ഉൽപാദനം 1.13 ലക്ഷം ടൺ പ്രതീക്ഷിക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങളും പിന്നിട്ട മാസങ്ങളിലെ അമിത മഴയും ഉൽപന്ന വില ഉയർന്ന തലത്തിൽ നീങ്ങാൻ സഹായകരമാവും. വയനാടൻ വിപണിയിൽ ഉണ്ടക്കാപ്പി 11,500 രൂപയിലും കാപ്പി പരിപ്പ്‌ 39,000 രൂപയിലും വിപണനം നടക്കുമ്പോൾ കട്ടപ്പന വിപണിയിൽ കാപ്പിക്കുരു റോബസ്റ്റ കിലോ 227 രൂപയിലും പരിപ്പ്‌ റോബസ്റ്റ 385 രൂപയിലുമാണ്‌. 

ആഗോള വിപണിയിലേക്ക്‌ തിരിഞ്ഞാൽ വിദേശത്തും പുതുവർഷം വിലസ്ഥിരത പ്രതീക്ഷിക്കാം. ഉൽപാദകകേന്ദ്രങ്ങളിൽനിന്നുള്ള ചരക്കു നീക്കം ചുരുങ്ങിയതും കുറഞ്ഞ കരുതൽ ശേഖരവും രാജ്യാന്തര കാപ്പിക്ക്‌ കടുപ്പം പകരുന്നു. ബ്രസീലിലും വിയറ്റ്‌നാമിലും കാലാവസ്ഥ മാറ്റം കാപ്പിത്തോട്ടങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്‌. ബ്രസീലിൽ ഏപ്രിൽ മുതൽ പ്രതീക്ഷയ്‌ക്കൊത്ത്‌ മഴ ലഭ്യമല്ലാത്ത അവസ്ഥ തുടരുന്നതിനാൽ കാപ്പിച്ചെടികൾ പൂക്കുന്നതിന്‌ തിരിച്ചടിയായി.

ADVERTISEMENT

1981ന്‌ ശേഷം ബ്രസീൽ അഭിമുഖീകരിക്കുന്ന ഏറ്റവും കനത്ത വരൾച്ചബാധിത ദിനങ്ങളിലുടെയാണ്‌ രാജ്യം നീങ്ങുന്നതെന്ന്‌ പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രമായ സെമാഡൻ വ്യക്തമാക്കുന്നു. പ്രതികൂല കാലാവസ്ഥയിൽ അറബിക്ക കാപ്പി ഉൽപാദനം 2025-26 കാലയളവിൽ കുറയുമെന്ന വിലയിരുത്തൽ രാജ്യാന്തര അവധി വ്യാപാരത്തിൽ അറബിക്കയുടെ വില 13 വർഷത്തിനിടയിലെ ഉയർന്ന നിലവാരത്തിലേക്ക്‌ ഈ വാരമെത്തിച്ചു. അതേസമയം ആഗോള കാപ്പി ഉൽപാദനവും ഉപഭോഗവും നടപ്പുവർഷം ഉയരുമെന്നാണ്‌ ഇന്റർനാഷനൽ കോഫി ഓർഗനൈസേഷന്റെ വിലയിരുത്തൽ.