Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ കുറഞ്ഞു; ഗുണ്ടൽപേട്ടിലെ സൂര്യകാന്തിക്കു ശോഭയില്ല

sunflower-fields-at-gundlupet ഗുണ്ടൽപേട്ടിനടുത്ത് അങ്കളയിൽ ഉണക്കംബാധിച്ച സൂര്യകാന്തിത്തോട്ടം.

മഴ ലഭിക്കാത്തതിനാ‍ൽ ഗൂണ്ടൽപേട്ടിൽ സൂര്യകാന്തി കൃഷിയിൽ പരീക്ഷണത്തിനിറങ്ങിയ മലയാളി കർഷകർക്ക് തിരിച്ചടി. കേരള–കർണാടക അതിർത്തിയിലെ ഗുണ്ടൽപേട്ടിലും പരിസരഗ്രാമങ്ങളിലും കൃഷി ചെയ്യുന്നവരിൽ ഒട്ടേറെ മലയാളികളുണ്ട്. ഏക്കർ കണക്കിനു ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. വാഴയും വിവിധയിനം പച്ചക്കറികളുമാണ് കൂടുതലും കൃഷി ചെയ്യുന്നത്.

അതിനിടയിലാണ് ചില കർഷകർ സുര്യകാന്തി കൃഷി ചെയ്യാൻ ഒരുങ്ങിയത്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണ് സൂര്യാകാന്തി. ഇത്തവണ വിത്ത് പാകിയതിനു ശേഷം കാര്യമായ മഴ കിട്ടാത്തതിനാൽ‍ കൃഷി കരിഞ്ഞുണങ്ങുകയായിരുന്നു. കൃഷിയിറക്കിയതിന്റെ പകുതിപോലും വിളവെടുക്കാനില്ലെന്ന് എടക്കര സ്വദേശി പി.കെ.കുഞ്ഞുട്ടി പറഞ്ഞു.

മൂന്നു മാസത്തെ വളർച്ചയ്ക്കു ശേഷം ഇപ്പോൾ വിളവെടുപ്പിന്റെ സമയമാണ്. വിളവെടുക്കുന്നതും സാമ്പത്തിക ബാധ്യതയാകുമെന്നതിനാൽ ചില കർഷകർ കൃഷി ഉപേക്ഷിച്ചിട്ടുണ്ട്.