ചെടി നന്നായി വളരാനും പൂവിടാനും ചില പൊടിക്കൈകൾ പ്രയോഗിക്കാം
അകത്തളച്ചെടി വളർത്താൻ പല ആകൃതിയിലും വലുപ്പത്തിലുമുള്ള മനോഹരമായ സെറാമിക് ചട്ടികൾ ലഭ്യമാണ്. ഇത്തരം ചട്ടികളിൽ പലതിനും വെള്ളം വാർന്നുപോകാൻ ചുവട്ടിൽ ദ്വാരം ഉണ്ടാകാറില്ല. ഇവയിൽ നേരിട്ടു മിശ്രിതം നിറച്ച് വളരെ നാൾ ചെടി നട്ടുവളർത്തിയാൽ കാലക്രമേണ ചട്ടിയിൽ ഈർപ്പം തങ്ങിനിന്ന് വിണ്ടുകീറിപ്പോകാനിടയുണ്ട്. പകരം,
അകത്തളച്ചെടി വളർത്താൻ പല ആകൃതിയിലും വലുപ്പത്തിലുമുള്ള മനോഹരമായ സെറാമിക് ചട്ടികൾ ലഭ്യമാണ്. ഇത്തരം ചട്ടികളിൽ പലതിനും വെള്ളം വാർന്നുപോകാൻ ചുവട്ടിൽ ദ്വാരം ഉണ്ടാകാറില്ല. ഇവയിൽ നേരിട്ടു മിശ്രിതം നിറച്ച് വളരെ നാൾ ചെടി നട്ടുവളർത്തിയാൽ കാലക്രമേണ ചട്ടിയിൽ ഈർപ്പം തങ്ങിനിന്ന് വിണ്ടുകീറിപ്പോകാനിടയുണ്ട്. പകരം,
അകത്തളച്ചെടി വളർത്താൻ പല ആകൃതിയിലും വലുപ്പത്തിലുമുള്ള മനോഹരമായ സെറാമിക് ചട്ടികൾ ലഭ്യമാണ്. ഇത്തരം ചട്ടികളിൽ പലതിനും വെള്ളം വാർന്നുപോകാൻ ചുവട്ടിൽ ദ്വാരം ഉണ്ടാകാറില്ല. ഇവയിൽ നേരിട്ടു മിശ്രിതം നിറച്ച് വളരെ നാൾ ചെടി നട്ടുവളർത്തിയാൽ കാലക്രമേണ ചട്ടിയിൽ ഈർപ്പം തങ്ങിനിന്ന് വിണ്ടുകീറിപ്പോകാനിടയുണ്ട്. പകരം,
അകത്തളച്ചെടി വളർത്താൻ പല ആകൃതിയിലും വലുപ്പത്തിലുമുള്ള മനോഹരമായ സെറാമിക് ചട്ടികൾ ലഭ്യമാണ്. ഇത്തരം ചട്ടികളിൽ പലതിനും വെള്ളം വാർന്നുപോകാൻ ചുവട്ടിൽ ദ്വാരം ഉണ്ടാകാറില്ല. ഇവയിൽ നേരിട്ടു മിശ്രിതം നിറച്ച് വളരെ നാൾ ചെടി നട്ടുവളർത്തിയാൽ കാലക്രമേണ ചട്ടിയിൽ ഈർപ്പം തങ്ങിനിന്ന് വിണ്ടുകീറിപ്പോകാനിടയുണ്ട്. പകരം, ചെറിയ ചട്ടികളിൽ കിട്ടുന്ന ചെടി അതേപടി വളർത്താനുദ്ദേശിക്കുന്ന സെറാമിക് ചട്ടിയില്‍ ഇറക്കിവയ്ക്കാം. ചുവട്ടിൽ ടെറാക്കോട്ട ബോൾ അല്ലെങ്കിൽ ഓടിന്റെ ചെറിയ കഷണങ്ങൾ നിരത്തി ചെറിയ ചെട്ടിയുടെ ഉയരം വലിയ പാത്രത്തിന്റെ വക്കോളം വരുന്ന വിധത്തിൽ ക്രമീകരിക്കണം. ചെറിയ ചട്ടി മുഴുവനായി മൂടുന്ന വിധത്തിൽ പെബിൾ അല്ലെങ്കിൽ മാർബിൾ ചിപ്പ്സ് ചുറ്റും നിറച്ചു കൂടുതൽ ഭംഗിയാക്കാം. ഈ രീതിയിൽ പരിപാലിക്കുമ്പോൾ ആവശ്യം വന്നാൽ അനായാസം ഒരു ചെടി മാറ്റി മറ്റൊന്ന് ഇതേ രീതിയിൽ ഇറക്കിവച്ചു പുനർക്രമീകരിക്കാം.
ചെടി നന്നായി വളരാനും പൂവിടാനും എപ്സം സോൾട്ട്.
ശരീരവേദനയ്ക്കു പ്രതിവിധിയായി ഉപയോഗിക്കുന്ന എപ്സം സോൾട്ട് അഥവാ മഗ്നീഷ്യം സൾഫേറ്റ് പലർക്കും സുപരിചിതമാണ്. കുളിക്കാനുള്ള വെള്ളത്തിൽ ചേർത്താണ് ഈ സോൾട്ട് ശരീരവേദനയ്ക്കായി സാധാരണ ഉപയോഗിക്കുക. വിപണിയിൽ ലഭ്യമായ ഈ എപ്സം സോൾട്ട് ചെടികൾ നന്നായി പൂവിടാനും പ്രയോജനപ്പെടുത്താം. മഗ്നീഷ്യം സൾഫേറ്റ് ഇലകളിൽ അധികമായി ഹരിതകം ഉൽപാദിപ്പിക്കാൻ സഹായിക്കുന്നു. 2 ഗ്രാം എപ്സം സോൾട്ട് ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയോ അല്ലെങ്കിൽ ഇലകളിൽ തളിക്കുകയോ ചെയ്താൽ ചെടി കരുത്തോടെ വളരുകയും സമൃദ്ധമായി പൂവിടുകയും ചെയ്യും. അകത്തളച്ചെടികൾക്കു മഗ്നീഷ്യം സൾഫേറ്റ് നൽകിയാൽ ഇലകൾക്കു നല്ല നിറവും കരുത്തും കിട്ടും. പുൽത്തകിടിക്കു നല്ല പച്ച നിറം കിട്ടുന്നില്ലെന്നതു പലർക്കുമുള്ള പരാതിയാണ്. എപ്സം സോൾട്ട് ലായനി നൽകിയാൽ പുല്ലിനു നല്ല പച്ചനിറം കിട്ടും. നല്ല കരുത്തോടെ വളരുകയും ചെയ്യും.
ടെറേറിയത്തിലെ നന
അകത്തളത്തിൽ ചെറിയ ചട്ടികളിൽ വളർത്തുന്ന ചെടികള്‍ക്ക് നന വളരെ ശ്രദ്ധിച്ചുവേണം. അകത്തളച്ചെടികൾ നശിക്കുന്നതു പ്രധാനമായും ശ്രദ്ധയില്ലാതെ നനയ്ക്കുന്നതുകൊണ്ടാണ്. മിശ്രിതത്തിൽ ഈർപ്പം അധികമായാൽ വേരുകൾ കേടു വന്ന് ചെടി ചീഞ്ഞു നശിച്ചുപോകും. ഇലകൾ തളർന്നു സാവധാനം ചുരുങ്ങുന്നത് ചെടിക്കു വളരാന്‍ ആവശ്യത്തിനു ജലം കിട്ടാത്തതുകൊണ്ടാകാം. വേരുകളാണ് മണ്ണിൽനിന്നു ചെടിക്ക് ആവശ്യത്തിനു വേണ്ട ജലം വലിച്ചെടുക്കുന്നത്. അതുകൊണ്ടു നനയ്ക്കുമ്പോൾ ഇലകളിൽ വെള്ളം വീഴാതെ നോക്കണം. ഇലകളിൽ വീഴാതെ, ജലം വേരുകൾക്കു ലഭിക്കുന്ന രീതിയിൽ മിശ്രിതം മാത്രം നനച്ചുകൊടുക്കണം. ഇതിനായി വിപണിയിൽ ലഭ്യമായ വലുപ്പമുള്ള സിറിഞ്ചിന്റെ സൂചി നീക്കിയശേഷം വെള്ളം നിറച്ചു ചെടിയുടെ ചുവട്ടിൽ നനയ്ക്കാം. ചെടി ഇനമനുസരിച്ചു വേണം നന ക്രമീകരിക്കേണ്ടത്. തടിച്ച ഇലകളോ തണ്ടുകളോ ഉള്ള സെക്ക്യൂലന്റ് കള്ളിച്ചെടി ഇനങ്ങൾ 10 ദിവസത്തിൽ ഒരിക്കൽ നനച്ചാൽ മതി. മറ്റ് ഇലച്ചെടികൾ 5 ദിവസത്തിൽ ഒരിക്കൽ നനയ്ക്കാം.
ഉദ്യാനച്ചെടികൾക്കു വളം
ഉണക്കിപ്പൊടിച്ച പഴത്തൊലി–മുട്ടത്തോട് മിശ്രിതം ഉദ്യാനച്ചെടികൾക്കു നല്ല വളമാണ്. അടുക്കളമാലിന്യ ത്തിലെ മുഖ്യ ഇനങ്ങളാണ് പഴത്തൊലിയും മുട്ടത്തോടും. ഇവ രണ്ടും പുറന്തള്ളാതെ ഉദ്യാനച്ചെടികൾക്കും അടുക്കളത്തോട്ടത്തിലേക്കും ജൈവവളമാക്കാം. പഴത്തൊലിയിൽ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, സൾഫർ, നൈട്രജൻ, ഇരുമ്പ് തുടങ്ങി ചെടി ആരോഗ്യപൂർണമായി വളരാനും നന്നായി പുഷ്പിക്കാനും വേണ്ട ധാതുലവണങ്ങൾ എല്ലാം അടങ്ങിയിട്ടുണ്ട്. മുട്ടത്തോടിലാവട്ടെ, ചെടിയുടെ കോശങ്ങൾക്കു ബലവും രോഗപ്രതിരോധശക്തിയും നൽകാൻ കഴിവുള്ള കാൽസ്യവും ഇലകൾക്കു നല്ല പച്ചനിറം നൽകാനാവശ്യമായ മഗ്നീഷ്യവുമുണ്ട്. പഴത്തൊലിയും മുട്ടത്തോടും അതേപടി നേരിട്ടു ചെടിയുടെ ചുവട്ടിൽ ഇട്ടാൽ ഇവ ചിലപ്പോൾ പലതരം കീടങ്ങളെയും സൂക്ഷ്മാണുക്കളെയും ചെടിയിലേക്ക് ആകർഷിക്കാൻ കാരണമാകും. പകരം ഇവ ഉണക്കിപ്പൊടിച്ചെടുത്തു വളമാക്കാം. പഴത്തൊലി ചെറുതായി അരിഞ്ഞതു വെയിലത്തുവച്ചു നന്നായി ഉണക്കി പൊടിച്ചെടുക്കണം. ഇതുപോലെ മുട്ടത്തോടും ഉണക്കി പൊടിച്ചെടുക്കണം. ഇവ രണ്ടും കലർത്തിയെടുത്തതു ചെടിയുടെ ചുവട്ടിൽ ആവശ്യാനുസരണം വീട്ടിൽ തന്നെ തയാറാക്കിയ ജൈവളവമായി നൽകാം.
മീലി മൂട്ടയെ അകറ്റാൻ
ചെമ്പരത്തി, അഗ്ലോനിമ, കൊങ്ങിണി തുടങ്ങിയ അലങ്കാരച്ചെടികളില്‍ മീലി മൂട്ട പ്രധാന ശല്യമാണ്. പഞ്ഞിപോലെ ഇലയുടെ അടിഭാഗത്തും തണ്ടിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്ന ഇവ നീര് ഊറ്റിക്കുടിച്ചു ചെടിയെ നശിപ്പിക്കുന്നു. മീലി മൂട്ടയുടെ നിയന്ത്രണത്തിനു സാധാരണയായി ഉപയോഗിക്കുക വീര്യമുള്ള രാസകീടനാശിനിയാണ്. ഇത്തരം കീടനാശിനികളുടെ കൂടെക്കുടെയുള്ള ഉപയോഗം വഴി ചെടിയുടെ വളർച്ച മുരടിക്കും. എന്നാൽ കീടബാധയുടെ തുടക്കത്തിൽത്തന്നെ ലളിതമായ മാർഗത്തിൽ നിയന്ത്രിക്കാം. മീലി മൂട്ടയുള്ള ചെടിയുടെ ഭാഗങ്ങളിൽ ശക്തമായി വെള്ളം ചീറ്റിച്ച് ഒഴിച്ച് ഇവയെ നീക്കണം. ആവശ്യമെങ്കില്‍ വീട്ടിൽ തന്നെ ഒരു ജൈവ കീടനാശിനിയുണ്ടാക്കാം. ഒരു കപ്പിൽ നിറച്ച അര ലീറ്റർ വെള്ളത്തിൽ 10 തുള്ളി ക്ലോവ് ഓയിൽ, 5 തുള്ളി ആഫ്റ്റർ ഷേവ് ലോഷൻ, 10 തുള്ളി ലിക്വിഡ് സോപ്പ് ഇവ നന്നായി കലക്കിയെടുക്കണം. 5 ദിവസത്തെ ഇടവേളയിൽ 2–3 ആവർത്തി ഈ മിശ്രിതം ചെടി മുഴുവനായി തളിച്ചു കീടമുക്തമാക്കാം.
ഇല നട്ടും ചെടി വളർത്താം
ഇന്ന് ഏറ്റവും ഡിമാൻഡ് ഉള്ള അകത്തളച്ചെടികളായ സ്നേക് പ്ലാന്റ് അഥവാ സാൻസിവീറിയ, സീസീ പ്ലാന്റ് എന്നിവ ഇല ഉപയോഗിച്ചും വളർത്തിയെടുക്കാം. സാധാരണയായി ചെടിക്ക് ചുറ്റും ഉണ്ടായി വരുന്ന തൈകളാണ് നടീൽവസ്തുവായി ഉപയോഗിക്കുക. പകരം നല്ല വളർച്ചയായ ഇലകളും നടീല്‍വസ്തുവാക്കാം. ഇലകൾ ഉപയോഗിച്ചാൽ ഒരു ചെടിയിൽനിന്നുതന്നെ ധാരാളം തൈകൾ ഒരുമിച്ചു വളർത്തിയെടുക്കാം.
വെള്ളം വാർന്നുപോകാൻ ചുവട്ടിൽ ദ്വാരങ്ങളുള്ള പാത്രത്തിൽ നന്നായി കുതിർത്തെടുത്ത ഗുണനിലവാരമുള്ള ചകിരിച്ചോറും ആറ്റുമണലും ഒരേ അളവിൽ എടുത്തു കലർത്തിയെടുക്കണം. ഇതിലാണ് ഇലകൾ നടേണ്ടത്. സീസീ പ്ലാന്റിന്റെ ഇലകൾ ഞെട്ടുൾപ്പടെ തണ്ടിൽനിന്നു ശ്രദ്ധാപൂർവം വേർപെടുത്തിയെടുക്കണം. വിപണിയിൽ ലഭ്യമായ റൂട്ടിങ് മിശ്രിതത്തിലോ അല്ലെങ്കിൽ നന്നായി പൊടിച്ചെടുത്ത ചിരട്ടക്കരിയിലോ ഞെട്ടിന്റെ മുറിഭാഗം മുക്കിയ ശേഷം പാത്രത്തിൽ നടാം. സ്നേക് പ്ലാന്റിന്റെ ഇലയ്ക്കു നല്ല നീളമുള്ളതുകൊണ്ടു കുറുകെ പല കഷണങ്ങൾ ആക്കി മുറിച്ച് ഓരോ കഷണവും നടാൻ ഉപയോഗിക്കാം. ഓരോ കഷണത്തിനും 3 ഇഞ്ച് എങ്കിലും നീളം ഉണ്ടാകണം. നടുന്നതിനു മുൻപു മുറിഭാഗത്തു ചിരട്ടക്കരിയോ റൂട്ടിങ് മിശ്രിതമോ ഉപയോഗിക്കാം. ഇലകൾ നട്ടശേഷം പ്ലാസ്റ്റിക് കവർ ഉപയോഗിച്ചു പാത്രവും ഇലകളും മുഴുവനായി മൂടി ഉള്ളിലെ ഈർപ്പം കൂട്ടണം. മിശ്രിതത്തിലെ ഈർപ്പത്തിന്റെ അളവ് അനുസരിച്ച് ആവശ്യാനുസരണം നനയ്ക്കാം. വേരുകൾ ഉണ്ടായിവന്ന് ഇലകൾ വളരാൻ ഒരു മാസമെങ്കിലും കാലതാമസമെടുക്കും. ആവശ്യത്തിനു വേരുകളായാൽ ചട്ടിയിലേക്കു മാറ്റി നട്ട് ചെടി വളർത്തിയെടുക്കാം. സീസീ പ്ലാന്റിന്റെയും സ്നേക് പ്ലാന്റിന്റെയും ഇലകൾ ഗ്ലാസിലെടുത്ത ശുദ്ധജലത്തിൽ പാതി മുങ്ങുന്ന വിധത്തിൽ വച്ചിരുന്നാലും സാവധാനം വേരുകൾ ഉൽപാദിപ്പിക്കും.
ആരോഗ്യത്തിന് ഹൈഡ്രജൻ പെറോക്സൈഡ്
പാത്രവും മുറിവും മറ്റും അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് ലായനിക്ക് ഉദ്യാനപരിപാലനത്തിലും പ്രധാന്യമുണ്ട്. ഈ ദ്രാവകം വായു അല്ലെങ്കിൽ മണ്ണുമായി കലരുമ്പോൾ ധാരാളം പ്രാണവായു അഥവാ ഓക്സിജൻ ഉൽപാദിപ്പിക്കുന്നു. കൂടാതെ ഹൈഡ്രജൻ പെറോക്സൈഡിനു കുമിൾ, ബാക്ടീരിയ ഇവയെ നശിപ്പിക്കാനുള്ള കഴിവുമുണ്ട്. ഈ രണ്ടു ഗുണങ്ങളും ചെടിയുടെ പരിപാലനത്തിനായി പ്രയോജനപ്പെടുത്താം. നട്ടിരിക്കുന്നിടത്ത് അധികമായി ഈർപ്പം തങ്ങിനിന്നു ചെടികളുടെ വേരുകൾക്ക് ആവശ്യത്തിനു പ്രാണവായു ലഭിക്കാതെ വരികയും അതുവഴി വേരുകൾക്കു കേടുവന്നു ചെടി വാടിപ്പോകുകയും ചെയ്തേക്കാം. ഈ അവസ്ഥയിൽ ചിലപ്പോൾ കുമിൾ അല്ലെങ്കിൽ ബാക്ടീരിയ വഴി വേരുചീയൽ രോഗത്തിനും കാരണമാകും. രണ്ടിനും പ്രതിവിധിയായി ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാം. വിപണിയിൽ ലഭ്യമായ 3 ശതമാനം വീര്യമുള്ള ഹൈഡ്രജൻ പെറോക്സൈഡ് ഇരട്ടി വെള്ളം ചേർത്തു നേർപ്പിച്ചതു ചെടിയെ അണുവിമുക്തമാക്കാനും പ്രാണവായു വേരുകൾക്കു കിട്ടാനും ഉപയോഗിക്കാം. ഈ ലായനി ചെടിയുടെ ചുവട്ടിലെ മണ്ണിൽ ഒഴിച്ചു നൽകിയാൽ വേരുകൾക്ക് അധികമായി പ്രാണവായു ലഭിക്കുകയും അവ ആരോഗ്യത്തോടെ വളരുകയും ചെയ്യും. ഒപ്പം മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യും. ഇതുവഴി ചെടി കൂടുതൽ കരുത്തോടെ വളരാനും തുടങ്ങും. ഇലകളിൽ കുമിളോ ബാക്ടീരിയയോ ഉണ്ടാക്കുന്ന പുള്ളിരോഗത്തിനു പ്രതിവിധിയായും ഇതേ ലായനി ഇലകളിൽ തളിച്ചു നൽകിയാൽ മതി.