വിദേശഫലവൃക്ഷങ്ങള്‍ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടില്‍. റംബുട്ടാനും മാംഗോസ്റ്റിനും ഡ്രാഗണ്‍ഫ്രൂട്ടും അരങ്ങു വാഴുന്ന വിദേശപ്പഴങ്ങളുടെ വിപണിയില്‍ ഭംഗികൊണ്ടും രുചികൊണ്ടും ഏറെ ആരാധകരെ നേടിയ മറ്റു ചില പഴങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് മഞ്ഞ നിറത്തിലുള്ള അബിയു. ഇളനീര്‍ കാമ്പിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശഫലവൃക്ഷങ്ങള്‍ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടില്‍. റംബുട്ടാനും മാംഗോസ്റ്റിനും ഡ്രാഗണ്‍ഫ്രൂട്ടും അരങ്ങു വാഴുന്ന വിദേശപ്പഴങ്ങളുടെ വിപണിയില്‍ ഭംഗികൊണ്ടും രുചികൊണ്ടും ഏറെ ആരാധകരെ നേടിയ മറ്റു ചില പഴങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് മഞ്ഞ നിറത്തിലുള്ള അബിയു.

ഇളനീര്‍ കാമ്പിന്റെയും പൈനാപ്പിളിന്റെയുമെല്ലാം രുചിയാണെന്ന് രുചിച്ചവര്‍ പറയുന്നുണ്ടെങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ അബിയു എന്ന പഴത്തിന് സൂപ്പര്‍ സ്വാദാണ്. തൊടിയില്‍ ചെറിയ ഫലവൃക്ഷത്തോട്ടമുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഭംഗികൊണ്ടും രുചികൊണ്ടും തിരഞ്ഞെടുക്കാവുന്ന ഇനമാണിത്.

അബിയുപ്പഴങ്ങളുമായി ഹണി റോസ്.
ADVERTISEMENT

മലയാള സിനിമാതാരം ഹണി റോസ് തന്റെ തോട്ടത്തില്‍നിന്ന് അബിയുപ്പഴങ്ങള്‍ പറിക്കുന്ന വിഡിയോ ഇന്നലെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. നന്നായി മൂത്തു പഴുത്ത മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ ഒട്ടേറെ പേരെ ആകര്‍ഷിച്ചു.

ആമസോണ്‍ കാടുകളില്‍നിന്ന് കടല്‍ കടന്നെത്തിയ അബിയു സപ്പോട്ട കുടുംബത്തിലെ അംഗമാണ്. മാംസളമായ രീതിയില്‍ ഉള്‍ക്കാമ്പ്. 4 വിത്തുകളുണ്ടാകും. വിത്ത് പാകി തൈകളുണ്ടാക്കാം.

ADVERTISEMENT

ഈര്‍പ്പവും ചൂടുമുള്ള കേരളത്തിലെ കാലാവസ്ഥയില്‍ വളരാന്‍ ഏറെ അനുയോജ്യമാണ് അബിയു. 2 വര്‍ഷംകൊണ്ട് ഫലം നല്‍കിത്തുടങ്ങും. ജൈവാംശമുള്ള മണ്ണ് ആവശ്യം. തണലിലും വളരും. വളര്‍ച്ചയെത്തിയ ഒരു മരത്തില്‍നിന്ന് 100 മുതല്‍ 1000 പഴങ്ങള്‍ വരെ ഒരു സീസണില്‍ പ്രതീക്ഷിക്കാം. 

തൊടിയിലൊരു തോട്ടമൊരുക്കാന്‍ പറ്റിയ പഴവര്‍ഗങ്ങളെ പരിചയപ്പെടുത്തുന്ന പക്തി 'പഴക്കൂട' ഈ ലക്കം മുതല്‍ കര്‍ഷകശ്രീ മാസികയില്‍ വായിക്കാം.

ADVERTISEMENT

English summary:  Abiu fruit in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT