വേണമെങ്കിൽ പച്ചക്കറി മുറ്റത്തും വിളയിക്കും എന്നു പറയും പത്തനംതിട്ട പുല്ലാട് കൃഷ്ണപ്രസാദം വീട്ടിൽ സുമിത പ്രസാദ്. കാരണം സുമിതയുടെ വീട്ടുമുറ്റം നിറയെ പച്ചക്കറികളാണ്. ഗ്രോബാഗുകളിൽ നിറയെ കാബേജും കോളിഫ്ലവറും മറ്റു പച്ചക്കറികളുമെല്ലാം വളരുന്നു. കൂടാതെ ചീരയും പയറും തക്കാളിയുമെല്ലാമുണ്ട്. എൽഐസി ഏജന്റായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേണമെങ്കിൽ പച്ചക്കറി മുറ്റത്തും വിളയിക്കും എന്നു പറയും പത്തനംതിട്ട പുല്ലാട് കൃഷ്ണപ്രസാദം വീട്ടിൽ സുമിത പ്രസാദ്. കാരണം സുമിതയുടെ വീട്ടുമുറ്റം നിറയെ പച്ചക്കറികളാണ്. ഗ്രോബാഗുകളിൽ നിറയെ കാബേജും കോളിഫ്ലവറും മറ്റു പച്ചക്കറികളുമെല്ലാം വളരുന്നു. കൂടാതെ ചീരയും പയറും തക്കാളിയുമെല്ലാമുണ്ട്.

എൽഐസി ഏജന്റായ സുമിത പച്ചക്കറികളോടുള്ള ഇഷ്ടംകൊണ്ടാണ് വീട്ടുമുറ്റം കൃഷിയിടമാക്കിയത്. അടുക്കളയോടു ചേർന്നുള്ള ഭാഗത്ത് നടക്കാൻ മാത്രം ഇട നൽകിയാണ് സുമിതയുടെ പച്ചക്കറിക്കൃഷി. ചൂട് കൂടിയ കാലാവസ്ഥയായതിനാൽ രണ്ടു നേരം നനയും നൽകും.

ദിവസം രണ്ടു നേരം നന
ADVERTISEMENT

ഇത്തവണ മഴ കൂടുതലായതിനാലാണ് നിലത്തു നടാതെ പച്ചക്കറികൾ ബാഗിൽ നട്ടത്. തുടർച്ചയായി മഴയായിരുന്നതിനാൽ തൈകൾ നടാൻ വൈകി. സീസൺ കഴിഞ്ഞെങ്കിലും മികച്ച വളർച്ചയോടെ കാബേജും കോളിഫ്ലവറും വിളഞ്ഞുനിൽക്കുകയാണിപ്പോൾ. 

വീട്ടുമുറ്റത്ത് ആകെ 150ലധികം ഗ്രോബാഗുകളിലാണ് സുമിതയുടെ കൃഷി. ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് നടീൽമിശ്രിതത്തിലുള്ളത്. കൂടാതെ, കരിയിലയും ശീമക്കൊന്നയിലയും നടീൽമിശ്രിതത്തിലുണ്ട്. ഗ്രോബാഗിൽ ഒരു പാളി കരിയില ഇട്ടശേഷം നടീൽമിശ്രിതം ഇടും. അതിനുശേഷം വീണ്ടും കരിയിലയും അതിനു മുകളിൽ നടീൽ മിശ്രിതവും നിറയ്ക്കും. ഇങ്ങനെ ചെയ്യുന്നതു വഴി കൂടുതൽ ഗ്രോബാഗുകളിൽ നിറയ്ക്കാനുള്ള നടീൽ മിശ്രിതം ലഭിക്കും. മാത്രമല്ല, കരിയില ഉള്ളതിനാൽ ഉള്ളിൽ ഈർപ്പം നിലനിൽക്കുകയും ചെയ്യും. ക്രമേണ അത് വളമായി മാറുമെന്ന മെച്ചവുമുണ്ട്.

വിളവെടുപ്പുത്സവം
ADVERTISEMENT

ഇത്തരത്തിൽ പകുതി നിറച്ച ഗ്രോബാഗിൽ തൈ നടും. തൈ വളരുന്നതനുസരിച്ച് നടീൽമിശ്രിതം വീണ്ടും കൂട്ടിക്കൊടുത്തുകൊണ്ടിരിക്കും. പച്ചിലകളും ചാണകവും ഗോമൂത്രവും ചേർത്ത് തയാറാക്കിയ വളക്കൂട്ടാണ് നൽകുന്നത്. രാത്രി 10നും പകൽ 10നുമാണ് നന. കാരണം ശീതകാല വിള ആയതിനാൽ പകൽച്ചൂട് താങ്ങാൻ ബുദ്ധിമുട്ടാണ്. അതിനാലാണ് പകൽസമയത്ത് നന നൽകുന്നത്. കൃത്യമായ നന കൂടാതെ വല്ലപ്പോഴും കഞ്ഞിവെള്ളം സ്പ്രേ ചെയ്തും നൽകും. അതല്ലാതെ മറ്റൊരു കീടനാശിനിയും പ്രയോഗിക്കുന്നില്ല. 

തക്കാളിക്ക് 120 രൂപ വില ഉണ്ടായിരുന്നപ്പോൾ തന്റെ വീട്ടുമുറ്റം നിറയെ തക്കാളിയുണ്ടായിരുന്നുവെന്നും സുമിത. സമീപത്തുള്ള കെവികെയിൽനിന്ന് വാങ്ങിയ തൈകളായിരുന്നു  കൃഷിക്കായി ഉപയോഗിച്ചത്. അതെല്ലാം പോളിസി എടുത്ത ആളുകൾക്ക് സൗജന്യമായി നൽകുകയായിരുന്നു. കടയിൽ വിറ്റത് വഴുതനങ്ങയും കോവയ്ക്കയും വാഴക്കുലകളും മാത്രമായിരുന്നു. 

ADVERTISEMENT

ഇപ്പോൾ കടയിൽ വിൽക്കാനും താൽപര്യമില്ല സുമിതയ്ക്ക്. കാരണം, മുൻപൊരിക്കൽ ഒരു കടയിൽ കൊണ്ടുപോയി നൽകിയ 10 കിലോ വഴുതനങ്ങയ്ക്ക് കടക്കാരൻ 20 രൂപയാണ് നൽകിയത്. അതും കുറേ സമയം വിലപേശിയതിനുശേഷം മാത്രം. അതേ വഴുതനങ്ങ താൻ നിൽക്കുന്ന സമയത്ത് മറ്റൊരാൾക്ക് വിറ്റത് 60 രൂപയ്ക്കായിരുന്നു. അതിലും നല്ലത് മറ്റുള്ളവർക്ക് നൽകുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണെന്ന് തോന്നിയതിനാലാണ് പോളിസി എടുത്തവർക്ക് കിറ്റ് ആയി നൽകുന്നതെന്നു സുമിത. 

ഫോൺ: 9947737566

English summary: Front Yard Vegetable Garden