ടെറസിൽ വളരുന്നത് 150ൽപ്പരം ഫലവൃക്ഷങ്ങൾ: തായ്ലൻഡ് രീതി പിന്തുടർന്ന് റസാക്ക്
ഫലവൃക്ഷത്തോട്ടം മുറ്റത്തൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ടെറസിലൊരുക്കാമെന്നു കാണിച്ചുതരുന്നു മലപ്പുറം തിരൂർ ചാലിപറമ്പിൽ അബ്ദുൽ റസാക്ക്. ടെറസിലെ പരിമിതമായ സ്ഥലത്ത് റസാക്ക് പരിപാലിക്കുന്നത് 150ൽപ്പരം ഫലവൃക്ഷങ്ങള്‍. ബാരലുകളിലും പെയിന്റ് ബക്കറ്റുകളിലുമായി 3 വർഷം മുൻപ് ഒരുക്കിയ തോട്ടം ഇന്ന് ആണ്ടുവട്ടം ഫലങ്ങൾ

ഫലവൃക്ഷത്തോട്ടം മുറ്റത്തൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ടെറസിലൊരുക്കാമെന്നു കാണിച്ചുതരുന്നു മലപ്പുറം തിരൂർ ചാലിപറമ്പിൽ അബ്ദുൽ റസാക്ക്. ടെറസിലെ പരിമിതമായ സ്ഥലത്ത് റസാക്ക് പരിപാലിക്കുന്നത് 150ൽപ്പരം ഫലവൃക്ഷങ്ങള്‍. ബാരലുകളിലും പെയിന്റ് ബക്കറ്റുകളിലുമായി 3 വർഷം മുൻപ് ഒരുക്കിയ തോട്ടം ഇന്ന് ആണ്ടുവട്ടം ഫലങ്ങൾ നൽകുന്ന വിധത്തിൽ പന്തലിച്ചുകഴിഞ്ഞു.
ഗൾഫിൽ പഴം–പച്ചക്കറികളുടെ മൊത്തവിതരണമായിരുന്നു അബ്ദുൽ റസാക്കിന്. തായ്‌ലൻഡിൽനിന്നാണ് ബാരലിൽ മാവു നടാം എന്ന ആശയം ലഭിച്ചത്. അവിടെ വലിയ തോട്ടങ്ങൾ വളർത്തിയെടുക്കുന്നത് ഇത്തരത്തിൽ ബാരലുകളിലാണ്. അതായത് ബാരലുകൾ മണ്ണിൽ കുഴിച്ചിട്ട് അതിൽ നടീൽമിശ്രിതം നിറച്ച് തൈ നട്ടു വളർത്തുന്നു. മരത്തിന്റെ വളർച്ച നിയന്ത്രിക്കാനും അതുപോലെ നൽകുന്ന വളവും വെള്ളവും കൃത്യമായി മരത്തിനുതന്നെ ലഭിക്കാനും ബാരലുകൾ സഹായിക്കുമെന്ന് റസാക്ക്.
ഇത്തരത്തിൽ ബാരലുകളിൽ മരം വളർത്തുമ്പോൾ മുതൽമുടക്ക് കൂടും. ഒരു വർഷത്തിനുള്ളിൽ കായ്ക്കുന്നതിനായി 4–5 അടി ഉയരമുള്ള തൈകളാണ് പൊതുവെ ബാരലുകളിൽ വയ്ക്കുക. അതുപോലെ 100 ലീറ്ററിന്റെ ബാരലിനും വില കൂടും. ഒരു മരത്തിന് ശരാശരി 2000 രൂപ മുതൽമുടക്ക് വരും. എങ്കിലും വർഷങ്ങളോളം നിലനില്‍ക്കും എന്നതു വലിയ നേട്ടം. മാസത്തിൽ ഒരു തവണ വളമിടും.
മുറ്റത്തും ബാരലുകളിൽ മരങ്ങൾ നട്ടിട്ടുണ്ട്. ആവശ്യാനുസരണം തള്ളിമാറ്റാൻ കഴിയുന്ന വിധത്തിൽ ചക്രങ്ങൾ ഘടിപ്പിച്ചതാണ് ബാരലുകള്‍. ഭംഗിക്കുവേണ്ടി സിമന്റ് ഉപയോഗിച്ച് വ്യത്യസ്ത രൂപവും നൽകിയിട്ടുണ്ട്.
അബ്ദുൽ റസാക്കിന്റെ ടെറസിലെ കൃഷി വിശദമായി അറിയാൻ വിഡിയോ കാണുക.
ഫോൺ: 95626 00777
English summary: Growing Fruit Trees in Containers