കാന്‍സര്‍ ചികിത്സാവിദഗ്ധനായ കൈതപ്പതാലില്‍ ഡോ. തോമസ് വര്‍ഗീസ് ആതുരസേവനം എന്ന പ്രഫഷനൊപ്പം കൃഷിയെ പാഷനായി നെഞ്ചോടു ചേര്‍ക്കുന്നു. പത്തനംതിട്ട റാന്നി കീക്കൊഴൂരില്‍ ഡോക്ടര്‍ക്കു കുടുംബസ്വത്തായി ലഭിച്ച 5 ഏക്കര്‍ റബര്‍തോട്ടം ഇന്നു ഭക്ഷ്യവിളകളാല്‍ സമൃദ്ധം. വര്‍ഷങ്ങളോളം ടാപ്പ് ചെയ്യാതെ കിടന്ന

കാന്‍സര്‍ ചികിത്സാവിദഗ്ധനായ കൈതപ്പതാലില്‍ ഡോ. തോമസ് വര്‍ഗീസ് ആതുരസേവനം എന്ന പ്രഫഷനൊപ്പം കൃഷിയെ പാഷനായി നെഞ്ചോടു ചേര്‍ക്കുന്നു. പത്തനംതിട്ട റാന്നി കീക്കൊഴൂരില്‍ ഡോക്ടര്‍ക്കു കുടുംബസ്വത്തായി ലഭിച്ച 5 ഏക്കര്‍ റബര്‍തോട്ടം ഇന്നു ഭക്ഷ്യവിളകളാല്‍ സമൃദ്ധം. വര്‍ഷങ്ങളോളം ടാപ്പ് ചെയ്യാതെ കിടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്‍സര്‍ ചികിത്സാവിദഗ്ധനായ കൈതപ്പതാലില്‍ ഡോ. തോമസ് വര്‍ഗീസ് ആതുരസേവനം എന്ന പ്രഫഷനൊപ്പം കൃഷിയെ പാഷനായി നെഞ്ചോടു ചേര്‍ക്കുന്നു. പത്തനംതിട്ട റാന്നി കീക്കൊഴൂരില്‍ ഡോക്ടര്‍ക്കു കുടുംബസ്വത്തായി ലഭിച്ച 5 ഏക്കര്‍ റബര്‍തോട്ടം ഇന്നു ഭക്ഷ്യവിളകളാല്‍ സമൃദ്ധം. വര്‍ഷങ്ങളോളം ടാപ്പ് ചെയ്യാതെ കിടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്‍സര്‍ ചികിത്സാവിദഗ്ധനായ കൈതപ്പതാലില്‍ ഡോ. തോമസ് വര്‍ഗീസ്  ആതുരസേവനം എന്ന പ്രഫഷനൊപ്പം കൃഷിയെ പാഷനായി നെഞ്ചോടു ചേര്‍ക്കുന്നു. പത്തനംതിട്ട റാന്നി കീക്കൊഴൂരില്‍ ഡോക്ടര്‍ക്കു കുടുംബസ്വത്തായി ലഭിച്ച 5 ഏക്കര്‍ റബര്‍തോട്ടം ഇന്നു  ഭക്ഷ്യവിളകളാല്‍ സമൃദ്ധം. 

വര്‍ഷങ്ങളോളം ടാപ്പ് ചെയ്യാതെ  കിടന്ന റബര്‍മരങ്ങള്‍ വെട്ടിമാറ്റി കൃഷി തുടങ്ങിയിട്ട് 2 വര്‍ഷമാകുന്നതേയുള്ളൂ.  കാടുപിടിച്ചു കിടന്നതിനാല്‍ കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു പ്ലോട്ടുകളായി കിടന്ന സ്ഥലത്തിനു ചുറ്റുമതില്‍ നിർമിക്കേണ്ടിവന്നു. നല്ലൊരു തുക ഇതിനായി ചെലവാക്കേണ്ടിവന്നെങ്കിലും  വിളകളുടെ സുരക്ഷയ്ക്ക് അത് അനിവാര്യമായിരുന്നുവെന്നു ഡോ. തോമസ്.

ഡോ. തോമസ്
ADVERTISEMENT

കിഴങ്ങിനങ്ങള്‍ക്ക് മുന്‍തൂക്കം

വിവിധ ഇനങ്ങളില്‍പ്പെട്ട 2000 മൂട് കപ്പ, ഗജേന്ദ്ര ഇനം ഉള്‍പ്പെടെയുള്ള നൂറിലേറെ മൂട് ചേന, ചേമ്പ്, കാച്ചില്‍, നനകിഴങ്ങ് എന്നിവയാണ് ഒരു പ്ലോട്ടില്‍. ശതമംഗള, സ്വര്‍ണ മംഗള ഇനങ്ങളില്‍പ്പെട്ട 1600 കമുകിന്‍തൈകള്‍ തോട്ടത്തിന്റെ അതിരില്‍ നട്ടിരിക്കുന്നു. ഭാവിയില്‍ അടയ്ക്കയ്ക്ക് വലിയ സാധ്യതയുണ്ടെന്നാണ് ഡോക്ടറുടെ അഭിപ്രായം. കാരണം, പെയിന്റ് വ്യവസായത്തില്‍ അടയ്ക്ക ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതാണ് ഇന്നത്തെ വിലവര്‍ധനയ്ക്കു കാരണം. പ്ലാസ്റ്റിക് നിരോധനം വന്നതോടെ  പാളയ്ക്കും ഭാവിയില്‍ ഡിമാന്‍ഡ് ഏറുമെന്നു ഡോക്ടര്‍ പറയുന്നു. 

പൂർണമായും ജൈവരീതിയിലാണ് ഡോക്ടറുടെ കൃഷി. രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണെന്നതുകൊണ്ടാണ് ജൈവകൃഷിരീതി സ്വീകരിക്കുന്നതെന്നു ഡോ. തോമസ്. ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. ചാണകം  ക്ഷീരകർഷകരി ൽനിന്ന് വാങ്ങും.

ഇരുമ്പുവലയില്‍ കുരുമുളക്

ADVERTISEMENT

വിയറ്റ്‌നാം മാതൃകയിലാണ്  കുരുമുളകുകൃഷി. സിമന്റ് കാലിനു ചുറ്റും കമ്പിവലകൊണ്ട് ചട്ടം നിര്‍മിച്ച് അതിനുള്ളില്‍ മണ്ണ്, ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി മിശ്രിതം നിറയ്ക്കുന്നു. ഈ സംവിധാനത്തിന് 9 അടി ഉയരമാണുള്ളത്. ഒപ്പം തുള്ളിനനയ്ക്കായി ഹോസും ഒരുക്കിയിട്ടുണ്ട്. മുകളിലേക്ക് വളരുന്നതിനൊപ്പം കുരുമുളകുവള്ളികൾക്ക് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ കഴിയും. അതിനാല്‍ ചെടിക്ക് മികച്ച വളര്‍ച്ചയും വിളവുമുണ്ടാകുമെന്നാണ് ഡോക്ടറുടെ പക്ഷം. ഒരു തൂണിനു ചുറ്റും 5 തൈകള്‍ എന്ന കണക്കില്‍ കരിമുണ്ട, പന്നിയൂര്‍ 1, പന്നിയൂര്‍ 6, വിജയ്  ഇനങ്ങളാണ് നട്ടിരിക്കുന്നത്.

കുരുമുളകുകൃഷിക്ക് വിയറ്റ്നാം മോഡൽ

മഞ്ഞള്‍ക്കൃഷി വെറുതെയല്ല

കാൻസർ ഉൾപ്പെടെ  പല രോഗങ്ങളെയും പ്രതിരോധിക്കാൻ മഞ്ഞളിനു കഴിയും. കാന്‍സര്‍ മരുന്നുകളുടെ അടിസ്ഥാന ചേരുവ മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകമാണെന്നു ഡോക്ടര്‍. കുര്‍കുമിന്‍ ചേര്‍ന്ന ഭക്ഷണം   ശരീരത്തിന് നല്ലതാണ്. ചെറിയ അളവിൽ മഞ്ഞൾ നിത്യവും ശരീരത്തിലെത്തുന്നതും  ആരോഗ്യത്തിനു നന്ന്.  അതുകൊണ്ടുതന്നെയാണ്  ഒരു കാന്‍സര്‍ രോഗചികിത്സകനായ താന്‍ മഞ്ഞള്‍ കൃഷി  ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസര്‍ച്ച് പുറത്തിറക്കിയ പ്രതിഭ, പ്രഗതി ഇനങ്ങളാണ്  രണ്ടരയേക്കറോളം സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്. കുര്‍കുമിന്‍ അളവ് കൂടുതലുള്ളതിനാല്‍  ഇവയുടെ പൊടിക്കു പ്രത്യേക ഗന്ധമുണ്ട്. സ്വന്തമായി വിളവെടുത്ത് ഉണക്കിപ്പൊടിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നു. 

കാട്ടുപന്നിശല്യം

ADVERTISEMENT

പത്തനംതിട്ടയില്‍ കാട്ടുപന്നിശല്യം കൂടുന്നു. പ്രതിരോധിക്കണമെങ്കില്‍ കൃഷിയിടത്തിനു ചുറ്റും മതില്‍ വേണം. ചെലവ് ഒറ്റയ്ക്കു താങ്ങാന്‍ പലര്‍ക്കുമാവില്ല. എന്നാല്‍  അടുത്തടുത്തുള്ള കൃഷിയിടങ്ങള്‍ ഒരു മതില്‍ക്കെട്ടിനുള്ളിലാക്കാനായാല്‍  ചെലവു പങ്കിട്ടാല്‍ മതി.  

ഫോണ്‍: 94471 73088

English summary: Turmeric is best for fighting cancer; Cancer expert cultivating turmeric in his land