പ്രായമായ മരങ്ങളെ ചെറുപ്പക്കാരാക്കും; വേണമെങ്കിൽ വേരോടെ മാറ്റി നടും: മരങ്ങൾക്ക് പുനർയൗവനം നൽകാൻ അനീഷ്
സിബിഐ അഡീഷനൽ എസ്പിയായി വിരമിച്ച പൊന്നാനി എരമംഗലം കാളിയത്തേൽ അബൂബക്കറുടെ വീട്ടുവളപ്പിലെ കോമാവ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഉമ്മയുടെ സ്നേഹവും ഓർമയുമാണ് അദ്ദേഹത്തിന് അതിലെ മാമ്പഴങ്ങൾ. എന്നാൽ, ഇത്തിൾക്കണ്ണിയും മറ്റും വളർന്ന് മാവിന്റെ ആരോഗ്യം ക്ഷയിച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു. വീടിനടുത്ത്
സിബിഐ അഡീഷനൽ എസ്പിയായി വിരമിച്ച പൊന്നാനി എരമംഗലം കാളിയത്തേൽ അബൂബക്കറുടെ വീട്ടുവളപ്പിലെ കോമാവ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഉമ്മയുടെ സ്നേഹവും ഓർമയുമാണ് അദ്ദേഹത്തിന് അതിലെ മാമ്പഴങ്ങൾ. എന്നാൽ, ഇത്തിൾക്കണ്ണിയും മറ്റും വളർന്ന് മാവിന്റെ ആരോഗ്യം ക്ഷയിച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു. വീടിനടുത്ത്
സിബിഐ അഡീഷനൽ എസ്പിയായി വിരമിച്ച പൊന്നാനി എരമംഗലം കാളിയത്തേൽ അബൂബക്കറുടെ വീട്ടുവളപ്പിലെ കോമാവ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഉമ്മയുടെ സ്നേഹവും ഓർമയുമാണ് അദ്ദേഹത്തിന് അതിലെ മാമ്പഴങ്ങൾ. എന്നാൽ, ഇത്തിൾക്കണ്ണിയും മറ്റും വളർന്ന് മാവിന്റെ ആരോഗ്യം ക്ഷയിച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു. വീടിനടുത്ത്
സിബിഐ അഡീഷനൽ എസ്പിയായി വിരമിച്ച പൊന്നാനി എരമംഗലം കാളിയത്തേൽ അബൂബക്കറുടെ വീട്ടുവളപ്പിലെ കോമാവ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഉമ്മയുടെ സ്നേഹവും ഓർമയുമാണ് അദ്ദേഹത്തിന് അതിലെ മാമ്പഴങ്ങൾ. എന്നാൽ, ഇത്തിൾക്കണ്ണിയും മറ്റും വളർന്ന് മാവിന്റെ ആരോഗ്യം ക്ഷയിച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു. വീടിനടുത്ത് ഉയരത്തിൽ വളർന്നുനിന്ന മാവിന്റ തടിയിൽ കേടു കണ്ടതോടെ ആശങ്കയുമായി. ഉമ്മയുടെ സ്നേഹസ്മരണയുണര്‍ത്തുന്ന മാവ് വെട്ടിക്കളയാന്‍ വയ്യ. അതേസമയം മാവ് വീടിനു ഭീഷണിയാവാതെ നോക്കുകയും വേണം. അപ്പോഴാണ് പൊന്നാനി നെല്ലിക്കൽ നഴ്സറി ഉടമ അനീഷ് തുണയ്ക്കെത്തിയത്. പുനർയൗവന പ്രക്രിയയിലൂടെ കോമാവിന്റെ ആരോഗ്യം വീണ്ടെടു ക്കാമെന്ന് അനീഷ് ഉറപ്പ് നല്‍കിയതോടെ അബൂബക്കറിന് ആശ്വാസമായി. മാവിന്റെ ഉയരം കുറച്ചും കേടു ബാധിച്ചതും അധികമുളളതുമായ ശിഖരങ്ങൾ മുറിച്ചുനീക്കിയും വളങ്ങളും മറ്റും നൽകിയും കോമാവിനെ യുവസുന്ദരിയാക്കാൻ അനീഷിന് ഏതാനും മാസങ്ങളേ വേണ്ടിവന്നുള്ളൂ.
വിശാലമായ പുരയിടങ്ങളും അവിടവിടെയൊക്കെ പടര്‍ന്നു പന്തലിച്ചുനിന്ന മരങ്ങളും ഓര്‍മയില്‍ മറയുകയാണ്. തലമുറകൾക്ക് മധുരം പകർന്ന നാടൻ മാവുകളും പ്ലാവുകളുമൊക്കെ സംരക്ഷിച്ചു നിലനിര്‍ത്താന്‍ നമ്മില്‍ പലരും ആഗ്രഹിക്കുന്നുണ്ട്. അവർക്കു സഹായഹസ്തവുമായി എത്തുകയാണ് അനീഷ് നെല്ലിക്കൽ. പ്രായാധിക്യം, സ്ഥലപരിമിതി, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ മുറിച്ചു മാറ്റാൻ നിർബന്ധിതമായ മരങ്ങളെ സംരക്ഷിക്കുന്നതിന് ഒന്നിലേറെ വഴികൾ അനീഷിന്റെ പക്കലുണ്ട്. അവ എങ്ങനെ നടപ്പാക്കാമെന്ന് അനീഷ് തന്നെ പറഞ്ഞുതരും.
വീണ്ടും യൗവനം
പുനർ യൗവനപ്രക്രിയയാണ് ഇവയിൽ പ്രധാനം. പ്രതാപത്തോടെ നമ്മുടെ തൊടികളിൽ നിന്ന പല മരങ്ങളും പ്രായാധിക്യം മൂലം ജീർണിച്ചു തുടങ്ങിയിട്ടുണ്ടാകും. അല്ലെങ്കില്‍ ഇത്തിൾകണ്ണിയും വള്ളിപ്പടർപ്പു കളും പടര്‍ന്നു കയറി നാശോന്മുഖമായ വൻ മരങ്ങളുമുണ്ടാകും. ഫലവൃക്ഷങ്ങളാണെങ്കിൽ ഉൽപാദനം തീരെ കുറഞ്ഞിട്ടുണ്ടാകും. ഇത്തരം മുത്തശ്ശിമരങ്ങളെ യൗവനത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രക്രിയയാണ് പുനർ യൗവനം. വള്ളിപ്പടർപ്പുകളും പരാദസസ്യങ്ങളുമൊക്കെ നീക്കം ചെയ്തശേഷം അധികമായുള്ള ചെറു ശിഖരങ്ങൾ വെട്ടി നീക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഉയരമേറിയ മരങ്ങളുടെ തായ്ത്തടി മുറിച്ച് ഉയരം ക്രമീകരിക്കാനാകുമെന്നും അനീഷ് പറഞ്ഞു. എന്നാൽ, ഇതു ശ്രദ്ധയോടെയും ശാസ്ത്രീയ മായും ചെയ്തില്ലെങ്കിൽ മരം ഉണങ്ങിപ്പോയേക്കാം. വിദഗ്ധ സഹായത്തേടെ മാത്രം ഇതു ചെയ്യുന്നതാണ് ഉത്തമം. മരത്തിലെയും ശിഖരങ്ങളിലെയും മുറിപ്പാടുകളിൽ യോജിച്ച കുമിൾനാശിനികൾ പുരട്ടണം.
മരങ്ങള്‍ മാറ്റി നടാം
മരങ്ങൾ മറ്റൊരിടത്തേക്കു പറിച്ചുനടുന്നതിലും വിദഗ്ധനാണ് അനീഷ്. വിദേശത്തും മറ്റും പണ്ടുതന്നെ പ്രചാരത്തിലുള്ള ഈ രീതി കേരളത്തിൽ ഇപ്പോൾ വ്യാപകമാവുന്നുണ്ട്. വിവിധ നിർമാണ പ്രവർത്തനങ്ങള്‍ക്കായി ഒഴിവാക്കേണ്ടിവരുന്ന മരങ്ങൾ വെട്ടിക്കളയുന്നതിനു പകരം സ്ഥലസൗകര്യമുള്ളിടത്തേക്കു മാറ്റി നടുന്നു. കാറ്റിലും മറ്റും കടപുഴകി വീണ മരങ്ങളെയും ഇങ്ങനെ സംരക്ഷിക്കാം. ലാൻഡ് സ്കേപ്പിങ്ങിന്റെ ഭാഗമായും ഇപ്പോള്‍ മരങ്ങള്‍ പറിച്ചുനടാറുണ്ട്. സവിശേഷാകൃതിയും രൂപസൗന്ദര്യവുമുള്ള മരങ്ങൾ വീടിന് അഴകാവുന്ന വിധത്തിൽ പറിച്ചുനടാം.
ട്രീ ട്രാൻസ്പ്ലാന്റേഷന്റെ വിജയസാധ്യത ഒട്ടേറെ ഘടങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് അനീഷ്. ഉറപ്പേറിയ ചുവന്ന മണ്ണ്, കളിമണ്ണ് എന്നിവയുണ്ടെങ്കിൽ വിജയസാധ്യത കൂടും. മറ്റു സ്ഥലത്തക്കു കൊണ്ടുപോകാനാണെങ്കില്‍ ഗതാഗത സൗകര്യം മുൻകൂട്ടി പരിശോധിച്ച് ഉറപ്പാക്കണം. റോഡിന്റെ വീതി, വൈദ്യുതി ലൈനിന്റെ ഉയരം എന്നിവ ഏറെ പ്രധാനം. മൂല്യവും അതിജീവന നിരക്കും കുറഞ്ഞ മരങ്ങൾ പറിച്ചുനടാതി രിക്കുകയാണു നല്ലത്. പ്രായമേറിയതും അസന്തുലിത വളർച്ചയുള്ളതും വിള്ളൽ വീണതുമായ മരങ്ങളും ഒഴിവാക്കാം. പറിച്ചു നടീലിനുശേഷം വേണ്ടത്ര വേരുകളുണ്ടാക്കാൻ കഴിയുന്ന മരമായിരിക്കണം.
വലിയ മരങ്ങൾ നടുന്നതിന് നവംബർ–ഡിസംബർ മാസങ്ങളാണ് യോജ്യമെന്ന് അനീഷ്. ഇല പൊഴിയും മരങ്ങൾ വസന്തകാലത്തിലും നിത്യഹരിത മരങ്ങൾ ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലും മാറ്റിനടാം. അതേസമയം കൊടും വേനലിൽ ട്രീ ട്രാൻസ്പ്ലാന്റേഷൻ നടത്തരുത്– ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം ഇക്കാലത്ത് കൂടുതലായിരിക്കുമെന്നതു തന്നെ കാരണം. വംശനാശഭീഷണി നേരിടുന്ന പാരമ്പര്യവൃക്ഷങ്ങൾ, തെങ്ങ്, അലങ്കാരപ്പനകൾ, ആര്യവേപ്പ്, ഉങ്ങ്, മാവ്, ഞാവൽ, കൂവളം, അശോകം, പുളി, പ്ലാവ് ചന്ദനം എന്നിവ പറിച്ചുനടാൻ യോജ്യമാണ്. അതേസമയം അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയവ പറിച്ചുനട്ടാൽ വിജയിക്കില്ല.
പറിച്ചുനീടാൻ ഉദ്ദേശിക്കുന്ന മരത്തിന്റെ ചുറ്റളവ് കണക്കാക്കി മരത്തിനു ചുറ്റും കുമ്മായം കൊണ്ട് അടയാളപ്പെടുത്തുന്നു. തുടർന്ന് യന്ത്രസഹായത്തോടെ ചുറ്റുമുള്ള മണ്ണ് നീക്കുന്നു. തെളിഞ്ഞുവരുന്ന വേരുകൾ മുറിച്ചു നീളം കുറച്ചശേഷം കുമിൾനാശിനിയും റൂട്ട് ഹോർമോണും പുരട്ടും. തുടർന്ന് ചിരട്ടക്കരി ചേർത്ത് ചുവടുഭാഗം പൊതിഞ്ഞുകെട്ടി പുതിയ സ്ഥലത്തേക്കു മാറ്റി നടും.
ഫോൺ: 9946881099