റെയിൻ ലില്ലിക്ക് മഴ പുത്തരിയല്ല! മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കാവടിയാടും റെയിൻ ലില്ലി, പൂന്തോട്ടത്തിന് യോജിച്ച ഇനം
മഴക്കാലമായാൽ പിന്നെ ഉദ്യാനത്തെ മലർവാടിയെന്ന് എങ്ങനെ വിളിക്കും. മിക്ക പൂച്ചെടികളും ഇലകൾ മാത്രമായി നിൽക്കും. ചുവട്ടില്‍ വെള്ളം കെട്ടിനിന്ന് ചിലതൊക്കെ ചീഞ്ഞും പോകും. എന്നാല്‍ റെയിൻ ലില്ലിച്ചെടികള്‍ മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കാവടിയാടും. ഒറ്റ നോട്ടത്തിൽ കുങ്കുമച്ചെടിയോടും പൂവിനോടും രൂപസാദൃശ്യമുണ്ട്
മഴക്കാലമായാൽ പിന്നെ ഉദ്യാനത്തെ മലർവാടിയെന്ന് എങ്ങനെ വിളിക്കും. മിക്ക പൂച്ചെടികളും ഇലകൾ മാത്രമായി നിൽക്കും. ചുവട്ടില്‍ വെള്ളം കെട്ടിനിന്ന് ചിലതൊക്കെ ചീഞ്ഞും പോകും. എന്നാല്‍ റെയിൻ ലില്ലിച്ചെടികള്‍ മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കാവടിയാടും. ഒറ്റ നോട്ടത്തിൽ കുങ്കുമച്ചെടിയോടും പൂവിനോടും രൂപസാദൃശ്യമുണ്ട്
മഴക്കാലമായാൽ പിന്നെ ഉദ്യാനത്തെ മലർവാടിയെന്ന് എങ്ങനെ വിളിക്കും. മിക്ക പൂച്ചെടികളും ഇലകൾ മാത്രമായി നിൽക്കും. ചുവട്ടില്‍ വെള്ളം കെട്ടിനിന്ന് ചിലതൊക്കെ ചീഞ്ഞും പോകും. എന്നാല്‍ റെയിൻ ലില്ലിച്ചെടികള്‍ മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കാവടിയാടും. ഒറ്റ നോട്ടത്തിൽ കുങ്കുമച്ചെടിയോടും പൂവിനോടും രൂപസാദൃശ്യമുണ്ട്
മഴക്കാലമായാൽ പിന്നെ ഉദ്യാനത്തെ മലർവാടിയെന്ന് എങ്ങനെ വിളിക്കും. മിക്ക പൂച്ചെടികളും ഇലകൾ മാത്രമായി നിൽക്കും. ചുവട്ടില്‍ വെള്ളം കെട്ടിനിന്ന് ചിലതൊക്കെ ചീഞ്ഞും പോകും. എന്നാല്‍ റെയിൻ ലില്ലിച്ചെടികള്‍ മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കാവടിയാടും.
ഒറ്റ നോട്ടത്തിൽ കുങ്കുമച്ചെടിയോടും പൂവിനോടും രൂപസാദൃശ്യമുണ്ട് റെയിൻ ലില്ലിക്കും പൂക്കള്‍ക്കും. വെള്ള, പിങ്ക്, മഞ്ഞ പൂവുള്ള ഇനങ്ങൾ മാത്രമേ മുൻപ് ലഭ്യമായിരുന്നുള്ളൂ. എന്നാല്‍, ഇന്നു നിറവൈവിധ്യവും ഭിന്നാകൃതിയുമുള്ള പൂക്കളുണ്ടാകുന്ന നൂറിലേറെ സങ്കരയിനങ്ങൾ ലഭ്യമാണ്. ഇവയിൽ ഇരട്ടയിതളുള്ളവയും ഇരട്ടനിറമുള്ളവയും ഇതളുകളിൽ വരകൾ ഉള്ളവയും പോലുള്ള പുതുപുത്തൻ ഇനങ്ങളും ഉൾപ്പെടുന്നു. ഇരട്ടയിതള്‍ ഇനങ്ങൾക്കു നല്ല ഡിമാൻഡും കൂടിയ വിലയുമാണ്. മറ്റു ലില്ലി ഇനങ്ങൾ എല്ലാം തന്നെ പുതുമഴയ്ക്ക് ആണ്ടില്‍ ഒരു തവണ മാത്രം പൂവിടുമെങ്കിൽ റെയിൻ ലില്ലി മഴക്കാലത്ത് പല തവണ പൂവിടും. വേനൽമഴ കിട്ടിയാൽപോലും റെയിൻ ലില്ലിയിൽ പൂക്കൾ ഉണ്ടാകും. മറ്റു ലില്ലി ഇനങ്ങളിലെന്നപോലെ മണ്ണിനടിയിൽ ഉള്ളിപോലുള്ള കിഴങ്ങുഭാഗവുമുണ്ട്. ഇതിൽനിന്നാണ് ഇലകളും പൂക്കളുമെല്ലാം ചെടി ഉല്‍പാദിപ്പിക്കുക. ചെടി നട്ടാൽ ചുറ്റും പിള്ളത്തൈകൾ ഉണ്ടായി ഒരു കൂട്ടമായി മാറും. ഓരോ പുതിയ ഇല വരുന്നതിനൊപ്പം ചെടി പൂവും ഉല്‍പാദിപ്പിക്കും. ഇനമനുസരിച്ച് ചിലതിൽ നാടപോലെ അല്ലെങ്കിൽ ഈർക്കിലിപോലുള്ള ഇലകളാണുള്ളത്. എല്ലാ ഇനങ്ങള്‍ക്കും ഒരടിക്കു താഴെ മാത്രമേ ഉയരം ഉണ്ടാവുകയുള്ളൂ.
കൃത്രിമ പരാഗണം വഴി പുതിയ ഇനങ്ങൾ
ചെറു തേനീച്ചയും മറ്റു ചെറുപ്രാണികളും വഴി പരാഗണം നടന്ന് റെയിൻ ലില്ലിയുടെ പല ഇനങ്ങളിലും കായ്കൾ ഉണ്ടാകാറുണ്ട്. കൃത്രിമ പരാഗണം വഴിയാണ് പുതിയ ഇനങ്ങൾ എല്ലാം തന്നെ തയാറാക്കുക. പൂക്കളുടെ ഇതളുകൾക്കുള്ളിൽ വ്യത്യസ്ത നിറത്തിൽ കേസരങ്ങൾ വളരെ വ്യക്തമായി കാണാം. ഇവയുടെ നടുവിൽ പൂമ്പൊടി സ്വീകരിക്കുന്ന പരാഗണ ഭാഗവും (സ്റ്റിഗ്‌മ) ഉണ്ടാവും. അതുകൊണ്ട് റെയിൻ ലില്ലിയിൽ കൃത്രിമ പരാഗണം എളുപ്പത്തിൽ ചെയ്യാനാവും. പൂവ് വിരിഞ്ഞാൽ ആദ്യ ദിവസം തന്നെ കൃത്രിമ പരാഗണം നടത്താം. പൂമ്പൊടി എടുക്കുന്ന ചെടിയുടെ പൂവ് വിരിഞ്ഞ് രണ്ടാം ദിവസം പൂമ്പൊടി എടുക്കാനാവും. പരാഗണം നടത്തി 3-4 ദിവസം കഴിയുമ്പോൾ ഇതളുകൾ കൊഴിഞ്ഞ് നടുവിൽ പച്ച നിറത്തിൽ ഒരു ബോൾപോലെ കായ് കാണപ്പെടും. 3 അറകളുള്ള ഈ കായ വീർത്തു വന്ന് വിത്തുകൾ ഉണ്ടാകാൻ 20നു മേൽ ദിവസം വേണ്ടിവരും. ഓരോ അറയിലും കറുത്ത നിറത്തിലുള്ള വിത്തുകൾ രൂപപ്പെടും. നന്നായി വിളഞ്ഞ് ഉണങ്ങിയ കായിൽനിന്നു ശേഖരിച്ച വിത്തുകൾ കുതിർത്തെടുത്ത മണലിൽ നടാം. തൈകൾ ഉണ്ടായിവന്ന് ചുവട്ടിൽ ബൾബ് പോലുള്ള കിഴങ്ങ് രൂപപ്പെട്ടാൽ മാത്രമേ ചെടി പൂവിടുകയുള്ളൂ.
ഏറെ നേരം വെള്ളം തങ്ങിനിൽക്കാത്തതും എന്നാൽ നേരിട്ട് വെയിൽ കിട്ടുന്നതുമായ ഇടങ്ങളിലും മരങ്ങളുടെ ചുറ്റിനും പൂത്തടമൊരുക്കാനും, നിലം നിറയ്ക്കാനുമെല്ലാം പറ്റിയതാണ് റെയിൻ ലില്ലി. പച്ചപ്പുൽത്തകിടിക്കു സമാനമായി കൂട്ടത്തോടെ വളർത്താനും വളരെ യോജിച്ചത്. അധികം ആഴമില്ലാത്തതും നല്ല വിസ്താരമുള്ളതുമായ പ്ലാന്റർ ബോക്‌സുകളിലും കൂട്ടമായി വളർത്താം. ചട്ടിയിൽ വളർത്താൻ നന്നായി വെള്ളം വാർന്നുപോകുന്ന മിശ്രിതം ഉപയോഗിക്കണം. ചെടികൾ തമ്മിൽ തിങ്ങിനിറഞ്ഞ് മണ്ണിൽ ധാരാളം കിഴങ്ങുകളായിക്കഴിഞ്ഞാൽ പിന്നെ ധാരാളം പൂക്കള്‍ ഒരുമിച്ച് ഉണ്ടായിവരും.
ഒരു വര്‍ഷത്തിനുമേൽ വളർച്ചയായ ചെടിയുടെ ചുവട്ടിലെ മണ്ണിനടിയിൽ ഉള്ളിപോലുള്ള കിഴങ്ങുകൾ ധാരാളം ഉണ്ടാകും. ഇവ ഓരോന്നും വേരുൾപ്പെടെ വേർപെടുത്തിയെടുത്തു നടാം. ആവശ്യമെങ്കിൽ നടുന്നതിനു മുൻപ് ഇലകൾ എല്ലാം ചുവടെ മുറിച്ചു നീക്കം ചെയ്യാം. ഒപ്പം കേടുവന്ന വേരുകളും. ചെടികൾ 4 ഇഞ്ച് അകലത്തിൽ നടാം. കുഴിക്ക് 2 ഇഞ്ച് ആഴം മതി. കൂടുതൽ ആഴത്തിൽ നട്ടാൽ ചീഞ്ഞുപോകാം. വേഗത്തിൽ ഒരു കൂട്ടമായി വളരാൻ ചെടികള്‍ തമ്മില്‍ അകലം കുറയ്ക്കാം. നടാനായി ഒരേ അളവിൽ ചകിരിച്ചോറും ചുവന്ന മണ്ണും കലർത്തിയതിൽ ജൈവവളം കൂടി ചേർത്ത മിശ്രിതമാണു നല്ലത്. ഇത് മണ്ണിനടിയിലുള്ള കിഴങ്ങിൽനിന്നും ചുറ്റും പുതിയ കിളിര്‍പ്പുകള്‍ ഉണ്ടാകാൻ ഉപകരിക്കും. കിഴങ്ങിന്റെ ഇല നീക്കം ചെയ്ത തലപ്പ് മണ്ണിനു മുകളിൽ കാണുന്ന വിധത്തിൽ വേണം നടാന്‍.
വേനൽക്കാലത്ത് ആവശ്യാനുസരണം നന നൽകണം. കുറച്ചു ദിവസം നന നൽകാതെ നിർത്തി പിന്നെ നന്നായി നനച്ചാൽ ചെടി വേനലിലും പൂവിടാറുണ്ട്. നന്നായി പൂവിടുവാൻ മഴ ആരംഭിക്കുന്നതിനുമുൻപും പിന്നീട് മഴക്കാലത്ത് മാസത്തിൽ ഒരിക്കലെന്നവിധത്തിൽ മേൽ വളമായി എൻ.പി.കെ. 18:18:18 നൽകാം. വേനലിൽ നന്നായി പൊടിച്ചെടുത്ത ചാണകവും മേൽവളമായി ഉപയോഗിക്കാം. നൂതന ഇനങ്ങളിൽ ചിലപ്പോൾ ഇലകൾ മുഴുവനായി കൊഴിഞ്ഞു നിൽക്കാറുണ്ട്. ഈ അവസ്ഥയിൽ മണ്ണിലുള്ള കിഴങ്ങു പുറത്തെടുത്ത് കേടായ വേരുകളും ഇലകളും നീക്കം ചെയ്തശേഷം പുതിയ മിശ്രിതത്തിലേക്കു മാറ്റിനടണം. മഴക്കാലത്ത് ചിലപ്പോൾ കറപ്പും ചുവപ്പും ഇടകലർന്ന നിറത്തിലുള്ള ഇലതീനി പുഴുക്കൾ ചെടിയെ തിന്നു നശിപ്പിച്ചു കളയും. വിപണിയിൽ ലഭ്യമായ ലാംബ്ടാ സൈക്ലോത്രിം അടങ്ങിയ കീടനാശിനി (2 മില്ലി/ ലിറ്റർ വെള്ളം) ഉപയോഗിച്ച് ഇവയെ മുഴുവനായി നീക്കം ചെയ്യാൻ സാധിക്കും.