ഭക്ഷണ വൈവിധ്യത്തിന്റെ കാര്യത്തിൽ അടുക്കളയിലെ ഒന്നാമനാണ് ചക്ക. പഴമായും കറിവയ്ക്കാനും ചിപ്സ് നിർമാണമുൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനും ഉപയോഗിക്കുന്ന ചക്ക ഒരു ‘ആൾറ‌ൗണ്ടർ’ തന്നെയാണ് എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദ്ഭുത വിള എന്നുകൂടി അറിയപ്പെടുന്ന ചക്ക ഏറ്റവും വലിയ പഴമാണ്. ദക്ഷിണ, ദക്ഷിണ-കിഴക്കനേഷ്യൻ സ്വദേശിയായ ചക്കയുടെ ലോകത്തിലെ എറ്റവും വലിയ ഉൽപാദകരാണ് ഇന്ത്യ. 1.4 മില്യൺ ടൺ ആണ് ഇന്ത്യയുടെ ഉൽപാദനശേഷി. ചക്ക ഇന്ത്യയിൽ സമൃദ്ധമാകാനുള്ള കാരണം കാലാവസ്ഥ തന്നെയാണ്. തൊട്ടുപിന്നിൽ അയൽക്കാരായ ബംഗ്ലാദേശാണ്. സമീപകാലത്ത് ചക്കയ്ക്ക് ഏറെ പ്രശസ്തിയും ഡിമാൻഡും ഉണ്ടായിട്ടുണ്ടെങ്കിലും യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചക്കയുടെ 75 ശതമാനവും ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സത്യം. 60-70 വർഷമാണ് പ്ലാവിന്റെ ആയുസ്. പൂർണ ഉൽപാദനത്തിലേക്ക് എത്തിയ പ്ലാവിന് വർഷത്തിൽ 700 ചക്കകൾ വരെ ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 

ADVERTISEMENT

കേരളത്തിന്റെ സ്വന്തം

2018 മാർച്ച് 21നാണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. തമിഴ്നാടിന്റെയും ബംഗ്ലാദേശിന്റെയും കൂടി ഔദ്യോഗിക ഫലമാണ് ചക്ക. കേരളത്തിലെ മിക്കവാറും വീടുകളിൽ പ്ലാവുണ്ടാകുമെന്നതിനാൽ കേരളീയരുടെ പറമ്പുകളിലെ നിത്യസാന്നിധ്യമാണ് ചക്ക. വിഷുക്കണിയിലെ സമൃദ്ധിയുടെ  പ്രതീകമായ ചക്ക മലയാളിയുടെ ഭക്ഷണ വൈവിധ്യത്തിന്റെ ഉദാഹരണം കൂടിയാണ്.       

ADVERTISEMENT

പ്രത്യേകത

ചക്കയെ പല രീതിയിൽ പ്രയോജനപ്പെടുത്താം. മൂപ്പുകുറഞ്ഞ ചക്കയാണ് ഇടിച്ചക്ക. കറിവയ്ക്കാനും അതുപോലെ അച്ചാറിടാനുമെല്ലാം ഇടിച്ചക്കയാണ് ഉപയോഗിക്കുക. മൂത്തു വിളഞ്ഞ ചക്ക ഉപയോഗിച്ച് ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നു. ചക്കപ്പഴം കൊണ്ട് ചക്കവരട്ടി, ചക്കയട, പായസം എന്നിങ്ങനെ പലതരത്തിലുള്ള വിഭവങ്ങളുണ്ടാക്കാം. ചക്കക്കുരുവും ഇന്ന് മൂല്യമേറിയ  ഉൽപന്നമാണ്. ചക്കക്കുരുപ്പൊടി ഉപയോഗിച്ച് ഒട്ടേറെ ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കാൻ കഴിയും. 

ADVERTISEMENT

പോഷകങ്ങളാൽ സമ്പന്നമാണ് ചക്ക. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന ചക്ക ദഹനത്തെ സഹായിക്കുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു. ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്ന ചക്ക അൾസറിനും ഫലപ്രദമാണ്. അന്നജം, വൈറ്റമിൻ ബി6, വൈറ്റമിൻ സി, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവയും ചക്കയിൽ അടങ്ങിയിരിക്കുന്നു. മാസ്യത്തിന്റെ നല്ലൊരു സ്രോതസ്സാണ് ചക്കക്കുരു. ഇത് രക്തത്തിലെ ഗൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. 

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പഴമെന്ന വിശേഷണവും ചക്കയ്ക്കു സ്വന്തം. ആന്റി ഓക്സിഡന്റുകൾ, വൈറ്റമിൻ സി എന്നിവയാണിതിനു കാരണം. പ്രമേഹം നിയന്ത്രിക്കാൻ ചക്കയ്ക്കു കഴിയുമെന്നു ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്. പഞ്ചസാരയുടെ അളവ് പഴുത്ത ചക്കച്ചുളയിൽ ഉള്ളതിനേക്കാൾ അഞ്ചിലൊന്നു മാത്രമാണ് പച്ച ചക്കച്ചുളയിലുള്ളത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ചക്ക ഉത്തമമാണ്. പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രണവിധേയമാക്കുന്നു. ചക്ക ഊർജദായകമായ ഫലമാണ്. കാഴ്ചശക്തിക്കും വിളർച്ച മാറാനും എല്ലുകളുടെ ആരോഗ്യത്തിനും ചക്ക നല്ലതാണ്. പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ ചക്കയിൽ കുറവാണ്.