സംസ്ഥാനത്ത് കൃഷിവകുപ്പിന്റെയും കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെയുമെല്ലാം നേതൃത്വത്തിൽ ഇതുവരെ നടത്തിയ വിവിധ പരിശീലനങ്ങളുടെ എണ്ണമെടുത്താൽ മുന്നിൽത്തന്നെ കാണും കൂൺകൃഷി. എന്നിട്ടും ഈ രംഗത്തു വേണ്ടത്ര വളർച്ചയുണ്ടായില്ല. എന്നു കരുതി അങ്ങനെയങ്ങു തഴയേണ്ടതുണ്ടോ കൂണിനെയും കൂൺകൃഷിയെയും. എണ്ണിപ്പറയാനേറെയുണ്ട് കൂണിന്റെ മേന്മകൾ. ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീൻ എന്നിവയുടെ കലവറയായ കൂണിൽ സമൃദ്ധമായുള്ള വൈറ്റമിൻ ഡി, കാത്സ്യം ആഗിരണത്തിനു സഹായകമാണ്.

സംസ്ഥാനത്ത് കൃഷിവകുപ്പിന്റെയും കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെയുമെല്ലാം നേതൃത്വത്തിൽ ഇതുവരെ നടത്തിയ വിവിധ പരിശീലനങ്ങളുടെ എണ്ണമെടുത്താൽ മുന്നിൽത്തന്നെ കാണും കൂൺകൃഷി. എന്നിട്ടും ഈ രംഗത്തു വേണ്ടത്ര വളർച്ചയുണ്ടായില്ല. എന്നു കരുതി അങ്ങനെയങ്ങു തഴയേണ്ടതുണ്ടോ കൂണിനെയും കൂൺകൃഷിയെയും. എണ്ണിപ്പറയാനേറെയുണ്ട് കൂണിന്റെ മേന്മകൾ. ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീൻ എന്നിവയുടെ കലവറയായ കൂണിൽ സമൃദ്ധമായുള്ള വൈറ്റമിൻ ഡി, കാത്സ്യം ആഗിരണത്തിനു സഹായകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് കൃഷിവകുപ്പിന്റെയും കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെയുമെല്ലാം നേതൃത്വത്തിൽ ഇതുവരെ നടത്തിയ വിവിധ പരിശീലനങ്ങളുടെ എണ്ണമെടുത്താൽ മുന്നിൽത്തന്നെ കാണും കൂൺകൃഷി. എന്നിട്ടും ഈ രംഗത്തു വേണ്ടത്ര വളർച്ചയുണ്ടായില്ല. എന്നു കരുതി അങ്ങനെയങ്ങു തഴയേണ്ടതുണ്ടോ കൂണിനെയും കൂൺകൃഷിയെയും. എണ്ണിപ്പറയാനേറെയുണ്ട് കൂണിന്റെ മേന്മകൾ. ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീൻ എന്നിവയുടെ കലവറയായ കൂണിൽ സമൃദ്ധമായുള്ള വൈറ്റമിൻ ഡി, കാത്സ്യം ആഗിരണത്തിനു സഹായകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് കൃഷിവകുപ്പിന്റെയും കൃഷിവിജ്ഞാനകേന്ദ്രങ്ങളുടെയുമെല്ലാം നേതൃത്വത്തിൽ ഇതുവരെ നടത്തിയ വിവിധ പരിശീലനങ്ങളുടെ എണ്ണമെടുത്താൽ മുന്നിൽത്തന്നെ കാണും കൂൺകൃഷി. എന്നിട്ടും ഈ രംഗത്തു വേണ്ടത്ര വളർച്ചയുണ്ടായില്ല. എന്നു കരുതി അങ്ങനെയങ്ങു തഴയേണ്ടതുണ്ടോ കൂണിനെയും കൂൺകൃഷിയെയും. എണ്ണിപ്പറയാനേറെയുണ്ട് കൂണിന്റെ മേന്മകൾ. ആന്റി ഓക്സിഡന്റുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീൻ എന്നിവയുടെ കലവറയായ കൂണിൽ സമൃദ്ധമായുള്ള വൈറ്റമിൻ ഡി, കാത്സ്യം ആഗിരണത്തിനു സഹായകമാണ്. അതുവഴി എല്ലുകൾക്കു കരുത്തു കൂടും, ഓസ്റ്റിയോ പൊറോസിസ്പോലുള്ള രോഗങ്ങൾ ഒഴിവാക്കാം. അതുകൊണ്ടുതന്നെ മധ്യവയസ്സ് പിന്നിട്ടവർ ഭക്ഷണത്തിൽ നിശ്ചയമായും കൂൺ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ. കൂണിലെ ബീറ്റാ ഗ്ലൂക്കോണ്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് ടൈപ്പ് ടു പ്രമേഹസാധ്യത കുറയ്ക്കുമെന്നാണു മറ്റൊരു കണ്ടെത്തൽ. കൂണിലെ എൻസൈമുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ചുരുക്കത്തിൽ, ആണ്ടിൽ ഒന്നോ രണ്ടോ തവണ തൊടിയിൽനിന്നു കിട്ടുന്ന കൂൺ മാത്രം കഴിച്ചാൽ പോരാ, ഭക്ഷ്യശീലത്തിന്റെ ഭാഗമായിത്തന്നെ കൂണിനെ മാറ്റണമെന്ന് ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നു. 

കൂണ്‍ നല്‍കിയ 20 സെന്റും ഇരുനില വീടും
വർഷങ്ങളായി ഇഴഞ്ഞു നീങ്ങിയിരുന്ന കൂൺവിപണിക്കു വേഗം കൂട്ടിയത് കോവിഡ് എന്ന് കണ്ണൂരിലെ കൂൺകർഷക ചിത്രലേഖ‌. ഒരു സമയം 2000 കൂൺതടങ്ങൾവരെ പരിപാലിക്കുന്ന ചിത്രലേഖയ്ക്ക് കൈ നിറയെ നേട്ടങ്ങൾ സമ്മാനിച്ച വിളയാണ് കൂൺ. കൂണു വിറ്റു മാത്രം വേങ്ങാട് ചാമ്പാട് ആയില്യം വീട്ടിൽ ചിത്രലേഖ സ്വന്തമാക്കിയത് 20 സെന്റ് സ്ഥലവും ഇരുനില വീടും. ചെറിയൊരു കമ്പനിയിൽ ജോലിയുണ്ടായിരുന്ന ചിത്രലേഖ 2009ലാണ് കൂൺകൃഷി പഠിക്കുന്നത്. 35 രൂപ നൽകി ഒരു തട(ബെഡ്)ത്തിനുള്ള സാമഗ്രികൾ വാങ്ങിയാണു തുടക്കം. പരീക്ഷണക്കൃഷി വിജയിച്ചതോടെ ബെഡുകളുടെ എണ്ണം കൂട്ടി. അടുത്തുള്ള കടകളിൽനിന്ന് ഓർഡർ പിടിച്ചു. ഗൾഫിൽ മെക്കാനിക്കായിരുന്ന ഭർത്താവ് അജയകുമാർ നാട്ടിലെത്തി ഗൃഹോപകരണങ്ങളുടെ റിപ്പയറിങ് ജോലി തുടങ്ങുകയും കൂൺകൃഷിക്കു പിന്തുണ നൽകുകയും ചെയ്തതോടെ 5 വർഷം മുൻപ് ജോലി ഉപേക്ഷിച്ച് ചിത്രലേഖ മുഴുവൻ സമയ കൂൺകർഷകയായി. കോവിഡ് വന്നതോടെ കൂൺകൃഷിക്കു കുതിപ്പുണ്ടായി. നിലവിൽ ഒരു പാക്കറ്റ് കൂണു പോലും കടകൾ വഴി വിൽക്കുന്നില്ല. 

ADVERTISEMENT

ദിവസവും വിളവെടുക്കുന്ന 8–10 കിലോ കൂൺ അത്രയും ഉപഭോക്താക്കൾ നേരിട്ടു വീട്ടിലെത്തി വാങ്ങുന്നു. അവർക്ക് ബെഡിൽനിന്ന് അപ്പോൾത്തന്നെ നല്‍കുന്നു. കൂണിലൂടെ നേടിയ 20 സെന്റിലെ ഇരുനില വീട് മുഴുവൻ കൂൺകൃഷിക്കുതന്നെ ഉപയോഗിക്കുകയാണ് ചിത്രലേഖ. ഹോർട്ടികൾചർ മിഷന്റെ 40% സബ്സിഡിയോടെ, പതിനേഴര ലക്ഷം ചെലവിട്ടു നിർമിച്ച കൂൺവിത്തുല്‍പാദനശാലയും ഈ വീട്ടിൽത്ത ന്നെ. സംസ്ഥാനത്ത് കൂണിന് ഏറ്റവും ഉയർന്ന വില ലഭിക്കുന്ന ജില്ല കണ്ണൂരാണെന്നു ചിത്രലേഖ. 200 ഗ്രാം പായ്ക്കിന് 100 രൂപ. അതായത്, കിലോയ്ക്ക് 500 രൂപ. കൂണിന്റെ മൂല്യവർധിത ഉൽപന്നങ്ങൾക്കും പ്രിയമേറെ. ഇതര ജില്ലകളിലും ഇങ്ങനെ വിപണിയുണ്ടായാൽ ഉൽപാദകരുടെ ആദായവും ഉപഭോക്താക്കളുടെ ആരോഗ്യവും ഇരട്ടിയാകുമെന്നു ചിത്രലേഖ പറയുന്നു. കൂൺകൃഷിക്കു ശേഷം ബെഡിന്റെ അവശിഷ്ടങ്ങൾ കംപോസ്റ്റാക്കി വിൽക്കുന്നതിലൂടെയും ഇവര്‍ക്കു വർഷം ഒരു ലക്ഷം രൂപ വരുമാനമുണ്ട്. ബെഡിലെ വൈക്കോൽ ശീമക്കൊന്നയിലയും ചേർത്താണ് കംപോസ്റ്റ് ടാങ്കിൽ നിക്ഷേപിക്കുന്നത്. 3 മാസംകൊണ്ട് പൊടിഞ്ഞ് നല്ല വളമാകും. കിലോയ്ക്ക് 15 രൂപയ്ക്കു വിൽപന. ആവശ്യക്കാർക്കെല്ലാം നല്‍കാന്‍ തികയുന്നില്ലെന്നു മാത്രം. 

  പരിശീലനം, പുത്തനറിവുകൾ
പരിശീലനം നേടാതെ കൂൺകൃഷിക്കിറങ്ങിയാൽ പാകപ്പിഴ ഉറപ്പെന്നു ചിത്രലേഖ. കൃഷിത്തുടക്കത്തിലെ പിഴവുകൾ പരിശീലനത്തിലൂടെ തിരുത്തി മുന്നേറിയതാണ് വിജയരഹസ്യം. അക്കാര്യത്തിൽ കൃഷിവകുപ്പിനു നന്ദി പറയുന്നു ചിത്രലേഖ. ഇ.കെ.അജിമോൾ, യാമിനി വർമ, വിഷ്ണു എസ്. നായർ തുടങ്ങി തുണ നൽകിയ ഉദ്യോഗസ്ഥർ ഒട്ടേറെ. കൂൺ ഷെഡ് നിർമാണത്തിന് ഹോർട്ടികൾചർ മിഷന്റെ സബ്സിഡിയും ലഭിച്ചു. കൃഷിവകുപ്പിന്റെ ചെലവിൽ ഹിമാചൽപ്രദേശിലെ സോളനില്‍ ഐസിഎആർ സ്ഥാപനമായ കൂൺഗവേഷണകേന്ദ്രത്തിൽനിന്നു പരിശീലനം നേടാനുമായി.

ADVERTISEMENT

സോളനിലെ പരിശീലനം ഒട്ടേറെ പുതിയ അറിവുകൾ നൽകി. കൂൺതടം ഒരുക്കുമ്പോൾ വൈക്കോൽ നുറുക്കിയിടുന്നതു കൂടുതൽ ഗുണകരമെന്ന അറിവാണ് ഒന്ന്. പുഴുങ്ങിയെടുക്കുന്ന വൈക്കോലിലെ ഈർപ്പം 40% എത്തിച്ച ശേഷമാണ് തടമൊരുക്കുക. പുറമേ ഈർപ്പം കുറവെന്നു തോന്നുമെങ്കിലും വൈ ക്കോൽത്തണ്ടിനുള്ളിൽ അധികം ഈർപ്പം തങ്ങിനിൽപ്പുണ്ടാകും. ഇതു കാരണം വിളവെടുപ്പുകാലത്തു തടം കേടാവാം. രണ്ടോ മൂന്നോ ഇഞ്ച് നീളത്തിൽ നുറുക്കിയിടുമ്പോൾ വെള്ളം തങ്ങിനിൽക്കുന്നത് ഒഴിവാകും. വൈക്കോലിലെ ഈർപ്പം കൃത്യമായ അളവിൽ നീക്കാന്‍ പഴയ വാഷിങ് മെഷീനിന്റെ ഡ്രയർ സംവിധാനം അജയകുമാർ പുനഃക്രമീകരിച്ചു നൽകിയിട്ടുമുണ്ട്. വൈക്കോൽ നുറുക്കി പുഴുങ്ങും മുൻപ് 2 മണിക്കൂർ പച്ചവെള്ളത്തിലിട്ടു വയ്ക്കുന്നതും ഗുണകരമെന്നു പഠിച്ചു. വൈക്കോലിലെ കറ നീങ്ങാനാണി ത്. വെള്ളത്തിൽനിന്നെടുത്ത് 2–3 വട്ടം വെള്ളം മാറ്റി കഴുകിയെടുക്കണം. ഈ കറ നീങ്ങുന്നത് കൂൺതന്തുക്കളായ മൈസീലിയം നന്നായി പടരാൻ ഉപകാരപ്പെടും. അത് ഉൽപാദന വർധനയ്ക്കു സഹായിക്കും. 

വിരിഞ്ഞ കൂണിന്റെ വിളവെടുപ്പ് വൈകിക്കരുതെന്നതു മറ്റൊരു പാഠം. വൈകുന്തോറും കൂണിന്റെ സൂക്ഷിപ്പുകാലം കുറയും. സാധാരണ താപനിലയിൽ ഒരു ദിവസമാണ് ചിപ്പിക്കൂണിന്റെ സൂക്ഷിപ്പുകാലം. വിരിഞ്ഞയുടന്‍ വിളവെടുത്താൽ ഏതാനും മണിക്കൂര്‍ കൂടി അതു നീട്ടാം. കൂൺതടമൊരുക്കുമ്പോൾ സേഫ്റ്റി പിൻ കൊണ്ട് ഏതാനും ദ്വാരങ്ങൾ ഇട്ട്, വിരിയുന്ന സമയത്ത് ഈ ദ്വാരങ്ങൾ കീറി വലുതാക്കുന്ന രീതി നല്ലതല്ലെന്നും പഠിച്ചു. ഇതു വിളവെടുപ്പുകാലത്ത് കൂൺ ബെഡ് കേടാകാനുള്ള സാധ്യത കൂട്ടും. കൂൺ ബെഡ് ഒരുക്കുമ്പോൾത്തന്നെ സ്ക്രൂ ഡ്രൈവർകൊണ്ട് 32 ദ്വാരങ്ങൾ ഇടുന്നതാണു നല്ലത്. പിന്നീടത് വലുതാക്കേണ്ടതുമില്ല. ഈ പാഠങ്ങള്‍ പാലിച്ചതോടെ ഉൽപാദനത്തിലും ഉൽപാദന കാലയളവിലും നല്ല മാറ്റമുണ്ടായി. ഉൽപാദനം നേരത്തേയായി. ആദ്യ വിളവിൽ ഒരു ബെഡിൽനിന്ന് 400 ഗ്രാം വരെ കൂൺ ലഭിച്ചുതുടങ്ങി. ഉൽപാദനകാലം രണ്ടര മാസംവരെ നീണ്ടു, ഒരു ബെഡിൽനിന്നു ശരാശരി 2 കിലോ കിട്ടിത്തുടങ്ങി.

ADVERTISEMENT

ഫോൺ: 9447485915  

English Summary:

From 20 Cents to a Two-Story House: One Woman's Mushroom Farming Success in Kerala