ജോലിയിൽനിന്ന് വിരമിച്ച് കൃഷി; ഒരു കോടി രൂപ നേടി മുൻ തപാൽ ജീവനക്കാരൻ; ശ്രദ്ധിക്കാം 25 കല്പനകള്
സർവീസിൽനിന്നു വിരമിക്കുമ്പോൾ നൽകുന്ന യാത്രയയപ്പുകളിൽ പലരും ശിഷ്ടജീവിതം ഐശ്വര്യ-ആരോഗ്യ സമ്പൂർണമാകട്ടെ എന്ന് ആശംസിക്കാറുണ്ട്. വിരമിക്കുന്നവര്‍ക്ക് ഇതു കേൾക്കുമ്പോൾ വല്ലാതെ തോന്നും. എന്നാൽ, ഈ ‘ശിഷ്ട’ ജീവിതത്തെ ‘വിശിഷ്ട’മാക്കാൻ ഒരു വഴിയുണ്ട്. അതാണ് കൃഷി. വിരമിക്കുന്നതോടെ ഇനി ഉത്തരായനം കാത്തുകിടക്കാം
സർവീസിൽനിന്നു വിരമിക്കുമ്പോൾ നൽകുന്ന യാത്രയയപ്പുകളിൽ പലരും ശിഷ്ടജീവിതം ഐശ്വര്യ-ആരോഗ്യ സമ്പൂർണമാകട്ടെ എന്ന് ആശംസിക്കാറുണ്ട്. വിരമിക്കുന്നവര്‍ക്ക് ഇതു കേൾക്കുമ്പോൾ വല്ലാതെ തോന്നും. എന്നാൽ, ഈ ‘ശിഷ്ട’ ജീവിതത്തെ ‘വിശിഷ്ട’മാക്കാൻ ഒരു വഴിയുണ്ട്. അതാണ് കൃഷി. വിരമിക്കുന്നതോടെ ഇനി ഉത്തരായനം കാത്തുകിടക്കാം
സർവീസിൽനിന്നു വിരമിക്കുമ്പോൾ നൽകുന്ന യാത്രയയപ്പുകളിൽ പലരും ശിഷ്ടജീവിതം ഐശ്വര്യ-ആരോഗ്യ സമ്പൂർണമാകട്ടെ എന്ന് ആശംസിക്കാറുണ്ട്. വിരമിക്കുന്നവര്‍ക്ക് ഇതു കേൾക്കുമ്പോൾ വല്ലാതെ തോന്നും. എന്നാൽ, ഈ ‘ശിഷ്ട’ ജീവിതത്തെ ‘വിശിഷ്ട’മാക്കാൻ ഒരു വഴിയുണ്ട്. അതാണ് കൃഷി. വിരമിക്കുന്നതോടെ ഇനി ഉത്തരായനം കാത്തുകിടക്കാം
സർവീസിൽനിന്നു വിരമിക്കുമ്പോൾ നൽകുന്ന യാത്രയയപ്പുകളിൽ പലരും ശിഷ്ടജീവിതം ഐശ്വര്യ-ആരോഗ്യ സമ്പൂർണമാകട്ടെ എന്ന് ആശംസിക്കാറുണ്ട്. വിരമിക്കുന്നവര്‍ക്ക് ഇതു കേൾക്കുമ്പോൾ വല്ലാതെ തോന്നും. എന്നാൽ, ഈ ‘ശിഷ്ട’ ജീവിതത്തെ ‘വിശിഷ്ട’മാക്കാൻ ഒരു വഴിയുണ്ട്. അതാണ് കൃഷി.
വിരമിക്കുന്നതോടെ ഇനി ഉത്തരായനം കാത്തുകിടക്കാം എന്ന മട്ടാണ് പലര്‍ക്കും. എന്നാൽ, ജീവിതത്തിന്റെ നല്ല പാതി ഇനിയും ബാക്കിയാണെന്നു തിരിച്ചറിഞ്ഞാൽ അവർക്കും കുടുംബത്തിനും കൊള്ളാം. അല്ലാതെ നമുക്ക് എന്തെര്.
ജീവിതത്തിന്റെ ഒന്നാം പാദം പഠനവും മറ്റുമായി കഴിയും. രണ്ടാം പാദത്തിൽ ജോലി, വിവാഹം, കുട്ടികൾ, അവരുടെ പഠനം എന്നിവയിൽ മുഴുകി പെട്ടെന്നങ്ങു കടന്നുപോകും. പിന്നെ കുട്ടികൾ പറക്ക മുറ്റും. വിദൂരത്തേക്കു പോകും. അവരായി, അവരുടെ ജോലിയായി, കുടുംബമായി. അപ്പോൾ ഇനിയെന്ത് എന്ന ആശയക്കുഴപ്പമാണ് പലര്‍ക്കും. എന്നാൽ ഇനിയാണ് നമ്മൾ ജീവിതം ആസ്വദിക്കാൻ പോകുന്നതെന്നു നിനച്ച്, കൃഷിയിലേക്ക് കടന്നാൽ പല ഗുണങ്ങളുണ്ട്.
‘‘പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ’’ എന്നു പറയുന്നതുപോലെ കൃഷിയിൽ ഓരോരുത്തരും തേടുന്നത് ഓരോന്നാകും. അവയൊന്നു നോക്കാം. (വി)ശിഷ്ട ജീവിതത്തിന്റെ വിരസത മാറ്റുക, മാലിന്യ-വിഷ മുക്തമായ ഭക്ഷണം സ്വന്തമായി ഉല്‍പാദിപ്പിക്കുക. പണ്ടേ കൃഷി ഇഷ്ടമായിരുന്നു, ജോലിത്തിരക്കില്‍ അതിനു കഴിഞ്ഞില്ല. ‘ലേറ്റായാലും ലേറ്റസ്റ്റാ’യി ഒരു കൈ നോക്കാം എന്ന ചിന്ത, മടി പിടിച്ചിരിക്കാതെ നാടിന് നന്മ ചെയ്യുന്ന, കുറച്ചുപേർക്കെങ്കിലും തൊഴിൽ കൊടുക്കാൻ കഴിയുന്ന എന്തെങ്കിലും ചെയ്യുക, വരുമാനത്തിൽ പെട്ടെന്നുണ്ടായ ഇടിവ് പരിഹരിക്കല്‍, ശരീരത്തിനു വ്യായാമം, മനഃശാന്തി.
ലക്ഷ്യമെന്തുമാകട്ടെ, കൃഷി-അനുബന്ധപ്രവർത്തനങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പൂർവാശ്രമത്തിൽ നിങ്ങള്‍ സിംഹമോ പുലിയോ ഒക്കെ ആയിരിക്കാം, പക്ഷേ കൃഷിയിൽ തുടക്കക്കാരനായതിനാൽ ഞാനെന്ന ഭാവം മാറ്റിവച്ച്, മറ്റു കർഷകരിൽനിന്നും അനുഭവസമ്പന്നരിൽ നിന്നും പഠിക്കാനുള്ള എളിമ വേണം. ‘‘കുനിഞ്ഞു കയറണം, ഞെളിഞ്ഞിറങ്ങണം’’ എന്നാണല്ലോ ചൊല്ല്.
മൂലധനം എത്ര, ഏതൊക്കെ കാര്യങ്ങളിലാണ്, വിനിയോഗം, നേടാനുള്ള കാര്യങ്ങൾ എന്നിവ അനുഭവ സമ്പന്നരുമായി ചർച്ച ചെയ്ത് വ്യക്തമായ രൂപരേഖ ഒരുക്കണം. ‘Failing to plan means planning to fail’ എന്ന ചൊല്ല് ഓർമിക്കാം. കേരളത്തിൽ മാലിന്യമില്ലാത്ത ഭക്ഷണം മികച്ച വില നൽകി വാങ്ങാൻ തയാറുള്ളവരേറെയുണ്ട് എന്ന ഒറ്റക്കാര്യം മതി നാം കൃഷിയില്‍ പണവും അധ്വാനവുമിറക്കാന്‍.
പുതുതായി കൃഷിയിലേക്കു വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം.
1. സ്ഥലം കൃഷിഭവനില്‍ ചെന്ന് അവിടെയുള്ളവരെ പരിചയപ്പെട്ട്, ആശയാഭിലാഷങ്ങൾ പങ്കുവയ്ക്കുക. AIMS/KATHIR പോർട്ടലിൽ പേര് റജിസ്റ്റർ ചെയ്ത് നമ്പറും റജിസ്ട്രേഷൻ കാർഡും നേടുക.
2. കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നമ്മുടെ കൃഷിയിട(ഇനി ‘ഫാം’ എന്നാണ് വിളിക്കാൻ പോകുന്നത്)ത്തിന്റെ വരുന്ന 3 - 5 കൊല്ലത്തേക്കുള്ള ‘ഫാം പ്ലാൻ’ തയാറാക്കുക. അതുവഴി ഫാമിന്റെ ശക്തി-ദൗർബല്യങ്ങളും സാധ്യതകളും അറിയാം. അതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ താല്‍പര്യത്തിനും ശേഷിക്കും ലക്ഷ്യത്തിനും അനുസൃതമായ പ്രവർത്തനങ്ങൾ തീർച്ചപ്പെടുത്തണം.
3. ഏതൊക്കെ കാര്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കൃഷി–മൃഗസംരക്ഷണ–മത്സ്യ–ക്ഷീരവികസന വകുപ്പുകൾ, വിഎഫ്‌പിസികെ എന്നിവയിൽനിന്നു സഹായം ലഭിക്കുമെന്നു ചോദിച്ചറിയുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരിചയപ്പെടുക.
4. വീട് ഉൾപ്പെടുന്ന വാർഡ് /ഡിവിഷൻ മെംബറെ/കൗൺസിലറെ കാര്യങ്ങൾ ധരിപ്പിക്കുക, പിന്തുണ തേടുക.
5. കാർഷികവായ്പ ആവശ്യമെങ്കിൽ കൃഷി ഓഫിസറുടെ സഹായത്തോടെ ബാങ്കുമായി ബന്ധപ്പെടുക.
6. നമ്മുടെ ഭൂമി ഒരു തവണ കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താം.
7. യന്ത്ര സേവനങ്ങൾ ലഭിക്കാനും തൊഴിലാളി ലഭ്യതയ്ക്കും കാർഷിക കർമസേന, അഗ്രോ സർവീസ് സെന്റർ, കൃഷിശ്രീ സെന്റർ എന്നിവയുമായി ബന്ധപ്പെടാം.
8. കൃഷി വകുപ്പ്, വിഎഫ്‌പിസികെ, കാർഷിക സർവകലാശാല, കൃഷിവിജ്ഞാനകേന്ദ്രം എന്നിവരുടെ പരിശീലന ങ്ങളിലും മറ്റു പഠനയാത്രകളിലും പങ്കെടുക്കുക.
9. സ്വാശ്രയ കർഷക വിപണികളില്‍ പോയി പ്രവർത്തനങ്ങൾ മനസ്സിലാക്കി ആവശ്യമെങ്കിൽ അംഗത്വമെടുക്കുക.
10. കർഷകശ്രീ പോലെയുള്ള കാർഷിക പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകുക. അവ കൃത്യമായി വായിക്കുക. ഭാവിയിലേക്കു സൂക്ഷിച്ചു വയ്ക്കുക.
11. തോട്ടത്തിലെ സൂര്യപ്രകാശലഭ്യത, മണ്ണിന്റെ സ്വഭാവം, നീർവാർച്ച എന്നിവയ്ക്കനുസരിച്ചു ലാഭകരമായതും വിപണനസാധ്യതയുള്ളതുമായ വിളകൾ ഏതെന്ന് വിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കുക.
12. സ്വന്താവശ്യത്തിനു മാത്രമാണെങ്കിൽ മട്ടുപ്പാവുകൃഷി, പോഷകത്തോട്ട പരിപാലനം എന്നിവയിൽ വൈദഗ്ധ്യം നേടുക.
13. നല്ല കർഷകരും കൃഷി വിദഗ്ധരുമുള്ള വാട്സാപ്, ഫെയ്സ്ബുക് കൂട്ടായ്മകളില്‍ ചേരുക.
14. മറ്റു കുടുംബാംഗങ്ങൾ തല്‍പരരെങ്കിൽ മുട്ട, പാൽ, തേൻ, കൂൺ എന്നിവയും ഉല്‍പാദിപ്പിക്കാന്‍ ആസൂത്രണം നടത്തുക.
15. കിസാൻ ക്രെഡിറ്റ് കാർഡ് നേടാൻ കൃഷിഭവൻ സഹായിക്കും.
16. കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ സ്വന്തമാക്കാൻ സ്മാം പദ്ധതി സഹായിക്കും.
17. തുള്ളിനന, സ്പ്രിങ്ഗ്ലർ നന എന്നിവ ചെയ്യാൻ ഉദ്ദേശ്യമുണ്ടെങ്കിൽ PMKSY പദ്ധതിയുടെ സഹായം തേടാം.
18. കാർഷികോൽപന്നങ്ങളുടെ പ്രാഥമിക സംസ്കരണം (Primary Processing) ലക്ഷ്യമാക്കുന്നുവെങ്കിൽ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടി(AIF)ന്റെ സാധ്യതകൾ തേടാം.
19. ഭക്ഷ്യസംസ്കരണ പദ്ധതികൾ കൃഷിയോടൊപ്പം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ PMFME പദ്ധതി വഴിയുള്ള സഹായത്തിനു വ്യവസായ വകുപ്പിന്റെ സഹായം തേടാം.
20. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വിളകൾ എല്ലാം ഇൻഷുറർ ചെയ്യാൻ മറക്കരുത്. ഇക്കാര്യത്തിൽ കൃഷിഭവന്റെ സഹായം തേടാം.
21. ഫാമിന് നല്ല ആകർഷകമായ പേരും സേവനങ്ങളുടെ ഒരു ടാഗ്‌ലൈനും നൽകണം. വിസിറ്റിങ് കാർഡൊക്കെ പരമാവധി ആളുകളിലെത്തിച്ച് നമ്മുടെ ഉല്‍പന്നങ്ങൾക്ക് കസ്റ്റമർ ബേസ് ഉണ്ടാക്കാം.
22. സ്വന്തം പേരിലോ ഫാമിന്റെ പേരിലോ യു ട്യൂബ് ചാനൽ, വാട്സാപ് ഗ്രൂപ്പ്, ഫെയ്സ്ബുക് പേജ് എന്നിവ ആരംഭിക്കാം.
23. കൂടുതൽ നിക്ഷേപസാധ്യതയും കെൽപ്പുമുണ്ടെങ്കിൽ ഫാം ടൂറിസം പോലുള്ള പദ്ധതികൾക്ക് മറ്റു കർഷകരുമായി ചേർന്നു രൂപം കൊടുക്കാം.
24. ഓരോ ദിവസവും കൃഷിക്കായി ചെലവഴിക്കുന്ന പണത്തിന്റെയും കൃഷിയിൽനിന്നുള്ള വരവിന്റെയും വിവരങ്ങ ൾ കൃത്യമായി രേഖപ്പെടുത്തുന്ന നല്ല ഒരു ഫാം അക്കൗണ്ടിങ് ആവശ്യം.
25. ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് ഒന്നാം ഇന്നിങ്സിനേക്കാൾ മികച്ചതാക്കാം, മനസ്സു വച്ചാൽ. ഒന്നാമൂഴം ജീവിത വുമായി ഒരു മൽപിടിത്തമായിരുന്നെങ്കിൽ രണ്ടാമൂഴം സ്നേഹപൂര്‍വമുള്ള ആലിംഗനമാണ്. പക്ഷേ, നന്നായി ആ സൂത്രണം ചെയ്ത ഒരു ‘വെഞ്ച്വർ’ ആയി കൃഷിയെ കണ്ടില്ലെങ്കിൽ അത് ‘അഡ്വഞ്ചർ’ ആയി മാറാം. ‘പേറെടുക്കാൻ വന്നവൾ ഇരട്ട പെറ്റു’ എന്ന് പറയിപ്പിക്കാനും കാരണമാകും.
വാൽക്കഷ്ണം: സംസ്ഥാന സർക്കാരിന്റെ 2023ലെ കർഷകോത്തമ പുരസ്‌കാര ജേതാവ് (ഏറ്റവും മികച്ച സമ്മിശ്ര കർഷകൻ ) ഇടുക്കി ജില്ലയിലെ കട്ടപ്പന, പുറ്റടിയിലെ രവീന്ദ്രൻ നായർ തപാൽ ജീവനക്കാരനായിരുന്നു. ജോലിയോടൊപ്പം കൃഷിയും ചെയ്തുവന്നെങ്കിലും, വിരമിച്ചതിനുശേഷമുള്ള രണ്ടാം വരവ് കെങ്കേമമായി. 7 ഏക്കർ പാട്ടത്തിനെടുത്തും സ്വന്തം 13 ഏക്കറിൽ ഏലം, കുരുമുളക്, നെല്ല്, ഡെയറി ഫാം, മുട്ടക്കോഴി വളർത്തൽ, തേനീച്ച, ആടുവളർത്തൽ എന്നിവ ശക്തിപ്പെടുത്തിയും ഇന്ന് ഏകദേശം ഒരു കോടി രൂപ വാർഷിക വിറ്റുവരവ് നേടുന്നു. കോർപറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന മകനെ തിരികെ വിളിച്ച് ഒപ്പം കൂട്ടി. ഈ ഫാമില്‍ 18 പേർക്കാണ് സ്ഥിരം തൊഴിൽ. നാടിന് അരിയും പാലും മുട്ടയും ഏലവും കുരുമുളകും ജൈവവളങ്ങളും ഇഞ്ചിയും ഉല്‍പാദിപ്പിച്ചു നൽകുന്നു. ‘There is never a wrong time to do a right thing’ എന്നൊരു ചൊല്ലുണ്ട്. ഇത് വായിക്കുന്ന മുതിർന്ന പൗരന്മാർ കൂഷിയില്‍ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. കാർഷിക വരുമാനത്തിന് ആദായനികുതി നൽകേണ്ടതില്ലെന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ.
ഫോൺ: 9496769074 (പ്രമോദ് മാധവൻ)