ചെമ്പരത്തിയും മുളകു ചെമ്പരത്തിയും വൈസ്രോയി ചെമ്പരത്തിയും എല്ലാം നമുക്കു സുപരിചിതം. എന്നാല്‍, ഇവയുടെ വർഗത്തിൽപെട്ട ‘ചൈനീസ് ലാൻടേൺ’ (CHINESE LANTERN) ഇനം നമുക്കു പുതുമയാണ്. ‘അബൂട്ടിലോൺ പിക്റ്റം’ എന്ന ശാസ്ത്രനാമമുള്ള ഈ പൂച്ചെടിയുടെ വിവിധതരം പൂക്കളുള്ള ഇനങ്ങള്‍ നമ്മുടെ നാട്ടിലെ ഉഷ്‌ണമേഖലാ കാലാവസ്ഥയിൽ

ചെമ്പരത്തിയും മുളകു ചെമ്പരത്തിയും വൈസ്രോയി ചെമ്പരത്തിയും എല്ലാം നമുക്കു സുപരിചിതം. എന്നാല്‍, ഇവയുടെ വർഗത്തിൽപെട്ട ‘ചൈനീസ് ലാൻടേൺ’ (CHINESE LANTERN) ഇനം നമുക്കു പുതുമയാണ്. ‘അബൂട്ടിലോൺ പിക്റ്റം’ എന്ന ശാസ്ത്രനാമമുള്ള ഈ പൂച്ചെടിയുടെ വിവിധതരം പൂക്കളുള്ള ഇനങ്ങള്‍ നമ്മുടെ നാട്ടിലെ ഉഷ്‌ണമേഖലാ കാലാവസ്ഥയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെമ്പരത്തിയും മുളകു ചെമ്പരത്തിയും വൈസ്രോയി ചെമ്പരത്തിയും എല്ലാം നമുക്കു സുപരിചിതം. എന്നാല്‍, ഇവയുടെ വർഗത്തിൽപെട്ട ‘ചൈനീസ് ലാൻടേൺ’ (CHINESE LANTERN) ഇനം നമുക്കു പുതുമയാണ്. ‘അബൂട്ടിലോൺ പിക്റ്റം’ എന്ന ശാസ്ത്രനാമമുള്ള ഈ പൂച്ചെടിയുടെ വിവിധതരം പൂക്കളുള്ള ഇനങ്ങള്‍ നമ്മുടെ നാട്ടിലെ ഉഷ്‌ണമേഖലാ കാലാവസ്ഥയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെമ്പരത്തിയും മുളകു ചെമ്പരത്തിയും വൈസ്രോയി ചെമ്പരത്തിയും എല്ലാം നമുക്കു സുപരിചിതം. എന്നാല്‍, ഇവയുടെ വർഗത്തിൽപെട്ട ‘ചൈനീസ് ലാൻടേൺ’ (CHINESE LANTERN) ഇനം നമുക്കു പുതുമയാണ്. ‘അബൂട്ടിലോൺ പിക്റ്റം’ എന്ന ശാസ്ത്രനാമമുള്ള ഈ പൂച്ചെടിയുടെ വിവിധതരം പൂക്കളുള്ള ഇനങ്ങള്‍ നമ്മുടെ നാട്ടിലെ ഉഷ്‌ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. ഓറഞ്ച്, വെള്ള, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലെല്ലാം പൂക്കളുള്ള ഇനങ്ങള്‍ ഇന്നു വിപണിയിൽ ലഭ്യവുമാണ്. ഇവയിൽ ഓറഞ്ച് പൂക്കളുടെ ഇതളുകളിൽ നിറയെ ഞരമ്പുകൾപോലെ ചുവപ്പുവരകളുമാ യി കാണാൻ അതിസുന്ദരം. മഞ്ഞ പൂക്കൾ ഉള്ള ഇനത്തിന്റെ ഇലകൾക്ക് ഇളം മഞ്ഞയും പച്ചയും ഇടകലർന്ന നിറമാണ്. ഈ ഇനം വളരുന്നതും പൂവിടുന്നതും സാവധാനമാണെങ്കിലും പൂവിടാക്കാലത്തും ചെടി കാണാൻ വേറിട്ട ഭംഗിയാണ്. പൂച്ചെടിയായി അതിരുവേലി ഒരുക്കാനും ചട്ടിയിൽ വളർത്താനും ഒരു പോലെ പറ്റിയതാണ് അബൂട്ടിലോൺ. തറനിരപ്പിൽനിന്ന് ഉയരത്തിൽ തയാറാക്കിയ പ്ലാന്റർ ബെഡിൽ വളർത്തിയാൽ ഞാന്നു കിടക്കുന്ന പൂക്കള്‍ക്ക് കൂടുതൽ നോട്ടം കിട്ടും. നമ്മുടെ നാട്ടിലെ വിപണിയിൽ പുതുതായി വന്നെത്തിയ പൂച്ചെടിയിനമായതിനാല്‍ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം ചെയ്ത് വരുമാന മുണ്ടാക്കാനും സാധ്യതയേറെ.

മൂന്ന്–നാല് ഇഞ്ച് നീളത്തിലുള്ള പൂത്തണ്ടിൽ ഞാന്നു കിടക്കുന്ന, ചെമ്പരത്തിപ്പൂവിന്റേതു പോലെ, അഞ്ച് ഇതളുകളോടുകൂടിയ പൂക്കൾ ഇലകളുടെ മുട്ടുകളിൽനിന്നോ അല്ലെങ്കിൽ ശാഖാഗ്രത്തില്‍നിന്നോ കാലവ്യത്യാസമില്ലാതെ മഴയത്തും വെയിലത്തുമെല്ലാം സമൃദ്ധമായി ഉണ്ടായിവരും. തൂക്കുവിളക്കിന്റെ ആകൃതിയിൽ കാണുന്ന പൂമൊട്ട് വിരിയാൻ ഒരാഴ്ചക്കാലമെടുക്കും. അനുകൂലാന്തരീക്ഷത്തിൽ പൂക്കൾ 5 - 6 ദിവസം ചെടിയിൽ കൊഴിയാതെ നിൽക്കും. 3- 4 ആയി വിഭജിച്ച പ്രകൃതത്തിൽ ഇലകൾ ഉള്ള അബൂട്ടിലോൺ ചെടിക്ക് നിത്യഹരിത പ്രകൃതമാണ്. 

ADVERTISEMENT

നേരിട്ടു വെയിൽ കിട്ടുന്നിടത്ത് നിലത്തും ചട്ടിയിലുമെല്ലാം വളർത്താൻ പറ്റിയതാണ് തെക്കേ അമേരിക്കൻ സ്വദേശിയായ ഈ പൂച്ചെടി. കമ്പു മുറിച്ചു നട്ട് അബൂട്ടിലോൺ അനായാസം വളർത്തിയെടുക്കാൻ പറ്റും. ഇതിനായി ഏറ്റവും പറ്റിയത് മഴക്കാലത്തെ തണുപ്പുള്ള കാലാവസ്ഥയാണ്. 4 ഇഞ്ച് നീളത്തിൽ മുറിച്ചെടുത്ത കമ്പിൽ ഇല ഞെട്ടു മാത്രം നിർത്തി ബാക്കി നീക്കം ചെയ്യണം. നഴ്സറി കവറിൽ ചകിരിച്ചോറും ചുവന്ന മണ്ണും മാത്രം നിറച്ചതിൽ കമ്പ് നടാം. ജിഫി പ്ലഗും ഇതിനായി പ്രയോജനപ്പെടുത്താം. തണലത്തു വച്ച് ആവശ്യാനുസരണം നനച്ച് മിശ്രിതത്തിൽ ഈർപ്പം നിലനിർത്തിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ മുട്ടുകളിൽനിന്നും പുതിയ തളിർപ്പുകൾ ഉണ്ടായിവരും. തളിർപ്പുകൾക്ക് ആവശ്യത്തിനു വളർച്ചയായാൽ ചെടി സ്ഥിരമായി പരിപാലിക്കാൻ ഉദ്ദേശിക്കുന്നിടത്തേക്കു മാറ്റിനടാം. കമ്പുപയോഗിച്ച് വളർത്തിയെടുത്ത ചെടി നേരിട്ടു വെയിൽ കിട്ടുന്നിടത്ത് ഒരടി ആഴത്തിൽ തയാറാക്കിയ കുഴിയിൽ അല്ലെങ്കിൽ ഒരടി വലുപ്പമുള്ള ചട്ടിയില്‍ നടാം. ചുവന്ന മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും ഒരേ അളവിൽ കലർത്തിയതിൽ സ്യൂഡോമോണാസ് പൊടി ചേർത്ത മിശ്രിതംകൊണ്ട് ചട്ടിയും കുഴിയും നിറയ്ക്കാം. ചാണകപ്പൊടിക്കു പകരം എല്ലുപൊടി–വേപ്പിൻപിണ്ണാക്ക് മിശ്രിതം മതിയാകും.

വളർന്ന് പൂവിടാൻ തുടങ്ങിയാൽ കുറ്റിച്ചെടിയായി നിര്‍ത്താനും പ്രകൃതത്തിനും നന്നായി പുഷ്പിക്കാനും കമ്പുകോതലും കൂമ്പുനുള്ളലും ആവശ്യമാണ്. അല്ലെങ്കിൽ ഏതാനും ശിഖ രങ്ങളുമായി ഉയരത്തിൽ വളർന്ന് അനാകര്‍ഷകമാകും. മഴക്കാലം തുടങ്ങുന്നതിനു മുൻപ് ചെടി മുഴുവനായി പ്രൂൺ ചെയ്യാം. മഴ കഴിഞ്ഞുള്ള കാലാവസ്ഥയിൽ പുതുതായി ഉണ്ടായി വരുന്ന കൂമ്പ് നഖം കൊണ്ട് ശ്രദ്ധാപൂർവം നുള്ളി നീക്കുന്നത് കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാൻ വഴിയൊരുക്കും. ചെമ്പരത്തിപോലെ മഴയത്തും പൂവിടുന്ന അബൂട്ടിലോൺ നന്നായി പുഷ്പിക്കാൻ നല്ല തോതില്‍ വളപ്രയോഗം വേണം. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് ഇവയെല്ലാം ജൈവവളമായി ചേര്‍ക്കാം. മേൽമണ്ണ് നന്നായി ഇളക്കിയ ശേഷം ഇവ മണ്ണുമായി കലർത്തി നൽകാം. മഴക്കാലത്ത് സാധിക്കുമെങ്കിൽ ജൈവവള പ്രയോഗം പരിമിതപ്പെടുത്തുക. എൻപികെ 19:19:19 തോതില്‍ അടങ്ങിയ ബാസ്ഫോളിയാർ 19:19:19 എസ്പി എന്ന രാസവളം ( 2 ഗ്രാം / ലീറ്റർ വെള്ളം)  ഇലകളിൽ തുള്ളിനനയായി നൽകുന്നത് ചെടിയുടെ കരുത്തുറ്റ വളർച്ചയ്ക്ക് ഉപകരിക്കും. വേനൽക്കാലത്ത് ചെടിക്ക് ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കണം. നനയില്ലാതെ ചെടി വാടി നിന്നാൽ പൂക്കൾ വേഗത്തിൽ കൊഴിയും.

ADVERTISEMENT

പ്രത്യേകമായ കാലാവസ്ഥയിൽ ചെമ്പരത്തിയിലെന്നപോലെ ഈ ചെടിയിലും മീലിമൂട്ടയുടെയും ഇലചുരുട്ടിപ്പുഴുവിന്റെയും കീടബാധ കാണാറുണ്ട്. മീലിമൂട്ട വഴിയുള്ള കീടശല്യം ഏറെയും വേരിഗേറ്റഡ് ഇനങ്ങളിലാണ് കാണുക. പ്രാരംഭദശയിൽ സോപ്പ് കലർത്തിയ വെള്ളം ഇലയുടെ അടിഭാഗത്ത് ശക്തിയായി ചീറ്റിച്ചു നൽകുന്നതു ഫലപ്രദം. കീടബാധയുള്ള ശിഖരങ്ങൾ മുറിച്ച് ചെടി കമ്പുകോതി നിർത്തുന്നതും ഇവയെ ഒഴിവാക്കാനുള്ള എളുപ്പ വഴിയാണ്. കീടബാധ രൂക്ഷമായാൽ രാസകീടനാശിനിയായ ഇമിഡാക്ലോപ്രിഡ് (ഒരു മില്ലി/ ലീറ്റർ വെള്ളം) പ്രയോഗിക്കാം. ലാംബ്ടാ സൈഹാലോത്രിൻ (2 മില്ലി/ ലീറ്റർ വെള്ളം) അടങ്ങിയ കീടനാശിനി തളിച്ചും ഇലചുരുട്ടിപ്പുഴുക്കളെ നീക്കാം.

വിവരങ്ങൾക്ക് ഫോണ്‍: ജ്യോതി മുരളി, അടാട്ട്, തൃശൂർ. ഫോൺ: 8848231101  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT