പ്രമേഹ നിയന്ത്രണത്തിന് പ്രധാന ഭക്ഷണത്തിനു മുൻപ് കഴിക്കാം സാലഡുകൾ: 3 പ്രത്യേക സാലഡുകൾ ഇതാ
ലോകത്ത് 42.50 ലക്ഷത്തിലധികം ജനങ്ങളാണ് പ്രമേഹവും അനുബന്ധരോഗങ്ങളുമായി കഷ്ടപ്പെടുന്നത്. പ്രമേഹരോഗികൾ ആരോഗ്യസംബന്ധമായി കൃത്യമായ നിയന്ത്രണങ്ങൾ ശീലിക്കാതിരുന്നാൽ പല അസുഖങ്ങളും ഉണ്ടാകും. പെരിഫറൽ ന്യൂറോപ്പതി, ഓട്ടണോമിക് ന്യൂറോപ്പതി, പ്രോക്സിമൽ ന്യൂറോപ്പതി, ഫോക്കൽ ന്യൂറോപ്പതി എന്നിവയൊക്കെ പ്രമേഹാനുബന്ധ
ലോകത്ത് 42.50 ലക്ഷത്തിലധികം ജനങ്ങളാണ് പ്രമേഹവും അനുബന്ധരോഗങ്ങളുമായി കഷ്ടപ്പെടുന്നത്. പ്രമേഹരോഗികൾ ആരോഗ്യസംബന്ധമായി കൃത്യമായ നിയന്ത്രണങ്ങൾ ശീലിക്കാതിരുന്നാൽ പല അസുഖങ്ങളും ഉണ്ടാകും. പെരിഫറൽ ന്യൂറോപ്പതി, ഓട്ടണോമിക് ന്യൂറോപ്പതി, പ്രോക്സിമൽ ന്യൂറോപ്പതി, ഫോക്കൽ ന്യൂറോപ്പതി എന്നിവയൊക്കെ പ്രമേഹാനുബന്ധ
ലോകത്ത് 42.50 ലക്ഷത്തിലധികം ജനങ്ങളാണ് പ്രമേഹവും അനുബന്ധരോഗങ്ങളുമായി കഷ്ടപ്പെടുന്നത്. പ്രമേഹരോഗികൾ ആരോഗ്യസംബന്ധമായി കൃത്യമായ നിയന്ത്രണങ്ങൾ ശീലിക്കാതിരുന്നാൽ പല അസുഖങ്ങളും ഉണ്ടാകും. പെരിഫറൽ ന്യൂറോപ്പതി, ഓട്ടണോമിക് ന്യൂറോപ്പതി, പ്രോക്സിമൽ ന്യൂറോപ്പതി, ഫോക്കൽ ന്യൂറോപ്പതി എന്നിവയൊക്കെ പ്രമേഹാനുബന്ധ
ലോകത്ത് 42.50 ലക്ഷത്തിലധികം ജനങ്ങളാണ് പ്രമേഹവും അനുബന്ധരോഗങ്ങളുമായി കഷ്ടപ്പെടുന്നത്. പ്രമേഹരോഗികൾ ആരോഗ്യസംബന്ധമായി കൃത്യമായ നിയന്ത്രണങ്ങൾ ശീലിക്കാതിരുന്നാൽ പല അസുഖങ്ങളും ഉണ്ടാകും. പെരിഫറൽ ന്യൂറോപ്പതി, ഓട്ടണോമിക് ന്യൂറോപ്പതി, പ്രോക്സിമൽ ന്യൂറോപ്പതി, ഫോക്കൽ ന്യൂറോപ്പതി എന്നിവയൊക്കെ പ്രമേഹാനുബന്ധ രോഗങ്ങൾ. ഇത് കാൽപാദങ്ങളുടെ അടിഭാഗം മുതൽ ശിരസ്സുൾപ്പെടെ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കും.
വ്യായാമവും ഭക്ഷണക്രമീകരണവും പ്രമേഹനിയന്ത്രണത്തിൽ പ്രധാനമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ അന്നജം, മാംസ്യം, കൊഴുപ്പ്, വൈറ്റമിനുകൾ, ധാതുക്കൾ, വെള്ളം എന്നിവ അടങ്ങിയിരിക്കുന്നു. എന്നാൽ കൂടുതൽ അളവിലുള്ളത് അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയാണ്. മാംസ്യത്തിന്റെ 58 ശതമാനവും കൊഴുപ്പിന്റെ 10 ശതമാനവും ശരീരത്തിൽ വച്ച് ഗ്ലൂക്കോസ് ആയി മാറുന്നുണ്ടെങ്കിലും സാധാരണ ഒരു പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നത് അയാള്‍ കഴിക്കുന്ന അന്നജ പ്രധാന ഭക്ഷണംതന്നെ. എന്നാൽ, അന്നജമുള്ള എല്ലാ ഭക്ഷണങ്ങളും ഒരേ തോതിലല്ല രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നത്. അതിനാൽ നാരുകളുള്ള ഭക്ഷണങ്ങൾ, പച്ചയായി കഴിക്കാവുന്ന പച്ചക്കറികൾ, പഴങ്ങൾ, ഗ്ലൈസീമിക് ലോഡും ഗ്ലൈസീമിക് സൂചികയും കുറവുള്ള ഭക്ഷണങ്ങൾ എന്നിവ വേണം പ്രമേഹരോഗികൾ കഴിക്കാൻ. എന്നാൽ, പഴങ്ങളും പച്ചക്കറികളും തീരെ ഒഴിവാക്കേണ്ടതില്ല. കുറഞ്ഞ ഗ്ലൈസീമിക് ലോഡും ഗ്ലൈസീമിക് സൂചികയും ഉള്ളവ കഴിക്കാം. പ്രധാന ഭക്ഷണങ്ങൾക്ക് അര മണിക്കൂർ മുൻപ് പച്ചക്കറികൾ സാലഡുകൾ കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിനു സഹായകം. അത്തരം ചില സാലഡുകൾ തയാറാക്കാവുന്ന വിധം പരിചയപ്പെടാം.
സാലഡ് 1
ചേരുവകൾ
- കുക്കുംബർ (വട്ടത്തിൽ അരിഞ്ഞത്) – 1
- ക്യാരറ്റ് (ചെറുതാക്കി നീളത്തിൽ അരിഞ്ഞത്) – 1
- കാബേജ് ഗ്രേറ്റ് ചെയ്തത് (ചുരണ്ടിയത്) – 100 ഗ്രാം
- സവാള ചെറുതാക്കി ചതുരത്തിൽ അരിഞ്ഞത് – 1
- തക്കാളി കുരുകളഞ്ഞ് ചെറുതാക്കി അരിഞ്ഞത് – 1
- പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 1
- മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
- ചെറുനാരങ്ങാനീര് – അര നാരങ്ങയുടെ നീര് അല്ലെങ്കിൽ ആവശ്യത്തിന്
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- ഉപ്പ് അല്ലെങ്കിൽ ഇന്തുപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചേരുവകളെല്ലാം ഒരു പാത്രത്തിലിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഈ സാലഡ് ഒരു നേരത്തെ ഭക്ഷണമായോ പ്രധാന ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ കഴിക്കാം.
സാലഡ് 2
ചേരുവകൾ
- കോവയ്ക്ക (ഇളയത്) നീളത്തിൽ ചെറുതാക്കി അരിഞ്ഞത് – 100 ഗ്രാം
- കുക്കുംബർ വട്ടത്തിൽ അരിഞ്ഞത് – 1
- സവാള ചെറുതാക്കി വട്ടത്തിൽ അരിഞ്ഞത് – 2 എണ്ണം,
- തക്കാളി വലുത് വട്ടത്തിൽ ചെറുതാക്കി അരിഞ്ഞത് - 1
- കുരുമുളകുപൊടി – 2 ടീസ്പൂൺ/ആവശ്യത്തിന്
- കറുവപ്പട്ടപ്പൊടി – കാൽ ടീസ്പൂൺ
- കറിവേപ്പില – ഒരു തണ്ടിന്റെ ഇലകൾ ചെറുതാക്കി അരിഞ്ഞത്
- മല്ലിയില – ഒരു തണ്ട് ചെറുതാക്കി അരിഞ്ഞത്
- ഇന്തുപ്പ്/ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചേരുവകളെല്ലാം ഒരു പാത്രത്തിലിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. പുളി ആവശ്യമെങ്കിൽ ചെറുനാരങ്ങാനീരും ചേർക്കാം. പ്രമേഹരോഗികൾക്ക് ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ പ്രധാനഭക്ഷണമായോ കഴിക്കാം.
സാലഡ് – 3
ചേരുവകൾ:
- മുളപ്പിച്ച ചെറുപയർ – ഒരു കപ്പ്
- സവാള – പകുതി ചെറുതാക്കി അരിഞ്ഞത്
- തേങ്ങ് – അര മുറി ചിരകിയത്
- കുക്കുംബർ ചെറുത് ചെറുതാക്കി അരിഞ്ഞത്–1
- മല്ലിയില – ഒരു തണ്ടിന്റെ ഇലകൾ അരിഞ്ഞത്,
- കുരുമുളകുപൊടി, നാരങ്ങാനീര്, ഇന്തുപ്പ്/ഉപ്പ് എന്നിവയെല്ലാം ആവശ്യത്തിന്.
ഉണ്ടാക്കുന്നവിധം
മേൽപറഞ്ഞ മുളപ്പിച്ച ചെറുപയർ, സവാള, തേങ്ങ, കുക്കുംബർ, മല്ലിയില എന്നിവ ഒരു പാത്രത്തിലിട്ട് അതിൽ ആവശ്യത്തിന് അനുസരിച്ച് ചെറുനാരങ്ങാ നീരും, ഉപ്പും കുരുമുളകു പൊടിയും ചേർത്തു യോജിപ്പിച്ച് ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ പ്രധാന ഭക്ഷണമായോ കഴിക്കാം.
മുൻപറഞ്ഞ സാലഡുകൾ രാവിലെയോ രാത്രി പ്രധാന ഭക്ഷണത്തിനു മുൻപോ പ്രധാന ഭക്ഷണമായോ കഴിക്കുന്നത് കൂടുതൽ ഫലപ്രദമായി കണ്ടിട്ടുണ്ട്.