ഏഴു സെന്റിൽനിന്ന് ഒരു ലക്ഷം ഉറപ്പ്: 1500 ഗ്രോബാഗും മൂന്നു ടൺ ഇഞ്ചിയും; മാതൃകയാക്കേണ്ട രീതി
ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുന്നത് അത്ര പുതിയ കാര്യമല്ല. ഒട്ടേറെ വീട്ടമ്മമാർ വീട്ടാവശ്യത്തിനായി ഇങ്ങനെ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വാണിജ്യക്കൃഷിയിലും ഗ്രോബാഗ് രീതി ഫലപ്രദമെന്നു തെളിയിക്കുകയാണ് വയനാട് അമ്പലവയലിലെ യുവകർഷകന്‍ ചുള്ളിയോട് പുറക്കരിയിൽ ബിനേഷ് ഡൊമിനിക്. വർഷങ്ങളായി കർണാടകയിലും മറ്റും
ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുന്നത് അത്ര പുതിയ കാര്യമല്ല. ഒട്ടേറെ വീട്ടമ്മമാർ വീട്ടാവശ്യത്തിനായി ഇങ്ങനെ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വാണിജ്യക്കൃഷിയിലും ഗ്രോബാഗ് രീതി ഫലപ്രദമെന്നു തെളിയിക്കുകയാണ് വയനാട് അമ്പലവയലിലെ യുവകർഷകന്‍ ചുള്ളിയോട് പുറക്കരിയിൽ ബിനേഷ് ഡൊമിനിക്. വർഷങ്ങളായി കർണാടകയിലും മറ്റും
ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുന്നത് അത്ര പുതിയ കാര്യമല്ല. ഒട്ടേറെ വീട്ടമ്മമാർ വീട്ടാവശ്യത്തിനായി ഇങ്ങനെ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വാണിജ്യക്കൃഷിയിലും ഗ്രോബാഗ് രീതി ഫലപ്രദമെന്നു തെളിയിക്കുകയാണ് വയനാട് അമ്പലവയലിലെ യുവകർഷകന്‍ ചുള്ളിയോട് പുറക്കരിയിൽ ബിനേഷ് ഡൊമിനിക്. വർഷങ്ങളായി കർണാടകയിലും മറ്റും
ഗ്രോബാഗിൽ ഇഞ്ചി കൃഷി ചെയ്യുന്നത് അത്ര പുതിയ കാര്യമല്ല. ഒട്ടേറെ വീട്ടമ്മമാർ വീട്ടാവശ്യത്തിനായി ഇങ്ങനെ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വാണിജ്യക്കൃഷിയിലും ഗ്രോബാഗ് രീതി ഫലപ്രദമെന്നു തെളിയിക്കുകയാണ് വയനാട് അമ്പലവയലിലെ യുവകർഷകന്‍ ചുള്ളിയോട് പുറക്കരിയിൽ ബിനേഷ് ഡൊമിനിക്. വർഷങ്ങളായി കർണാടകയിലും മറ്റും 50 ഏക്കറോളം സ്ഥലത്ത് ഇഞ്ചിയും മറ്റു വിളകളും കൃഷി ചെയ്തുവരുന്ന പരിചയസമ്പന്നന്‍. പരമ്പരാഗതരീതിയിൽ വാരങ്ങളുണ്ടാക്കി അടിവളം ചേർത്ത്, പുത നൽകി, തളിനനയും തളിവളവുമൊക്കെ നൽകി ഇഞ്ചിക്കൃഷി ചെയ്തു മികച്ച നേട്ടമുണ്ടാക്കാനും ബിനേഷിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, വാണിജ്യ ഇഞ്ചിക്കൃഷിയിലെ പല തലവേദനകളും ഒഴിവാക്കാൻ ഗ്രോബാഗ് കൃഷി സഹായകമെന്ന് ബിനേഷ് പറയുന്നു. കൃഷിയിടത്തിൽ അധികംവരുന്ന ഇഞ്ചിവിത്ത് ഗ്രോബാഗുകളിൽ നട്ടപ്പോൾ ലഭിച്ച വിളവാണ് ഈ ശൈലി പരീക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും ബിനീഷ്.
വിജയിച്ച പരീക്ഷണം
ഇക്കൊല്ലം 7–8 സെന്റ് സ്ഥലത്താണ് 1500 ഗ്രോബാഗുകളിലായി ഇഞ്ചിക്കൃഷി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് റിയോഡി ജനീറോ ഇനം ഇഞ്ചി നട്ടത്. ചകിരിപ്പിത്തും ചാണകപ്പൊടിയും മണ്ണും തുല്യ അളവിൽ ചേർത്ത പോട്ടിങ് മിക്സ്ചറില്‍ ഏകദേശം 60–70 ഗ്രാം തൂക്കമുള്ള വിത്ത് രണ്ടു കുഴികളിലായി പാകി. സാധാരണ കൃഷിയിലെന്നപോലെ വേനൽക്കാലത്ത് നനച്ചു. വളപ്രയോഗം നടത്തി. 4 മാസം പിന്നിട്ടപ്പോൾ ഗ്രോബാഗിലെ ഇഞ്ചിക്കു മികച്ച വളർച്ചയുള്ളതായി കാണാമെന്ന് ബിനേഷ് ചൂണ്ടിക്കാട്ടി. പരീക്ഷണാർഥം പറിച്ചു നോക്കിയ ഗ്രോബാഗുകളിലെല്ലാം 2 കിലോയിലേറെ ഇഞ്ചിയുണ്ടായിരുന്നു. ഇനി 2 മാസത്തെ വളർച്ച ബാക്കിയുണ്ട്. അപ്പോഴേക്കും ഓരോ കൂടയിലും ഇഞ്ചി തിങ്ങി തൂക്കം വർധിക്കുമെന്ന് ബിനേഷിന് ഉറപ്പുണ്ട്.
ഒരു ഗ്രോബാഗിൽ 2 കിലോ മാത്രം കണക്കാക്കിയാൽപോലും 1500 കൂടകളിൽ 3 ടൺ ഉൽപാദനം ഉറപ്പാണെന്ന് ബിനേഷ് ചൂണ്ടിക്കാട്ടി. ഇഞ്ചിവില താഴ്ന്നു നിൽക്കുകയാണ്. പുതിയ ഇഞ്ചിയായി വിൽക്കുമ്പോൾ കിലോയ്ക്ക് 35 രൂപ കിട്ടിയാൽ പോലും 7 സെന്റിൽ ഒരു ലക്ഷം രൂപയോളം വരുമാനം പ്രതീക്ഷിക്കാം! ഇനി വിളവെടുപ്പ് വൈകിച്ച് അടുത്ത വർഷം പഴയ ഇഞ്ചിയാക്കി വിറ്റാൽ ഇരട്ടിയിലേറെ വില കിട്ടും. കഴിഞ്ഞ തവണ പഴയ ഇഞ്ചി 60 കിലോ ബാഗിന് 7,200 രൂപ മുതൽ 13,300 രൂപവരെ കിട്ടി. എന്നാൽ അതിവേഗം വില കയറിയിറങ്ങുന്ന ഇഞ്ചിവിപണിയിൽ മുന്തിയ വില സ്ഥിരമായി പ്രതീക്ഷിക്കാനാവില്ല.
പ്രയോജനം പലത്
മികച്ച വിളവു മാത്രമല്ല ഗ്രോബാഗിലെ ഇഞ്ചിക്കൃഷിയുടെ നേട്ടമെന്ന് ബിനേഷ്. മണ്ണിൽ കൃഷി ചെയ്യുമ്പോൾ കൃഷിയിടത്തിന്റെ പല ഭാഗങ്ങളിൽ വ്യത്യസ്ത വിളവായിരിക്കും. എന്നാൽ, ഗ്രോബാഗുകളിൽ ഏറക്കുറെ ഒരേ രീതിയിൽ വിളവുണ്ട്. വളവും വെള്ളവും പരിചരണവും തുല്യതോതിൽ നൽകാൻ കഴിയുന്നതു കൊണ്ടാണിത്. കൂലിച്ചെലവ് ലാഭിക്കാനും രോഗങ്ങള്‍ നിയന്ത്രിക്കാനും കഴിയും.
വാരങ്ങളിൽ ഇഞ്ചി കൃഷി ചെയ്യുമ്പോൾ ഒരു ചെടിക്കു രോഗം ബാധിച്ചാൽ ആ വാരത്തിലെ മുഴുവൻ ചെടിയെയും ബാധിക്കും. രോഗം പടരാതിരിക്കാൻ അവ മുഴുവന്‍ പറിച്ചു നീക്കേണ്ടിവരും. എന്നാൽ, ഗ്രോബാഗിലെ ഇഞ്ചിക്കു കേടു വന്നാൽ അതേപടി മറ്റൊരിടത്തേക്കു നീക്കാമെന്നു മാത്രമല്ല, മരുന്നു പ്രയോഗിച്ച് രോഗം മാറ്റാനും കഴിയും. ഒലിച്ചു നഷ്ടപ്പെടില്ലെന്നതിനാൽ ഗ്രോബാഗിലെ ഇഞ്ചിക്കു വളപ്രയോഗം കുറഞ്ഞ തോതില്‍ മതി. നൽകുന്ന വളം പരമാവധി പ്രയോജനപ്പെടുത്തി വളരാനും ഇതു സാഹചര്യമൊരുക്കുന്നു. വാരങ്ങളിൽ കൃഷി ചെയ്യുമ്പോൾ കള നീക്കാന്‍ ചെലവേറും. എന്നാൽ, വീഡ് മാറ്റിനു മുകളിൽ നിരത്തുന്നതിനാൽ ഗ്രോ ബാഗുകളിൽ ഈ പ്രശ്നമില്ല.
മുതല്‍മുടക്ക് കൂടുതൽ
ആദ്യ മുതൽമുടക്ക് കൂടുതലാണെന്നത് ഗ്രോബാഗ് കൃഷിയുടെ പരിമിതിയാണ്. 5 രൂപ വിലയുള്ള ബാഗാണ് ബിനേഷ് ഉപയോഗിക്കുന്നത്. നിലം നിരപ്പാക്കി മാറ്റ് വിരിക്കുന്നതിനും ഗ്രാബാഗ് നിറച്ച് ഇഞ്ചി നടുന്ന തിനും ചെലവു കൂടും. ഗ്രോബാഗിലെ കൃഷിക്ക് തുള്ളിനന ഏറെ ഫലപ്രദമായതിനാൽ അതിനും ചെലവുണ്ട്. എന്നാൽ, പിന്നീട് വളപ്രയോഗത്തിനുള്ള ചെലവ് മാത്രമേയുള്ളൂ.
ഒരു ഗ്രോബാഗിലെ ഇഞ്ചിക്കു പരമാവധി 50 രൂപ ഉൽപാദനച്ചെലവ് വരുന്ന രീതിയിൽ കൃഷി ക്രമീകരിക്കാം. 2 കിലോ ഇഞ്ചിക്ക് ഏറ്റവും കുറഞ്ഞത് 60 രൂപ വില കിട്ടും. ഒരു ഏക്കറിൽ 24,000 ഗ്രോബാഗ് വയ്ക്കാം. മുൻപറഞ്ഞ ചെലവുകളെല്ലാം പരിഗണിച്ചാൽ ഏക്കറിന് 12 ലക്ഷം രൂപ ചെലവാകുമെന്നാണ് ബിനേഷിന്റെ കണക്ക്. പരമ്പരാഗതരീതിയിൽ 7–8 ലക്ഷം രൂപ മതി. എന്നാൽ, പരമ്പരാഗതരീതിയിൽ രണ്ടേക്കറിൽ കിട്ടുന്ന വിളവ് ഗ്രോബാഗ് കൃഷിയില്‍ ഒരേക്കറിൽ കിട്ടും. കിലോയ്ക്ക് 30 രൂപ വില കിട്ടിയാൽപോലും ഈ കൃഷി ആദായകരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗ–കീടബാധ പകരാന്‍ സാധ്യത കുറവായതിനാൽ വിത്തിഞ്ചി ഉൽപാദനത്തിനും ഗ്രോബാഗിലെ കൃ ഷി ഉത്തമം. ഇത്തവണത്തെ വിളവ് പൂർണമായി വിത്തിനെടുക്കാനും അടുത്ത വർഷം ഗ്രോബാഗ് കൃഷി വിപുലമാക്കാനും ഒരുങ്ങുകയാണ് ബിനേഷ്.
ഫോൺ: 9448571417