ഗ്രാഫ്റ്റ് തൈകൾ നട്ടപ്പോൾ സംഭവിച്ചത്... കർഷകന്റെ അനുഭവം ഇങ്ങനെ
വാണിജ്യ പച്ചക്കറിക്കൃഷിയിൽ 20 വർഷമായി സജീവമാണ് തൃശൂർ കുന്നംകുളത്തിനു സമീപം പെരുംപിലാവ് കൊരട്ടക്കിരയിലെ എം.ബാലാജി. ഒന്നരയേക്കർ കരഭൂമിയിൽ വർഷം മുഴുവൻ പച്ചക്കറി വിളയിക്കുന്നു. നെൽകൃഷിക്കു ശേഷം 5 ഏക്കറിൽ വേനൽക്കാല പച്ചക്കറിക്കൃഷിയും ചെയ്യുന്നു. പടവലം, പീച്ചിൽ, വഴുതന, തക്കാളി, മുളക് എന്നിങ്ങനെ മിക്ക

വാണിജ്യ പച്ചക്കറിക്കൃഷിയിൽ 20 വർഷമായി സജീവമാണ് തൃശൂർ കുന്നംകുളത്തിനു സമീപം പെരുംപിലാവ് കൊരട്ടക്കിരയിലെ എം.ബാലാജി. ഒന്നരയേക്കർ കരഭൂമിയിൽ വർഷം മുഴുവൻ പച്ചക്കറി വിളയിക്കുന്നു. നെൽകൃഷിക്കു ശേഷം 5 ഏക്കറിൽ വേനൽക്കാല പച്ചക്കറിക്കൃഷിയും ചെയ്യുന്നു. പടവലം, പീച്ചിൽ, വഴുതന, തക്കാളി, മുളക് എന്നിങ്ങനെ മിക്ക പച്ചക്കറി ഇനങ്ങളും ഉൽപാദിപ്പിക്കുന്ന ഇദ്ദേഹം ഇവയെല്ലാം കൃഷിയിടത്തോടു ചേർന്നുള്ള ഫാംഷോപ്പിലൂടെ വിറ്റഴിക്കുകയും ചെയ്യുന്നു.
കൃഷിയിൽ ബാലാജിയെ ഏറ്റവുമധികം വിഷമിപ്പിച്ചിരുന്ന പ്രശ്നം വഴുതനവർഗ വിളകളിലെ വാട്ടരോഗമാണ്. തക്കാളി, വഴുതന, പച്ചമുളക് എന്നിവയെ ബാധിക്കുന്ന ഈ രോഗത്തിന് ആദ്യകാലങ്ങളിൽ പരിഹാരമുണ്ടായിരുന്നില്ലെന്നു ബാലാജി. ആരോഗ്യത്തോടെ നല്ല രീതിയിൽ കായ് പിടിച്ചു നിന്ന തക്കാളിയിൽ അപ്രതീക്ഷിതമായി ചില ഇലകൾ വാടിയതായി കാണാം. അടുത്ത ദിവസമാകുമ്പോഴേക്കും ഏറക്കുറെ മുഴുവൻ തക്കാളിയും വാടിനശിച്ചിരിക്കുന്നതു കാണാം. രോഗം ബാധിച്ച ചെടികൾ പിഴുതെടുത്തു നശിപ്പിക്കുകയല്ലാതെ മറ്റൊരു പരിഹാരവും വിദഗ്ധർക്കു പറയാനുണ്ടായിരുന്നില്ല.
എന്നാൽ, 10 വർഷമായി ഈ രോഗം ബാലാജിയുടെ കൃഷിയെ കാര്യമായി അലട്ടുന്നില്ല. അതുകൊണ്ടുതന്നെ നഷ്ടഭീതിയില്ലാതെ അവ കൃഷി ചെയ്യാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാനിക്കര കാർഷിക കോളജ് ഡീന്‍ ആയിരുന്ന ഡോ. നാരായണൻകുട്ടിസാർ പരിചയപ്പെടുത്തിയ ഗ്രാഫ്റ്റ് തൈകളാണ് ബാലാജിയുടെ സ്ഥിരം തലവേദന ഒഴിവാക്കിയത്. വഴുതനവർഗത്തിലെ തന്നെ ചുണ്ടയുടെ തൈകളിൽ തക്കാളി, മുളക്, വഴുതന തൈകൾ ഗ്രാഫ്റ്റ് ചെയ്താണ് ഇവ ഉൽപാദിപ്പിക്കുന്നത്. വാട്ടരോഗത്തെ പ്രതിരോധിക്കാനുള്ള ചുണ്ടയുടെ ശേഷി പ്രയോജനപ്പെടുത്തുകയാണ് ഗ്രാഫ്റ്റ് തൈകൾ ചെയ്യുന്നത്.
ഇപ്പോൾ ബാലാജിയുടെ തോട്ടത്തിൽ 250 വീതം തക്കാളിയും മുളകും വഴുതനയും നട്ടിട്ടുണ്ട്. ശിവം തക്കാളി, സിയറ മുളക്, ഗ്രീൻ ലോങ് വഴുതന എന്നിങ്ങനെ മികച്ച ഇനങ്ങളാണ് നട്ടത്. എല്ലാം ഗ്രാഫ്റ്റ് തൈകളായതിനാൽ വാട്ടരോഗം ബാധിക്കുമെന്ന ഭീതി തീരെയില്ലെന്ന് അദ്ദേഹം പറഞ്ഞു. തക്കാളി കായ്ച്ചു തുടങ്ങി. മറ്റുള്ളവ വളർന്നു വരുന്നു. മണ്ണുത്തിയിലെ കാർഷികഗവേഷണകേന്ദ്രത്തിൽനിന്നാണ് ഇവ വാങ്ങുക. എന്നാൽ, അവിടെ ഉൽപാദിപ്പിക്കുന്ന തൈകൾ കർഷകരുടെ ആവശ്യത്തിനു തികയാറില്ലെന്നത് പരിമിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാഫ്റ്റിങ്ങിനു കാലതാമസമുള്ളതിനാൽ യഥാസമയം തൈകൾ കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടിവരും. മണ്ണുത്തിയിലെ ഒരു സ്വകാര്യ നഴ്സറിയിലും ഗ്രാഫ്റ്റ് തൈകൾ കിട്ടാറുണ്ട്. ബ്ലോക്ക് തലത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാരുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തുടനീളം ഗ്രാഫ്റ്റ് തൈകളുടെ ഉൽപാദനം തുടങ്ങണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത്തവണ തൈകൾ വൈകുമെന്നറിഞ്ഞതിനാൽ ഗ്രാഫ്റ്റ് ചെയ്യാത്ത മുളകുതൈകൾ നട്ടിരുന്നു. എന്നാൽ അതെല്ലാം വാട്ടരോഗം ബാധിച്ചു നശിച്ചു.
ഫോൺ: 9447380803