ഇത് കാടല്ല ആരെയും അമ്പരപ്പിക്കും വീട്; 26 സെന്റിൽ വളരുന്നത് 500ൽപ്പരം ചെടികൾ; ഇത് ഇലച്ചെടികളുടെ പറുദീസ
ഒരു വീട്ടുവളപ്പില്‍ ഇത്രയേറെ ചെടികൾ ഇത്ര ഭംഗിയോടും കരുത്തോടും പരിപാലിക്കാന്‍ കഴിയുമോയെന്ന് അന്തിച്ചുപോകും വയനാട് സുൽത്താൻ ബത്തേരിയിലെ നൂറനാൽ വീട്ടിൽ ചെന്നാല്‍. ഈ അദ്ഭുതക്കാഴ്ചയുടെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടതു വീട്ടമ്മയായ ഷീജയ്ക്കാണ്. തനിക്ക് ഏറെ പ്രിയമുള്ള ബിഗോണിയ കൂടാതെ ഫോളിയേജ് ആന്തൂറിയം, കോളിയസ്, ക്രോട്ടൺ, ഫിലോഡെൻഡ്രോൺ തുടങ്ങിയ അലങ്കാര ഇലച്ചെടികളാണ് പൂന്തോട്ടത്തിന്റെ ഹൈലൈറ്റ്.
ഒരു വീട്ടുവളപ്പില്‍ ഇത്രയേറെ ചെടികൾ ഇത്ര ഭംഗിയോടും കരുത്തോടും പരിപാലിക്കാന്‍ കഴിയുമോയെന്ന് അന്തിച്ചുപോകും വയനാട് സുൽത്താൻ ബത്തേരിയിലെ നൂറനാൽ വീട്ടിൽ ചെന്നാല്‍. ഈ അദ്ഭുതക്കാഴ്ചയുടെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടതു വീട്ടമ്മയായ ഷീജയ്ക്കാണ്. തനിക്ക് ഏറെ പ്രിയമുള്ള ബിഗോണിയ കൂടാതെ ഫോളിയേജ് ആന്തൂറിയം, കോളിയസ്, ക്രോട്ടൺ, ഫിലോഡെൻഡ്രോൺ തുടങ്ങിയ അലങ്കാര ഇലച്ചെടികളാണ് പൂന്തോട്ടത്തിന്റെ ഹൈലൈറ്റ്.
ഒരു വീട്ടുവളപ്പില്‍ ഇത്രയേറെ ചെടികൾ ഇത്ര ഭംഗിയോടും കരുത്തോടും പരിപാലിക്കാന്‍ കഴിയുമോയെന്ന് അന്തിച്ചുപോകും വയനാട് സുൽത്താൻ ബത്തേരിയിലെ നൂറനാൽ വീട്ടിൽ ചെന്നാല്‍. ഈ അദ്ഭുതക്കാഴ്ചയുടെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടതു വീട്ടമ്മയായ ഷീജയ്ക്കാണ്. തനിക്ക് ഏറെ പ്രിയമുള്ള ബിഗോണിയ കൂടാതെ ഫോളിയേജ് ആന്തൂറിയം, കോളിയസ്, ക്രോട്ടൺ, ഫിലോഡെൻഡ്രോൺ തുടങ്ങിയ അലങ്കാര ഇലച്ചെടികളാണ് പൂന്തോട്ടത്തിന്റെ ഹൈലൈറ്റ്.
ഒരു വീട്ടുവളപ്പില്‍ ഇത്രയേറെ ചെടികൾ ഇത്ര ഭംഗിയോടും കരുത്തോടും പരിപാലിക്കാന്‍ കഴിയുമോയെന്ന് അന്തിച്ചുപോകും വയനാട് സുൽത്താൻ ബത്തേരിയിലെ നൂറനാൽ വീട്ടിൽ ചെന്നാല്‍. ഈ അദ്ഭുതക്കാഴ്ചയുടെ മുഴുവന്‍ ക്രെഡിറ്റും നല്‍കേണ്ടതു വീട്ടമ്മയായ ഷീജയ്ക്കാണ്. തനിക്ക് ഏറെ പ്രിയമുള്ള ബിഗോണിയ കൂടാതെ ഫോളിയേജ് ആന്തൂറിയം, കോളിയസ്, ക്രോട്ടൺ, ഫിലോഡെൻഡ്രോൺ തുടങ്ങിയ അലങ്കാര ഇലച്ചെടികളാണ് പൂന്തോട്ടത്തിന്റെ ഹൈലൈറ്റ്. അലങ്കാര ഇലച്ചെടികളോട് ഇത്രയേറെ പ്രിയം എന്തുകൊണ്ട് എന്ന ചോദ്യത്തിനു മറുപടി റെഡി - ഇവയെന്നും ഒളി മങ്ങാതെ ഭംഗിയായി നില്‍ക്കും.
വൈദികനായ പിതാവ് ഫാ. ജോസഫ് നല്ലൊരു ഉദ്യാനപ്രേമി ആയിരുന്നു. ആ സ്വഭാവം അങ്ങനെതന്നെ ഷീജയ്ക്കും കിട്ടി. വിവാഹശേഷം ഭർത്താവ് മാത്യുവിന്റെ വീട്ടിൽ എത്തിയ നാൾ മുതൽ നൂറനാൽ വീടിന്റെ പൂമുഖം ചെടികളാൽ സമൃദ്ധമാണ്. 18 വര്‍ഷം മുൻപ് വീട് പുതുക്കിപ്പണിത ശേഷം പൂന്തോട്ടത്തിലേക്കു പലതരം ചെടികളുടെ ഒഴുക്കായി. ഇപ്പോൾ വീടിന്റെ മുൻഭാഗം മുഴുവന്‍ അലങ്കാരച്ചെടികൾ. 26 സെന്റ് വീട്ടുവളപ്പിന്റെ പിൻഭാഗം ഒഴിച്ച് എവിടെയും ചെടികൾ ഭംഗിയോടെ ചട്ടികളിലും നിലത്തുമെല്ലാമായി വളരുന്നു. വീടിന്റെ പിൻഭാഗത്ത് കുരങ്ങു ശല്യമില്ലായിരുന്നെങ്കിൽ അവിടവും ചെടികൾകൊണ്ടു നിറഞ്ഞേനേ.
വീടിന്റെ ഗെയ്റ്റ് കടന്ന് മുറ്റത്തേക്കു കയറിയാൽ ആദ്യം കാണുക ക്യാറ്റ്‌സ്ക്ലോ ക്രീപ്പർ ചെടിയാണ്. കാർഷെഡിന്റെ മുകളിലും അതിനോടു ചേർന്ന് ചെരിച്ചു വാർത്ത വീട്ടുഭാഗത്തുമായി ഈ വള്ളിപുഷ്പിണി തിങ്ങിവളര്‍ന്നു പടർന്നു കിടക്കുന്നു. നിരയായി തൂക്കിയിട്ട ചട്ടികളിൽ സക്കുലന്റ് ഇനമായ സെഡം ചെടികള്‍ ഞാന്നു വളരുന്നു.
ഷീജയ്ക്ക് ഏറ്റവും പ്രിയമുള്ള ബിഗോണിയ ക്രമീകരിച്ചിരിക്കുന്നത് വീടിന്റെ മുൻഭാഗത്ത് ഏറ്റവും നന്നായി നോട്ടവും വേണ്ടത്ര തണലും കിട്ടുന്നിടത്താണ്. കൂടാതെ, വീടിന്റെ വലതുവശത്ത് ഒരുക്കിയ പാതി തണൽ ലഭിക്കുന്ന ഷെഡിലും ബിഗോണിയയാണ് ഏറെയും. ഇവിടത്തെ ചെറിയ തണുപ്പുള്ള കാലാവസ്ഥയിൽ ഇവ നന്നായി വളരും. ബിഗോണിയയുടെ റെക്സ്, കെയ്ൻ വർഗങ്ങളിലെ നൂറിലേറെ ഇനങ്ങളാണ് ഷീജയുടെ ശേഖരത്തിലുള്ളത്. അപൂർവ ഇനമായ അയൺ ക്രോസ് ഉള്‍പ്പെടെ അഞ്ഞൂറോളം ചെടികൾ.
ചുവന്ന മണ്ണും മണലും ഇലപ്പൊടിയും കലർത്തിയതിൽ എല്ലുപൊടിയും ചാണകപ്പൊടിയും ചേർ ത്തുണ്ടാക്കിയ മിശ്രിതത്തിലാണ് ബിഗോണിയ നട്ടിരിക്കുന്നത്. നല്ല നീർവാർച്ചയുള്ള മിശ്രിതമായതിനാല്‍ ചീയൽ രോഗം വരാറില്ല. മേൽവളമായി എല്ലുപൊടി ഉപയോഗിച്ചാൽ ഏലിശല്യത്തിനു സാധ്യതയുണ്ട്. എല്ലുപൊടിക്കൊപ്പം ബിഗോണിയയുടെ തടിച്ച വേരുകളും എലി തിന്നും.
വേനൽക്കാലത്ത് കാലാവസ്ഥ നോക്കി വേണ്ടത്ര നനയ്ക്കണം. മഴക്കാലത്ത് ആവശ്യമെങ്കില്‍ മാത്രം 2-3 ദിവസത്തിൽ ഒരിക്കൽ നനച്ചാല്‍ മതി. വേനലിൽ നനയ്ക്കുമ്പോൾ ഇലകളിൽ തുള്ളിനന കൂടി നൽകുന്നത് ചെടിക്കു നല്ല പുതുമ നല്‍കും. ബിഗോണിയയുടെ പല ഇനങ്ങളുടെയും ഇല നട്ട് തൈ വളർത്തിയെടുക്കാം. ഇങ്ങനെ വളർത്തിയെടുത്ത തൈകൾ ഇവിടെ വിപണനത്തിനുണ്ട്.
ബിഗോണിയ ചെടികൾക്ക് അതിരായി നേരിട്ട് വെയിൽ കിട്ടുന്നിടത്ത് നാനാ വർണങ്ങളിലുള്ള ഇലകളുമായി ക്രോട്ടൺ ഇനങ്ങളുടെ സമ്മേളനമാണിവിടെ. കാർ ഷെഡിന്റെ തൂണുപോലും ചെടികൾ കെട്ടിവച്ച് മോടിയാക്കിയിരിക്കുന്നു. തൂണുകളിലേറെയുമുള്ളതു ഫലനോപ്സിസ് ഓർക്കിഡ്. കരുത്തോടെ വളരുന്ന ഇവയുടെ ഒരു മീറ്ററോളം നീളമുള്ള പൂങ്കുലയിൽ 15 പൂക്കളെങ്കിലുമുണ്ടാകും.
വീടിനു മുൻവശത്ത് ഒരു ഭാഗം നിറയെ ബിഗോണിയ ചെടികളാണെങ്കിൽ മറുഭാഗത്ത് ഇവയോട് കിട പിടിക്കുന്ന അലങ്കാര ഇലച്ചെടി കോളിയസ് ഉണ്ട്. ഇലകളുടെ വർണക്കൂട്ടിൽ മഴവിൽകാവടി ഒരുക്കുന്നു കോളിയസ്. ഇവിടത്തെ മിത ശീതോഷ്ണ കാലാവസ്ഥയിൽ ഇലകളുടെ നിറങ്ങൾക്കു പ്രത്യേക മിഴിവാണ്. കമ്പു മുറിച്ച് അനായാസം വളർത്തിയെടുക്കാവുന്ന കോളിയസ് വളർന്നു പൂവിട്ടാൽ ഇലകളുടെ വലുപ്പം കുറഞ്ഞ് ഭംഗി മങ്ങാൻ തുടങ്ങും. ഇത്തരം ചെടികളുടെ തണ്ടുകൾ മുറിച്ചെടുത്തു നട്ട് പുതിയ ചെടി വളർത്തിയെടുക്കണം. കോളിയസ് ചെടികൾക്ക് അതിരായി പാതി തണലില്‍ നന്നായി പൂവിടുന്ന ചൈനീസ് ബാൾസം വീടിനോടു ചേർന്നു നട്ടിട്ടുണ്ട്.
മുൻവശത്തെ വരാന്തയുടെ വാതിൽ ഭാഗം ഒഴിച്ചുള്ള ഇടമെല്ലാം ഫോളിയേജ് ആന്തൂറിയത്തിന്റെ ഇരിപ്പിടങ്ങളാണ്. ക്വീൻ, ക്ലാവിയാനം, ക്രിസ്റ്റാലിനം തുടങ്ങിയ ഇനങ്ങള്‍ ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. ഇവയിൽ ഏറ്റവും മുന്തിയ ക്വീനിന്റെ തൈകൾ ഇവിടെ വിപണനത്തിനുണ്ട്. വീടിന്റെ വലതു ഭാഗത്തുള്ള ഷെഡിൽ ബിഗോണിയ ശേഖരം കഴിഞ്ഞാൽ ബാക്കിയുള്ളിടത്തു പല ഉയരത്തിലുള്ള സ്റ്റാന്‍ഡുകളിൽ കട്ട് ഫ്ലവർ, മിനിയേച്ചർ ആന്തൂറിയം എന്നിവ കൂടാതെ നൺ, ഡവ്, സ്പാത്തോഗ്ലോട്ടിസ് തുടങ്ങിയ ഗ്രൗണ്ട് ഓർക്കിഡ് ഇനങ്ങള്‍.
ചെടികൾക്കെല്ലാം ഇന്നു ജൈവവളം മാത്രമാണ് നല്‍കുന്നതെന്നു ഷീജ. ഓർക്കിഡിനും ആന്തൂറിയത്തിനും കരുത്തുറ്റ വളർച്ചയ്ക്കു രാസവളമായ എൻ.പി.കെ 19 :19 :19 മുൻപ് നൽകിയിരുന്നു. പക്ഷേ, അതിനോടുള്ള അലര്‍ജി മൂലം കയ്യിലും മുഖത്തുമൊക്കെ ക്ഷതങ്ങളുണ്ടായപ്പോൾ പൂര്‍ണമായും ഒഴിവാക്കി. കടലപ്പിണ്ണാക്ക്, എല്ലുപൊടി, പച്ചച്ചാണകം, ശീമക്കൊന്നയില എന്നിവ വെള്ളത്തിൽ പുളിപ്പിച്ചെടുക്കും. ഇതിന്റെ തെളി നേർപ്പിച്ചതാണ് ഇലച്ചെടികൾക്കും പൂച്ചെടികൾക്കും നൽകുന്ന ജൈവവളങ്ങളിൽ മുഖ്യം. കൂടാതെ, ബയോഗ്യാസ് പ്ലാന്റിലെ സ്ലറി നേർപ്പിച്ചതും വളമാക്കുന്നു.
റോഡിൽനിന്നു ഗെയ്റ്റ് കടന്നാൽ വീട്ടിലേക്കുള്ള ഡ്രൈവ് വേയുടെ ഇരുവശത്തും അതിഥികളെ സ്വീകരിക്കാനെന്നപോലെ പൂത്താലങ്ങളുമായി കൊങ്ങിണിച്ചെടികള്‍ പിവിസി പൈപ്പിനു മുകളിൽ നിരന്നു നില്‍ക്കുന്നു. പടര്‍ന്നു വളരുന്ന ക്രീപ്പിങ് ഫിഗ് ഗെയ്റ്റിന്റെ തൂണുകൾക്കു പച്ചപ്പു നല്‍കുന്നു. ഡ്രൈവ് വേയുടെ രണ്ടു വശത്തും പുൽത്തകിടിയും അതിനുള്ളിൽ ഭംഗിയായി ടോപ്പിയറി ചെയ്ത ഗോൾഡൻ സൈപ്രസ് ചെടികളും. നായയുടെ കൂടുപോലും ഇവിടെ ചെടിമയം. ലാസആപ്സോ ഇനം നായയുടെ കൂടിന്റെ മേല്‍ക്കൂരയെ പൊതിഞ്ഞു വളരുന്നതു ജേഡ് വൈൻ എന്ന വള്ളിച്ചെടി.
ഷീജയുടെ ഉദ്യാനപ്രേമത്തിനു വളവും വെള്ളവുമായി ഭര്‍ത്താവ് മാത്യു ഒപ്പമുണ്ട്. സുൽത്താൻ ബത്തേരി ടൗണിൽ ബിസിനസ് നടത്തുന്ന ഭർത്താവ് മാത്യുവിനോടൊപ്പം ഒഴിവുവേളകളിൽ നടത്തുന്ന യാത്രകളുടെ ഒരു ലക്ഷ്യം പുതിയ ചെടിയിനങ്ങൾ വാങ്ങുകയെന്നതു തന്നെ.
ഫോണ്‍: 9496728468