Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമയും പഴമയും അഴകോടെ

contemporary-garden കണ്ടംപററി ഗാർഡൻ

കണ്ടംപററി വീടുകൾക്കിണങ്ങുംവിധം ഗാർഡൻ ഒരുക്കിയെടുക്കുന്ന രീതിയാണ് കണ്ടംപററി ഗാർഡൻ.

∙ കെട്ടിടത്തിന്റെ ഭാഗമായി പൂന്തോട്ടം ഒരുക്കിയെടുക്കുന്ന ‘ഇൻബിൽറ്റ് ഗാർഡനാ’ണ് ഇന്നത്തെ താരം. പ്ലാനിങ്ങിൽ തന്നെ ഗാർഡൻ ഏരിയയും ഉണ്ടാകും. അതുകൊണ്ട് വീടിന്റെ ഭാഗം തന്നെയായിരിക്കും പൂന്തോട്ടവും.

∙ ആർക്കിടെക്ചർ ഡ്രോയിങ്ങിൽ ഗാർഡൻ സ്പേസിനു വേണ്ട ഇടം സൂചിപ്പിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് കോറിഡോർ സൈഡിൽ പ്ലാന്റർ ബോക്സുകൾ, കോർട്‌യാർഡിൽ വെർട്ടിക്കൽ ഗാർഡൻ... എന്നിവയെല്ലാം പ്ലാനിൽ തന്നെ സൂചിപ്പിക്കും. ഇവയ്ക്കാവശ്യമുള്ള വെളിച്ചം, വെള്ളം, അഴുക്കുചാൽ എന്നിവയുടെ രൂപരേഖയും വരച്ചിടും.

∙ കണ്ടംപററി ശൈലിക്ക് മിതമായി വളരുന്ന കുറ്റിച്ചെടികൾ, പനകൾ, യൂക്കാ, ഹെലിക്കോണിയ, നീളൻ പുല്ല് ഇനങ്ങളായ ഓഫിയോ പോഗൺ എന്നിവ ഏറെ യോജിക്കും.

∙ ട്രഡീഷനൽ ഗാർഡൻ എന്നാൽ പൈതൃക സസ്യങ്ങൾ നട്ടുപിടിപ്പിച്ച തനി നാടൻ പൂന്തോട്ടം. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഇനങ്ങൾ തിരഞ്ഞെടുക്കാൻ മറക്കരുത്. മുറ്റത്തിനു മോടി കൂട്ടുക എന്നതിനപ്പുറം നമ്മുടെ പൈതൃകത്തെ സംരക്ഷിക്കുക എന്നതാണ് പ്രധാന ഘടകം. പരിചരണത്തിനായി അധികം സമയം നൽകാതെ ഇവ പൂത്തുലയുമെന്നതാണ് മറ്റൊരു മെച്ചം.

∙ പരമ്പരാഗത രീതിയിലുള്ള വീടുകൾക്ക് യോജിച്ചതും ട്രഡീഷനൽ ഗാർഡനാണ്. ചെമ്പരത്തി, ചെമ്പകം, ഗന്ധരാജൻ, ചെത്തിയുടെ വലിയ ഇനങ്ങൾ, നന്ത്യാർവട്ടം തുടങ്ങിയവയും കുള്ളൻ തെങ്ങ് ഇനങ്ങളും ലാൻഡ്സ്കേപ്പിൽ നട്ടു വളർത്താം.

വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺ‍സൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി