Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളു നിറയും പച്ചപ്പ്

indoor-garden

അകത്തളങ്ങളിൽ പച്ചപ്പ് നിറയ്ക്കുമ്പോൾ പ്രധാനമായും മൂന്ന് അടിസ്ഥാന ഘടകങ്ങൾ വേണം. ഇറിഗേഷൻ ലൈൻ, ഡ്രെയിനേജിനുള്ള സംവിധാനം, ചെടികൾക്കാവശ്യമായുള്ള വെളിച്ചം.

∙ മിക്ക വീടുകളിലും കോർട്‌യാർഡുകളിലാണ് ഇന്‍ഡോർ ചെടികൾ ഇല വിരിക്കുന്നത്. കോർട്‌യാർഡ് നിറയെ ചെടികൾ നട്ടും പെബിൾ ഗാർഡന്റേയും വാട്ടർബോഡിയുടേയും അരികിൽ ചെടികൾ നട്ടും ഇന്റീരിയർ ലൈവ് ആക്കാം.

∙ ഡൈനിങ് ടേബിളിലെ ഫ്ലവർവേസുകളും ഫ്രൂട്ട് ബാസ്കറ്റുകളും മാറി ഭംഗിയുള്ള ബോൺസായി ചെടികള്‍, വെള്ളം അധികം വേണ്ടാത്ത സക്ക്യൂലന്റ് എന്നിവ സ്ഥാനം പിടിച്ചുകഴിഞ്ഞു.

∙ ഡെസ്ക്ടോപ് ഗാർഡൻ സുന്ദരമാക്കാൻ ചെടികൾ സെറാമിക് പോട്ടുകളിൽ വയ്ക്കാം. ഈ പോട്ടുകളുടെ താഴ്‍ഭാഗത്ത് ബോട്ടം പ്ലേറ്റും ഉണ്ടാകും. മേശപ്പുറത്ത് വെള്ളമാകുമോ എന്ന ടെൻഷൻ വേണ്ട.

∙ പുതിനച്ചെടിയും മല്ലിച്ചെടിയും ചെറിയ പോട്ടുകളിലായി ഊണുമുറിയുടെ ജനാലയോടു ചേർന്നു വളർത്താം. ഈ ഇലകളുടെ മണം മുറിയാകെ സുഗന്ധവും പരത്തും.

∙ കുപ്പിക്കുള്ളിലെ പച്ചപ്പാണ് ടെററിയം. ഗ്ലാസ് ബൗളിൽ കോക്കോപീത്ത്, മണ്ണ്, ടെർമൽ എന്നിവ ചേർത്ത പോട്ടിങ് മിശ്രിതം നിരത്തും. കുറഞ്ഞ അളവിൽ വെള്ളവും പരിചരണവും വേണ്ട ക്രിപ്റ്റാന്തസ്, ചെറിയ കള്ളിച്ചെടികൾ, ഫേൺ എന്നിവയാണ് ടെററിയത്തിനു യോജിച്ചത്.

∙ പച്ചനിറം കൂടുതലുള്ള ചെടികളാണ് അകത്തളങ്ങളിൽ ഇണങ്ങുക. ഡ്രസീനാ സാൻഡ്രിയാന, മണി പ്ലാന്റ് ഗ്രീൻ, സരിക്കുല എന്നിവ തിരഞ്ഞെടുക്കാം.

വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺ‍സൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി