വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമുള്ള മുയലുകളെ ആർക്കാണ് ഇഷ്ടമല്ലാത്തത്? സൗമ്യ സ്വഭാവമുള്ള അവരെ എടുത്തൊന്ന് ഓമനിക്കാൻ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. കേരളത്തിൽ മുയൽ വളർത്തൽ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. വളർത്തുന്നതിനും ഇറച്ചിക്കുമുള്ള വിപണിയാണ് പ്രധാനമായും മുയൽ വളർത്തലിനുള്ളത്. എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമുള്ള മുയലുകളെ ആർക്കാണ് ഇഷ്ടമല്ലാത്തത്? സൗമ്യ സ്വഭാവമുള്ള അവരെ എടുത്തൊന്ന് ഓമനിക്കാൻ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. കേരളത്തിൽ മുയൽ വളർത്തൽ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. വളർത്തുന്നതിനും ഇറച്ചിക്കുമുള്ള വിപണിയാണ് പ്രധാനമായും മുയൽ വളർത്തലിനുള്ളത്. എന്നാൽ, മറ്റൊരാവശ്യത്തിനും മുയലുകളെ വളർത്തുന്നവരുണ്ട്, അതായത് ലബോറട്ടറി ആവശ്യങ്ങൾക്ക്. ഒറ്റവാക്കിൽപ്പറഞ്ഞാൽ മരുന്നു പരീക്ഷണങ്ങൾക്ക്.

ഒട്ടേറെ മുയലിനങ്ങളുണ്ടെങ്കിലും ആഗോളതലത്തിൽ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുക വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമുള്ള മുയലുകളെയാണ്. വൈറ്റ് ജയന്റ്, ന്യൂസിലൻഡ് വൈറ്റ് എന്നീ ഇനങ്ങളാണ് പ്രധാനമായും ഈ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. മറ്റിനങ്ങളെ പരിഗണിക്കാറില്ല. അതിനു ചില കാരണങ്ങളുണ്ട്.

ADVERTISEMENT

വെളുത്ത ശരീരം

രോമം പോലെതന്നെ വെളുത്ത ശരീരമാണ് (തൊലി) വൈറ്റ് ജയന്റ്, ന്യൂസിലൻഡ് വൈറ്റ് മുയലുകൾക്കുള്ളത്. അതുകൊണ്ടുതന്നെ മരുന്നു പരീക്ഷണങ്ങളിൽ ഇവയുടെ തൊലിപ്പുറത്തുണ്ടാകുന്ന മാറ്റങ്ങൾ അതിവേഗം തിരിച്ചറിയാൻ ഗവേഷകർക്കു കഴിയും. മരുന്നുകളുടെ അലർജിയും പാർശ്വഫലങ്ങളും തൊലിപ്പുറത്ത് പ്രകടമാകും.

ADVERTISEMENT

ചുവന്ന കണ്ണുകൾ

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ണുകളിലും പ്രതിഫലിക്കും. കണ്ണുകളുടെ തിളക്കവും തീക്ഷണതയും വ്യക്തമായി മനസിലാക്കാൻ ഇത്തരത്തിൽ ചുവന്ന കണ്ണുകളുള്ള മുയലുകളെ ഉപയോഗിച്ചാലാണ് സാധ്യമാകുക.

ADVERTISEMENT

മുകളിൽപ്പറഞ്ഞ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പരീക്ഷണാവശ്യങ്ങൾക്കായി മുയലുകളെ ഉപയോഗിക്കുമ്പോൾ പരിഗണിക്കുന്നതെങ്കിലും തൂക്കവും പ്രധാനഘടകമാണ്. നിശ്ചിത തൂക്കമുള്ള മുയലുകളെയാണ് മരുന്നു കമ്പനികൾ തങ്ങളുടെ പരീക്ഷണാവശ്യങ്ങൾക്കു വാങ്ങുക. അവയുടെ ചെവികൾ ഉയർന്നിരിക്കുന്നതാവണം. ലാബ് ആവശ്യങ്ങൾക്കായി മുയലുകളെ വളർത്തുന്ന ഫാമുകൾക്ക് ഇതുപ്രകാരം മാർഗനിർദേശങ്ങൾ കമ്പനികൾ നൽകിയിട്ടുണ്ടാകും. അത്തരം ഫാമുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. 

മുയലുകളെ എന്തിനൊക്കെ?

സൗന്ദര്യവർധക വസ്തുക്കൾ, മരുന്നുകൾ, പ്രതിരോധ മരുന്നുകൾ എന്നിവ ആദ്യം പരീക്ഷിക്കുക മുയലുകളിലാണ്. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് അതിവേഗമുള്ള പ്രത്യുൽപാദനമാണ് ഇവയെ കൂടുതലായി ഉപയോഗിക്കാൻ കാരണം. മാത്രമല്ല മനുഷ്യ ശരീരത്തിനോടുള്ള സമ്യതയും മനുഷ്യരെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളും മുയലുകളെ ബാധിക്കുന്നതിനായതിനാലും പരീക്ഷണങ്ങൾക്ക് മുയലുകളെ ഉപയോഗിക്കുന്നു. ഗിനിപ്പന്നി, വെള്ളെലി എന്നിവയെയും ഉപയോഗിക്കുന്നുണ്ടെങ്കിലും മുയലുകളെയാണ് കൂടുതലായി ഉപയോഗിക്കുക. മനുഷ്യരിൽ ഗർഭാവസ്ഥയിൽ നൽകേണ്ട മരുന്നുകൾ ഭ്രൂണത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന് പരീക്ഷിക്കാനും മുയലുകളെയാണ് ഉപയോഗിക്കുക.‌

English summary: Why white rabbits are used for Experiments