ഇരയെ കണ്ട് പിന്തുടർന്നു പിടിക്കുന്ന വേട്ടക്കാർ; ചിപ്പിപ്പാറ നായ്ക്കൾക്ക് കേരളത്തിൽ പ്രിയമേറുന്നു
ഏതു നായയ്ക്കും ഒരു ദിവസം വരുമെന്നു പറയുന്നതുപോലെ ഒരുപറ്റം ഇന്ത്യൻ നായ്ക്കളുടെ നല്ലകാലമാണ് ഇനി വരാൻപോകുന്നത്. മുന്തിയ വിദേശയിനം നായ്ക്കളുടെ ഭംഗിക്കും ഗാംഭീര്യത്തിനും മുന്നിൽ അവഗണിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന് ഇനി സുഖലോലുപതയുടെ നല്ലകാലം. ഇന്ത്യൻ നായ ഇനങ്ങളായ ചിപ്പിപ്പാറ, രാജപാളയം, മുധോൾ ഹൗണ്ട്,

ഏതു നായയ്ക്കും ഒരു ദിവസം വരുമെന്നു പറയുന്നതുപോലെ ഒരുപറ്റം ഇന്ത്യൻ നായ്ക്കളുടെ നല്ലകാലമാണ് ഇനി വരാൻപോകുന്നത്. മുന്തിയ വിദേശയിനം നായ്ക്കളുടെ ഭംഗിക്കും ഗാംഭീര്യത്തിനും മുന്നിൽ അവഗണിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന് ഇനി സുഖലോലുപതയുടെ നല്ലകാലം. ഇന്ത്യൻ നായ ഇനങ്ങളായ ചിപ്പിപ്പാറ, രാജപാളയം, മുധോൾ ഹൗണ്ട്, കോമ്പൈ, കന്നി, ബുള്ളി കുത്ത തുടങ്ങിയ ഒരുപറ്റം ഇന്ത്യൻ നായ്ക്കൾ മുൻനിരയിലേക്ക് വരുന്ന കാലമാണ് ഇനിയുള്ളത്. ഓഗസ്റ്റ് 30ന് മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നായ ജനുസുകളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രകീർത്തിക്കുകയും ചെയ്തു. മുകളിൽ സൂചിപ്പിച്ച ചില ഇനങ്ങൾ ഇന്ത്യൻ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത് ഇന്ത്യൻ നായ്ക്കൾക്കും നല്ലകാലം വരുന്നുണ്ടെന്നതിന്റെ സൂചനയാണ്.
ദേശി നായ്ക്കളിൽ ശ്രദ്ധേയമായവ തമിഴ്നാട്ടിൽനിന്നുള്ളവയാണ്. തിരുനെൽവേലി, മധുര രാജാക്കന്മാരുടെ പ്രൗഡിക്കും പ്രതാപത്തിനും ഉറപ്പുനൽകിയത് ഇത്തരം നായ്ക്കളായിരുന്നു. അത്തരം രാജപാരമ്പര്യത്തിപ്പെട്ടവരാണ് ചിപ്പിപ്പാറ ഇനം നായ്ക്കൾ. കൂർത്ത മുഖം, നീളമേറിയ പിൻകാലുകൾ, ചെറിയ വാൽ, മെലിഞ്ഞ ശരീരം എന്നിവയൊക്കെയാണ് ചിപ്പിപ്പാറ എന്ന നായയിനത്തിന്റെ ശാരീരിക പ്രത്യേകതകൾ. തമിഴ്നാട്ടിലെ മധുരയിൽനിന്നുള്ള ഇവ ഇരയെ കണ്ട് പിന്തുടർന്നു പിടിക്കുന്ന വേട്ടക്കാരാണ്. ഉടമയോടുള്ള കരുതലും മികച്ച കാവൽനായ എന്ന ഖ്യാതിയുമെല്ലാം ഇവരെ പ്രിയപ്പെട്ടവരാക്കുന്നു.
നായ്ക്കൾ പ്രധാനമായും ഘ്രാണശക്തിയിലാണ് പ്രശസ്തരെങ്കിലും ഇരയിൽ മാത്രം കാഴ്ച കേന്ദ്രീകരിച്ച് പിടിക്കുക എന്നതാണ് സൈറ്റ് ഹൗണ്ട് നായ്ക്കളുടെ പ്രത്യേകത. 270 ഡിഗ്രി കാഴ്ച നൽകുന്ന വിധത്തിലാണ് ചിപ്പിപ്പാറയുടെ കണ്ണുകളുടെ സ്ഥാനം. ഇതുകൂടാതെ തീർത്തും മെലിഞ്ഞ ശരീരം ഇവരുടെ വേട്ട സ്വഭാവത്തിന് കരുത്തു നൽകുന്നു. വയർ ഭാഗം നന്നേ കുറവ് ആയതിനാൽത്തന്നെ വലിയ അളവിലുള്ള ഭക്ഷണം ആവശ്യമില്ല. മാത്രമല്ല, എല്ലുകളും പേശികളുമാണ് ഇവയുടെ ഭാരത്തിന്റെ നല്ലൊരു ശതമാനവും.
ഷോർട്ട് കോട്ട് ടൈപ്പ് രോമമായതിനാൽ ഗ്രൂമിങ്ങിന്റെ ആവശ്യം വരുന്നില്ല. ഇന്ത്യയിലെ വരണ്ട കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ശരീരപ്രകൃതം. തണുപ്പേറിയ കാലാവസ്ഥ ഇവർക്ക് ദുഷ്കരമാകും.
ഏതു സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയുമെങ്കിലും വ്യായാമത്തിനു സൗകര്യമുള്ള സ്ഥലത്ത് വളർത്തുന്നതാണ് ഇവയുടെ ആരോഗ്യത്തിനും ആയുസിനും നല്ലത്. നിത്യവും ഓടാനുള്ള അവസരമുണ്ടാവണം. വേട്ടനായ്ക്കൾ ആയതിനാൽത്തന്നെ ഓടാനുള്ള സൗകര്യം അത്യന്താപേഷിതമാണ്. ഇരുമ്പു വലകൊണ്ടുണ്ടാക്കിയ വേലിക്കെട്ടിനകത്ത് വ്യായാമത്തിനായി അഴിച്ചുവിടാം. ഉയരത്തിൽ ചാടാനുള്ള കഴിവുള്ളതിനാൽ വേലിക്ക് ഏഴടിയെങ്കിലും ഉയരമുള്ളത് നന്ന്. സ്ഥലസൗകര്യമുള്ളവർക്ക് പുരയിടത്തിൽ അഴിച്ചുവിടുകയുമാകാം.
English summary: Chippiparai Dog Breed Information