നായപ്രേമികളുടെ മനസ് ഉലയ്ക്കും വിധമുള്ള കഥയാണ് 777 ചാർലി എന്ന കന്നഡ സിനിമ പറയുന്നത്. നിറഞ്ഞ കണ്ണുകളോടെയാണ് തങ്ങൾ സനിമ കണ്ടതെന്നാണ് നല്ലൊരു ശതമാനം ശ്വാനപ്രേമികളും അഭിപ്രായപ്പെട്ടത്. അത്തരത്തിൽ സുശിൽ എന്ന നായയെക്കുറിച്ച് പറയുകയാണ് കോഴിക്കോട് സ്വദേശി നയന നമ്പ്യാർ. അനാരോഗ്യകരമായ സാഹചര്യത്തിൽ വളർന്ന്

നായപ്രേമികളുടെ മനസ് ഉലയ്ക്കും വിധമുള്ള കഥയാണ് 777 ചാർലി എന്ന കന്നഡ സിനിമ പറയുന്നത്. നിറഞ്ഞ കണ്ണുകളോടെയാണ് തങ്ങൾ സനിമ കണ്ടതെന്നാണ് നല്ലൊരു ശതമാനം ശ്വാനപ്രേമികളും അഭിപ്രായപ്പെട്ടത്. അത്തരത്തിൽ സുശിൽ എന്ന നായയെക്കുറിച്ച് പറയുകയാണ് കോഴിക്കോട് സ്വദേശി നയന നമ്പ്യാർ. അനാരോഗ്യകരമായ സാഹചര്യത്തിൽ വളർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായപ്രേമികളുടെ മനസ് ഉലയ്ക്കും വിധമുള്ള കഥയാണ് 777 ചാർലി എന്ന കന്നഡ സിനിമ പറയുന്നത്. നിറഞ്ഞ കണ്ണുകളോടെയാണ് തങ്ങൾ സനിമ കണ്ടതെന്നാണ് നല്ലൊരു ശതമാനം ശ്വാനപ്രേമികളും അഭിപ്രായപ്പെട്ടത്. അത്തരത്തിൽ സുശിൽ എന്ന നായയെക്കുറിച്ച് പറയുകയാണ് കോഴിക്കോട് സ്വദേശി നയന നമ്പ്യാർ. അനാരോഗ്യകരമായ സാഹചര്യത്തിൽ വളർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായപ്രേമികളുടെ മനസ് ഉലയ്ക്കും വിധമുള്ള കഥയാണ് 777 ചാർലി എന്ന കന്നഡ സിനിമ പറയുന്നത്. നിറഞ്ഞ കണ്ണുകളോടെയാണ് തങ്ങൾ സനിമ കണ്ടതെന്നാണ് നല്ലൊരു ശതമാനം ശ്വാനപ്രേമികളും അഭിപ്രായപ്പെട്ടത്. അത്തരത്തിൽ സുശിൽ എന്ന നായയെക്കുറിച്ച് പറയുകയാണ് കോഴിക്കോട് സ്വദേശി നയന നമ്പ്യാർ. അനാരോഗ്യകരമായ സാഹചര്യത്തിൽ വളർന്ന് പിന്നീട് ഒരു നായസ്നേഹിയുടെ അടുത്തെത്തിയ പെൺനായയാണ് സുശിൽ. നയന പങ്കുവച്ച കുറിപ്പ് വായിക്കാം.

സുശിൽ..

ADVERTISEMENT

ആദ്യമായി ഒരു സന്ധ്യയ്ക്കാണ് സുശിലിനെ ഞങ്ങളുടെ അയൽവാസി അക്ക കൊണ്ടു വന്നത്. വീട് മാറി വന്നതിന്റെ അങ്കലാപ്പും വീട്ടിൽ നേരത്തെ ഉണ്ടായിരുന്ന ആൺ ലാബ്രഡോർ നായ പപ്പുവുമായി ചെറിയ ഉടക്കും ഒക്കെ ആയിരിക്കുന്ന ഒരു പെൺ ലാബ്രഡോറിനെയാണ് ഞങ്ങൾ കണ്ടത്..

സാഹചര്യവുമായി ഇണങ്ങാൻ അവളൽപം സമയം എടുത്തു..

സുശിലിനൊരു കഥയുണ്ട്...

സുശിൽ

അവളുടെ പഴയ ഓണർ എങ്ങനെ ഒക്കെ ഒരു ലാബ് ഇനത്തിൽപ്പെട്ട ഒരു നായയെ അനാരോഗ്യകരമായി വളർത്താമോ അങ്ങനെ ഒക്കെ വളർത്തി നശിപ്പിച്ചു വച്ചിരിക്കുന്ന ഒരു നായയാണ് സുശിൽ എന്ന് ഒറ്റനോട്ടത്തിൽ ഏതൊരു നായപ്രേമിക്കും മനസിലാകുന്ന വിധത്തിൽ ആയിരുന്നു അവളുടെ കോലം. പൊണ്ണത്തടി കാരണം നടക്കാൻ ബുദ്ധിമുട്ടും ചർമരോഗവും വളഞ്ഞ കാലും അങ്ങനെ ആകെപ്പാടെ ഒരു രോഗി ലുക്ക്.

ADVERTISEMENT

വീട്ടിലുള്ള പപ്പുവിന് ഒരു കൂട്ട് ആയിക്കോട്ടെ എന്ന് കരുതിയാണ് അക്ക ഇവളെ വീട്ടിലേക്ക് കൊണ്ടു വന്നത്. പപ്പുവിന് ആദ്യമൊന്നും ഇവളെ ഇഷ്ടപ്പെട്ടില്ല. അവൾക്ക് ഇവനെയും.

സുശിൽ നടക്കുന്നത് കാണുമ്പോ നമുക്ക് ക്ഷീണം വരും എന്നതാണ് അവസ്ഥ. പതിയെ അക്കയുടെ ഡയറ്റിൽ അവൾ മെച്ചപ്പെട്ടു. ഫാസ്റ്റ് ഫുഡ് കഴിച്ചു ശീലിക്കുകയും ടോയ്‌ലറ്റ് ട്രെയിനിങ് ഒട്ടും ഇല്ലാതെ വളർന്നതിന്റെയും പ്രശ്നങ്ങൾ പതിയെ മാറിത്തുടങ്ങി. പപ്പുവും സുശിയും കൂട്ടായപ്പോൾ അവരിൽ ഉണ്ടാകുന്ന പപ്പികളെ അക്ക സ്വപ്നം കണ്ടു. പപ്പുവിന്റെ ഒരു കുട്ടിയെ എങ്കിലും വേണം എന്നുള്ളത് കാർന്നൊന്മാർ പറയുംപോലെ അക്കയുടെ ഒരു മോഹം ആയിരുന്നു.

എന്നാൽ, ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടു പോയപ്പോഴാണ് അവർ തിരിച്ചറിഞ്ഞത് സുശിലിന്റെ ആരോഗ്യം വച്ചു കൺസീവ് ചെയ്യുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. അത് അവളുടെ ജീവന് തന്നെ ആപത്ത് ആയേക്കും എന്ന് ഡോക്ടർ പറഞ്ഞു.

മുന്നേയുള്ള ഓണർ ഇവളെ തള്ളിക്കളഞ്ഞതിന്റെ കാര്യവും മറ്റൊന്നല്ല. അവർക്ക് ഡോഗ്സിനെ ബ്രീഡ് ചെയ്തു വിൽക്കുന്ന ഏർപ്പാട് ഉള്ളതായിരുന്നു. ഇവളെ അക്കയ്ക്ക് കൈമാറാൻ നേരം ഇവൾ അക്കയുടെ കൂടെ പോകാൻ കൂട്ടാക്കിയില്ല. ആ ഓണർ കടുപ്പിച്ചു പറഞ്ഞു "നീ ഇവരുടെ കൂടെ പോയില്ലെങ്കിൽ നിന്നെ ഞാൻ റോഡിൽ ഇറക്കി വിടും" എന്ന്..

സുശിലും പപ്പുവും
ADVERTISEMENT

അക്ക അവളെ സമാധാനിപ്പിച്ചു "ഉന്നെ നല്ലാ വച്ചു പാപ്പേൻ സെരിയാ?" എന്ന് പറഞ്ഞു വിളിച്ചപ്പോൾ അവൾ മിണ്ടാതെ കൂടെ പോവുക ആയിരുന്നു. പക്ഷേ അതാണ് സുശിലിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നത് അവൾക്ക് പിന്നീട് ബോധ്യപ്പെട്ടു കാണണം..

കാരണം പിന്നീട് ആ പഴയ ഓണർ ഒരിക്കൽ മറ്റെന്തോ ആവശ്യത്തിന് വീട്ടിൽ വന്നപ്പോൾ ഇവൾ മൈൻഡ് ചെയ്തില്ലെന്ന് മാത്രമല്ല, എഴുന്നേറ്റ് മാറി പോവുകയും ചെയ്തു.

സുശിലിന് ഇപ്പോഴും നല്ല തോതിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. സ്കിൻ ഇൻഫെക്ഷൻ, ചെവി ഇൻഫെക്ഷൻ, കണ്ണിന് തിമിരം തുടങ്ങി അനേകം ആരോഗ്യപ്രശ്നങ്ങൾ അവൾ അനുഭവിക്കുന്നുണ്ട്. പക്ഷേ അക്കയുടെ ചെല്ലക്കുട്ടിയായി റാണിയെ പോലെ ആ വീട്ടിൽ ജീവിക്കുന്നു. അക്കയുടെ നിഴലായി അടുക്കളയിലും എല്ലായിടത്തും പുറകെയുണ്ട്..

എന്തും കഴിക്കും.. പച്ചക്കറി, ഫ്രൂട്സ് തുടങ്ങി ഇലവർഗ്ഗങ്ങൾ വരെ പെരുത്തിഷ്ടമാണ്. ഒരിക്കൽ മൈലാഞ്ചി ഇല വരെ തിന്നുന്നത് കണ്ടിട്ടുണ്ട്.

അക്ക കഴിഞ്ഞാൽ എന്നെയും വളരെ ഇഷ്ടം.. പക്ഷേ പുരുഷവിരോധിയാണ്.

777 ചാർലി കണ്ടപ്പോൾ സുശിലിനെക്കുറിച്ച് എഴുതണം എന്ന് തോന്നി.

സുശിൽ എന്ന് പൊതുവെ ഇപ്പൊ ആരും വിളിക്കാറില്ല. സൂസി എന്ന് ചുരുക്കിയാണ് വിളിക്കുന്നത്. ഞങ്ങൾ സുശീല എന്ന് മലയാളീകരിച്ചു വിളിക്കും.

"ഇരിക്റ വരേക്കും ഇങ്കെ കൂടവേ ഇരുക്കട്ടും.." എന്ന് പറയുന്ന ഒരു അമ്മയെ കിട്ടി..

നിറയെ കൂട്ടുകാരെ കിട്ടി..

അതേ..

സൂസി ഹാപ്പിയാണ്