അരുമയെങ്കിലും ചിലർ പ്രകൃതിയിലെ ശത്രുക്കൾ: കാൽ നഷ്ടപ്പെട്ട് മുയൽക്കുഞ്ഞ്
അരുമകളായി വളർത്തുന്ന പല ജീവികളുടെയും ശത്രുക്കൾ പ്രകൃതിയിൽത്തന്നെയുള്ള മറ്റു ജീവികളാണ്. പാമ്പ്, എലി, കാക്ക, പരുന്ത്, പ്രാപ്പിടിയൻ, മരപ്പട്ടി, കീരി എന്നിങ്ങനെ ഒട്ടേറെ ശത്രുജീവികൾ ചുറ്റിനും കാണാം. മുയൽ, അരുമപ്പക്ഷികൾ, വളർത്തുപക്ഷികൾ എന്നിവയ്ക്കാണ് പ്രധാനമായും ശത്രുക്കളുള്ളത്. അത്തരത്തിലൊരു ശത്രു മൂലം

അരുമകളായി വളർത്തുന്ന പല ജീവികളുടെയും ശത്രുക്കൾ പ്രകൃതിയിൽത്തന്നെയുള്ള മറ്റു ജീവികളാണ്. പാമ്പ്, എലി, കാക്ക, പരുന്ത്, പ്രാപ്പിടിയൻ, മരപ്പട്ടി, കീരി എന്നിങ്ങനെ ഒട്ടേറെ ശത്രുജീവികൾ ചുറ്റിനും കാണാം. മുയൽ, അരുമപ്പക്ഷികൾ, വളർത്തുപക്ഷികൾ എന്നിവയ്ക്കാണ് പ്രധാനമായും ശത്രുക്കളുള്ളത്. അത്തരത്തിലൊരു ശത്രു മൂലം ഒരു കാൽ നഷ്ടപ്പെട്ട മുയൽക്കുഞ്ഞാണ് ചിത്രത്തിലുള്ളത്. അതിന് ഉത്തരവാദിയാവട്ടെ ഒരു പൂച്ചയും.
പൂച്ചകളെ അരുമായിയ വളർത്താറുണ്ടെങ്കിലും കമ്യൂണിറ്റി ക്യാറ്റ് എന്നറിയപ്പെടുന്ന, ഉടമയുടെ വീട്ടിൽ മാത്രം ഒതുങ്ങിക്കൂടാത്ത പൂച്ചകളാണ് പ്രധാനമായും വില്ലൻ പരിവേഷത്തിലേക്ക് എത്തുക. അനായാസം നല്ല രുചിയുള്ള ഭക്ഷണം തേടാനാകും ഇത്തരം പൂച്ചകൾ ശ്രമിക്കുക. കൂടിന് വെളിയിലേക്ക് കാലിട്ടിരിക്കുന്ന മുയൽക്കുഞ്ഞുങ്ങളെയോ പക്ഷിക്കുഞ്ഞുങ്ങളെയോ കൂടിന് പുറത്തേക്ക് വലിച്ചെടുക്കാൻ പൂച്ചകൾക്കു കഴിയും. നിമിഷനേരംകൊണ്ട് കഴിക്കുകയും ചെയ്യും.
വളർത്തുമൃഗങ്ങളിൽ പ്രധാനപ്പെട്ടവയായ മുയലുകളുടെ കൂടുകൾ പൊതുവെ തുറസായ സ്ഥലത്തായിരിക്കും സ്ഥാപിക്കുക. വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നവർ ഷെഡ്ഡ് നിർമിച്ചായിരിക്കും കൂട് വയ്ക്കുക. എങ്കിലും പഴുതു കിട്ടിയാൽ പാമ്പ്, എലി, മരപ്പട്ടി, പൂച്ച പോലുള്ളവ ആക്രമിക്കാൻ സാധ്യതയുണ്ട്. ജനിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം പ്രായമുള്ള മുയൽക്കുഞ്ഞുങ്ങളെ വയർ പൊട്ടിയ നിലയിൽ കാണുന്നുവെന്ന് പല കർഷകരും പറയാറുണ്ട്. ഇതിനു പിന്നിൽ എലികളാണ്. പ്രജനന കൂടുകൾ എലി കടക്കാത്ത വിധം ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് നിർമിക്കുന്നത് നല്ലതാണ്. ചേരപ്പാമ്പുകളും കുഞ്ഞുങ്ങളെ എടുക്കാൻ എത്താം.
മുയലിനെ വളർത്തിയാൽ പാമ്പ് വരും എന്ന് പലരും പറയാറുണ്ട്. എന്നാൽ മുയലിനെ വളർത്തിയെന്നു കരുതി പാമ്പ് എത്തില്ല. പാമ്പ് ഉള്ള പ്രദേശമാണെങ്കിൽ... മറ്റു ഭക്ഷണമൊന്നും ലഭിക്കുന്നില്ലായെങ്കിൽ ഒരുപക്ഷേ പുതിയ ഇരയെ തേടി അവ എത്താം. പാമ്പുശല്യമുള്ള പ്രദേശമാമെങ്കിൽ പ്ലാസ്റ്റ് വല ഉപയോഗിച്ച് ചെറു വേലി കെട്ടുന്നത് മുയലുകൾക്ക് സുരക്ഷയാകും. ഇതുപോലെതന്നെയാണ് മരപ്പട്ടി, കീരി പോലുള്ള ജീവികളും.
വളർത്തുപക്ഷികൾക്ക് കാക്കയും പൂച്ചയും പ്രാപ്പിടിയനും പ്രധാനമായും ശത്രുജീവികളാണ്. അതുകൊണ്ടുതന്നെ ഇത്തരം ശത്രുക്കളെ പ്രതിരോധാക്കാനുള്ള കാര്യങ്ങളും ചെയ്തിരിക്കണം.