ഒരു ഫ്ലാറ്റ് നിറയെ നീളൻ രോമക്കാരായ പൂച്ചകൾ: ഒരു കുഞ്ഞിന്റെ വില കേട്ടാൽ കിളി പറക്കും
നീളൻ രോമക്കാരായ പൂച്ചകളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. വൃത്തിക്ക് പ്രാധാന്യം കൽപിക്കുന്നവരായതുകൊണ്ടുതന്നെ അവയെ പരിപാലിക്കാനുമെളുപ്പം. നമ്മുടെ നാട്ടിൽ രോമക്കാരായ പേർഷ്യൻ പൂച്ചകൾക്ക് പ്രചാരമേറിയിട്ട് വർഷങ്ങളായി. എന്നാൽ, കേവലം ആയിരങ്ങൾ മുതൽ പതിനായിരങ്ങളും ലക്ഷങ്ങളും വിലയുള്ള പേർഷ്യൻ പൂച്ചകൾ പല
നീളൻ രോമക്കാരായ പൂച്ചകളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. വൃത്തിക്ക് പ്രാധാന്യം കൽപിക്കുന്നവരായതുകൊണ്ടുതന്നെ അവയെ പരിപാലിക്കാനുമെളുപ്പം. നമ്മുടെ നാട്ടിൽ രോമക്കാരായ പേർഷ്യൻ പൂച്ചകൾക്ക് പ്രചാരമേറിയിട്ട് വർഷങ്ങളായി. എന്നാൽ, കേവലം ആയിരങ്ങൾ മുതൽ പതിനായിരങ്ങളും ലക്ഷങ്ങളും വിലയുള്ള പേർഷ്യൻ പൂച്ചകൾ പല
നീളൻ രോമക്കാരായ പൂച്ചകളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. വൃത്തിക്ക് പ്രാധാന്യം കൽപിക്കുന്നവരായതുകൊണ്ടുതന്നെ അവയെ പരിപാലിക്കാനുമെളുപ്പം. നമ്മുടെ നാട്ടിൽ രോമക്കാരായ പേർഷ്യൻ പൂച്ചകൾക്ക് പ്രചാരമേറിയിട്ട് വർഷങ്ങളായി. എന്നാൽ, കേവലം ആയിരങ്ങൾ മുതൽ പതിനായിരങ്ങളും ലക്ഷങ്ങളും വിലയുള്ള പേർഷ്യൻ പൂച്ചകൾ പല
നീളൻ രോമക്കാരായ പൂച്ചകളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. വൃത്തിക്ക് പ്രാധാന്യം കൽപിക്കുന്നവരായതുകൊണ്ടുതന്നെ അവയെ പരിപാലിക്കാനുമെളുപ്പം. നമ്മുടെ നാട്ടിൽ രോമക്കാരായ പേർഷ്യൻ പൂച്ചകൾക്ക് പ്രചാരമേറിയിട്ട് വർഷങ്ങളായി. എന്നാൽ, കേവലം ആയിരങ്ങൾ മുതൽ പതിനായിരങ്ങളും ലക്ഷങ്ങളും വിലയുള്ള പേർഷ്യൻ പൂച്ചകൾ പല അരുമപ്രേമികളുടെയും പക്കലുണ്ട്. എന്നാൽ, നായ്ക്കൾക്കുള്ളതുപോലെ വംശാവലിക്കൊന്നും പൂച്ചകളുടെ കാര്യത്തിൽ അധിക പ്രാധാന്യം ലഭിച്ചിരുന്നില്ല. ആ സ്ഥിതി മാറിവരുന്നതാണ് പൂച്ചമേഖലയിലെ ഇപ്പോഴത്തെ ട്രെൻഡ്. നായ്ക്കൾക്ക് കെന്നൽ ക്ലബ് ഓഫ് ഇന്ത്യ (കെസിഐ) ആണ് വംശപാരമ്പര്യ സർട്ടിഫിക്കറ്റ് നൽകുന്നതെങ്കിൽ പൂച്ചകളുടേത് അമേരിക്ക ആസ്ഥാനമായുള്ള ക്യാറ്റ് ഫാൻഷ്യേഴ്സ് അസോസിയേഷൻ (സിഎഫ്എ) ആണ് നൽകുക.
1906ൽ അമേരിക്കയിൽ രൂപീകൃതമായ സിഎഫ്എയിലെ അംഗങ്ങൾ പൂച്ചകളുടെ വംശാവലിക്ക് പ്രാധാന്യം നൽകുന്നവരാണ്. അന്തഃപ്രജനനം വരാതെ നല്ല മാതൃ–പിതൃശേഖരത്തിൽനിന്ന് കുട്ടികളെ ഉൽപാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾക്കും മികച്ച നിലവാരം കാത്തുസൂക്ഷിക്കാൻ കഴിയുന്നു. ഇന്ത്യയിൽ ചുരുക്കം ചിലർ മാത്രമാണ് ഈ സംഘടനയ്ക്കുള്ളിലുള്ളൂ. കാരണം, സിഎഫ്എ മാനദണ്ഡങ്ങൾ പാലിച്ചുള്ള പൂച്ചകൾക്ക് ലോകം മുഴുവൻ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരും. നമ്മുടെ നാട്ടിൽ 4000 മുതൽ 30000 വരെ രൂപയ്ക്കുള്ളിൽ ലഭിക്കുന്ന പേർഷ്യൻ പൂച്ചകളുള്ളപ്പോൾ ലക്ഷങ്ങൾ വിലയുള്ള പൂച്ചകളെക്കുറിച്ച് കേൾക്കുമ്പോൾ അദ്ഭുതപ്പെടുന്നവരാണേറെ.
പേർഷ്യൻ പൂച്ചകളെ വളർത്തുന്നവരുടെ ഒരു സെമിനാറിൽ പങ്കെടുക്കാൻ അടുത്തിടെ നോയിഡ വരെ പോയി. ആ യാത്രയിൽ ഒരു പൂച്ചപ്രേമിയെയും അദ്ദേഹത്തിന്റെ പൂച്ചകളെയും കാണാനുള്ള അവസരവും ലഭിച്ചു. കൗശിക് എന്ന അദ്ദേഹത്തിന് നാൽപതോളം പൂച്ചകളാണുള്ളത്. ഒരു 3 ബിഎച്ച്കെ ഫ്ലാറ്റ് പൂച്ചകൾക്കു മാത്രമായി മാറ്റിവച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പൂച്ചകളോടുള്ള താൽപര്യം എന്നേപ്പോലും അമ്പരപ്പിച്ചു. പേർഷ്യൻ പൂച്ചകളെയാണ് അദ്ദേഹം വളർത്തുന്നതെങ്കിലും ഓരോന്നിനും ലക്ഷങ്ങൾ വില വരും. മൂന്നു മാസം പ്രായമുള്ള കുട്ടിക്കു തന്നെ ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് വില. സിഎഫ്എ അംഗീകാരമുള്ള പൂച്ചകളായതുകൊണ്ടുതന്നെ വിലയും അവയുടെ ക്വാളിറ്റിയും കൂടുമെന്നതാണ് കാര്യം.
രോമത്തിന്റെ നീളം, രോമത്തിന്റെ ക്വാളിറ്റി, മുഖം, കണ്ണുകൾ, നിറം എന്നിവയെല്ലാം സിഎഫ്എയ്ക്ക് അടിസ്ഥാന മാർഗനിർദേശമുണ്ട്. അതിലൊന്നാണ് അവയുടെ നിറം. ഇവിടെ കറുപ്പ്, ടാൻ, വെള്ള തുടങ്ങിയ ഒറ്റ നിറത്തിലുള്ള പൂച്ചകൾക്കാണ് ആവശ്യക്കാരേറെയെങ്കിൽ ഒന്നിലധികം നിറങ്ങൾ കൂടിയ പൂച്ചകൾക്കാണ് സിഎഫ്എ അംഗീകാരം ലഭിക്കൂ. അതുപോലെതന്നെ വലുപ്പവും എടുത്തുപറയേണ്ട ഗുണമാണ്. മൂന്നു മാസംകൊണ്ട് ഒരു വലിയ പൂച്ചയുടെ വലുപ്പത്തിലേക്ക് എത്തുന്നവയാണ് കുട്ടികൾ. കൗശിക്കിന്റെ പൂച്ചകളിൽ ആ നിലവാരം കാണാനാകും.
എല്ലാ ആഴ്ചയിലും ഗ്രൂമിങ് പ്രധാനമാണ്. കാരണം നീളമേറിയ രോമങ്ങളായതിനാൽ അത് ഭംഗിയോടെ നിലനിർത്തണമെങ്കിൽ ചീകിയൊരുക്കൽ അവശ്യമാണെന്ന് കൗശിക്. കുളി രണ്ടാഴ്ചയിലൊരിക്കൽ. 25–30 വരെ ഡിഗ്രി സെൽഷ്യസ് താപനില ക്രമീകരിച്ച എയർകണ്ടീഷൻഡ് മുറികളാണ് ഇവയ്ക്കായുള്ളത്. ഒരു ദിവസം രണ്ടു നേരം ഭക്ഷണം. മാർക്കറ്റിലുള്ള മികച്ച ബ്രാൻഡഡ് തീറ്റയാണ് നൽകുക.
ദിവസം രണ്ടു നേരം പൂച്ചകളുടെ വാസസ്ഥലം വൃത്തിയാക്കുന്നുണ്ട്. നീളമേറിയ രോമങ്ങളായതുകൊണ്ടുതന്നെ രോമങ്ങൾ പൊഴിഞ്ഞുവീഴും. അതുപോലെതന്നെ കണ്ണുകൾക്ക് ചുറ്റും, നഖങ്ങൾ എന്നിവയും വൃത്തിയാക്കാൻ ശ്രദ്ധിക്കും. ഈർപ്പം കൂടുതൽ ശരീരത്തുണ്ടായാൽ ഫംഗൽ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യതയേറെയാണ്. പൂച്ചകളുടെ ആരോഗ്യവും ജനിക്കുന്ന കുഞ്ഞുങ്ങളെയും പരിഗണിച്ച് വർഷത്തിൽ ഒന്ന് എന്ന രീതിയിലാണ് ഇവിടെ പ്രജനനം. വർഷത്തിൽ പരമാവധി 20 കുട്ടികളെയാണ് കൗശിക് ആവശ്യക്കാർക്ക് വിൽക്കു.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഇത്തരത്തിൽ മുന്തിയ പൂച്ചകളെ വാങ്ങാൻ ഏറെ ആളുകളുണ്ടെങ്കിലും കേരളത്തിൽ അത്ര പ്രചാരമായിട്ടില്ല. എങ്കിലും ഏതാനും ചിലരുടെ പക്കൽ സിഎഫ്എ അംഗീകാരമുള്ള പൂച്ചകളുണ്ട്.