ആടുകളെ വളർത്താൻ താൽപര്യമുള്ളവർ ആദ്യം ചോദിക്കുന്ന ചോദ്യം നമ്മുടെ നാട്ടിൽ വളർത്താൻ പറ്റിയ ഇനം ഏതാണ് എന്നായിരിക്കും. കേരളത്തിന്റെ സ്വന്തം ജനുസ്സുകൾ മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവയാണ്. കൂടാതെ ജമുനാപാരി, സിരോഹി, ബീറ്റല്‍, ഓസ്മനാബാദി തുടങ്ങിയ അന്യസംസ്ഥാന ജനുസ്സുകളെയും നമ്മുടെ നാട്ടിലെ കര്‍ഷകർ

ആടുകളെ വളർത്താൻ താൽപര്യമുള്ളവർ ആദ്യം ചോദിക്കുന്ന ചോദ്യം നമ്മുടെ നാട്ടിൽ വളർത്താൻ പറ്റിയ ഇനം ഏതാണ് എന്നായിരിക്കും. കേരളത്തിന്റെ സ്വന്തം ജനുസ്സുകൾ മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവയാണ്. കൂടാതെ ജമുനാപാരി, സിരോഹി, ബീറ്റല്‍, ഓസ്മനാബാദി തുടങ്ങിയ അന്യസംസ്ഥാന ജനുസ്സുകളെയും നമ്മുടെ നാട്ടിലെ കര്‍ഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആടുകളെ വളർത്താൻ താൽപര്യമുള്ളവർ ആദ്യം ചോദിക്കുന്ന ചോദ്യം നമ്മുടെ നാട്ടിൽ വളർത്താൻ പറ്റിയ ഇനം ഏതാണ് എന്നായിരിക്കും. കേരളത്തിന്റെ സ്വന്തം ജനുസ്സുകൾ മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവയാണ്. കൂടാതെ ജമുനാപാരി, സിരോഹി, ബീറ്റല്‍, ഓസ്മനാബാദി തുടങ്ങിയ അന്യസംസ്ഥാന ജനുസ്സുകളെയും നമ്മുടെ നാട്ടിലെ കര്‍ഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആടുകളെ വളർത്താൻ താൽപര്യമുള്ളവർ ആദ്യം ചോദിക്കുന്ന ചോദ്യം നമ്മുടെ നാട്ടിൽ വളർത്താൻ പറ്റിയ ഇനം ഏതാണ് എന്നായിരിക്കും. കേരളത്തിന്റെ സ്വന്തം ജനുസ്സുകൾ മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവയാണ്. കൂടാതെ ജമുനാപാരി, സിരോഹി, ബീറ്റല്‍, ഓസ്മനാബാദി തുടങ്ങിയ  അന്യസംസ്ഥാന ജനുസ്സുകളെയും നമ്മുടെ നാട്ടിലെ കര്‍ഷകർ വളര്‍ത്താറുണ്ട്. കേരള വെറ്ററിനറി സർവകലാശാലയിൽ നടത്തിയ ഗവേഷണഫലങ്ങൾ പരിശോധിച്ചാൽ മേൽപ്പറഞ്ഞ ഇനങ്ങളുടെ പ്രകടനം സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. വളര്‍ച്ചാ നിരക്ക്, പ്രായമനുസരിച്ചുള്ള ശരീരഭാരം, പ്രജനന നിരക്ക്, പ്രത്യുല്‍പാദനശേഷി തുടങ്ങിയ സ്വഭാവങ്ങളിൽ കേരളത്തിന്റെ കാലാവസ്ഥയില്‍ ആടുകൾ കാഴ്ചവയ്ക്കുന്ന പ്രകടനമാണ് താരതമ്യം ചെയ്യേണ്ടത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഓള്‍ ഇന്ത്യ കോ ഓര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രോജക്ട് (എ.ഐ.സി.ആര്‍.പി.) ഓണ്‍ ഗോട്ടിന്റെ ഭാഗമായി നടന്ന പഠനങ്ങളുടെ പ്രസക്തഭാഗങ്ങൾ താഴെ പറയുന്നു.

വിവിധ ഇനങ്ങളുടെ ശരീരഭാരം

ADVERTISEMENT

വിവിധ ഇനങ്ങളുടെ പ്രായമനുസരിച്ചുള്ള ശരാശരി ശരീരഭാരം (കിലോഗ്രാമിൽ) താഴെ പറയുന്ന വിധത്തിലാണ് കണ്ടിട്ടുള്ളത്.

1. മലബാറി

  • ജനന സമയം  - 2 20
  • മൂന്ന് മാസം     - 8.60
  • ആറ് മാസം.   - 14.50
  • ഒമ്പത് മാസം - 19.20

2. ജമുനാപാരി (ഉത്തര്‍പ്രദേശ് ) 

  • ജനന സമയം  - 3.41
  • മൂന്ന് മാസം     - 12.11
  • ആറ് മാസം    - 15.10
  • ഒമ്പത് മാസം  - 19.50

3. സിരോഹി (രാജസ്ഥാന്‍ ) 

  • ജനന സമയം  - 2.46
  • മൂന്ന് മാസം     - 13.72
  • ആറ് മാസം     - 19.00
  • ഒമ്പത് മാസം   - 21.83
ADVERTISEMENT

4. ഓസ്മനാബാദി ( മഹാരാഷ്ട്ര)

  • ജനന സമയം - 2.40
  • മൂന്ന് മാസം    - 10.50
  • ആറ് മാസം  - 15.70
  • ഒമ്പത് മാസം - 22.70

വിവിധ ഇനങ്ങളുടെ പാലുല്‍പാദനം

1. മലബാറി

  • ശരാശരി കറവക്കാലം - 90 ദിവസങ്ങൾ
  • ഒരു കറവക്കാലത്തെ ശരാശരി പാലുൽപാദനം (ലീറ്റര്‍) - 77

2. ജമുനാപാരി 

  • ശരാശരി കറവക്കാലം- 180  
  • ഒരു കറവക്കാലത്തെ പാലുൽപാദനം (ലീറ്റര്‍) - 125               
ADVERTISEMENT

3. സിരോഹി 

  • ശരാശരി കറവക്കാലം- 150
  • ഒരു കറവക്കാലത്തെ പാലുൽപാദനം (ലീറ്റര്‍) - 120

ഇനങ്ങളുടെ പ്രത്യുല്‍പാദന വിവരങ്ങൾ

1. മലബാറി

  • ആദ്യമായി ഇണ ചേര്‍ക്കാവുന്ന പ്രായം (ദിവസം) - 244-268
  • ആദ്യത്തെ പ്രസവ സമയം (ദിവസം) -  386 - 410
  • പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം (ദിവസം) - 263-287 

2. ജമുനാപാരി 

  • ആദ്യമായി ഇണ ചേര്‍ക്കാവുന്ന പ്രായം (ദിവസം) - 686- 670
  • ആദ്യത്തെ പ്രസവ സമയം (ദിവസം) -  820-826
  •  പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം (ദിവസം) - 358-362

3. സിരോഹി 

  • ആദ്യമായി ഇണ ചേര്‍ക്കാവുന്ന പ്രായം (ദിവസം) - 419- 475
  • ആദ്യത്തെ പ്രസവ സമയം (ദിവസം) - 562 - 618
  • പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം (ദിവസം) - 420-438 

4. ഓസ്മനാബാദി  

  • ആദ്യമായി ഇണ ചേര്‍ക്കാവുന്ന പ്രായം (ദിവസം) - 255-270
  • ആദ്യത്തെ പ്രസവ സമയം (ദിവസം) - 405-425
  • പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം (ദിവസം) - 280-285

മുകളിൽ കൊടുത്ത കണക്കുകൾ വിശകലനം ചെയ്താൽ നമ്മുടെ മലബാറി ആടുകൾ താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുന്നതായി മനസിലാക്കാം. മുകളിൽ പറഞ്ഞ ഇനം ആടുകളുടെ ജന്മനാടുകളിൽ നടത്തിയ പഠനങ്ങളില്‍നിന്നും പല പ്രായത്തിലുള്ള ശരീരഭാരത്തിന്റെ താരതമ്യത്തില്‍ ജമുനാപാരിയും സിരോഹിയും ഓസ്മനാബാദിയും മലബാറി ആടുകളേക്കാള്‍ അൽപം മുന്നിലാണ്. എന്നാല്‍ ഉത്തര്‍പ്രദേശുകാരനായ  ജമുനാപാരി, രാജസ്ഥാനിയായ സിരോഹി തുടങ്ങിയ ജനുസ്സുകൾക്ക്  കേരളത്തിന്റെ ഈര്‍പ്പം കൂടിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി കണ്ടു വരുന്നു. തന്മൂലം കേരളത്തിൽ വളർത്തുമ്പോൾ വളര്‍ച്ചാനിരക്ക്, പാലുല്‍പ്പാദനം, രോഗപ്രതിരോധശേഷി, പ്രത്യുല്‍പ്പാദനശേഷി, തീറ്റ പരിവര്‍ത്തന നിരക്ക് എന്നിവ ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.  ശാസ്ത്രീയമായ രീതിയിൽ പരിപാലിക്കപ്പെടുന്ന മലബാറി ആടുകള്‍ രണ്ടു കൊല്ലത്തില്‍ മൂന്നു പ്രാവശ്യം പ്രസവിക്കുന്നതാണ്. 50 ശതമാനത്തിലധികം പ്രസവങ്ങളിലും രണ്ട് കുട്ടികളുണ്ടാകും.

മലബാറി ആടുകളുടെ ഓരോ പ്രസവത്തിലെയും പാലുല്‍പാദന ദൈര്‍ഘ്യം കുറവാണെങ്കിലും ഈ കാലയളവിലെ മികച്ച പാലുല്‍പാദനംകൊണ്ടും ഈ കുറവിനെ മലബാറി ആടുകള്‍ മറികടക്കുന്നതായി കാണക്കാക്കപ്പെടുന്നു. പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താരതമ്യം ചെയ്യുമ്പോഴും മലബാറി ആടുകളുടെ മേന്മകളുണ്ട്. ഏകദേശം എട്ടു മാസം പ്രായം അല്ലെങ്കില്‍ പതിനഞ്ചു കിലോഗ്രാം  ഭാരം (തൂക്കം) ആകുമ്പോള്‍ മലബാറി പെണ്ണാടുകളെ ഇണ ചേര്‍ക്കാവുന്നതാണ്. ഏകദേശം അഞ്ച് മാസമാണ് ആടുകളിലെ ഗര്‍ഭധാരണ സമയം. രണ്ടു പ്രസവങ്ങള്‍ക്ക് ഇടയിലെ ദൈര്‍ഘ്യം ഏകദേശം എട്ടു മാസമായി ക്രമീകരിച്ചാല്‍, രണ്ട് കൊല്ലത്തില്‍ മൂന്ന് പ്രസവം എന്ന മികച്ച നേട്ടം ലഭിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT