ഹൃദയാരോഗ്യത്തിനു ധൈര്യപൂർവം കഴിക്കാം പോർക്ക്: 13 തരം പോഷകങ്ങളാൽ സമൃദ്ധം
പന്നിയിൽനിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ബേക്കൺ, ഹാം തുടങ്ങിയ വിഭവങ്ങളായി ഇത് പലയിടത്തും ലഭ്യമാണ്. പോർക്ക് 13 തരം പോഷകങ്ങളാൽ സമൃദ്ധമാണ്. ഇതിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും
പന്നിയിൽനിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ബേക്കൺ, ഹാം തുടങ്ങിയ വിഭവങ്ങളായി ഇത് പലയിടത്തും ലഭ്യമാണ്. പോർക്ക് 13 തരം പോഷകങ്ങളാൽ സമൃദ്ധമാണ്. ഇതിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും
പന്നിയിൽനിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ബേക്കൺ, ഹാം തുടങ്ങിയ വിഭവങ്ങളായി ഇത് പലയിടത്തും ലഭ്യമാണ്. പോർക്ക് 13 തരം പോഷകങ്ങളാൽ സമൃദ്ധമാണ്. ഇതിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും
പന്നിയിൽനിന്നും ലഭിക്കുന്ന ഇറച്ചിയെ പോർക്ക് എന്ന് വിളിക്കുന്നു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിയാണിത്. ബേക്കൺ, ഹാം തുടങ്ങിയ വിഭവങ്ങളായി ഇത് പലയിടത്തും ലഭ്യമാണ്.
പോർക്ക് 13 തരം പോഷകങ്ങളാൽ സമൃദ്ധമാണ്. ഇതിൽ ധാരാളം പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഏകദേശം 20% പ്രോട്ടീനും ആരോഗ്യത്തിന് ആവശ്യമായ വിവിധ വൈറ്റമിനുകളും പന്നിയിറച്ചിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, സെലീനിയം, സോഡിയം, സിങ്ക്, പൊട്ടാസ്യം, കോപ്പർ പോലുള്ള മനുഷ്യ ശരീരത്തിനാവശ്യമായ ധാതുക്കളും ധാരാളം.
പോർക്കിലെ ഇരുമ്പിന്റെ അംശത്തെ മനുഷ്യശരീരത്തിന് ആഗിരണം ചെയ്യാൻ എളുപ്പമാണ്. 100 ഗ്രാം പന്നിയിറച്ചി ദിവസേനയുള്ള ഇരുമ്പ് ആവശ്യത്തിന്റെ 15% നൽകും. പോർക്കിൽ വൈറ്റമിൻ D, B6, B12, തയാമിൻ, നിയാസിൻ, റിബോ ഫ്ലേബിൻ എന്നിവയും ചെറിയ അളവിൽ ഉണ്ട്. സെൽ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ധാതുവാണ് സിങ്ക്. ആരോഗ്യകരമായ പല്ലുകളും എല്ലുകളും വളർച്ചയ്ക്ക് ഫോസ്ഫറസ് സഹായിക്കുന്നു. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ സെലിനിയം സഹായിക്കുന്നു. മാംസമാണ് വിവിധതരം ബി വൈറ്റമിനുകൾ സ്വാഭാവികമായി അടങ്ങിയിട്ടുള്ള ഏറ്റവും സാധാരണമായ ഭക്ഷണങ്ങളിൽ ഒന്ന്. സസ്യാഹാരി അല്ലെങ്കിൽ വെജിറ്റേറിയൻ ജീവിതരീതി തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ആവശ്യമായ ബി വൈറ്റമിനുകൾ സ്വാഭാവികമായി അടങ്ങിയിട്ടുള്ള വളരെ കുറച്ച് ഭക്ഷണങ്ങളേയുള്ളൂ എന്നതിനാൽ, അവരുടെ ശരീരത്തിന് ആവശ്യമായ ബി വൈറ്റമിനുകൾ ലഭിക്കുന്നതിന് ബി വൈറ്റമിൻ സപ്ലിമെന്റ് കഴിക്കണം. പ്രത്യേകിച്ച് തയാമിൻ അടങ്ങിയ ബി വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് പന്നിയിറച്ചി. മുമ്പെ പറഞ്ഞതുപോലെ, 100 ഗ്രാം പന്നിയിറച്ചി നിങ്ങളുടെ ദിവസേനയുള്ള വൈറ്റമിൻ ബി ആവശ്യത്തിന്റെ 70% നൽകുന്നു. ബി വൈറ്റമിനുകൾ ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്നതിനും സാധാരണ ചുവന്ന രക്താണുക്കൾ ഉണ്ടാക്കുന്നതിനും ന്യൂറോ ട്രാൻസ്‌മിറ്ററുകൾ (neurotransmitters) ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.
100 ഗ്രാം പന്നിയിറച്ചി ദിവസേനയുള്ള സിങ്ക് ആവശ്യത്തിന്റെ 30% നൽകും. മാംസം കഴിക്കാത്ത ആളുകൾ പൊതുവേ ശുപാർശ ചെയ്യുന്നതിനേക്കാൾ കുറഞ്ഞ സിങ്ക് കഴിക്കുന്നു, മിക്ക മാംസം കഴിക്കുന്നവരും മറ്റു ഭക്ഷണങ്ങളിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ കഴിക്കുകയും കൂടുതൽ കാര്യക്ഷമായി ആഗിരണം ചെയ്യുകയും ചെയ്യുന്നു.
പന്നിയിറച്ചിയും ഹൃദയാരോഗ്യവും: വിറ്റാമിനുകളുടെ പങ്ക്
പന്നിയിറച്ചി ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുന്ന മൂന്നു പ്രധാന വൈറ്റമിനുകളാൽ സമ്പുഷ്ടമാണ്:
1. നിയാസിൻ (Niacin)
- കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
- നല്ല കൊളസ്ട്രോളിന്റെ (HDL) അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
- രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
- രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്നു.
2. വിറ്റാമിൻ ബി 6
- ഹോമോസിസ്റ്റീൻ (Homocysteine) എന്ന അമിനോ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഹോമോസിസ്റ്റീൻ അമിതമായി രക്തത്തിൽ അടിഞ്ഞുകൂടിയാൽ ഹൃദ്രോഗത്തിന് സാധ്യത വർധിക്കുന്നു.
- രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
- രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്നു.
3. വിറ്റാമിൻ ബി 12
- ഹോമോസിസ്റ്റീൻ (Homocysteine) എന്ന അമിനോ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
- നാഡീവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
- രക്തകോശങ്ങളുടെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുന്നു.
പന്നിയിറച്ചിക്കു പുറമേ, ഈ വൈറ്റമിനുകൾ മറ്റു ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ട്. നിയാസിൻ മാംസം, മത്സ്യം, പയർവർഗ്ഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 6 മാംസം, മത്സ്യം, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 12 മാംസം, മത്സ്യം, മുട്ട, പാൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നതിന് ഈ വൈറ്റമിനുകൾ സമൃദ്ധമായി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
പന്നിയിറച്ചിയിലെ കൊഴുപ്പ് ട്രാൻസ് ഫാറ്റ് രഹിതമാണ്, പ്രധാനമായും മോണോ-സാച്ചുറേറ്റഡ്, പോളി-അൺസാച്ചുറേറ്റഡ് കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനോ "ഹൃദയാരോഗ്യ" ക്ഷണക്രമത്തിനോ പോലും അനുയോജ്യമാണ് കൊഴുപ്പ് നീക്കം ചെയ്ത പന്നിയിറച്ചി.
100 ഗ്രാം പോർക്കിൽ താഴെ പറയും പ്രകാരം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു
- കലോറി മൂല്യം - 100 ഗ്രാം പോർക്കിൽ ആകെ 290 കലോറി ഉണ്ട്. അതിൽ കൊഴുപ്പ് 148, പ്രോട്ടീൻ 138, കാർബോഹൈഡ്രേറ്റ് 4 കലോറി ഉണ്ട്. 2000 കലോറി ദിവസവും ഭക്ഷിക്കുന്ന ഒരാൾക്ക് ആകെ കലോറിയുടെ 14.5 ശതമാനം 100 ഗ്രാം പോർക്കിൽനിന്ന് ലഭിക്കും.
- കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ - ഒരു സെർവിങ് പോർക്കിൽ 34 ഗ്രാം പ്രോട്ടീൻ ഉണ്ട്. ദിവസേന ആവശ്യമുള്ള പ്രോട്ടീന്റെ 68%.
- കൊഴുപ്പ് - 16.5 ഗ്രാം കൊഴുപ്പുണ്ട് പന്നിയിറച്ചിയിൽ. ഇത് ദിവസേന ആവശ്യമുള്ളതിന്റെ 25% ആണ്. ഇതിൽ സാച്ചുറേറ്റഡ് ഫാറ്റ് 7 ഗ്രാം ഉണ്ട്. ഒരു സെർവിങ് പോർക്കിൽ 125 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ട്. ഇത് ദിവസേന ശരീരത്തിന് ആവശ്യമുള്ളതിന്റെ നാലിലൊന്നു മാത്രമാകുന്നുള്ളൂ.
പോഷകസമൃദ്ധമായതിനു പുറമെ, ഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിലും പ്രധാന പങ്ക് വഹിക്കാൻ പന്നിയിറച്ചിക്ക് കഴിയും. ചോപ്സ് മുതൽ നൂഡിൽസിൽ ചേർക്കുന്ന ചെറിയ കഷണങ്ങൾ വരെ പല രീതിയിലും പന്നിയിറച്ചി ആസ്വദിക്കാം. ഏതു റെസിപ്പിയിലും ബീഫിന് പകരമായി പന്നിയിറച്ചി ഉപയോഗിക്കാം. കൊഴുപ്പു കുറഞ്ഞ പന്നിയിറച്ചി "ഹൃദയാരോഗ്യ" ഭക്ഷണക്രമത്തിലും പ്രമേഹ നിയന്ത്രണത്തിലും ഭാരം കുറയ്ക്കുന്ന ഭക്ഷണക്രമത്തിൽപോലും ഉൾപ്പെടുത്താം. ഇത് ബീഫിനേക്കാൾ കുറച്ച് കൊഴുപ്പുള്ളതാണെങ്കിലും, ഗുണങ്ങൾ സമാനമാണ്. പന്നിയിറച്ചിയിൽ സ്വാഭാവികമായി ഉപ്പു/ സോഡിയം കുറവാണ്. എന്നാൽ ബേക്കൺ, ഹാം പോലുള്ള മറ്റ് പന്നി ഉൽപന്നങ്ങൾ ഉപ്പു ചേർത്ത് സംസ്കരിച്ചെടുക്കുന്നവയാണ്. അതിനാൽ ഇവയിൽ സോഡിയവും കൊഴുപ്പും അടങ്ങിയിരിക്കുന്ന അളവ് കൂടുതലാണ്. ഇത് വളരെ ആരോഗ്യകരമല്ല, എങ്കിലും ഇടയ്ക്ക്, നിയന്ത്രിത അളവിൽ കഴിക്കാം.
പന്നിയിറച്ചി ആരോഗ്യകരമാണോ?
കൊഴുപ്പ് കുറഞ്ഞ പന്നിയിറച്ചും മറ്റ് ഇറച്ചികളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, രുചികരവും പോഷകസമൃദ്ധവുമായ ഒന്നാണ് പന്നിയിറച്ചി. 60-70 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ പാകം ചെയ്യുമ്പോഴാണ് ഇറച്ചി കൂടുതൽ രുചികരമായി അനുഭവപ്പെടുന്നത്. പാചകം ചെയ്യുമ്പോൾ കൊഴുപ്പ് ഉരുകും, പക്ഷേ പേശികൾക്കുള്ളിൽ ഉള്ള കൊഴുപ്പ് നിലനിൽക്കും, ഇത് ഇറച്ചിക്ക് സ്വാദ് കൂടുതൽ നൽകുന്നു. സാധാരണയായി ഒരു കിലോ പന്നിയിറച്ചിൽ ഏകദേശം 70 % ജലാംശം അടങ്ങിയിരിക്കുന്നു. 72 ഡിഗ്രി സെൽഷ്യസ് ആന്തരിക ഊഷ്മാവിൽ പാകം ചെയ്യുകയും പതിവായ കഴിക്കുകയും ആണെങ്കിൽ, അതിൽ അൽപം അധികമായ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും പന്നിയിറച്ചി സുരക്ഷിതമാണ്.
ഏറ്റവും ആരോഗ്യകരമായ തിരഞ്ഞെടുപ്പിന്, ടെണ്ടർലോയിൻ, ലോയിൻ ചോപ്സ്, സിർലോയിൻ പോലുള്ള കൊഴുപ്പ് കുറഞ്ഞ ഇറച്ചി ഭാഗങ്ങൾ റോസ്റ്റ് രൂപത്തിൽ തിരഞ്ഞെടുക്കുക. ബേക്കൺ, മറ്റ് കൊഴുപ്പുള്ള ഇറച്ചി ഭാഗങ്ങൾ എന്നിവയിൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന പൂരിത കൊഴുപ്പും കൊളസ്ട്രോളും കൂടുതലാണ്, അവ ദിവസവും അധികമായി കഴിക്കാൻ പാടില്ല.
ലീൻ (കൊഴുപ്പ് കുറഞ്ഞ) പന്നിയിറച്ചിയിൽ പ്രോട്ടീൻ കൂടുതലും കൊഴുപ്പ് കുറവും മറ്റു മാംസങ്ങളേക്കാൾ കൂടുതൽ ബി-വൈറ്റമിനുകൾ (തയാമിൻ, നിയാസിൻ, ബി 6, ബി 12) അടങ്ങിയിട്ടുണ്ട്. ഈ വൈറ്റമിനുകൾ എല്ലാം ശരീര പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ, ഉപാപചയം, ഊർജോൽപാദനം എന്നിവയിൽ പങ്കുവഹിക്കുന്നു.
മൂല്യവർധിത പന്നി ഇറച്ചി ഉൽപന്നങ്ങൾ
ഇന്ത്യയിലെ മൂല്യവർധിത പന്നി ഇറച്ചി വിഭവങ്ങളുടെ ഉൽപാദനവും വിപണനനവും ഭക്ഷ്യ വ്യവസായത്തിലെ വളർന്നുവരുന്ന മേഖലയാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും മെച്ചപ്പെട്ട പോഷക ഗുണവും വൈവിധ്യമായ പാചക ഓപ്ഷനുകളും നൽകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. ഗോവ, കേരളം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കർണാടകയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകിച്ച് പന്നി ഇറച്ചിയും അതിന്റെ ഉൽപന്നങ്ങളും സ്വീകാര്യത നേടിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ വിവിധതരം മൂല്യവർധിത പന്നി ഇറച്ചി ഉൽപന്നങ്ങൾ ചുവടെ
1. സംസ്കരിച്ച പന്നി ഇറച്ചി ഉൽപന്നങ്ങൾ
- സോസേജും സലാമിയും: ഇവ ഏറ്റവും പ്രചാരമുള്ള മൂല്യവർധിത പന്നി ഇറച്ചി ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ രുചിക്കനുയോജ്യമായ വിവിധ രുചികളിൽ ലഭ്യമാണ്. ഈ ഉൽപന്നങ്ങൾ പലപ്പോഴും പ്രഭാതഭക്ഷണത്തിലും ലഘുഭക്ഷണത്തിലും വിശേഷ അവസരങ്ങളിലും ഉപയോഗിക്കുന്നു.
- ബേക്കൺ: പാശ്ചാത്യ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ബേക്കൺ സാധാരണയായി കൂടുതൽ ഉപ്പും മുളകും ചേർത്തതാണ്, ഇത് പ്രാദേശിക രുചി ഇഷ്ടങ്ങൾക്കനുസൃതമാണ്. ബർഗറുകളിലും സാൻഡ്‌വിച്ചുകളിലും വിവിധ വിഭവങ്ങളിൽ രുചി വർധിപ്പിക്കുന്നതിനുമായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
- സ്‌മോക്ക് ചെയ്ത ബേക്കൺ: പന്നിയുടെ വയറിന്റെ ഭാഗം സ്‌മോക്ക് ചെയ്തു തയാറാക്കുന്നതാണിത്. ഇത് സാധാരണയായി പ്രഭാതഭക്ഷണത്തിലും സാൻഡ്‌വിച്ചുകളിലും വിഭവങ്ങൾക്ക് രുചി കൂട്ടുന്നതിനായും ഉപയോഗിക്കുന്നു.
- സ്‌മോക്ക് ചെയ്ത പോർക്ക് ചോപ്സ് : രുചി വർധിപ്പിക്കുന്നതിനായി സ്‌മോക്ക് ചെയ്ത പന്നി ഇറച്ചി കട്ടുകളാണ് ഇവ. ഗ്രില്ലിങ്ങിലും വറുക്കുന്നതിലും ഇവ ഉപയോഗിക്കുന്നു.
- ഹാം: ഹാം എന്നത് ഉപ്പിലിട്ടതോ ചിലപ്പോൾ പുകയിലിട്ടതുമായ പന്നിക്കാലാണ്. സാൻഡ്‌വിച്ചുകൾക്കുള്ള ഡെലി മീറ്റ് ആയി ഇത് ജനപ്രിയം.
- മരിനേറ്റ് ചെയ്ത പന്നി ഇറച്ചി: മഞ്ഞൾ, മുളക് തുടങ്ങിയ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത പന്നിയിറച്ചി. റെഡി ടു കുക്ക് പ്രോഡക്റ്റ് ആയി വിപണിയിൽ ലഭ്യമാണ്.
- കീമ (Keema): സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് അരിഞ്ഞ പന്നി ഇറച്ചി. ബർഗറുകളിലും മീറ്റ്‌ബോളുകളിലും (meatballs) സ്റ്റഫിങ് ആയി ഇത് ഉപയോഗിക്കുന്നു.
- പന്നി വാരിയെല്ലുകൾ / പോർക്ക് റിബ്സ് : ബാർബിക്യൂ സോസിൽ വേവിച്ചിരിക്കുന്ന ഇവ റോസ്റ്റിങ് അല്ലെങ്കിൽ ഗ്രില്ലിങ്ങിന് ഉപയോഗിക്കുന്നു .
2. റെഡി ടു ഈറ്റ് ഉൽപന്നങ്ങൾ
- പന്നിക്കറികൾ: മുൻകൂട്ടി വേവിച്ചതും കഴിക്കാൻ തയാറുള്ളതുമായ പന്നിക്കറികൾ, പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്നു. ഇവ പ്രാദേശിക ഗ്രോസറി സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്, പരമ്പരാഗത രുചികളുള്ള സൗകര്യപ്രദമായ ഭക്ഷണ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.
- പന്നി അച്ചാറുകൾ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലതിന്റെയും വിഭവമാണ് പന്നി അച്ചാറുകൾ. വറുത്ത പന്നിയിറച്ചി, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണ എന്നിവ ചേർത്താണ് ഇവ ഉണ്ടാക്കുന്നത്. ഇവ സാദാ അച്ചാറുകളെപോലെ ദീർഘകാലം സൂക്ഷിക്കാൻ സാധിക്കും.
- ഗോവൻ ചോറിസോ (Goan Chorizo): മറ്റു സോസേജുകളിൽ നിന്ന് വ്യത്യസ്തമായി ഗോവൻ ചോറിസോ മസാലയും പുളിയും ചേർത്ത ഒരു സോസേജാണ്. ചോറിസോ പുലാവ് പോലുള്ള പരമ്പരാഗത ഗോവൻ വിഭവങ്ങളിൽ ഇത് ഉപയോഗിക്കുന്നു.
3. Health-Focused ഉൽപന്നങ്ങൾ
കൊഴുപ്പു കുറഞ്ഞ പന്നി ഇറച്ചി കട്ടുകൾ (Lean Pork Cuts): ആരോഗ്യത്തിനു പ്രാധാന്യം കൂടുന്ന സാഹചര്യത്തിൽ, കൊഴുപ്പില്ലാതെ കട്ട് ചെയ്ത പന്നി ഇറച്ചി പരമ്പരാഗത രീതികളെ അപേക്ഷിച്ച് പ്രോട്ടീൻ കൂടുതലും കൊഴുപ്പ് കുറവുമുള്ള ഓപ്ഷനായി വിപണനം ചെയ്യപ്പെടുന്നു. ഫിറ്റ്നസ് പ്രേമികളുടെ ഇടയിലും പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണക്രമം പാലിക്കുന്നവരുടെ ഇടയിലും ഇവ ജനപ്രിയമാണ്.
ഓർഗാനിക് പോർക്ക് (Organic Pork): ആന്റിബയോട്ടിക്കുകളോ ഹോർമോണുകളോ ഉപയോഗിക്കാതെ ഓർഗാനിക് രീതിയിൽ വളർത്തുന്ന പന്നികളിൽനിന്ന് ലഭ്യമാക്കുന്ന പന്നി ഇറച്ചി ഈയിടയായി ഉപഭോക്താക്കൾക്കിടയിൽ പ്രചാരം നേടുന്നുണ്ട്.
വിലാസം: ഡോ. എ.ഇർഷാദ്, മീറ്റ് ടെക്നോളജി യൂണിറ്റ്, മണ്ണുത്തി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി (വെറ്ററിനറി സർവകലാശാല)