ചർമരോഗം മുതൽ എലിപ്പനി വരെ; നായ്ക്കൾക്കും പൂച്ചകൾക്കും വേണം മഴക്കാല സംരക്ഷണം, ശ്രദ്ധിക്കേണ്ടവ
വർധിച്ച ഈർപ്പം, നനവ്, പരാദങ്ങളുടെയും അണുബാധകളുടെയും വ്യാപനം എന്നിവ മൂലം മൺസൂൺ കാലത്തു നായ്ക്കൾക്കും പൂച്ചകൾക്കും പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ചർമ അണുബാധ ലക്ഷണങ്ങൾ: ചൊറിച്ചിൽ, ചുവപ്പ്, തിണർപ്പ്, രോമം കൊഴിച്ചിൽ, ദുർഗന്ധം. പരിഹാരം: അരുമയുടെ ദേഹം നനഞ്ഞാൽ എത്രയും വേഗം തോർത്തിയോ ഡ്രയർ ഉപയോഗിച്ചോ

വർധിച്ച ഈർപ്പം, നനവ്, പരാദങ്ങളുടെയും അണുബാധകളുടെയും വ്യാപനം എന്നിവ മൂലം മൺസൂൺ കാലത്തു നായ്ക്കൾക്കും പൂച്ചകൾക്കും പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
ചർമ അണുബാധ
- ലക്ഷണങ്ങൾ: ചൊറിച്ചിൽ, ചുവപ്പ്, തിണർപ്പ്, രോമം കൊഴിച്ചിൽ, ദുർഗന്ധം.
- പരിഹാരം: അരുമയുടെ ദേഹം നനഞ്ഞാൽ എത്രയും വേഗം തോർത്തിയോ ഡ്രയർ ഉപയോഗിച്ചോ ഉണക്കുക. ആന്റി ഫംഗൽ ഷാംപൂ ഉപയോഗിക്കുക.
ചെവിയിലെ അണുബാധ
- ലക്ഷണങ്ങൾ: തല കുലുക്കൽ, ചെവി ചൊറിയൽ, സ്രവം, ദുർഗന്ധം.
- പരിഹാരങ്ങൾ: വെറ്ററിനറി ഡോക്ടർ ശുപാർശ ചെയ്ത ലായനികൾ ഉപയോഗിച്ച് ചെവി പതിവായി കഴകി വൃത്തിയാക്കുക, ചെവികൾ നനവില്ലാതെ സൂക്ഷിക്കുക.
ബാഹ്യപരാദശല്യം
- ലക്ഷണങ്ങൾ: ചൊറിച്ചിൽ, ദേഹത്ത് ചെള്ളുകൾ, പട്ടുണ്ണി എന്നിവയുടെ സാന്നിധ്യം, രോമം കൊഴിച്ചിൽ. ചർമ അണുബാധ.
- പരിഹാരം: ഫ്ലീ, ടിക്ക് പ്രതിരോധ മരുന്നുകൾ (സ്പോട്ട്-ഓണുകൾ, കോളറുകൾ, സ്പ്രേകൾ) ഉപയോഗി ക്കുക, ശുചിത്വം പാലിക്കുക.
എലിപ്പനി
- ലക്ഷണങ്ങൾ: പനി, പേശിവേദന, ഛർദി, വയറിളക്കം, മഞ്ഞപ്പിത്തം.
- പരിഹാരം: എലിപ്പനിക്കെതിരെ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുക, വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
പ്രതിരോധം ഇങ്ങനെ
- പതിവ് ഗ്രൂമിങ്: അയഞ്ഞ രോമങ്ങൾ നീക്കം ചെയ്യുന്നതിനും അണുബാധ, ബാഹ്യപരാദശല്യം എന്നിവ യുടെ ലക്ഷണങ്ങൾ പരിശോധിക്കുന്നതിനും വളർത്തുമൃഗങ്ങളെ പതിവായി ബ്രഷ് ചെയ്യുക.
- വരണ്ട അന്തരീക്ഷം: ഫംഗസ്, ബാക്ടീരിയ എന്നിവയുടെ വളർച്ച തടയുന്നതിന് വളർത്തുമൃഗങ്ങളുടെ താമസസ്ഥലം ഉണങ്ങിയതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക.
- ശരിയായ ഭക്ഷണക്രമം: രോഗപ്രതിരോധശേഷിയും ആരോഗ്യവും വർധിപ്പിക്കുന്നതിന് സമീകൃതാഹാരം നൽകുക.
- ശുചിത്വം: ഭക്ഷണവും പാനീയങ്ങളും വൃത്തിയായി സൂക്ഷിക്കുകയും അണുബാധ തടയാൻ ശുദ്ധജലം നൽകുകയും ചെയ്യുക.
ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകൾ കാലികമായി സൂക്ഷിക്കുന്നതിനും പതിവ് പരിശോധനകൾ നടത്തുക.