നായയുടെ പെരുമാറ്റം നിരീക്ഷിക്കുമ്പോൾ, വാലിന്റെ ചലനങ്ങൾ, വാലിന്റെ സ്ഥാനം, കണ്ണുകളുടെ ചലനങ്ങൾ, മുഖഭാവം എന്നിവ കൂടാതെ ഇനിപ്പറയുന്ന കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാവം (Body Posture) വിശ്രമിക്കുന്ന നായയ്ക്ക് സാധാരണയായി അയഞ്ഞതും സ്വാഭാവികവുമായ ഭാവമുണ്ട്. കടുപ്പമുള്ളതോ കർക്കശമായതോ ഭാവങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായയുടെ പെരുമാറ്റം നിരീക്ഷിക്കുമ്പോൾ, വാലിന്റെ ചലനങ്ങൾ, വാലിന്റെ സ്ഥാനം, കണ്ണുകളുടെ ചലനങ്ങൾ, മുഖഭാവം എന്നിവ കൂടാതെ ഇനിപ്പറയുന്ന കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരീരഭാവം (Body Posture)

ADVERTISEMENT

വിശ്രമിക്കുന്ന നായയ്ക്ക് സാധാരണയായി അയഞ്ഞതും സ്വാഭാവികവുമായ ഭാവമുണ്ട്. കടുപ്പമുള്ളതോ കർക്കശമായതോ ഭാവങ്ങൾ സമ്മർദം, ഭയം അല്ലെങ്കിൽ ആക്രമണസാധ്യത എന്നിവ സൂചിപ്പിക്കുന്നു. 

ശരീരഭാരത്തിന്റെ സന്തുലിതാവസ്ഥ: മുന്നോട്ട് ആഞ്ഞു നിൽക്കുന്ന നായ ജാഗ്രതയോ ആക്രമണോത്സുകതയോ സൂചിപ്പിക്കുന്നു. പിന്നിലേക്കു വലിഞ്ഞു നിൽക്കുന്നത് ഭയത്തെയോ അടിയറവിനെയോ സൂചി പ്പിക്കുന്നു. 

ഉയർത്തിയ ഹാക്കിളുകൾ: നായയുടെ പിൻഭാഗത്തുള്ള മുടി (കഴുത്തു മുതൽ വാൽ വരെ)  എഴുന്നേറ്റു നിൽക്കുന്നുവെങ്കിൽ നായയ്ക്ക് ഭീഷണിയോ ഭയമോ അല്ലെങ്കിൽ വളരെയധികം ഉണർവോ അനുഭവപ്പെടുന്നു എന്നു കരുതാം.

Image credit: Mary Swift/ShutterStock

ചെവികൾ

ADVERTISEMENT

ചെവിയുടെ സ്ഥാനം: ചെവികൾ മുന്നോട്ടു വയ്ക്കുന്നത് താൽപര്യത്തെയോ ജാഗ്രതയെയോ സൂചിപ്പിക്കുന്നു. പിന്നിലേക്കു കൂർപ്പിച്ചിരിക്കുന്ന ചെവികൾ ഭയം, കീഴ്‌പ്പെടൽ അല്ലെങ്കിൽ അസ്വസ്ഥത എന്നി വയും.  

ചെവിയുടെ ചലനം: ശബ്ദങ്ങൾക്കോ ഉത്തേജനങ്ങൾക്കോ പ്രതികരണമായി ചെവികൾ എങ്ങനെ നീങ്ങുന്നുവെന്ന് കാണുക; അത് നായയുടെ ശ്രദ്ധയെ സംബന്ധിച്ച സൂചനകൾ നൽകുന്നു.

വായ

വർധിച്ച ശ്വാസോച്ഛ്വാസം (panting ): ചൂട്, സമ്മർദം അല്ലെങ്കിൽ ആവേശം എന്നിവ സൂചിപ്പിക്കുന്നു. 

ADVERTISEMENT

മുറുമ്മുക അല്ലെങ്കിൽ ചുണ്ട് നക്കുക: ഇത് സമ്മർദത്തിന്റെയോ അസ്വസ്ഥതയുടെയോ ലക്ഷണങ്ങളാവാം. 

Image credit: Julia Zavalishina/ShutterStock

പല്ലുകൾ പ്രദർശിപ്പിക്കുക: ഭൂരിഭാഗം സന്ദർഭങ്ങളിലും ഇത് മുന്നറിയിപ്പ് അടയാളമായിരിക്കും. ഏറ്റവും അടുത്ത നിമിഷത്തിൽ നായ കടിക്കാനുള്ള സാധ്യത മനസ്സിലാക്കി പിന്മാറുക.

Image credit: Earl Wilkerson/ShutterStock

ശബ്ദങ്ങൾ

കുരയ്ക്കൽ: വ്യത്യസ്‌തതരം കുരകൾക്ക് (ഉദാ: ദ്രുതഗതിയിലുള്ള, ഉയർന്ന പിച്ചുള്ള, താഴ്ന്ന പിച്ചിലുള്ളത്) ആവേശം, ഭയം, ആക്രമണം തുടങ്ങിയ വ്യത്യസ്ത വികാരങ്ങളെ സൂചിപ്പിക്കാൻ കഴിയും.

മുറുമ്മൽ: പലപ്പോഴും ഒരു മുന്നറിയിപ്പ് അടയാളമാണ്, എന്നാൽ സന്ദർഭം പ്രധാനമാണ്; ചില നായ്ക്കൾ കളിക്കുന്നതിനിടയിൽ മുരളുന്നു.

കരയുന്നത്, മോങ്ങുന്നത്: വിഷമം, ഉത്കണ്ഠ, അല്ലെങ്കിൽ ഉടമയുടെ ശ്രദ്ധ പിടിച്ചു കിട്ടാനുള്ള ആഗ്രഹം എന്നിവ സൂചിപ്പിക്കുന്നു.

ഉച്ചത്തിൽ ഓരിയിടുക / കാലൻ കൂകുക (നാടൻ ഭാഷ): ചില ശബ്ദങ്ങൾ, ആശയവിനിമയത്തിനും  നായ്ക്കൾ വിവിധ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.

Image credit: Mary Swift/ShutterStock

ശ്വസനം

സാധാരണ ശ്വസനം: ശാന്തമായ നായ ശാന്തമായും തുല്യമായും ശ്വസിക്കുന്നു. 

ദ്രുതഗതിയിലുള്ളതോ ആഴം കുറഞ്ഞതോ ആയ ശ്വസനം: സമ്മർദം, വേദന അല്ലെങ്കിൽ ആവേശം എന്നിവ സൂചിപ്പിക്കാം.