വൈവിധ്യമാർന്ന രോഗികളുടെ ഒരു നീണ്ട നിര തന്നെ ഒരു വെറ്ററിനേറിയനു മുന്നിൽ എത്താറുണ്ട്. ഒരുപക്ഷേ ആകാശത്തിനു താഴെ മനുഷ്യനും സസ്യങ്ങളും ഒഴികെയുള്ള ജീവജാലങ്ങൾ എല്ലാം തന്നെ ചികിത്സ തേടി എത്തുന്നത് ഒരു വെറ്ററിനറി ഡോക്ടറുടെ മുന്നിലാണ്. ഇത്തരം ഒരു അപൂർവ രംഗമായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയ്ക്കടുത്ത്

വൈവിധ്യമാർന്ന രോഗികളുടെ ഒരു നീണ്ട നിര തന്നെ ഒരു വെറ്ററിനേറിയനു മുന്നിൽ എത്താറുണ്ട്. ഒരുപക്ഷേ ആകാശത്തിനു താഴെ മനുഷ്യനും സസ്യങ്ങളും ഒഴികെയുള്ള ജീവജാലങ്ങൾ എല്ലാം തന്നെ ചികിത്സ തേടി എത്തുന്നത് ഒരു വെറ്ററിനറി ഡോക്ടറുടെ മുന്നിലാണ്. ഇത്തരം ഒരു അപൂർവ രംഗമായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയ്ക്കടുത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യമാർന്ന രോഗികളുടെ ഒരു നീണ്ട നിര തന്നെ ഒരു വെറ്ററിനേറിയനു മുന്നിൽ എത്താറുണ്ട്. ഒരുപക്ഷേ ആകാശത്തിനു താഴെ മനുഷ്യനും സസ്യങ്ങളും ഒഴികെയുള്ള ജീവജാലങ്ങൾ എല്ലാം തന്നെ ചികിത്സ തേടി എത്തുന്നത് ഒരു വെറ്ററിനറി ഡോക്ടറുടെ മുന്നിലാണ്. ഇത്തരം ഒരു അപൂർവ രംഗമായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയ്ക്കടുത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈവിധ്യമാർന്ന രോഗികളുടെ ഒരു നീണ്ട നിര തന്നെ ഒരു വെറ്ററിനേറിയനു മുന്നിൽ എത്താറുണ്ട്. ഒരുപക്ഷേ ആകാശത്തിനു താഴെ മനുഷ്യനും സസ്യങ്ങളും ഒഴികെയുള്ള ജീവജാലങ്ങൾ എല്ലാം തന്നെ ചികിത്സ തേടി എത്തുന്നത് ഒരു വെറ്ററിനറി ഡോക്ടറുടെ മുന്നിലാണ്. ഇത്തരം ഒരു അപൂർവ രംഗമായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയ്ക്കടുത്ത് ഒറ്റമശ്ശേരി കടപ്പുറത്ത് അടിഞ്ഞ തിമിംഗലത്തിന്റേതും.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് ആലപ്പുഴ ചീഫ് വെറ്ററിനറി ഓഫീസറായ ഡോ. രമയുടെ ഫോൺ സന്ദേശം എഴുപുന്ന വെറ്ററിനറി സർജനായ ഡോ. സംഗീത് നാരായണനെ തേടിയെത്തുന്നത്. ഒറ്റമശ്ശേരി കടപ്പുറത്തടിഞ്ഞ തിമിംഗലത്തിന്റെ കാര്യത്തിൽ വനം വകുപ്പുമായി ചേർന്ന് വേണ്ടതു ചെയ്യുക എന്ന ദൗത്യമായിരുന്നു മേലധികാരി ഡോ. സംഗീതിനെ ഏൽപ്പിച്ചത്. കടക്കരപ്പള്ളി വെറ്ററിനറി സർജനായ ഡോ. അനുരാജിനെ കൂടെ കൂട്ടുമ്പോൾ കൈമുതലായിട്ട് ഉണ്ടായിരുന്നത് ഒന്നര വർഷം മുമ്പ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നൽകിയിട്ടുള്ള പരിശീലനം മാത്രമായിരുന്നു. ഒരു തീരദേശ ജില്ലയായ ആലപ്പുഴയുടെ കടൽത്തീരങ്ങളിൽ പലപ്പോഴും പെട്ടുപോകുന്ന തിമിംഗലങ്ങൾ ഉള്ളതുകൊണ്ട് ആലപ്പുഴയിലെ വെറ്ററിനറി ഡോക്ടർമാർക്ക് ഇത്തരത്തിലുള്ള ഒരു പരിശീലനം ആവശ്യമായിരുന്നുതാനും.

ADVERTISEMENT

ഏകദേശം ഏഴരയോടുകൂടി കടപ്പുറത്ത് എത്തുമ്പോൾ നല്ല ഇരുട്ടായിരുന്നു. നേരിയ പ്രകാശം മാത്രം. ആ സമയത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയുകയുമില്ല. മാത്രമല്ല തിമിംഗലം പൂർണമായും കരയ്ക്ക് അടിഞ്ഞിട്ടുമില്ല. വാൽ ഭാഗം മാത്രം കരയിൽ ഉണ്ട്. നല്ല തിരമാലകളും ഉണ്ട്. തിരമാലകൾക്കൊപ്പം തിമിംഗലം ഇടയ്ക്കിടെ ഉയർന്ന് വരുന്നുമുണ്ട്. ആ സമയത്ത് ഒന്നും ചെയ്യാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ടു തന്നെ ഏകദേശം പത്തര പതിനൊന്നു മണിയോടുകൂടി ഇരുവരും തിരിച്ചുപോന്നു. വീണ്ടും പിറ്റേന്ന് രാവിലെ 7 മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് ഫോൺ സന്ദേശം ഡോക്ടർക്ക് എത്തി. എത്രയും പെട്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്യണം എന്നായിരുന്നു ആവശ്യം. പക്ഷേ പാതി വെള്ളത്തിൽ കിടക്കുന്ന തിമിംഗലത്തെ കടലിൽനിന്ന് പുറത്ത് കരയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്യുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെയേറെ കടമ്പകൾ മറികടക്കേണ്ട ഒന്നായിരുന്നു അത്.  

ഡോ. സംഗീതും ഡോ. അനുരാജും

പൊന്തിവരുന്ന തിരമാലകൾക്കിടയിലൂടെ ഇതിനെ കടലിൽനിന്നും ഉയർത്തുക എന്നുള്ളത് തന്നെയായിരുന്നു ശ്രമകരമായ ആദ്യത്തെ ഘട്ടം.  കരയിലെത്തിക്കുന്ന ഈ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം നിർവഹിക്കുന്നതിനുള്ള ഉപകരണങ്ങളുടെ ലഭ്യത കുറവ്, മനുഷ്യ വിഭവശേഷിയുടെ കുറവ് എന്നിവയും പ്രധാനമായിരുന്നു. പാതി വെള്ളത്തിലുള്ള തിമിംഗലത്തെ കരയിൽ എത്തിക്കുക എന്നതു തന്നെ ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി. 

ADVERTISEMENT

ഏകദേശം 35,000 മുതൽ 40,000 കിലോയോളം ഭാരമുള്ള തിമിംഗലത്തെയാണ് കടലിൽനിന്ന് ഉയർത്തി കരയിലേക്ക് എത്തിക്കേണ്ടത്. 20 ടണ്ണിന്റെ ഒരു ക്രെയിൻ ഉപയോഗിച്ച് തിമിംഗലത്തെ ഉയർത്താൻ ശ്രമിച്ചു. പക്ഷേ രണ്ടു തവണ കയർ പൊട്ടി തിമിംഗലം വീണ്ടും കടലിലേക്ക് പതിച്ചത് ദൗത്യം കൂടുതൽ വെല്ലുവിളിയാക്കി. ഒടുവിൽ 20 ടണ്ണിന്റെ മറ്റൊരു ക്രെയിൻ കൂടി എത്തിച്ചു തിമിംഗലത്തെ കരയ്ക്ക് എത്തിക്കുകയായിരുന്നു. 

ഏകദേശം 7 മീറ്ററോളം ചുറ്റളവു വരുന്ന തിമിംഗലത്തിന്റെ തൊലിക്ക് കട്ടി കൂടുതലാണ്. അതുതൊണ്ടുതന്നെ അതിനെ പോസ്റ്റ്മോർട്ടം ചെയ്യുക എന്നത് വളരെ കഠിനമായ ഒരു ദൗത്യം തന്നെയായിരുന്നു. ഏറെ പണിപ്പെട്ട് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മരണകാരണം കണ്ടെത്തുകയും ചെയ്തു. 10 വയസ്സുള്ള ആൺ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു. മരണ കാരണം ശ്വാസതടസം. 

ADVERTISEMENT

ഇനി അൽപം ശാസ്ത്രം

മത്സ്യങ്ങൾ സാധാരണ ചെകിളകൾ (ഗിൽസ്) ഉപയോഗിച്ചാണ് ശ്വസിക്കുന്നത്. തിമിംഗലം, ഡോൾഫിൻ പോലുള്ള ജലത്തിലെ സസ്തനികൾ വെള്ളത്തിനടിയിൽനിന്നു കൂടെ കൂടെ പൊങ്ങി വന്നു വായു വലിച്ചെടുത്താണു ശ്വസിക്കുന്നത്. തലയ്ക്കു മുകളിലെ ബ്ലൂ ഹോൾ വഴിയാണ് ഇവ വായു വലിച്ചെടുക്കുന്നതും ശ്വസിക്കുന്നതും. ഈ ശ്വസനത്തിന് എന്തെങ്കിലും തടസം സംഭവിച്ചാൽ അത് മരണത്തിലേക്ക് നയിക്കും.

സാധാരണ തിമിംഗലങ്ങളിൽ അസ്വാഭാവിക മരണം സംഭവിക്കുന്നത് ചില കാരണങ്ങളാലാണ്. കപ്പലുകൾ, വലിയ ബോട്ടുകൾ എന്നിവയുമായി കൂട്ടിയിടിച്ച് ഉണ്ടാവുന്ന മുറിവുകൾ അല്ലെങ്കിൽ ക്ഷതങ്ങൾ മൂലമുള്ള മരണമാണ് ഒന്ന്. മത്സ്യബന്ധനത്തിനിടെ മീൻവലയിൽ കുടുങ്ങുന്നതു മൂലം ജലനിരപ്പിനു മുകളിലേക്കു വന്ന് ഇടയ്ക്കിടെ ശ്വാസം എടുക്കാൻ കഴിയാതെ വരുന്നതുമൂലം മനുഷ്യസമാനമായ മുങ്ങിമരണം മറ്റൊരു കാരണം. ശബ്ദമലിനീകരണം, വ്യാവസായിക അടിസ്ഥാനത്തിലുള്ള തിമിംഗലം വേട്ട എന്നിവയും തിമിംഗലത്തിന്റെ മരണത്തിന് കാരണമാകാറുണ്ട്. കഴിഞ്ഞ ദിവസം കടപ്പുറത്ത് അടിഞ്ഞത് ബ്രൈഡ്‌സ് തിമിംഗലം (Bryde's whale) ഇനത്തിൽപ്പെട്ട ഏകദേശം പത്തു വയസ്സ് പ്രായമുള്ള ആൺ തിമിംഗലമായിരുന്നു. ബ്രൈഡ്‌സ് തിമിംഗലത്തിന് സാധാരണയായി പുകയുടെ ചാരനിറമോ തവിട്ടു നിറമോ ആണുള്ളത്. അതുപോലെ അടിവശത്തിന് ചാര നിറമോ കരിം ചുവപ്പോ മഞ്ഞ നിറഞ്ഞ ചാരനിറമോ ആണ് ഉണ്ടായിരിക്കുക. തലയിൽ മൂന്നു വരമ്പുകൾ ഉയർന്നു നിൽക്കുന്നത് ഈ തിമിംഗലങ്ങൾക്ക് മാത്രമാണ്. വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂൾ രണ്ടിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്.