ഇന്നലെ(7–11–2024)യാണ് സംഭവം. അരൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന രാജൻ പിള്ളയുടെ മൂന്നര വയസ്സ് പ്രായമുള്ള മാളു എന്നു വിളിക്കുന്ന പശുവിനെ ഇന്നലെ രാവിലെ തൊട്ടടുത്ത പുരയിടത്തിൽ മേയാൻ വിട്ടിരിക്കുകയായിരുന്നു. മേയുന്നതിനിടെ ചെളിയിലും വെള്ളത്തിലും കാൽ പുതഞ്ഞ് കയർ കുരുങ്ങി പശു എഴുന്നേക്കാനാവാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ(7–11–2024)യാണ് സംഭവം. അരൂർ പഞ്ചായത്തിൽ ആറാം വാർഡിൽ താമസിക്കുന്ന രാജൻ പിള്ളയുടെ മൂന്നര വയസ്സ് പ്രായമുള്ള മാളു എന്നു വിളിക്കുന്ന പശുവിനെ ഇന്നലെ രാവിലെ തൊട്ടടുത്ത പുരയിടത്തിൽ മേയാൻ വിട്ടിരിക്കുകയായിരുന്നു. മേയുന്നതിനിടെ ചെളിയിലും വെള്ളത്തിലും കാൽ പുതഞ്ഞ് കയർ കുരുങ്ങി പശു എഴുന്നേക്കാനാവാതെ അവശനിലയിൽ ആകുകയായിരുന്നു. മേയാൻ വിട്ട പശുവിനെ അന്വേഷിച്ച് ഉച്ചയ്ക്ക് എത്തിയപ്പോഴാണ് വീണു കിടക്കുന്നത് ഉടമ കണ്ടത്.

പശുവിന് അപകടം സംഭവിച്ചതു തിരിച്ചറിഞ്ഞപ്പോൾത്തന്നെ കർഷകൻ അരൂർ വെറ്ററിനറി സർജൻ ഡോക്ടർ ഡോ. സ്വാതിയെ വിവരമറിയിക്കുകയും സേവനം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇന്നലെ വെറ്ററിനറി ഡോക്ടർമാരുടെ മാസകോൺഫറൻസ് നടന്ന ദിവസമായിരുന്നതിനാൽ ഡോക്ടർക്ക് സ്ഥലത്തെത്താൻ സാധിക്കുമായിരുന്നില്ല. അപകട സാഹചര്യം തിരിച്ചറിഞ്ഞ് ഡോ. സ്വാതി എമർജൻസ‌ി സർജനായ ഡോ. ലക്ഷ്മിയെ ദൗത്യം ഏൽപ്പിച്ചു. അതനുസരിച്ച് ഡോ. ലക്ഷ്മി സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. അപ്പോഴേക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. നാട്ടുകാരും കൂടിയിരുന്നു.

ADVERTISEMENT

ചെളിയിൽ പുതയുകയും കയർ കാലിൽ കുരുങ്ങുകയും ചെയ്തിരുന്നതിനാൽ പശുവിനെ എഴുന്നേൽപ്പിക്കുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. വെയിലേറ്റു കിടന്നിരുന്നതിനാൽ അതിന്റേ ബുദ്ധിമുട്ടും പശുവിനുണ്ടായിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ പശുവിനെ ചെളിയിൽനിന്ന് പുറത്തെത്തിച്ചു. തുടർന്ന് ഡ്രിപ് ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾ നൽകി. കുറച്ച് ശ്രമങ്ങൾക്കു ശേഷം പശു എഴുന്നേറ്റ് നടന്നു. കാലിന് നേരിയ ഒരു വലിച്ചിൽ ഒഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉള്ളതായി കണ്ടില്ല. പരിശോധനയ്ക്കു ശേഷം ആവശ്യമായ തുടർ മരുന്നുകൾ നൽകാൻ ഡോ. ലക്ഷ്മി കർഷകനെ ചുമതലപ്പെടുത്തി.

ചിലപ്പോൾ വെറ്ററിനറി ഡോക്ടർമാരുടെ ജീവിതം സിനിമയേക്കാൾ കൗതുകകരമാണ്. മനുഷ്യരിൽനിന്നും വ്യത്യസ്തമായി മൃഗസംരക്ഷണമേഖലയിലെ കർഷകർക്ക് സേവനം നൽകാൻ പരിമിതികൾ ഏറെ ഉണ്ടെങ്കിലും സംസ്ഥാന സർക്കാർ കർഷകർക്ക് സേവനം നൽകാനായി സജ്ജമാക്കിയിരിക്കുന്ന എമർജൻസി വെറ്റിനറി ഡോക്ടർമാരുടെ സേവനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. സ്ഥലത്തെ വെറ്ററിനറി സർജൻ ഏതെങ്കിലും കാരണത്താൽ ലഭ്യമല്ലെങ്കിൽ കൂടി അവിടുത്തെ കർഷകന് സേവനം ലഭ്യമാക്കാൻ ഈ എമർജൻസി സർവീസുകൊണ്ട് കഴിയുന്നു. അതുകൊണ്ടുതന്നെ കർഷകർ അവരവരുടെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ഏതു സമയങ്ങളിൽ ആരെയൊക്കെയാണ് സേവനത്തിനായി സമീപിക്കേണ്ടത് അല്ലെങ്കിൽ ഫോണിൽ ബന്ധപ്പെടേണ്ടത് എന്ന്  അറിഞ്ഞു വയ്ക്കേണ്ടതാണ്. അങ്ങനെ ചെയ്താൽ ഒരു കർഷകനും ബുദ്ധിമുട്ടേണ്ടി വരില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT