കൃത്രിമക്കാലിൽ പിച്ചവച്ച മണിക്കുട്ടി വീണ്ടും അമ്മയായി: സംസ്ഥാനത്ത് പൊയ്ക്കാൽ വച്ച ആദ്യ പശു
കൃത്രിമക്കാൽ പിടിപ്പിച്ച 'മണിക്കുട്ടി' എന്ന വെച്ചൂർ പശു വീണ്ടും അമ്മയായി. ചാത്തമ്മ പാലത്തിങ്കൽ റിട്ട. അധ്യാപിക ത്രേസ്യാമ്മയുടെ അരുമയാണ് മണിക്കുട്ടി. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സുഖപ്രസവം. ഒരു സുന്ദരി പശുക്കിടാവ്. ത്രേസ്യാമ്മയുടെ പേരക്കുട്ടി ഏഴാം ക്ലാസുകാരി ജാൻവിക പശുക്കിടാവിനു പേരുമിട്ടു

കൃത്രിമക്കാൽ പിടിപ്പിച്ച 'മണിക്കുട്ടി' എന്ന വെച്ചൂർ പശു വീണ്ടും അമ്മയായി. ചാത്തമ്മ പാലത്തിങ്കൽ റിട്ട. അധ്യാപിക ത്രേസ്യാമ്മയുടെ അരുമയാണ് മണിക്കുട്ടി. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സുഖപ്രസവം. ഒരു സുന്ദരി പശുക്കിടാവ്. ത്രേസ്യാമ്മയുടെ പേരക്കുട്ടി ഏഴാം ക്ലാസുകാരി ജാൻവിക പശുക്കിടാവിനു പേരുമിട്ടു 'കിങ്ങിണി'.
3 ദിവസമായി പ്രസവ ലക്ഷണം കാണിക്കുന്നതായി ത്രേസ്യാമ്മ പറഞ്ഞു. രാത്രി മുഴുവൻ എല്ലാവരും ഉറക്കമിളച്ചു. സുഖപ്രസവത്തിനായി ശർക്കര നീര് കൊടുത്തു. കിങ്ങിണി തുള്ളിച്ചാടി കളി തുടങ്ങിയതോടെ എങ്ങും സന്തോഷം നിറഞ്ഞു.
രാവിലെയും വൈകിട്ടും രണ്ടര ലീറ്റർ വീതം പാൽ തന്നുകൊണ്ടിരുന്ന മണിക്കുട്ടിയുടെ പിൻകാൽ നഷ്ടപ്പെട്ടത് രണ്ടര വയസ്സുള്ളപ്പോഴാണ്. തൊഴുത്തിൽ രാത്രി ഉടുമ്പിനെ കണ്ടു പേടിച്ച മണിക്കുട്ടി ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പുൽത്തൊട്ടിയിൽ കുടുങ്ങിയാണ് പിൻകാൽ ഒടിഞ്ഞത്. അന്ന് സംഭവിച്ചത് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാക്കനാട്ടെ ഹോപ് പ്രോസ്മെടിക് ആന്റ് ഓർത്തോടിക് റിഹാബിലിറ്റേഷൻ സെന്ററിന്റെ സഹായത്തോടെ ആയിരുന്നു മനുഷ്യർക്കെന്നതു പോലെ കൃത്രിമക്കാൽ പിടിപ്പിച്ചത്. കേരളത്തിൽ ആദ്യമായിരുന്നത് മാധ്യമ ശ്രദ്ധ നേടി. ആരോഗ്യം വീണ്ടെടുത്ത മണിക്കുട്ടി പിന്നീട് പൊയ്ക്കാൽ സഹായമില്ലാതെ നടന്നു തുടങ്ങിയതായി ത്രേസ്യാമ്മയുടെ മകൻ അഭിഭാഷകൻ കൂടിയായ ജോളി ജോൺ പറഞ്ഞു. ഗർഭിണിയായതോടെ ഭാരം ബാലൻസ് ചെയ്യുന്നതിനായി വീണ്ടും കാൽ പിടിപ്പിച്ചു.