വാശിയിൽ തുടങ്ങിയ മത്സ്യക്കൃഷി; 9 കുളങ്ങൾ, രുചിയേറും മത്സ്യങ്ങൾ: കൃഷിവിജയത്തിന് പൊലീസ് മുറ
‘‘നേരവും കാലവും നോക്കാതുള്ള ജോലിയാണല്ലോ പൊലീസിന്റേത്. പാതിരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ വിളി വരും. അതുകൊണ്ട് ജോലിക്കാലത്തു വീട്ടുകാര്യങ്ങള്‍ക്കൊന്നും നേരത്തിനെത്താൻ കഴിഞ്ഞിട്ടില്ല. വിരമിച്ചശേഷം കൃഷിക്കിറങ്ങിയപ്പോള്‍ തിരക്കുണ്ടെങ്കിലും ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ പങ്കുചേരാൻ
‘‘നേരവും കാലവും നോക്കാതുള്ള ജോലിയാണല്ലോ പൊലീസിന്റേത്. പാതിരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ വിളി വരും. അതുകൊണ്ട് ജോലിക്കാലത്തു വീട്ടുകാര്യങ്ങള്‍ക്കൊന്നും നേരത്തിനെത്താൻ കഴിഞ്ഞിട്ടില്ല. വിരമിച്ചശേഷം കൃഷിക്കിറങ്ങിയപ്പോള്‍ തിരക്കുണ്ടെങ്കിലും ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ പങ്കുചേരാൻ
‘‘നേരവും കാലവും നോക്കാതുള്ള ജോലിയാണല്ലോ പൊലീസിന്റേത്. പാതിരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ വിളി വരും. അതുകൊണ്ട് ജോലിക്കാലത്തു വീട്ടുകാര്യങ്ങള്‍ക്കൊന്നും നേരത്തിനെത്താൻ കഴിഞ്ഞിട്ടില്ല. വിരമിച്ചശേഷം കൃഷിക്കിറങ്ങിയപ്പോള്‍ തിരക്കുണ്ടെങ്കിലും ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ പങ്കുചേരാൻ
‘‘നേരവും കാലവും നോക്കാതുള്ള ജോലിയാണല്ലോ പൊലീസിന്റേത്. പാതിരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ വിളി വരും. അതുകൊണ്ട് ജോലിക്കാലത്തു വീട്ടുകാര്യങ്ങള്‍ക്കൊന്നും നേരത്തിനെത്താൻ കഴിഞ്ഞിട്ടില്ല. വിരമിച്ചശേഷം കൃഷിക്കിറങ്ങിയപ്പോള്‍ തിരക്കുണ്ടെങ്കിലും ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ പങ്കുചേരാൻ പറ്റുന്നുണ്ട്. കൃഷി നല്‍കുന്ന സന്തോഷവുമുണ്ട്’’, ബയോഫ്ലോക് ടാങ്കുകളിലെ മത്സ്യങ്ങൾക്കു തീറ്റ നൽകുന്നതിനിടയിൽ ബാബു പറയുന്നു. ജില്ലാ ക്രൈംബ്രാഞ്ചിൽനിന്ന് 7 വർഷം മുൻപ് എസ്ഐ ആയി വിരമിച്ച കോട്ടയം മാഞ്ഞൂർ തൂമ്പുങ്കൽ ടി.എസ്.ബാബു ഇന്ന് ജില്ലയിലെ മികച്ച മത്സ്യക്കർഷകനാണ്. പലരും പിന്മാറിയ ബയോഫ്ലോക് കൃഷി വിജയകരമായി ചെയ്യുന്ന കർഷകൻ.
‘‘ജോലിയില്‍നിന്നു വിരമിച്ച സ്ഥിതിക്ക് ജീവിതത്തിന്റെ വേഗം അൽപം കുറച്ചു കൂടെ എന്നു പലരും ചോദിക്കും. പക്ഷേ പാടില്ല. ജോലിക്കാലത്തെ അതേ വേഗവും ഊർജവും തുടർന്നും നിലനിർത്തണം. വിരമിച്ചല്ലോ. ഇനി രാവിലെ ഇത്തിരി വൈകി എഴുന്നേൽക്കാം എന്നു കരുതി മടി പിടിച്ചാൽ അവിടെത്തുടങ്ങും വാർധക്യം. വൈകി എഴുന്നേറ്റ്, ചിട്ടയില്ലാതെ ഭക്ഷണം കഴിച്ച്, പകലുറക്കം ശീലമാക്കുന്നതോടെ പ്രസരിപ്പു കുറയും, അസുഖങ്ങൾ തലപൊക്കും. കുടുംബവും കൂട്ടുകാരുമൊത്തുള്ള കൂട്ടായ്മകൾ ആസ്വദിച്ച് ജീവിതത്തിന്റെ പഴയ വേഗം നിലനിർത്തണം. അതിന് ഏറ്റവും പറ്റിയ പണി കൃഷി തന്നെ. അതിൽ നിന്നു വരുമാനം കൂടിയാകുന്നതോടെ ഉത്സാഹമേറും’’, ബാബു ഓർമിപ്പിക്കുന്നു.
കൃഷിയുടെ പൊലീസ് മുറ
വിരമിച്ചശേഷം ആദ്യം ചെയ്തത് കാടുപിടിച്ചു കിടന്ന കൃഷിയിടം നന്നാക്കലായിരുന്നു. കൃഷിപാരമ്പര്യമുള്ള കുടുംബമായതുകൊണ്ട് ഒന്നും അപരിചിതമായിരുന്നില്ല. നിത്യപരിപാലനം വേണ്ട ഇനങ്ങളൊഴിവാക്കി പകരം വാഴയും കപ്പയും മഞ്ഞളും ഇഞ്ചിയും തിരഞ്ഞെടുത്തു. ഒപ്പം മത്സ്യക്കൃഷിയും. സർവീസ് കാലത്തു മത്സ്യക്കൃഷിക്കു ശ്രമിച്ചിരുന്നു. പക്ഷേ, കുളം നിർമിച്ചത് അശാസ്ത്രീയമായതിനാല്‍ ആദ്യകൃഷി വിജയിച്ചില്ല. അതൊരു വാശിയായെടുത്താണ് വിരമിച്ചശേഷം വീണ്ടും തുടങ്ങിയത്. ഇത്തവണ കുമരകം കെവികെ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു പരിശീലനം നേടി ഹൈടെക് മത്സ്യക്കൃഷിയാണു ചെയ്തത്.
കോവിഡ് കാലത്തിനു തൊട്ടു മുൻപാണ് കേരളത്തിൽ ബയോഫ്ലോക് എന്ന അതിസാന്ദ്രതാമത്സ്യക്കൃഷി രീതി പ്രചാരം നേടുന്നത്. മത്സ്യടാങ്കിലെ വിസർജ്യങ്ങൾ, തീറ്റയവശിഷ്ടങ്ങൾ എന്നിവയെ ബാക്ടീരിയകളുടെ സഹായത്തോടെ മത്സ്യങ്ങൾക്കു തിന്നാവുന്ന പ്രോട്ടീൻ തീറ്റയാക്കുന്ന സാങ്കേതികവിദ്യയാണ് ബയോഫ്ലോക്. അതുവഴി ജലവിനിയോഗവും തീറ്റച്ചെലവും കുറയ്ക്കാനും കുറഞ്ഞ സ്ഥലത്തുനിന്നു ചുരുങ്ങിയ കാലയളവിനുള്ളിൽ കൂടുതൽ മത്സ്യം വിളവെടുക്കാനും കഴിയുന്നു. രണ്ടു തരത്തിലാണ് ഈ രീതിക്കു തിരിച്ചടിയുണ്ടായത്. വേണ്ടത്ര സാങ്കേതികജ്ഞാനം നേടാതെ ആവേശപ്പെട്ട് ലക്ഷങ്ങൾ മുടക്കിയവർ പരാജയപ്പെട്ടപ്പോൾ സാങ്കേതികവിദ്യയുടെ കുറ്റമാണെന്നു പ്രചാരമുണ്ടായി. തിലാപ്പിയപോലുള്ള വളർത്തുമത്സ്യങ്ങൾക്കുണ്ടായ വിലയിടിവായിരുന്നു രണ്ടാമത്തെ പ്രശ്നം. കൃത്രിമത്തീറ്റ മാത്രം നൽകി 5–6 മാസംകൊണ്ട് 300–350 ഗ്രാം തൂക്കമെത്തിച്ചു വിൽക്കുന്ന ഗിഫ്റ്റ് ഇനം തിലാപ്പിയ കിലോയ്ക്ക് 200 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ കൃഷി നഷ്ടമാകും. സംസ്ഥാനത്ത് ഉൽപാദനം വർധിക്കുകയും ഇതര സംസ്ഥാനങ്ങളിൽനിന്നു മത്സ്യവരവു കൂടുകയും ചെയ്തതോടെ ബയോഫ്ലോക്കിൽ തിലാപ്പിയ മാത്രം വളർത്തിയവർ നഷ്ടത്തിലായി. അവരിൽ നല്ല പങ്കും രംഗം വിട്ടു. എന്നാല്‍ 9 ബയോഫ്ലോക് ടാങ്കുകളുമായി മുന്നേറുകയാണ് ബാബു.
വിപണിയറിഞ്ഞ് കൃഷി
നാല് ഡയമീറ്ററുള്ള 8 ടാങ്കുകളിലും 5 ഡയമീറ്ററുള്ള ഒരു ടാങ്കിലുമായി വിവിധയിനം മത്സ്യങ്ങളെയാണ് ബാബു വളർത്തുന്നത്. ഇതിനു പുറമേ, റബർതോട്ടത്തിൽ ഒരുക്കി 2 സാധാരണ കുളങ്ങളിലുമുണ്ട് മത്സ്യക്കൃഷി. 4 ഡയമീറ്റർ ടാങ്കുകളൊന്നിൽ ഒരു ബാച്ചിൽ 1200 മത്സ്യം നിക്ഷേപിക്കാം. 5 ഡയമീറ്ററിൽ 1500 എണ്ണവും. ആദ്യ ടാങ്ക് പരീക്ഷണക്കൃഷിക്കായി സ്വയം നിർമിച്ചതെങ്കിൽ മറ്റ് 7 എണ്ണം ഒരുമിച്ച് PMMSY (Pradhan Mantry Matsya Sampada Yojana) പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചെലവിട്ടു നിർമിച്ചതാണ്. തുകയുടെ 40% സബ്സിഡി ലഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയിൽ ലഭിച്ചതാണ് 5 ഡയമീറ്റർ ടാങ്ക്. കൃഷിയുടെ തുടക്കകാലത്ത് ബാബു വളർത്തിയതും ഗിഫ്റ്റ്, ചിത്രലാട ഇനങ്ങൾതന്നെ. വിപുലമായ വ്യക്തിബന്ധങ്ങളും കുടുംബ യൂണിറ്റുകളും വഴി ആദ്യ വട്ടം വിൽപന എളുപ്പമായി. എങ്കിലും വില ഇടിഞ്ഞേക്കുമെന്ന ആശങ്കയില്‍ തിലാപ്പിയ മാത്രം കൃഷി ചെയ്യുന്ന രീതി മാറ്റി. നിലവിൽ ഒരു ടാങ്കിൽ മാത്രമാണ് ഗിഫ്റ്റ്. മറ്റു ടാങ്കുകളിൽ റെഡ് തിലാപ്പിയ, വരാൽ എന്നിങ്ങനെ വിപണിമൂല്യം ഏറിയ ഇനങ്ങളാണ്. സാധാരണ കുളങ്ങളില്‍ ഒന്നിൽ കാരിയും മറ്റേതിൽ ജയന്റ് ഗൗരാമിയും വളരുന്നു.
ഗിഫ്റ്റ് പോലെ 4 മാസത്തിൽ തുടങ്ങി 6 മാസത്തിൽ വിളവെടുപ്പു തീർക്കാവുന്ന ഇനം തന്നെ റെഡ് തിലാപ്പിയയും. സമീപകാലത്ത് റെഡ് തിലാപ്പിയയ്ക്ക് ഡിമാൻഡ് ഉയരുന്നുണ്ടെന്നു ബാബു. കിലോ 300 രൂപയ്ക്കാണ് ചില്ലറ വിൽപന. കിലോ 250 രൂപയ്ക്ക് ഗിഫ്റ്റും ചില്ലറ വിൽപന നടത്തുന്നു. ശരാശരി 350 ഗ്രാം തൂക്കവുമായി വരാലും 6–ാം മാസം വിളവെടുപ്പിലെത്തും. കിലോയ്ക്ക് 400 രൂപയുണ്ട് ചില്ലറ വിൽപനവില. ഒരു വർഷം പ്രായമെത്തിയ 2500 കാരികള്‍ വിളവെടുപ്പിനു പാകമായിവരുന്നു. ഈ വർഷം ഒരു ടൺ ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. കിലോ 400 രൂപയ്ക്കാണ് ചില്ലറ വിൽപന. ഗൗരാമി മികച്ച വളർച്ചയെത്താൻ 3 വർഷത്തോളമെടുക്കും. കാത്തിരിക്കാൻ തയാറുള്ളവർക്ക് ഗൗരാമി നല്ല ലാഭം നൽകും. 2 വർഷം പിന്നിട്ട 800 ഗൗരാമികൾ ബാബുവിന്റെ കുളത്തിലുണ്ട്.
ചില്ലറവിൽപനത്തുകയേക്കാൾ 25–50 രൂപ താഴ്ത്തിയാണ് കച്ചവടക്കാർക്കു മൊത്തവിൽപന. കുമരകവും കുട്ടനാടും പോലുള്ള വിനോദസഞ്ചാകരകേന്ദ്രങ്ങളും ബന്ധപ്പെട്ട ഹോട്ടലുകളും കള്ളുഷാപ്പുകളുമൊക്കെ സമീപപ്രദേശത്തുള്ളതിനാൽ മൊത്തവിൽപന എളുപ്പം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെയായി ചില്ലറവിൽപനയും നടക്കും. വിപണിപ്രിയമുള്ള ഇനങ്ങളും വിപണി കണ്ടെത്താനുള്ള ശ്രമങ്ങളും ചേർന്നാൽ മത്സ്യക്കൃഷി ലാഭത്തിലെത്തുമെന്ന് ബാബു പറയുന്നു. ഒരു കേസന്വേഷണത്തിനു പുറപ്പെടുന്ന അതേ ജാഗ്രതയോടും ശ്രദ്ധയോടും കൂടിത്തന്നെ കൃഷി തുടരുകയാണു ബാബു. ടെൻഷനില്ലാതെ പെൻഷൻകാലം ആസ്വദിക്കുകയും ചെയ്യുന്നു.
ഫോൺ: 9447230819
കൃഷിവാർത്തകളും ലേഖനങ്ങളും വേഗത്തിൽ അറിയാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക