എന്നും വിവാദങ്ങൾ ഉയർത്തുന്ന ഒരു ഭക്ഷ്യോൽപന്നമാണ് ബ്രോയിലർ കോഴിയിറച്ചി. സാധാരണ കോഴികളെ മുട്ടയുൽപാദനത്തിനായി വളർത്തുമ്പോൾ ബ്രോയിലർ കോഴികളെ ഇറച്ചിക്കായി വളർത്തിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ വീട്ടകങ്ങളിലും റസ്റ്ററന്റുകളിലും തീൻമേശകളിൽ ഇവർ പല രുചിഭേദങ്ങളിൽ പല പേരുകളിൽ എത്തുന്നു. എന്നാൽ, കേരളത്തിൽ

എന്നും വിവാദങ്ങൾ ഉയർത്തുന്ന ഒരു ഭക്ഷ്യോൽപന്നമാണ് ബ്രോയിലർ കോഴിയിറച്ചി. സാധാരണ കോഴികളെ മുട്ടയുൽപാദനത്തിനായി വളർത്തുമ്പോൾ ബ്രോയിലർ കോഴികളെ ഇറച്ചിക്കായി വളർത്തിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ വീട്ടകങ്ങളിലും റസ്റ്ററന്റുകളിലും തീൻമേശകളിൽ ഇവർ പല രുചിഭേദങ്ങളിൽ പല പേരുകളിൽ എത്തുന്നു. എന്നാൽ, കേരളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നും വിവാദങ്ങൾ ഉയർത്തുന്ന ഒരു ഭക്ഷ്യോൽപന്നമാണ് ബ്രോയിലർ കോഴിയിറച്ചി. സാധാരണ കോഴികളെ മുട്ടയുൽപാദനത്തിനായി വളർത്തുമ്പോൾ ബ്രോയിലർ കോഴികളെ ഇറച്ചിക്കായി വളർത്തിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ വീട്ടകങ്ങളിലും റസ്റ്ററന്റുകളിലും തീൻമേശകളിൽ ഇവർ പല രുചിഭേദങ്ങളിൽ പല പേരുകളിൽ എത്തുന്നു. എന്നാൽ, കേരളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നും വിവാദങ്ങൾ ഉയർത്തുന്ന ഒരു ഭക്ഷ്യോൽപന്നമാണ് ബ്രോയിലർ കോഴിയിറച്ചി. സാധാരണ കോഴികളെ മുട്ടയുൽപാദനത്തിനായി വളർത്തുമ്പോൾ ബ്രോയിലർ കോഴികളെ ഇറച്ചിക്കായി വളർത്തിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ വീട്ടകങ്ങളിലും റസ്റ്ററന്റുകളിലും തീൻമേശകളിൽ ഇവർ പല രുചിഭേദങ്ങളിൽ പല പേരുകളിൽ എത്തുന്നു. എന്നാൽ, കേരളത്തിൽ ഇവിടുത്തെ ഉപഭോഗത്തിന് ആവശ്യമായ അളവിൽ ഇറച്ചിക്കോഴികളെ ഉൽപാദിപ്പിക്കുന്ന ഫാമുകൾ ഇല്ല എന്നുള്ളതാണ് വാസ്തവം. ഇവിടെ ആഹരിക്കുന്ന കോഴിയിറച്ചി പ്രധാനമായും വന്നെത്തുന്നത് തമിഴ്നാട്ടിൽനിന്നുതന്നെ. 

സമീപ ദിവസങ്ങളിൽ വിവാദ ചർച്ചാവിഷയമായി മാധ്യമങ്ങളിൽ നിറയുന്ന വാർത്ത കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട് എന്നുള്ളതാണ്. ഇതു സ്ഥിരീകരിച്ചിരിക്കുന്നത് ഐസിഎംആർ ആണ്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എഎംആർ എന്ന അവസ്ഥയാണിത്. മനുഷ്യരിൽ ന്യുമോണിയ രോഗത്തിനു കാരണമാകുന്ന ക്ലെബ്‌സിയെല്ല, സ്റ്റഫൈയിലോ കോക്കസ് ഉൾപ്പെടെയുള്ള അപകടകാരികളായ ബാക്ടീരിയകളുടെ പേരുകൾ ഈ പട്ടികയിലുണ്ട്. മനുഷ്യരിലെ വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്ന ഇ–കോളി ബാക്ടീരിയ, ത്വക് രോഗങ്ങൾക്കു കാരണമാകുന്ന സ്റ്റഫൈലോകോക്കസ് എന്നീ ബാക്ടീരിയയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. 

ADVERTISEMENT

ഇറച്ചിക്കോഴികളിലെ എഎംആർ ചർച്ചാവിഷയമാകുമ്പോൾ ഒരു കാര്യം മനസിലാക്കണം. കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന കോഴിയിറച്ചി പ്രധാനമായും വരുന്നത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽനിന്നാണ്. ഇവിടെ ബ്രോയിലർ ലാഭകരമായി വളർത്താൻ അനുയോജ്യമായ സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് കേരളം ഈ വിഷയത്തിൽ തമിഴ്നാടിനെ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ബ്രോയിലർ ഫാമുകളിൽനിന്നും ശേഖരിച്ചിട്ടുള്ള സാമ്പിളുകൾ എന്നു പറയുന്നതിന് അടിസ്ഥാനമുണ്ടോ എന്നു നാം ചിന്തിക്കേണ്ടതുണ്ട്. പഠനത്തിനായി ഐസിഎംആർ തിരഞ്ഞെടുത്ത മറ്റൊരു സംസ്ഥാനം കർണാടകമാണ്. മറ്റൊരു സംസ്ഥാനത്തും ചർച്ചാവിഷയമാകാത്ത ഇറച്ചിക്കോഴിയും ആന്റിബയോട്ടിക് റസിസ്റ്റൻസും എന്തുകൊണ്ട് കേരളത്തിൽ മാത്രം ചർച്ചാവിഷയമായി മാറി? 

ഇനി അൽപം ശാസ്ത്രം. സാധാരണയായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മനുഷ്യരിലും മൃഗങ്ങളിലും രോഗ ചികിത്സയുടെ ഭാഗമായിട്ടാണ്. ആന്റിബയോട്ടിക്കുകൾ മനുഷ്യർ ഉപയോഗിക്കുമ്പോൾ മനുഷ്യർക്ക് പൊതുവേ കുടലിൽ അസിഡിറ്റി ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾക്കൊപ്പം ആഹാരത്തിനു മുമ്പ് കഴിക്കാനുള്ള മരുന്നുകളായി റാബിപ്രസോള്‍, പാന്റോ പ്രസോൾ തുടങ്ങിയവ നൽകുന്നത്. രോഗി ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ കൂടുതൽ ആഹാരം കഴിക്കുകയോ തൂക്കം കൂടുകയോ ചെയ്യാറില്ല. ഇതുതന്നെയാണ് കോഴികളിലും സംഭവിക്കുന്നത്. കോഴികൾക്കും രോഗം ഉണ്ടാകുമ്പോഴാണ് ആന്റിബയോട്ടിക്കുകൾ നൽകുന്നത്. ഇത് അളവിൽ കൂടിയാൽ കോഴികളുടെ മരണത്തിനു കാരണമാവുകയും ചെയ്യും. 

ADVERTISEMENT

രോഗം വരാതിരിക്കാൻ കോഴികൾക്കു സാധാരണ ആന്റിബയോട്ടിക്കുകൾ നൽകാറില്ല. കാരണം സർവ രോഗസംഹാരിയായ ആന്റിബയോട്ടിക് മരുന്ന് നിലവിലില്ല എന്നതാണ് കാരണം. എന്നാൽ വൈറസ് രോഗങ്ങൾ വരാതിരിക്കാൻ കോഴികൾക്ക് വാക്സീനുകൾ നൽകാറുണ്ട്. ഇവ തുള്ളിമരുന്ന് ആയോ കുത്തിവയ്പ്പുകളായോ ആണ് നൽകിവരുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള ആന്റിബയോട്ടിക് മരുന്നുകൾക്കെല്ലാം തന്നെ വളരെ വിലയുണ്ട്. ആന്റിബയോട്ടിക്കുകൾ നിത്യവും കോഴികൾക്ക് നൽകുക എന്നുള്ളത് ഭാരിച്ച ചെലവു വരുന്നതും അവയുടെ തീറ്റയെടുപ്പിനെയും വളർച്ചയെയും ബാധിക്കുന്നതുമാണ്. അതുവഴി കോഴിവളർത്തൽ നഷ്ടത്തിലാക്കുക്കുയും ചെയ്യും. ശരിയായ രീതിയിൽ പാചകം ചെയ്ത ബ്രോയിലർ കോഴിയിറച്ചി കഴിക്കുന്നതു മൂലം യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതല്ല. 

എന്താണ് ആന്റി മൈക്രോബിയൽ  റെസിസ്റ്റൻസ്? മനുഷ്യരിലും മൃഗങ്ങളിലും രോഗം ഉണ്ടാക്കുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കൾ അഥവാ മൈക്രോബിയലുകൾ ആണ്. ഇവയ്ക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകളെയാണ് ആന്റി മൈക്രോബിയൽ മരുന്നുകൾ എന്ന് പറയുന്നത്. ആന്റിബയോട്ടിക്കുകൾ മരുന്നുകൾ എല്ലാം ഈ ഗണത്തിൽ വരുന്നുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും ആന്റി മൈക്രോബിയലുകളുടെ ദുരുപയോഗവും അമിത ഉപയോഗവും ആണ് എഎംആറിനു കാരണമാകുന്നത്. ഇത് അണുബാധകളെ ചികിത്സിക്കാൻ പ്രയാസകരമാക്കുകയും ശസ്ത്രക്രിയകൾ, കീമോതെറാപ്പി, മറ്റ് അനുബന്ധ മെഡിക്കൽ നടപടിക്രമങ്ങളെയും ചികിത്സകളെയും കൂടുതൽ അപകടകരമാക്കുകയും ചെയ്യുന്നു. 

ADVERTISEMENT

രോഗാണുക്കളിലെ ജനിതക മാറ്റങ്ങളിലൂടെ കാലക്രമേണ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് എഎംആർ. ആഗോള പൊതുജനാരോഗ്യത്തിനും വികസനത്തിനും ഭീഷണിയാകുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പല നേട്ടങ്ങളെയും എഎംആർ അപകടത്തിൽ ആക്കുന്നു. 

ഇറച്ചിക്കോഴികൾക്കു ഹോർമോണുകൾ കുത്തിവച്ചാണ് തൂക്കം വയ്പ്പിക്കുന്നത് എന്നുള്ളതും മറ്റൊരു കുപ്രചരണമാണ്. ഇറച്ചിക്കായി മാത്രം വളർത്തുന്ന കോഴിയിനങ്ങളാണ് ബ്രോയിലറുകൾ. പോഷകസമ്പുഷ്ടമായ ഭക്ഷണം സ്വീകരിച്ച് കുറഞ്ഞകാലം കൊണ്ട് അതിവേഗം വളരുന്ന ജനതിക പ്രത്യേകതയാണ് ഇവയുടെ വളർച്ചയുടെ രഹസ്യം. ഇവ അഞ്ചു മുതൽ ഏഴാഴ്ച കൊണ്ട് ഒന്നര മുതൽ രണ്ടര വരെ കിലോ തൂക്കം വയ്ക്കും. 

സെലക്ടീവ് ബ്രീഡിങ്ങിലൂടെയാണ് ബ്രോയിലർ കോഴികൾക്ക് ഉയർന്ന വളർച്ച നിരക്കും ഉയർന്ന തീറ്റപരിവർത്തനശേഷിയും  ലഭിച്ചത്. തീറ്റ, ശരിയായ പരിപാലനം എന്നിവ ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ ഒരിടത്തും ഹോർമോൺ ഉപയോഗിക്കുന്നില്ല. ഭീമമായ ചെലവ് വരുന്ന ഹോർമോണുകൾ ഇഞ്ചക്ഷനായി കോഴികൾക്ക് നൽകിയാൽ ഒരു കോഴിക്ക് ഇപ്പോഴുള്ളതിന്റെ പത്തും നൂറും ഇരട്ടി വില വാങ്ങേണ്ടിവരും. ഇത്രയും വിലകൂടിയ കോഴിയെ നാം ആരും വാങ്ങിക്കാറുമില്ല.