ലിയാൻഡ്രോ എർലിച്ചിന്റെ ശിൽപങ്ങളും ഇൻസ്റ്റാളേഷനുകളും മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുമ്പ്, ഒരാൾക്ക് അസ്വാഭാവികത അനുഭവപ്പെടുന്നു എന്നതാണ് അവയുടെ പ്രത്യേകത. കാഴ്ചക്കാരൻ ഇഷ്ടപ്രകാരം അവയ്ക്ക് അർഥം നൽകാം.

ലിയാൻഡ്രോ എർലിച്ചിന്റെ ശിൽപങ്ങളും ഇൻസ്റ്റാളേഷനുകളും മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുമ്പ്, ഒരാൾക്ക് അസ്വാഭാവികത അനുഭവപ്പെടുന്നു എന്നതാണ് അവയുടെ പ്രത്യേകത. കാഴ്ചക്കാരൻ ഇഷ്ടപ്രകാരം അവയ്ക്ക് അർഥം നൽകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിയാൻഡ്രോ എർലിച്ചിന്റെ ശിൽപങ്ങളും ഇൻസ്റ്റാളേഷനുകളും മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുമ്പ്, ഒരാൾക്ക് അസ്വാഭാവികത അനുഭവപ്പെടുന്നു എന്നതാണ് അവയുടെ പ്രത്യേകത. കാഴ്ചക്കാരൻ ഇഷ്ടപ്രകാരം അവയ്ക്ക് അർഥം നൽകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെക്കോർഡ് ചെയ്‌ത ശബ്ദങ്ങളുമായി അസാധാരണമായ ഒരു ലിഫ്റ്റിൽ സഞ്ചരിച്ചാലോ? ഒരു ബാൽക്കണിയിൽ നിന്ന് വീഴുന്ന ആളുകളെ കണ്ടാലോ? 

ഇത് സിനിമക്കഥയല്ല, കലാരൂപങ്ങളാണ്. 1973-ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസില്‍ ജനിച്ച ലിയാൻഡ്രോ എർലിച്ച് എന്ന കലാകാരൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്നത് ഇത്തരം അസാധാരണ സൃഷ്ടികളിലൂടെയാണ്. സർഗ്ഗാത്മകത, ദർശനം, വികാരം, വിനോദം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്ന അദ്ദേഹത്തിന്റെ അതുല്യമായ സൃഷ്ടികൾ കലാലോകത്ത് തികച്ചും വേറിട്ടതായി നിലകൊള്ളുന്നു. എർലിച്ചിന്റെ കലാരൂപങ്ങൾ പ്രദർശിപ്പിക്കപ്പെട്ട ടോക്കിയോയിൽ 6 ലക്ഷവും ബ്യൂണസ് ഐറിസിൽ 3 ലക്ഷവും ആളുകള്‍ ഇവ കാണുവാൻ എത്തി എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ജനപ്രീതി മനസിലാക്കാവുന്നതേയുള്ളൂ.

ലിയാൻഡ്രോ എർലിച്ച്, Image Credit: www.leandroerlich.art
ADVERTISEMENT

18-ാം വയസ്സിലാണ് എർലിച്ച് ബ്യൂണസ് ഐറിസിലെ സെൻട്രോ കൾച്ചറൽ റെക്കോലെറ്റയിൽ ഒരു സോളോ എക്‌സിബിഷനിലൂടെ തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത്. നിരവധി ഫെലോഷിപ്പുകൾ നേടിയശേഷം ആർട്ടിസ്റ്റ് റെസിഡൻസിയായ കോർ പ്രോഗ്രാമിൽ പഠിക്കാൻ പോയ അദ്ദേഹം തന്റെ സിഗ്നേച്ചർ ഇൻസ്റ്റാളേഷനുകളായ സ്വിമ്മിംഗ് പൂളും ലിവിംഗ് റൂമും വികസിപ്പിച്ചെടുത്തത് 1998ലാണ്. പൂർണ്ണമായും അക്രിലിക് ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഒരു കുളത്തിന്റെ ഇൻസ്റ്റാളേഷനായ സ്വിമ്മിംഗ് പൂൾ എന്ന അദ്ദേഹത്തിന്റെ സൃഷ്ടി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു.

Image Credit: www.leandroerlich.art

ബിനാലെസ് ഓഫ് ഇസ്താംബുൾ (2001), ഷാങ്ഹായ് (2002), സാവോ പോളോ (2004) എന്നിവയിൽ പങ്കെടുത്തു. വിറ്റ്‌നി ബിനാലെ (2000), ഒന്നാം ബുസാൻ ബിനാലെ (2002) എന്നിവയിലും അദ്ദേഹം പങ്കെടുത്തു. 2001ൽ 49-ാമത് വെനീസ് ബിനാലെ അർജന്റീനയുടെ പ്രതിനിധിയായി പങ്കെടുത്ത എർലിച്ചിന്റെ എക്സിബിഷനുകളിലേക്ക് ലക്ഷക്കണക്കിന് പൊതുജനങ്ങളെത്തി. വായുവിൽ നില്‍ക്കുന്ന വീടുകൾ, എവിടേയും പോകാത്ത ലിഫ്റ്റുകൾ, നൂൽ പന്തിലെ നൂലുകൾ പോലെ പിണഞ്ഞുകിടക്കുന്ന എസ്കലേറ്ററുകൾ, വഴിതെറ്റിയതും അതിയാഥാർഥ്യവുമായ ശിൽപങ്ങൾ എന്നിങ്ങനെ നീളുന്ന അസാധാരണ കലാരൂപങ്ങൾ ചർച്ചയായി. ലോകമെമ്പാടും പ്രദർശിപ്പിക്കപ്പെട്ട ഇവ ഇന്നും പ്രധാന മ്യൂസിയങ്ങളുടെയും സ്വകാര്യ കളക്ടർമാരുടെയും സ്ഥിരം ശേഖരങ്ങളിലും ഉൾപ്പെട്ടിരിക്കുന്നു. 

Image Credit: www.leandroerlich.art
Image Credit: www.leandroerlich.art
ADVERTISEMENT

ലിയാൻഡ്രോ എർലിച്ചിന്റെ ശിൽപങ്ങളും ഇൻസ്റ്റാളേഷനുകളും മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുമ്പ്, ഒരാൾക്ക് അസ്വാഭാവികത അനുഭവപ്പെടുന്നു എന്നതാണ് അവയുടെ പ്രത്യേകത. കാഴ്ചക്കാരൻ ഇഷ്ടപ്രകാരം അവയ്ക്ക് അർഥം നൽകാം. വലിയ ഇൻസ്റ്റാളേഷനുകളിലൂടെ പൊതുജനങ്ങളുമായി സംവദിക്കുവാൻ ആഗ്രഹിക്കുന്ന എർലിച്ച് അനിശ്ചിതത്വത്തിന്റെ ശിൽപിയായി അറിയപ്പെടുന്നു. സാധാരണമെന്ന് തോന്നുന്ന അവസ്ഥയെ തകിടം മറിക്കാനും നമ്മുടെ യാഥാർഥ്യം വ്യാജമാണെന്ന് തുറന്നുകാട്ടാനും എർലിച്ചിന്റെ സൃഷ്ടികൾക്ക് സാധിക്കുന്നു. 

ലൂയിസ് ബോർഗെസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എർലിച്ച്, ആൽഫ്രഡ് ഹിച്ച്‌കോക്ക്, റോമൻ പോളാൻസ്‌കി, ലൂയിസ് ബ്യൂണൽ, ഡേവിഡ് ലിഞ്ച് തുടങ്ങിയ സംവിധായകരോടുള്ള തന്റെ ആരാധനയും മറച്ചുവെക്കുന്നില്ല. സർറിയൽ അനുഭവങ്ങൾ സൃഷ്ടിക്കുന്ന ഒപ്റ്റിക്കൽ മിററുകള്‍ ഉപയോഗിക്കുന്ന ഇന്ററാക്ടീവ് ഇൻസ്റ്റാളേഷനുകൾക്കാണ് എർലിച്ച് കൂടുതൽ അറിയപ്പെടുന്നത്. സ്ഥലത്തെയും സമയത്തെയും കുറിച്ചുള്ള കാഴ്ചക്കാരുടെ ധാരണകളെ ചോദ്യം ചെയ്യാനും ചുറ്റുമുള്ള ലോകവുമായി കളിയായി ഇടപഴകാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. 

Image Credit: www.leandroerlich.art
ADVERTISEMENT

എർലിച്ചിന്റെ സൃഷ്ടികൾ 'വാസ്തുവിദ്യാ ആശയക്കുഴപ്പങ്ങൾ', 'മനഃശാസ്ത്രപരമായ പ്രകൃതിദൃശ്യങ്ങൾ' എന്നൊക്കെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ഇൻസ്റ്റാളേഷനുകൾ ജനപ്രിയ ഇൻസ്റ്റാഗ്രാം പശ്ചാത്തലങ്ങളും വിനോദസഞ്ചാര ആകർഷണങ്ങളുമായി മാറിക്കഴിഞ്ഞു.

English Summary:

Art and Life of Leandro Erlich