വെള്ളത്തിനടിയിൽ കാത്തിരിക്കുന്നത് മത്സ്യകന്യക; 9 അടി ഉയരം, 600 പൗണ്ട് ഭാരം, മുഖം ഗ്രീക്ക് ദേവതയുടേത്
കനേഡിയൻ ശിൽപിയും നീന്തൽ വിദഗ്ധനുമായ സൈമൺ മോറിസാണ് ഈ അണ്ടർവാട്ടർ പ്രതിമ നിർമ്മിച്ചത്. സ്കൂബ ഡൈവിങ് പ്രേമികൂടിയായ സൈമൺ 2000–ലാണ് ആംഫിട്രൈറ്റിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചത്.
കനേഡിയൻ ശിൽപിയും നീന്തൽ വിദഗ്ധനുമായ സൈമൺ മോറിസാണ് ഈ അണ്ടർവാട്ടർ പ്രതിമ നിർമ്മിച്ചത്. സ്കൂബ ഡൈവിങ് പ്രേമികൂടിയായ സൈമൺ 2000–ലാണ് ആംഫിട്രൈറ്റിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചത്.
കനേഡിയൻ ശിൽപിയും നീന്തൽ വിദഗ്ധനുമായ സൈമൺ മോറിസാണ് ഈ അണ്ടർവാട്ടർ പ്രതിമ നിർമ്മിച്ചത്. സ്കൂബ ഡൈവിങ് പ്രേമികൂടിയായ സൈമൺ 2000–ലാണ് ആംഫിട്രൈറ്റിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചത്.
ഓരോ വർഷവും ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്ന സ്ഥലമാണ് ഗ്രാൻഡ് കേമാൻ ദ്വീപിലെ സൺസെറ്റ് റീഫ്. നീന്തൽ അറിയുന്നവർക്ക് ഒരു കൗതുക കാഴ്ചയാണ് അവിടുത്തെ ലൈറ്റ് ഹൗസ് പോയിന്റിലെ കടൽ ഒരുക്കിയിരിക്കുന്നത്. ഗ്രീക്ക് കടൽ ദേവനായ പോസിഡോണിന്റെ ഭാര്യ ആംഫിട്രൈറ്റിന്റെ മുഖമുള്ള ഒരു മത്സ്യകന്യക ഏകദേശം 50 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്നു. ചുറ്റും പവിഴപ്പുറ്റുകളും സമുദ്രജീവികളും നിറഞ്ഞു നിൽക്കുന്ന മനോഹരമായയിടത്ത് കാലാതീതമായ സൗന്ദര്യവും പുരാണ ചാരുതയും നിലനിർത്തി ആ മത്സ്യകന്യക നിൽക്കുവാൻ തുടങ്ങിട്ട് 2 പതിറ്റാണ്ടു കഴിഞ്ഞു.
കനേഡിയൻ ശിൽപിയും നീന്തൽ വിദഗ്ധനുമായ സൈമൺ മോറിസാണ് ഈ അണ്ടർവാട്ടർ പ്രതിമ നിർമ്മിച്ചത്. വെള്ളത്തിനടിയിൽ വിസ്മയിപ്പിക്കുന്ന ശിൽപങ്ങൾ സൃഷ്ടിക്കുന്നതിനായി തന്റെ കലാജീവിതം സമർപ്പിച്ചയാളാണ് സൈമൺ മോറിസ്. സ്കൂബ ഡൈവിങ് പ്രേമികൂടിയായ സൈമൺ 2000–ലാണ് ആംഫിട്രൈറ്റിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചത്. ഉപ്പുവെള്ളത്തെ അതിജീവിക്കാനാണ് വെങ്കലം ഉപയോഗിച്ചിരിക്കുന്നത്. ശില്പത്തിന്റെ കഷണങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ നിറവ്യത്യാസം ഒഴിവാക്കാൻ മോറിസ് വളരെയധികം ശ്രദ്ധിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
വളരെ പ്രയാസപ്പെട്ടാണ് കടലിനടിയിൽ ആംഫിട്രൈറ്റ് പ്രതിമ സ്ഥാപിച്ചത്. പ്രതിമ ക്രെയിൻ ഉപയോഗിച്ച് വെള്ളത്തിലേക്ക് താഴ്ത്തി, ഒരു കോൺക്രീറ്റ് പീഠത്തിലേക്ക് പത്തോളം മുങ്ങൽ വിദഗ്ധര്‍ ചേർന്ന് ഉറപ്പിക്കുകയായിരുന്നു. സൂര്യപ്രകാശം വെള്ളത്തിലൂടെ അരിച്ചിറങ്ങുമ്പോൾ, ശില്പത്തിന്റെ വെങ്കലം തിളങ്ങുകയും ഇത് ചുറ്റുമുള്ള പാറകളുടെ പ്രകൃതി സൗന്ദര്യത്തെ പൂരകമാക്കുന്ന ഒരു അപാരമായ ഗുണം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിമയായിരുന്നില്ല ഇത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ പവൽ നദിയിൽ എമറാൾഡ് പ്രിൻസസ് എന്ന് പേരുള്ള സമാനമായ ഒരു പ്രതിമ 1989-ൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പ്രതിമകളും ഓരോ വർഷവും ധാരാളം പേർ സന്ദർശിക്കാറുണ്ട്. കേമാൻ ദ്വീപുകൾ വെളുത്ത മണൽ ബീച്ചുകൾ, ചൂടുള്ള തെളിഞ്ഞ ഉഷ്ണമേഖലാ ജലം, ലോകോത്തര നിലവാരമുള്ള സ്കൂബ ഡൈവിംഗ് പേര് കേട്ടയിടമാണ്. മിയാമിയിൽ നിന്ന് ചെറിയ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈയിടത്തേക്ക് നിരവധി പേരാണ് എല്ലാ വർഷവും സന്ദർശകരായി എത്തുന്നത്.