400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ കണ്ടെത്തി ദമ്പതികള്‍; ലഭിച്ചത് വീട് പുതുക്കിപ്പണിയുന്നതിനിടെ
യുകെയിലെ ഡോർസെറ്റില്‍ താമസിക്കുന്ന ദമ്പതികളായ ബെറ്റിയും റോബർട്ട് ഫോക്സും വീട് പുതുക്കിപ്പണിയുന്നതിനിടെ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ..! അടുത്തിടെയാണ് അവർ ഒരു പുതിയ വീട് വാങ്ങിയത്
യുകെയിലെ ഡോർസെറ്റില്‍ താമസിക്കുന്ന ദമ്പതികളായ ബെറ്റിയും റോബർട്ട് ഫോക്സും വീട് പുതുക്കിപ്പണിയുന്നതിനിടെ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ..! അടുത്തിടെയാണ് അവർ ഒരു പുതിയ വീട് വാങ്ങിയത്
യുകെയിലെ ഡോർസെറ്റില്‍ താമസിക്കുന്ന ദമ്പതികളായ ബെറ്റിയും റോബർട്ട് ഫോക്സും വീട് പുതുക്കിപ്പണിയുന്നതിനിടെ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ..! അടുത്തിടെയാണ് അവർ ഒരു പുതിയ വീട് വാങ്ങിയത്
യുകെയിലെ ഡോർസെറ്റില്‍ താമസിക്കുന്ന ദമ്പതികളായ ബെറ്റിയും റോബർട്ട് ഫോക്സും വീട് പുതുക്കിപ്പണിയുന്നതിനിടെ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ..! അടുത്തിടെയാണ് അവർ ഒരു പുതിയ വീട് വാങ്ങിയത്. വിപുലമായ അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്ന കെട്ടിടത്തിന്റെ പണികൾ നടത്തവേയാണ് മണ്ണിനടിയിൽ നിന്ന് 400 വർഷം പഴക്കമുള്ള 1,000 സ്വർണ്ണ-വെള്ളി നാണയങ്ങൾ കണ്ടെത്തിയത്.
ഒന്നാം ഇംഗ്ലിഷ് ആഭ്യന്തരയുദ്ധ കാലഘട്ടത്തിലെ നാണയങ്ങൾ വളരെ അപൂർവമാണ്. ജോലി ചെയ്യുന്നതിനിടയിൽ റോബർട്ട് അടുക്കളയിലെ തറ കുഴിക്കുകയായിരുന്നു. മണ്ണിൽ എന്തിലോ ഇടിക്കുന്ന ശബ്ദം കേട്ടപ്പോഴും ഇഷ്ടികകളോ കല്ലുകളോ ആണെന്ന് അവർ കരുതിയത്. പക്ഷേ കൂടുതൽ കുഴിച്ചപ്പോളാണ് തകർന്ന മൺപാത്രത്തിൽ നാണയങ്ങളാണെന്ന് മനസ്സിലായത്. “അത് 400 വർഷം പഴക്കമുള്ള വീടായതിനാൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ടായിരുന്നു. സീലിംഗ് ഉയരം നൽകുന്നതിന് തറ താഴ്ത്താൻ ഞങ്ങൾ തീരുമാനിച്ചു. തറ കുഴിച്ചില്ലായിരുന്നുവെങ്കിൽ, അത് ഇപ്പോഴും അവിടെ മറഞ്ഞിരുന്നേനേ. ഇത് കുഴിച്ചിട്ട വ്യക്തി അവ വീണ്ടെടുക്കാൻ ഉദ്ദേശിച്ചിരുന്നതായിട്ടാണ് ഞാൻ അനുമാനിക്കുന്നത്. പക്ഷേ ഒരിക്കലും അവസരം ലഭിച്ചിട്ടുണ്ടാകില്ല," ബെറ്റി പറയുന്നു.
കണ്ടെത്തലിനുശേഷം ദമ്പതികൾ സംഭവം ഒരു പ്രാദേശിക ഓഫീസറെ അറിയിക്കുകയായിരുന്നു. തുടർന്ന് ഓഫീസർ ബ്രിട്ടീഷ് മ്യൂസിയത്തെ അറിയിക്കുകയും നാണയങ്ങൾ വൃത്തിയാക്കാനും തിരിച്ചറിയാനും കഴിയുന്ന വിദഗ്ധർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 1642 മുതൽ 1646 വരെ നീണ്ടുനിന്ന ഒന്നാം ഇംഗ്ലിഷ് ആഭ്യന്തരയുദ്ധസമയത്ത് നാണയങ്ങൾ ഒളിപ്പിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. രാജാവ് അമിതമായ അധികാരം കൈയാളുന്നു എന്ന ആശങ്കയിൽ പാർലമെന്റിനെ പിന്തുണയ്ക്കുന്നവർ ഇംഗ്ലിഷ് രാജാവായ ചാൾസ് ഒന്നാമനെതിരെ കലാപം നടത്തിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തിന്റെ അവസാനത്തിൽ, ചാൾസ് രാജാവ് വധിക്കപ്പെട്ടു. രാജവാഴ്ച താൽക്കാലികമായി നിർത്തലാക്കുകയും പാർലമെന്റ് ഭരിക്കുന്ന ഒരു റിപ്പബ്ലിക് സ്ഥാപിക്കുകയും ചെയ്തു.
പോർട്ടൺ കോയിൻ ഹോർഡ് എന്ന് വിളിക്കപ്പെടുന്ന നാണയങ്ങൾ, ആറ് പെൻസുകൾ മുതൽ 20 ഷില്ലിംഗ് വിലയുള്ള സ്വർണ്ണ നാണയങ്ങൾ വരെ കണ്ടെത്തിയവയിലുണ്ട്. എഡ്വേർഡ് ആറാമൻ, മേരി രാജ്ഞി, ഭർത്താവ് ഫിലിപ്പ്, എലിസബത്ത് ഒന്നാമൻ, ജെയിംസ് ഒന്നാമൻ, ചാൾസ് ഒന്നാമൻ തുടങ്ങിയ 1547 മുതൽ 1649 വരെ ഭരിച്ച വിവിധ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ മുഖങ്ങളാണ് നാണയങ്ങളിൽ ഉണ്ടായിരുന്നതെന്ന് ലേലം സ്പെഷ്യലിസ്റ്റ് ജൂലിയൻ സ്മിത്ത് വിശദീകരിച്ചു.
ഡോർചെസ്റ്ററിലെ ലേലസ്ഥാപനമായ ഡ്യൂക്ക് ഈ ആഴ്ച നാണയങ്ങൾ ലേലത്തിന് നൽകും. ഏകദേശം 63 ലക്ഷം രൂപ മൂല്യമായി ലഭിക്കുമെന്ന് കണക്കാക്കുന്നു.