ഇന്ത്യയിലെ ആദ്യ ഭാഷാമ്യൂസിയം സഹകരണവകുപ്പ് കോട്ടയത്ത് നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. സഹകരണവകുപ്പിന്റെ പുതിയ ഉദ്യമത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹകരണവകുപ്പ്.

ഇന്ത്യയിലെ ആദ്യ ഭാഷാമ്യൂസിയം സഹകരണവകുപ്പ് കോട്ടയത്ത് നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. സഹകരണവകുപ്പിന്റെ പുതിയ ഉദ്യമത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹകരണവകുപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ആദ്യ ഭാഷാമ്യൂസിയം സഹകരണവകുപ്പ് കോട്ടയത്ത് നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. സഹകരണവകുപ്പിന്റെ പുതിയ ഉദ്യമത്തെക്കുറിച്ച് സംസാരിക്കുകയാണ് സഹകരണവകുപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ആദ്യ ഭാഷാ മ്യൂസിയം സഹകരണവകുപ്പ് കോട്ടയത്ത് നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. പുതിയ ഉദ്യമത്തെക്കുറിച്ച് സഹകരണവകുപ്പ് പറയുന്നു.

∙ എന്താണ് ബാങ്കിങ് വ്യവസായ മേഖലയ്ക്ക് അപ്പുറത്തേക്ക് ഒരു പരിശ്രമം?

ADVERTISEMENT

ആദ്യമല്ല സഹകരണ പ്രസ്ഥാനം കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഇടപെടുന്നത്. എൺപതാം വയസിൽ എത്തിയിരിക്കുന്ന എസ്. പി. സി.എസ് സഹകരണമേഖലയിലെ സാംസ്കാരിക സാന്നിധ്യമാണ്. മലയാളിയുടെ നവോത്ഥാന ചിന്താധാരയെ വളർത്തിയത് സംഘമായിരുന്നു. ആ പിൻബലത്തിലാണ് സംഘത്തിന്റെ മണ്ണിൽ ഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഈ മ്യൂസിയം പൂർത്തീകരിച്ചിരിക്കുന്നത്. നേരായ ചരിത്രം പഠിപ്പിക്കുന്നതും സംരക്ഷിക്കുന്നതും വികസനമാണ്. സമൂഹത്തിന്റെ സമൂർത്തമായ വികസനമാണ് സഹകരണമേഖല ലക്ഷ്യമിടുന്നത്.

∙ എന്തെല്ലാമാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്?

ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ ഭാഷ-സാഹിത്യ-സാംസ്കാരികമ്യൂസിയമാണ് കോട്ടയം നാട്ടകത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ആദ്യഘട്ടത്തില്‍ ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാണ്. 4 ഗാലറികളിലായാണ് ഒന്നാംഘട്ട ഉള്ളടക്കം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മനുഷ്യഭാഷയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഡീയോ പ്രൊജക‍്‍ഷന്‍, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങള്‍, ചിത്രലിഖിതങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ലിപികളുടെ പരിണാമചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിന്റെ രണ്ടാംഗാലറി. അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും മലയാളം അച്ചടിയുടെ ചരിത്രത്തെക്കുറിച്ചും പ്രധാന പുസ്തകങ്ങളെക്കുറിച്ചും അറിവു നല്‍കുന്നതാണ് മ്യൂസിയത്തിന്റെ മൂന്നാം ഗാലറി. കൂടാതെ കേരളത്തിലെ സാക്ഷാരതാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ദ്രാവിഡഭാഷകളെക്കുറിച്ചും കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡീയോ/ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. 

അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന തീയേറ്റര്‍, ഹോളോഗ്രാം സംവിധാനവും മ്യൂസിയത്തിലുണ്ട്.

ADVERTISEMENT

∙ ഭാഷയുടെ ചരിത്രത്തിന് അപ്പുറം എന്താണ് മ്യൂസിയത്തിൽ?

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് മ്യൂസിയത്തിന്റെ നാലാംഗാലറി. അക്ഷരം മ്യൂസിയത്തിന്റെ നാലാംഗാലറിയില്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തെയും സഹകരണപ്രസ്ഥാനത്തെക്കുറിച്ചുള്ള വിവരണങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അക്ഷരത്തെയും ഭാഷയെയും പരിപോഷിപ്പിച്ച ഒരു സഹകരണ സ്ഥാപനം എന്ന നിലയില്‍, മലയാളസാഹിത്യത്തെ ലോകത്തിനും ലോകസാഹിത്യത്തെ മലയാളത്തിനും പരിചയപ്പെടുത്തിയ എഴുത്തുകാരുടെ സംഘം എന്ന നിലയിലും അക്ഷരം മ്യൂസിയം എസ്.പി.സി.എസിനെ ഈ ഗാലറി അടയാളപ്പെടുത്തുന്നു.

എസ്.പി.സി.എസിന്റെ ചരിത്രം, എസ്.പി.സി.എസ്.-ഫോട്ടോഗ്യാലറി, എസ്.പി.സി.എസ്. സിഗ്‌നേച്ചര്‍ ഗ്യാലറി, എസ്.പി.സി.എസ്. ന്യൂസ്‍റീല്‍ എന്നിവ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നവയാണ്. ഇരുനൂറിലധികം സാഹിത്യകാരന്മാരുടെ കൈയെഴുത്തുപ്രതികള്‍, തൊണ്ണൂറിലധികം സാഹിത്യകാരന്മാരുടെ ശബ്ദങ്ങള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഒപ്പംതന്നെ ലോകത്തിലെയും ഇന്ത്യയിലെയും കേരളത്തിലെയും സഹകരണപ്രസ്ഥാനത്തെക്കുറിച്ചും, സഹകാരികളെക്കുറിച്ചും, സഹകരണനിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള വിവരണങ്ങളും ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അക്ഷരം മ്യൂസിയത്തിലെ ഏറെ കൗതുകമേറിയ മറ്റൊരു ഭാഗം ലോകഭാഷകളുടെ പ്രദര്‍ശനമാണ്. ലോകത്തിലെ ആറായിരത്തോളം ഭാഷകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകഭാഷാഗാലറിയിലേക്ക് പോകുന്ന ഇടനാഴിയിലാണ് അക്ഷരപരിണാമചാര്‍ട്ടുകളുടെ പ്രദര്‍ശനവും. ഓരോ അക്ഷരവും രൂപാന്തരം പ്രാപിച്ചത് കാലഘട്ടം തിരിച്ച് ചാര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഭാഷാമ്യൂസിയം എന്ന നിലയില്‍ അക്ഷരം മ്യൂസിയത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണിത്. മ്യൂസിയത്തിന്റെ ഒന്നാം നിലയില്‍ ലോകത്തിലെ ആറായിരത്തോളം ഭാഷകളെക്കുറിച്ച് വിവരം നൽകുന്ന ലോകഭാഷാഗാലറിയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ ലിപികളുടെ പരിണാമചരിത്രം കാലഘട്ടം തിരിച്ച് അടയാളപ്പെടുത്തുന്ന അക്ഷരമാലാ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

∙ ടൂറിസം മേഖലയിലും ഇടപെടൽ നടത്തുന്നുണ്ടല്ലോ?

പതിവ് ടൂറിസം സങ്കൽപ്പത്തിന് അപ്പുറമാണിത്, കോട്ടയത്തെ പ്രധാന സാംസ്കാരിക-ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ടും അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അക്ഷരനഗരിയായ കോട്ടയത്തിന്റെ അക്ഷരം ഭാഷ-ചരിത്രത്തെ നേരിട്ട് മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി അക്കാദമിക താല്‍പര്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായിരിക്കും. അക്ഷരത്തിനും സാഹിത്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് അക്ഷരം ടൂറിസം യാത്രയില്‍ ഇന്ത്യയിലെ ആദ്യത്തെ കോളജായ സി.എം.എസ്. കോളജ്, കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ച കോട്ടയം സി.എം.എസ്. പ്രസ്സ്, ആദ്യകാലപത്രസ്ഥാപനമായ ദീപിക ദിനപത്രം, പഹ്‍ലവി ഭാഷയിലുള്ള ലിഖിതം കൊത്തിവെച്ച പഹ്‍ലവി കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനെല്ലൂര്‍ ദേവീക്ഷേത്രം, ചരിത്ര-സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്ന വിവിധ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മനോഹരമായ മ്യൂറല്‍ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കരക്ഷേത്രം, കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, കേരളത്തിലെ ആദ്യകാല പ്രസ്സുകളിലൊന്നായ മാന്നാനം സെന്റ് ജോസഫ് പ്രസ്സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English Summary:

Aksharam Museum - India's first Language Museum in Kottayam