ഒമ്പത് മുഴുനീള നാടകങ്ങള്‍, എൺപതിലധികം ഏകാംഗ നാടകങ്ങള്‍, ഏതാനും നോവലുകള്‍. കഴിഞ്ഞ 73 വർഷമായി ഡൽഹിയായിരുന്നു തട്ടകമെങ്കിലും മലയാളത്തെ നെഞ്ചോടു ചേർത്തു വെച്ച വ്യക്തിയായിരുന്നു പ്രഫ. ഓംചേരി എൻ. എൻ പിള്ള. പ്രശസ്ത നാടകരചയിതാവും കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ അദ്ദേഹം ഒരു നൂറ്റാണ്ടു നീണ്ടു നിന്ന

ഒമ്പത് മുഴുനീള നാടകങ്ങള്‍, എൺപതിലധികം ഏകാംഗ നാടകങ്ങള്‍, ഏതാനും നോവലുകള്‍. കഴിഞ്ഞ 73 വർഷമായി ഡൽഹിയായിരുന്നു തട്ടകമെങ്കിലും മലയാളത്തെ നെഞ്ചോടു ചേർത്തു വെച്ച വ്യക്തിയായിരുന്നു പ്രഫ. ഓംചേരി എൻ. എൻ പിള്ള. പ്രശസ്ത നാടകരചയിതാവും കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ അദ്ദേഹം ഒരു നൂറ്റാണ്ടു നീണ്ടു നിന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമ്പത് മുഴുനീള നാടകങ്ങള്‍, എൺപതിലധികം ഏകാംഗ നാടകങ്ങള്‍, ഏതാനും നോവലുകള്‍. കഴിഞ്ഞ 73 വർഷമായി ഡൽഹിയായിരുന്നു തട്ടകമെങ്കിലും മലയാളത്തെ നെഞ്ചോടു ചേർത്തു വെച്ച വ്യക്തിയായിരുന്നു പ്രഫ. ഓംചേരി എൻ. എൻ പിള്ള. പ്രശസ്ത നാടകരചയിതാവും കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ അദ്ദേഹം ഒരു നൂറ്റാണ്ടു നീണ്ടു നിന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമ്പത് മുഴുനീള നാടകങ്ങള്‍, എൺപതിലധികം ഏകാംഗ നാടകങ്ങള്‍, ഏതാനും നോവലുകള്‍. കഴിഞ്ഞ 73 വർഷമായി ഡൽഹിയായിരുന്നു തട്ടകമെങ്കിലും മലയാളത്തെ നെഞ്ചോടു ചേർത്തു വെച്ച വ്യക്തിയായിരുന്നു പ്രഫ. ഓംചേരി എൻ. എൻ പിള്ള. പ്രശസ്ത നാടകരചയിതാവും കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ജേതാവുമായ അദ്ദേഹം ഒരു നൂറ്റാണ്ടു നീണ്ടു നിന്ന ജീവിതയാത്രയിൽ ധീരമായ പരീക്ഷണങ്ങൾ സാഹിത്യത്തിനു സമ്മാനിച്ചിട്ടാണ് വിട വാങ്ങിയത്. 

പ്രഫ. ഓംചേരി എൻ. എൻ പിള്ള

രൂപത്തിലും സാങ്കേതികതയിലും പുതുമ നിറഞ്ഞ നാടകങ്ങളായിരുന്നു പ്രഫ. ഓംചേരി എൻ.എൻ.പിള്ളയുടെ പ്രത്യേകത. അസാധാരണമായ കാഴ്ചപ്പാടുകൾ രചനകളിലുടനീളമുണ്ടായിരുന്നു. ഓഞ്ചേരി എന്ന വീട്ടുപേരിൽ നിന്നാണ് ഓംചേരി എന്ന തൂലികാനാമം അദ്ദേഹം സ്വീകരിക്കുന്നത്. ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ. ഗോപാലന്റെ നിർദേശപ്രകാരമാണ് ഓംചേരി തന്റെ ആദ്യ നാടകമായ 'ഈ വെളിച്ചം നിങ്ങളുടേതാകുന്നു' എഴുതിയത്. പാർലമെന്റ് അംഗങ്ങളായ കെ.സി.ജോർജ്, പി.ടി.പൊന്നൂസ്, ഇ.കെ.ഇമ്പിച്ചി ബാവ, വി.പി.നായർ തുടങ്ങിയവർ ആ നാടകത്തിൽ അഭിനയിച്ചിരുന്നു.

ADVERTISEMENT

ഉലകുടപെരുമാൾ, പ്രളയം, തേവരുടെ ആന, ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു, സൂക്ഷിക്കുക വഴിയിൽ ഭക്‌തന്മാരുണ്ട്, ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു, മിണ്ടാപ്പൂച്ചകൾ, നല്ലവനായ ഗോഡ്‌സെ തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. ‘ആകസ്മികം’ എന്ന ആത്മകഥാപരമായ ഓർമക്കുറിപ്പുകൾക്കു 2020ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1972-ൽ പ്രളയം എന്ന നാടകത്തിനും 2010-ൽ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കും രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 2022-ൽ കേരള സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ കേരള പ്രഭ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. സോപാന സംഗീതത്തെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കിയ പ്രശസ്ത കലാകാരി പ്രഫ. ലീല ഓംചേരിയായിരുന്നു ഭാര്യ. അന്തരിച്ച ഗായകൻ കമുകറ പുരുഷോത്തമൻ ഭാര്യാസഹോദരനാണ്.

പ്രഫ. ഓംചേരി എൻ. എൻ പിള്ളയും ഭാര്യ പ്രഫ. ലീല ഓംചേരിയും

കോട്ടയം ജില്ലയിലെ  വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവെന്ന ചെറുഗ്രാമത്തിൽ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണു  പ്രഫ. ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം. വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തിൽ താമസിച്ചു രണ്ടു വർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു. കോട്ടയം സിഎംഎസ് കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ഇസ്‌ലാമിക് ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തിൽ ബിരുദവും എറണാകുളം ലോ കോളജിൽ നിന്നു നിയമബിരുദവും കരസ്ഥമാക്കി. 

ADVERTISEMENT

പെൻസിൽവാനിയ യൂണിവേഴ്സിറ്റി, ന്യൂ മെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ഉപരിപഠനം പൂർത്തി. 1മലയാളരാജ്യം പത്രത്തിൽ പത്രപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ ആരംഭം. 1952ൽ ഡൽഹിയിലെത്തി, ആകാശവാണിയുടെ വാർത്താ വിഭാഗത്തിൽ ചേർന്ന അദ്ദേഹം പിന്നീട് അവരുടെ പ്രസിദ്ധീകരണ വിഭാഗത്തിൽ എഡിറ്ററായി ജോലി ചെയ്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ പബ്ലിക് റിലേഷൻസ് ജനറൽ മാനേജറായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്നു 1989 ഫെബ്രുവരി ഒന്നിന് വിരമിച്ചതിനുശേഷം അദ്ദേഹം സർദാർ പട്ടേൽ കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്‌മെന്റിന്റെ പ്രിൻസിപ്പലായിരുന്നു.

പ്രഫ. ഓംചേരി എൻ.എൻ.പിള്ള

ഡൽഹിയിലെ സാമൂഹിക– സാംസ്കാരിക ഇടങ്ങളിൽ സജീവമായിരുന്നു പ്രഫ. ഓംചേരി. അശോക് വിഹാറിലെ അദ്ദേഹത്തിന്റെ വസതി എന്നും സഹൃദയരുടെ ഇടത്താവളമായി തുടര്‍ന്നു. ഇവിടെ വൈക്കത്തെ വീടിന്റെ ഓർമകളുമായി തെങ്ങിന്റെ ചിരട്ടയിൽ തീർത്ത ഒരു ഭസ്മക്കൂടയുണ്ട്. പിതാവ് പി. നാരായണപിള്ള ഉപയോഗിച്ചിരുന്നത്. തെങ്ങ് തന്റെ ജീവിതത്തിന്റെ പ്രധാനഭാഗമായിരുന്നുവെന്ന് ഓംചേരി പറഞ്ഞിട്ടുണ്ട്. എന്നും രാത്രി പന്ത്രണ്ടു വരെ വായിക്കുമായിരുന്ന, ഡൽഹി മലയാളികളുടെ കാരണവർ പുസ്തകങ്ങളുടെയും അക്ഷരങ്ങളുടെയും ലോകത്തു നിന്ന് വിട ചൊല്ലിയിരിക്കുന്നു.

English Summary:

Remembering Dramatist Omchery on his death