ആയിരക്കണക്കിനു മിന്നാമിനുങ്ങുകൾ, കുതിക്കുന്ന ആൽബട്രോസ്; ഫൊട്ടോഗ്രഫി മത്സരത്തിൽ തിളങ്ങി ഇന്ത്യക്കാരിയും
ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കായി നടത്തുന്ന മത്സരമാണ് ബിഗ്‌പിക്‌ചർ നാച്വറൽ വേൾഡ് ഫോട്ടോഗ്രാഫി മത്സരം. 2024ലെ മത്സരം വിജയികളെ പ്രഖ്യാപിച്ചപ്പോൾ ഗ്രാൻഡ് പ്രൈസ് നേടിയത് സ്പെയിനിൽ നിന്നുള്ള
ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കായി നടത്തുന്ന മത്സരമാണ് ബിഗ്‌പിക്‌ചർ നാച്വറൽ വേൾഡ് ഫോട്ടോഗ്രാഫി മത്സരം. 2024ലെ മത്സരം വിജയികളെ പ്രഖ്യാപിച്ചപ്പോൾ ഗ്രാൻഡ് പ്രൈസ് നേടിയത് സ്പെയിനിൽ നിന്നുള്ള
ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കായി നടത്തുന്ന മത്സരമാണ് ബിഗ്‌പിക്‌ചർ നാച്വറൽ വേൾഡ് ഫോട്ടോഗ്രാഫി മത്സരം. 2024ലെ മത്സരം വിജയികളെ പ്രഖ്യാപിച്ചപ്പോൾ ഗ്രാൻഡ് പ്രൈസ് നേടിയത് സ്പെയിനിൽ നിന്നുള്ള
ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫൊട്ടോഗ്രാഫർമാർക്കായി നടത്തുന്ന മത്സരമാണ് ബിഗ്‌പിക്‌ചർ നാച്വറൽ വേൾഡ് ഫൊട്ടോഗ്രഫി മത്സരം. 2024ലെ മത്സരം വിജയികളെ പ്രഖ്യാപിച്ചപ്പോൾ ഗ്രാൻഡ് പ്രൈസ് നേടിയത് സ്പെയിനിൽ നിന്നുള്ള ജെയിം റോജോയുടെ 'ദ് ഫോറസ്റ്റ് ഓഫ് മൊണർക്ക്' എന്ന പേരുള്ള ചിത്രമാണെങ്കിലും ഇന്ത്യക്കാർക്ക് അഭിമാനമായത് ടെറസ്ട്രിയൽ വൈൽഡ് ലൈഫ് വിഭാഗത്തിലെ വിജയിയായ ഹേമ പാലനാണ്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ എന്നതിലുപരി തൊഴിൽപരമായും ഹേമ (മുബൈ) ഒരു ബാങ്കർ കൂടിയാണ്.
മൊണാർക്ക് ചിത്രശലഭങ്ങൾ നിറഞ്ഞ കാടിന്റെ മനോഹാരിത പകർത്തുന്ന ചിത്രം ജെയിം റോജോയ്ക്ക് സമ്മാനം നേടിക്കെടുത്തപ്പോൾ, 'ബ്യൂട്ടി ഓഫ് താർ ഡസേർട്ട്' എന്ന പേരിൽ താർ മരുഭൂമിയിലെ വംശനാശഭീഷണി നേരിടുന്ന ഫോഗ് കുറ്റിച്ചെടിയിൽ ഒരു ആഫ്രോ-ഏഷ്യൻ മണൽ പാമ്പ് കൂടുകൂട്ടുന്നതിന്റെ ഫൊട്ടോയാണ് ഹേമയുടെ വിജയ ചിത്രമായത്.
നിരവധി വിഭാഗങ്ങളിലായിട്ട് വിജയിച്ച മറ്റ് ചിത്രങ്ങൾ:
മറൈൻ കൺസർവേഷൻ ഫൊട്ടോ ജേർണലിസ്റ്റ് ഷെയ്ൻ ഗ്രോസിന്റെ (കാനഡ) 'ടാഡ്‌പോൾ മൈഗ്രേഷൻ' അക്വാട്ടിക് ലൈഫ് വിഭാഗത്തിലെ വിജയിയാണ്. ടാഡ്‌പോളുകൾ തടാകത്തിന്റെ ആഴമേറിയ ഭാഗങ്ങളിൽ നിന്ന് ആൽഗകളെ ഭക്ഷിക്കുന്നതിനായി സൂര്യപ്രകാശമുള്ള ആഴം കുറഞ്ഞ പ്രദേശങ്ങളിലേക്ക് ഓരോ ദിവസവും കൂട്ടത്തോടെ കുടിയേറുന്നതായി ദൃശ്യമാണിത്. ഫ്രാങ്കോ ബാൻഫിയുടെ (സ്വിറ്റ്‌സർലൻഡ്) 'അണ്ടർവാട്ടർ ഹാർമണി ആൻഡ് ചാവോസ്' ആണ് വിങ്ഡ് ലൈഫ് വിഭാഗത്തിലെ വിജയി.
ഈ ചിത്രത്തിൽ, ആൽബട്രോസ് ഇരയെ പിടിക്കാൻ 60 മൈൽ വേഗതയിൽ തണുത്ത സ്കോട്ടിഷ് ജലത്തിലേക്ക് കുതിക്കുന്നതായി കാണാം. ലാൻഡ്‌സ്‌കേപ്‌സ്, വാട്ടർസ്‌കേപ്‌സ്, ഫ്ലോറ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ജിയോ ക്ലോറ്റിന്റെ 'ഇൻ സെലിബ്രേഷൻ' വിജയിയായി. സാൻഡി അനിമോണുകളുടെ ജീവിതത്തിൽ വേലിയേറ്റവും തരംഗ പ്രവർത്തനങ്ങളും വഹിക്കുന്ന പങ്ക് ഇത് എടുത്തുകാണിക്കുന്നു.
ആർട്ട് ഓഫ് നേച്ചർ വിഭാഗത്തിൽ ജപ്പാനിൽ നിന്നുള്ള കസുവാക്കി കൊസെക്കിയുടെ 'സ്റ്റാർഡസ്റ്റ് ഫോറസ്റ്റ്' ജേതാവാണ്. ഫൊട്ടോയിൽ ജപ്പാനിൽ നിന്നുള്ള മിന്നാമിനുങ്ങുകളെ കാണാം. മാഡി റിഫ്ക ഒരു മത്സ്യ-വന്യജീവി ജീവശാസ്ത്രജ്ഞനും വൈൽഡ് ലാൻഡ് അഗ്നിശമന സേനാനിയും സംരക്ഷണ കഥാകാരനുമാണ്. ഹ്യൂമൻ/നേച്ചർ വിഭാഗത്തിൽ മാഡിയുടെ (യുണൈറ്റഡ് സ്റ്റേറ്റ്സ്) 'ഗുഡ് ഫയർ' ആണ് വിജയി.
കാനഡയിൽ നിന്നുള്ള പീറ്റർ മാതറിന്റെ 'ഗോസ്റ്റ്സ് ഓഫ് ദി നോർത്ത്' ഫൊട്ടോ സ്റ്റോറി: അൺയൂഷ്യല്‍ പെർസ്പേക്റ്റിവ് വിഭാഗത്തിലെ വിജയി. ഔട്ട്ഡോർ, വന്യജീവി, ലാൻഡ്സ്കേപ്പ് ഫൊട്ടോഗ്രഫി വൈദഗ്ദ്ധ്യം നേടിയ ഒരു യൂക്കോൺ ഫൊട്ടോ ജേണലിസ്റ്റും ചലച്ചിത്ര നിർമ്മാതാവുമാണ് പീറ്റർ മാത്തർ.
ബിഗ്പിക്ചർ നാച്വറൽ വേൾഡ് ഫൊട്ടോഗ്രഫി മത്സരം ലോകമെമ്പാടുമുള്ള പ്രകൃതിയുടെ അതിശയകരവും പ്രചോദനാത്മകവുമായ ചില ചിത്രങ്ങൾ കാണാനുള്ള മികച്ച മാർഗമാണ്. സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു കാട്ടുകയാണ് മത്സരത്തിന്റെ ഉദ്ദേശം.