ഭൂകമ്പത്തിൽ ഇരയായത് 13,000 ആളുകള്‍; മറക്കാതെ ആ പേരുകൾ ചേർത്തു വെച്ച് 'സ്മൃതിവൻ'
ഇന്ത്യയിലെ ഗുജറാത്തിലെ ഭുജിൽ സ്ഥിതി ചെയ്യുന്ന ഒരു സ്മാരക പാർക്കും മ്യൂസിയവുമാണ് സ്മൃതിവൻ ഭൂകമ്പ സ്മാരകവും മ്യൂസിയവും. 2001ലെ ഗുജറാത്ത് ഭൂകമ്പത്തിൽ ഇരയായ 13,000 പേർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായിസ്ഥാപിച്ചമ്യൂസിയം,2022 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. വ്യത്യസ്ത

ഇന്ത്യയിലെ ഗുജറാത്തിലെ ഭുജിൽ സ്ഥിതി ചെയ്യുന്ന ഒരു സ്മാരക പാർക്കും മ്യൂസിയവുമാണ് സ്മൃതിവൻ ഭൂകമ്പ സ്മാരകവും മ്യൂസിയവും. 2001ലെ ഗുജറാത്ത് ഭൂകമ്പത്തിൽ ഇരയായ 13,000 പേർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി സ്ഥാപിച്ച മ്യൂസിയം, 2022 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയ ഏഴ് ബ്ലോക്കുകളാണ് സ്മാരകത്തിനുള്ളത്. ചരിത്രപ്രാധാന്യമുള്ള ഭുജിയ കുന്നിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം 170 ഏക്കറോളം വ്യാപിച്ചുകിടക്കുന്നു. ഭൂകമ്പങ്ങളെയും ദുരന്തനിവാരണത്തെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നൽകുന്ന ഈ സ്മാരകം ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി സിമുലേഷൻ അനുഭവങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മിയാവാക്കി വനങ്ങളിലെ ഒന്ന് ഈ സ്മാരകത്തിലാണുള്ളത്. 4.5 ലക്ഷത്തിലധികം ചെടികളുമായി ഭുജ് നഗരത്തിന്റെ ശ്വാസകോശമായി വർത്തിക്കുന്ന സ്മൃതിവൻ ഭൂകമ്പ സ്മാരകത്തിൽ 50 ചെക്ക് ഡാം റിസർവോയറുകളുണ്ട്. അതിൽ 2001ലെ ഭൂകമ്പത്തിൽ ഇരയായ 13,000 പേരുകളടങ്ങിയ നെയിം പ്ലേറ്റുകൾ കാണാം.
2001ലെ ഭൂകമ്പത്തെത്തുടർന്ന് ഗുജറാത്തിനെ പുനർനിർമ്മിക്കുന്നതിനുള്ള കൂട്ടായ പരിശ്രമത്തെ പ്രതിനിധീകരിക്കുന്നതാണ് മ്യൂസിയം. കച്ചിലെ ജനങ്ങളുടെ പ്രതിരോധശേഷി പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് മ്യൂസിയത്തിന്റെ വാസ്തുവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ പുരാതന വ്യാപാര പാതകളായ കച്ച് മേഖലയിലെ പ്രകൃതിദൃശ്യങ്ങളുടെയും പുരാതന മനുഷ്യ നാഗരികതകളുടെയും ദൃശ്യങ്ങൾ സന്ദർശകർക്ക് കാണാനായി 360-ഡിഗ്രി ഇമ്മേഴ്‌സീവ് തിയറ്റർ സ്വകാര്യവുമിവിടെയുണ്ട്. ഇന്ത്യയിൽ ഒരോറ്റ സ്ഥലത്തെ കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള ഏറ്റവും ഉയർന്ന ഒപ്റ്റിക്കൽ ഫൈബർ സെൻസർ അധിഷ്ഠിത ലൈറ്റിംഗും ഈ മ്യൂസിയത്തിലാണുള്ളത്. സന്ദർശകർക്ക് തങ്ങളുടെ സന്ദേശങ്ങള്‍ കടലാസിൽ എഴുതി, ദളങ്ങളുടെ രൂപത്തിൽ തൂക്കിയിടുവാൻ കഴിയുന്ന ഒരു വൃക്ഷവുമുണ്ട് മ്യൂസിയത്തിൽ.
1.04 മെഗാവാട്ട് സോളാർ പവർ പ്ലാന്റാണ് മ്യൂസിയത്തിനും സ്മാരകത്തിനും വൈദ്യുതി നൽകുന്നത്. സ്മാരകം ദിവസവും രാവിലെ 5 മുതൽ രാത്രി 11 വരെ തുറന്നിരിക്കും. ചൊവ്വാഴ്ച മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയുമാണ് മ്യൂസിയത്തിന്റെ പ്രവൃത്തി സമയം. തിങ്കളാഴ്ച മ്യൂസിയം അവധിയാണ്. സ്മാരകത്തിൽ രാവിലെ 5 മുതൽ 9 വരെ പ്രവേശനം സൗജന്യമാണ്. രാവിലെ 9 മുതൽ രാത്രി 11 വരെ 20 രൂപ ഫീസ് ഉണ്ട്. മ്യൂസിയത്തിൽ മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. മ്യൂസിയം ഇടയ്ക്കിടെ സന്ദർശകർക്കായി പരിപാടികളും സംഘടിപ്പിക്കാറുണ്ട്.