ആയോധന കലകളിലെ ‘ആദ്യ കായിക കല’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആയോധന മുറയാണ് കുങ് ഫു; അതിന്റെ ഈറ്റില്ലം ചൈനയും. കുങ്ഫു അഭ്യസിപ്പിക്കുന്ന സ്കൂളുകൾക്കെല്ലാം നേതൃത്വം നൽകുന്നത് ചൈനയിലെ വിശ്വപ്രസിദ്ധമായ ഷാവൊലിൻ ടെംപിളാണ്. ആയോധന കളരി കൂടിയായ ഈ ബുദ്ധക്ഷേത്രത്തിലാണ് സെൻ ബുദ്ധമതം ജന്മംകൊണ്ടത്. എഡി 497 ൽ,

ആയോധന കലകളിലെ ‘ആദ്യ കായിക കല’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആയോധന മുറയാണ് കുങ് ഫു; അതിന്റെ ഈറ്റില്ലം ചൈനയും. കുങ്ഫു അഭ്യസിപ്പിക്കുന്ന സ്കൂളുകൾക്കെല്ലാം നേതൃത്വം നൽകുന്നത് ചൈനയിലെ വിശ്വപ്രസിദ്ധമായ ഷാവൊലിൻ ടെംപിളാണ്. ആയോധന കളരി കൂടിയായ ഈ ബുദ്ധക്ഷേത്രത്തിലാണ് സെൻ ബുദ്ധമതം ജന്മംകൊണ്ടത്. എഡി 497 ൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയോധന കലകളിലെ ‘ആദ്യ കായിക കല’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആയോധന മുറയാണ് കുങ് ഫു; അതിന്റെ ഈറ്റില്ലം ചൈനയും. കുങ്ഫു അഭ്യസിപ്പിക്കുന്ന സ്കൂളുകൾക്കെല്ലാം നേതൃത്വം നൽകുന്നത് ചൈനയിലെ വിശ്വപ്രസിദ്ധമായ ഷാവൊലിൻ ടെംപിളാണ്. ആയോധന കളരി കൂടിയായ ഈ ബുദ്ധക്ഷേത്രത്തിലാണ് സെൻ ബുദ്ധമതം ജന്മംകൊണ്ടത്. എഡി 497 ൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയോധന കലകളിലെ ‘ആദ്യ കായിക കല’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആയോധന മുറയാണ് കുങ് ഫു; അതിന്റെ ഈറ്റില്ലം ചൈനയും. കുങ്ഫു അഭ്യസിപ്പിക്കുന്ന സ്കൂളുകൾക്കെല്ലാം നേതൃത്വം നൽകുന്നത് ചൈനയിലെ വിശ്വപ്രസിദ്ധമായ ഷാവൊലിൻ ടെംപിളാണ്. ആയോധന കളരി കൂടിയായ ഈ ബുദ്ധക്ഷേത്രത്തിലാണ് സെൻ ബുദ്ധമതം ജന്മംകൊണ്ടത്. എഡി 497 ൽ, തായ്‌ഹെ യുഗത്തിന്റെ 20-ാം ആണ്ടിൽ വടക്കൻ വെയ് രാജവംശമാണ് ഷാവൊലിൻ ടെംപിൾ നിർമിച്ചതെന്ന് കരുതപ്പെടുന്നു. ചൈനയിലെ പുണ്യസ്ഥലമായ ഷാവോ ഷി പർവതത്തിലെ വനത്തിലാണ് ഈ ക്ഷേത്രം. ആകാശത്തിനു ചുവടെയുള്ള എല്ലാ ആയോധനകലകളും ഉണ്ടായത് ഷാവൊലിൻ കുന്നുകളിലാണെന്നു ചൈനക്കാർ വിശ്വസിക്കുന്നു. 

Photo Credit: Representative image created using AI Image Generator

ഷാവൊലിൻ ടെംപിളിനെ ആയോധന കളരിയാക്കിയതും കുങ്ഫു ചൈനക്കാരെ പഠിപ്പിച്ചതും അവർ ദൈവതുല്യനായി കാണുന്ന ഒരു ഗുരുവാണ്. ആയോധനകലകളിൽ മാത്രമല്ല, തത്വചിന്തയിലും തർക്കശാസ്‌ത്രത്തിലും വൈദ്യശാസ്ത്രത്തിലും രാഷ്‌ട്രമീമാംസയിലും അതിനിപുണനായിരുന്ന, പഞ്ചഭൂതങ്ങളുടെ നിയന്ത്രകനാകാനുള്ള ശേഷി ആർജിച്ച മഹായോഗി. ബുദ്ധമത ഗുരുപരമ്പരയിലെ ഇരുപത്തെട്ടാം പരമാചാര്യൻ. ചൈനക്കാർ ധാമോ എന്നും ജപ്പാൻകാർ ധറുമ്മ എന്നും ലോകം ബോധി മാസ്റ്റർ എന്നും വിളിക്കുന്ന, ദക്ഷിണേന്ത്യയിലെ പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരൻ - ബോധിധർമൻ. 

ADVERTISEMENT

നിരീശ്വരവാദത്തിന്റെ നാടായ ചൈനയിൽ പക്ഷേ ബോധിധർമന്റെ പേരിൽ ക്ഷേത്രങ്ങളും പടുകൂറ്റൻ ശിൽപങ്ങളുമുണ്ട്. ചൈനയ്ക്കു പുറമേ ജപ്പാൻ, തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും ഈ ഭാരതീയൻ ദൈവതുല്യനായി ആരാധിക്കപ്പെടുന്നു.

Photo Credit: Representative image created using Midjourney AI Image Generator

കുങ്ഫുവിന്റെ വേരുകള്‍

ഷാവൊലിൻ ചുവാൻ ഫാ എന്ന കുങ്ഫു ലോകത്തെ ഏറ്റവും പ്രസിദ്ധമായ ആയോധന കലയാണ്. ബ്രൂസ് ലീ, ജാക്കി ചാൻ തുടങ്ങിയ ഇതിഹാസങ്ങളിലൂടെ വെള്ളിത്തിരയിലും വിസ്മയമായ ഈ കായിക കല ലോകത്തുടനീളം ഇന്നു പ്രചാരത്തിലുണ്ട്. ചൈനക്കാർ  ആത്മാഭിമാനത്തിന്റെ പ്രതീകമായി കുങ്ഫുവിനെ കാണുന്നു. പക്ഷേ കുങ്ഫുവിന്റെ പിതാവ് ഒരു ഭാരതീയനാണ് എന്ന സത്യം നമ്മുടെ രാജ്യത്തെ ചരിത്ര പുസ്തകങ്ങളിൽ  കണ്ടെത്തുക പ്രയാസമാണ്.

ഭാരതത്തിലുടനീളം ബുദ്ധവിഹാരങ്ങൾ തകർക്കപ്പെട്ടതും ബുദ്ധസന്യാസിമാർ കൊല ചെയ്യപ്പെട്ടതും അവരുടെ ഗ്രന്ഥങ്ങൾ ചുട്ടെരിക്കപ്പെട്ടതുമാകാം അതിന്റെ കാരണമെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. ബോധിധർമൻ എന്ന ബുദ്ധസന്യാസിക്ക് എങ്ങനെ ഇത്ര വിസ്മയകരമായൊരു ആയോധന കല രൂപപ്പെടുത്താൻ കഴിഞ്ഞു? ഈ ചോദ്യത്തിന്റെ ഉത്തരം അന്വേഷിച്ചു പോയ ഗവേഷകർ ചെന്നെത്തിയത് മറ്റൊരു ആയോധനകലയിലാണ്. ലോകത്ത് ആദ്യമായി നിയമങ്ങളാൽ ചിട്ടപ്പെടുത്തിയ ആയോധന മുറയായ കളരിപ്പയറ്റ്.‌

വര: ശ്രീകാന്ത്
ADVERTISEMENT

ആകാശത്തിനു കീഴെയുള്ള എല്ലാ ആയോധനകലകളും ഉണ്ടായത് ഷാവൊലിൻ കുന്നുകളിലാണെന്ന ചൈനക്കാരുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസം ഇങ്ങു തെക്ക്, കൊച്ചു കേരളത്താൽ തിരുത്തപ്പെടുന്നു. കാരണം ഭൂമുഖത്ത് ഇന്നേവരെ പിറവിയെടുത്തിട്ടുള്ള എല്ലാ ആയോധനകലകളുടെയും മാതാവാണ് കളരിപ്പയറ്റ്. 

ഷാവൊലിൻ ടെംപിളും ബോധിധർമനും

ഹാൻ മിങ് ചക്രവർത്തിയുടെ കാലത്താണ് ഇന്ത്യയിൽനിന്നു ബുദ്ധമതം ചൈനയിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. എഡി 500 ആയപ്പോഴേക്കും പതിനായിരത്തോളം ബുദ്ധമതക്ഷേത്രങ്ങൾ ചൈനയിലുയർന്നു. നിരവധി ചൈനീസ് ബുദ്ധ സന്യാസിമാർ ഇന്ത്യയിലെത്തി ഉപരിപഠനം നടത്തി. ചില ഇന്ത്യൻ ബുദ്ധ സന്യാസിമാർ ക്ഷണിക്കപ്പെട്ടു ചൈനയിലെത്തി മതപ്രബോധനം നടത്തി അവിടെ ജീവിച്ചിരുന്നു. അങ്ങനെ ഇന്ത്യയിൽനിന്നു ചൈനയിലെത്തിയ ബറ്റൊ എന്ന സന്യാസി എഡി 464 ൽ ഡെങ്ഫെങ് പ്രവിശ്യയിൽ ആശ്രമം സ്ഥാപിച്ചു. ബുദ്ധമത ദർശനം പ്രചരിപ്പിച്ചു. എഡി 495 ൽ വി സിയോ വെൻ ചക്രവർത്തിയുടെ നിർദേശപ്രകാരം ഷാവൊലിൻ ടെംപിൾ പണികഴിപ്പിക്കപ്പെട്ടു.

ബറ്റൊ ആയിരുന്നു അവിടുത്തെ ആചാര്യൻ. അതിനു 32 വർഷങ്ങൾക്കു ശേഷമാണ് ബോധിധർമൻ ഹിമാലയത്തിലൂടെയുള്ള തന്റെ യാത്രയ്ക്കിടെ അവിടെയെത്തുന്നത്. എന്നാൽ അന്നത്തെ ഷാവൊലിൻ തലവനായിരുന്ന അബോട്ട് ഫാങ് ചാങ് ബോധിധർമന് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചില്ല. പിന്നാലെ അദ്ദേഹം അടുത്തുള്ള ഒരു ഗുഹയിൽ അഭയം പ്രാപിക്കുകയും വർഷങ്ങളോളം ധ്യാനിക്കുകയും ചെയ്തു. ബോധിധർമൻ തന്റെ നോട്ടം കൊണ്ട് ഗുഹയുടെ ഒരു വശത്ത് ഒരു ദ്വാരം ഉണ്ടാക്കിയെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ ആത്മീയ വൈദഗ്ധ്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ആശ്രമാധിപനായ ഫാങ് ചാങ് തന്നെ നേരിട്ടെത്തി അദ്ദേഹത്തെ ക്ഷേത്രത്തിലേക്കു ക്ഷണിച്ചു. 

Photo Credit: Representative image created using Midjourney AI Image Generator
ADVERTISEMENT

ഷാവൊലിൻ ടെംപിളിലെ ക്ഷീണിതരും രോഗാതുരരുമായ സന്യാസിമാരെ കണ്ട ബോധിധർമൻ ദുഃഖിതനായി. ഷാവൊലിൻ ടെംപിൾ നിരന്തരം അക്രമിക്കപ്പെട്ടിരുന്നതിനാൽ നിരവധി ബുദ്ധസന്യാസിമാർ കൊല്ലപ്പെടുകയും പലർക്കും മാരകമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. അതിനു പരിഹാരം കാണാൻ അദ്ദേഹം ദീർഘമായ എകാന്തധ്യാനത്തിൽ മുഴുകി. ഒൻപതു വർഷത്തെ ആ ഏകാന്ത വാസത്തിൽ രണ്ടു മഹദ് ​ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. മസിൽ ടെൻഡൻ ചേഞ്ച് വ്യായാമം അടിസ്ഥാനമാക്കിയുള്ള- ഇ ജിൻ ജിങ്, ബോൺ മാരോ ക്ലെൻസിങും ബ്രെയിൻ വാഷിങ്ങും അടിസ്ഥാനമാക്കിയുള്ള ഷി സ‌ുയി ജിൻ എന്നിവയാണ് അവ. 

മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കാൻ ഈ ഗ്രന്ഥങ്ങൾ ഷാവോലിനിലെ സന്യാസിമാർക്കു സഹായകമായി. ഇന്ത്യൻ യോഗയും വ്യായാമങ്ങളും ചേർന്ന ഒരു പ്രത്യേക രീതി ബോധിധർമൻ അവരെ പഠിപ്പിച്ചു. ദൈനംദിന പരിശീലനത്തിലൂടെ ശിഷ്യന്മാരുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനാണ് ഈ വ്യായാമങ്ങൾ രൂപകൽപന ചെയ്തത്. അദ്ദേഹത്തിന്റെ അധ്യാപനം കൂടുതൽ വികസിക്കുകയും ഷാവൊലിൻ കുങ് ഫു എന്ന് അറിയപ്പെടുകയും ചെയ്തു. താമസിയാതെ ഇതൊരു ആയോധന കലാരീതിയായി. 

Photo Credit: Representative image created using Midjourney AI Image Generator

പിന്നീട് ഷാവൊലിൻ ടെംപിൾ അക്രമിക്കാനെത്തിയവരാരും ജീവനോടെ തിരിച്ചു പോയിട്ടില്ല. ബോധിധർമനു കീഴിൽ കുങ്ഫു അഭ്യസിച്ച സന്യാസിമാരെ എതിർത്തു നിൽക്കാൻ ആർക്കുമാകുമായിരുന്നില്ല. പിന്നാലെ ബോധിധർമന്റെ കീർത്തി ചൈനയിലുടനീളം പടർന്നു. അദ്ദേഹത്തെ കാണാനും ശിഷ്യത്വം സ്വീകരിക്കാനും ആയിരക്കണക്കിനാളുകൾ ഷാവൊലിൻ ടെംപിളിലേക്ക് എത്തി. രാജാക്കന്മാർ പോലും ശത്രുക്കളിൽനിന്നു രക്ഷയ്ക്കായി ഷാവോലിനിലെ സന്യാസിമാരുടെ സഹായം തേടിയെത്തി. ചൈനയിലെ രാജവംശങ്ങൾക്കും മുകളിൽ ഷാവൊലിൻ ടെംപിൾ അം​ഗീകരിക്കപ്പെട്ടു. ബോധിധർമൻ അവരുടെ മഹാ​ഗുരുവായി. 

ഗൗതമ ബുദ്ധന്റെ ധ്യാനം ബോധിധർമൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. അവിടെ അതു ചാൻ എന്നു വിളിക്കപ്പെട്ടു. ചാൻ ഇന്തൊനീഷ്യയിലേക്കും ജപ്പാനിലേക്കും മറ്റു വിദൂര കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും പടർന്നു. അവിടങ്ങളിൽ അതു സെൻ എന്നറിയപ്പെട്ടു. സെൻ ബുദ്ധമതവും കുങ്ഫു എന്ന ആയോധന കലയും ഏഷ്യയിലുടനീളം വളരെ വേ​ഗം പ്രചാരം നേടി.

Photo Credit: Representative image created using AI Image Generator

ബോധിധർമന്റെ മരണത്തിനു ശേഷം ഷാവോലിനിലെ സന്യാസിമാരുടെ സഹായത്തോടെ റ്റാങ് രാജവംശം അധികാരത്തിലേറി. അവരുടെ ആദ്യ രാജാവായിരുന്ന ലി ഷി മിങ് ഉപകാര സ്മരണയായി 600 എക്കറോളം ഭൂമി ഷാവോലിനു ദാനം ചെയ്തു. ബോധിധർമനു കിഴീൽ പരിശീലനം നേടിയ സെൻ ബിങ് എന്നറിയപ്പെട്ട കായികാഭ്യാസികളായ സന്യാസിമാർ ഷാവോലിന്റെ സ്വത്തുകളുടെ കാവൽക്കാരായി മാറി.

പല്ലവ രാജവംശം

ബോധിധർമൻ രൂപം നൽകിയ കുങ്ഫുവിന്റെ വേരുകൾ എവിടെയാണ്? ആ ചരിത്രം അന്വേഷിച്ചുള്ള യാത്ര ആദ്യം ചെന്നെത്തുക ദക്ഷിണേന്ത്യയിലെ പല്ലവ രാജവംശത്തിലാണ്. പല്ലവരുടെ തലസ്ഥാനമായിരുന്ന കാഞ്ചീപുരത്തെ സുഗന്ധ രാജാവിന്റെ മൂന്നാമത്തെ മകനായാണ് ബോധിധർമന്റെ ജനനം. അക്കാലത്ത് കാഞ്ചീപുരത്ത് മാഹായാന ബുദ്ധമതം ശക്തമായിരുന്നു. സുഗന്ധ രാജാവ് ബുദ്ധമതത്തിന്റെ രക്ഷാധികാരിയും വിശ്വാസിയുമായിരുന്നു.

ചെറുപ്പത്തിൽ ത്തന്നെ പഠനത്തിൽ അദ്ഭുതകരമായ മികവ് ബോധിധർമൻ കാണിച്ചു. അ​ഗസ്ത്യ മുനിയുടെ സിദ്ധ വൈദ്യത്തിലും യോഗയിലും തത്വശാസ്ത്രങ്ങളിലും പഠനം പൂർത്തിയാക്കിയ ബോധിയെ സുഗന്ധരാജാവ് ബുദ്ധമതത്തിന്റെ ഇരുപത്തേഴാം പരമാചാര്യനായ പ്രജ്‌ഞതാരയുടെ അരികിലേക്ക് പഠനത്തിനായി അയച്ചു.

Photo Credit: Representative image created using Midjourney AI Image Generator

മറ്റേതു സന്യാസിമാരേക്കാളും അധികം സമയം ധ്യാനത്തിൽ മുഴുകാൻ കഴിയുന്ന ബോധിധർമൻ പ്രജ്‌ഞതാരയെ അതിശയിപ്പിച്ചു. ഗുരുവായ ‌അദ്ദേഹത്തിന്റെ കർത്തവ്യം ബുദ്ധമതത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിച്ച ശേഷം ബോധിധർമനെ കൊട്ടാരത്തിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എന്നാൽ ബോധിധർമൻ സന്യാസത്തിന്റെ പാതയിലാണെന്ന് ഗുരു തിരിച്ചറിഞ്ഞു. രാജകുമാരനെ അതിൽനിന്നു പിന്തിരിപ്പിക്കുക അസാധ്യമാണെന്നു മനസ്സിലാക്കിയ അദ്ദേഹം ബുദ്ധമത പ്രചരണാർഥം ബോധിധർമനെ ചൈനയിലേക്ക് അയച്ചു.

താൻ അക്കാലമത്രയും പഠിച്ചതെല്ലാം ആ യാത്രയിൽ ബോധിധർമൻ തന്നിലേക്ക് അവാഹിച്ചു, അതിൽ പ്രധാനമായിരുന്നു അദ്ദേഹം ഇങ്ങു തെക്കു നിന്ന് അഭ്യസിച്ച കളരിപ്പയറ്റ്. കളരിപ്പയറ്റിലെ 18 അടവുകളാണ് ബുദ്ധന്റെ 18 കരങ്ങൾ എന്ന പേരിൽ ബോധിധർമൻ ഷാവോലിനിലെ സന്യാസിമാർക്കു പരിചയപ്പെടുത്തിയതെന്ന് നിരവധി ചരിത്ര രേഖകൾ തെളിയിക്കുന്നു. കളരിത്തറകൾ ആരാധനാ കേന്ദ്രങ്ങൾ കൂടിയാണ്. ഈ സാമ്യം ഷാവോലിനിലും കാണാം. ഷാവൊലിൻ ടെംപിൾ ഒരേ സമയം ആരാധനാകേന്ദ്രവും ആയോധന കളരിയുമാണ്.

Photo Credit: Representative image created using Midjourney AI Image Generator

എല്ലാ ആയോധനകലകളുടെയും മാതാവായി കണക്കാക്കപ്പെടുന്നത് കളരിപ്പയറ്റിനെയാണ്. മറ്റു മാർഷ്യൽ ആർട്ടുകൾ കളരിപ്പയറ്റിൽ നിന്നോ പ്രത്യക്ഷമായോ പരോക്ഷമായോ അതിന്റെ സ്വാധീനത്തിൽ നിന്നോ ഉണ്ടായതാണ്. എല്ലാ ആയോധന കലകളിലും പൊതുവായി കുറെ സവിശേഷതകൾ കാണാം. മറ്റ് ആയോധനമുറകളിൽ അവ വെറുതെ പഠിപ്പിക്കുമ്പോൾ, കളരിപ്പയറ്റിൽ അതെല്ലാം കാര്യകാരണസഹിതം വിശദീകരിക്കുന്നു. കളരിപ്പയറ്റിനെ ബോധിധർമൻ ചൈനയിലെ ഭൂഘടനയ്ക്കനുസരിച്ചു മാറ്റിയെടുത്തതാണ് ഷാവൊലിൻ കുങ്ഫു എന്നാണ് പഠനങ്ങൾ പറയുന്നത്. 

തെയ്യം, പൂരക്കളി, മറുത്തു കളി, കഥകളി, കോൽകളി, വേലകളി, തച്ചോളികളി തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽനിന്നു പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിനു മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ്.

Photo Credit: Representative image created using Midjourney AI Image Generator

നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം, ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു. കളരിപ്പയറ്റ് കേവലം ആയോധനമുറ മാത്രമല്ല. അതൊരു ചികിത്സാരീതിയും വ്യായാമമുറയും ധ്യാനമാർഗവുമൊക്കെയാണ്. കളരിയുടെ ഉത്ഭവത്തിന്റെ വേരുകൾ സംഘകാലത്താണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

കളരി എന്ന പദം അകനാനൂറ്, പുറനാനൂറ് എന്നീ സംഘകൃതികളിൽ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. സംഘകാലത്ത്‌ നിലവിലിരുന്ന ആചാരങ്ങളും വീരക്കൽ ആരാധനയും കണക്കിലെടുത്തുകൂടിയാണ് ഈ നി​ഗമനം. കളരിപ്പയറ്റ് ധനുർവേദ പാരമ്പര്യത്തിലധിഷ്ഠിതമാണെന്നും കളരി പരിശീലനത്തിന്റെ ഭാഗമായ ഉഴിച്ചിലും കളരി ചികിത്സയും ആയുർ‌വേദ പാരമ്പര്യമാണെന്നും വിശ്വസിക്കുന്നവരും ഉണ്ട്. 

Photo Credit: Representative image created using Midjourney AI Image Generator

കളരി എന്ന വാക്ക്, സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽനിന്നുണ്ടായതാണ് എന്നു  വാദിക്കുന്നവരുമുണ്ട്. വൈദിക മതക്കാരാണ് കളരിക്കു പിന്നിലെന്ന വിശ്വാസവുമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ആധുനിക കളരിയുടെ ഉത്ഭവം. 

ബോധിധർമനെക്കുറിച്ചുള്ള പരാമർശം

ബോധിധർമനെക്കുറിച്ചുള്ള ആദ്യപരാമർശം ടൺഹുവാങ് ഗുഹയിൽനിന്നു കണ്ടെടുത്ത പുരാലിഖിതങ്ങളിലാണ്. ശിഷ്യന്മാർക്കു കൊടുക്കുന്ന ഉപദേശങ്ങളാണു പ്രതിപാദ്യം. ഏഴാം നൂറ്റാണ്ടിൽ ടാങ് രാജവംശക്കാലത്തു രചിച്ച ‘ലോയാങ് ചിയോചി’ എന്ന, ലോയാങ്ങിലെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള ലേഖനസമാഹാരത്തിൽ ഷാവൊലിൻ ക്ഷേത്രത്തിൽനിന്നു മുപ്പതു മൈലകലെയുള്ള യങ് നിങ് ക്ഷേത്രത്തിൽ വച്ചു ബോധിധർമനെ കണ്ടതിന്റെ ദൃക്‌സാക്ഷി വിവരണമുണ്ട്.

Photo Credit: Representative image created using Midjourney AI Image Generator

പിന്നെയും ഒരു നൂറ്റാണ്ടു കഴിഞ്ഞ് താവോ - ഹൂസാൻ രചിച്ച ‘ഹസുകാവോ സെൻചുവാൻ’ എന്ന ഗ്രന്ഥം ധർമഗുരുവായ ബോധിധർമന്റെ ജീവചരിത്രമാണ്. യികിൻ ജിങ്, കസ്സൂയ ജിങ് തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളിൽ കളരിപ്പയറ്റിനെയും യോഗധ്യാനവിദ്യകളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഈ ഗ്രന്ഥങ്ങൾ ബോധിധർമൻ രചിച്ചതായി വിശ്വസിക്കപ്പെടുന്നു.

ചൈനയിലും ജപ്പാനിലും ഇന്തൊനീഷ്യയിലും വിയറ്റ്നാമിലുമൊക്കെ പലയിടങ്ങളിലും പടുകൂറ്റൻ ശിൽപങ്ങളിൽ കാണുന്ന ധാമോയും ധർമയും നമ്മുടെ പൂർവികൻ തന്നെയെന്നുള്ള സത്യം ഇന്നും ബഹുഭൂരിപക്ഷത്തിനുമറിയില്ല. ലോകമെങ്ങും കീർത്തികേട്ട ബുദ്ധമത സർവകലാശാലയായ ശ്രീമൂലവാസം കേരളതീരത്താണ് നിലനിന്നിരുന്നത്. പ്രാചീന മലനാടിന്റെ അവശേഷിപ്പുകളൊന്നും കാലം കാത്തുസൂക്ഷിച്ചിട്ടില്ല.

Photo Credit: Representative image created using Midjourney AI Image Generator

ബോധിധർമന്റെ പൂർവാശ്രമത്തിലെ കഥകൾ മാത്രമല്ല, ബുദ്ധമത പാരമ്പര്യത്തിന്റെ അടയാളങ്ങളിൽ പലതും നമ്മുടെ ചരിത്രത്തിൽനിന്നു മായ്ക്കപ്പെട്ടു. വായിച്ചു പൂർത്തിയാക്കാനാകാത്ത വിധം നശിപ്പിക്കപ്പെട്ട വരികളിൽ നാം ഇന്നും നമ്മുടെ ചരിത്രം ചികയുന്നു. എന്നാൽ  ചൈനയിൽ അവർ തങ്ങളുടെ ധാമോയെ നിരീശ്വരവാദത്തിന്റെ കാലത്തു പോലും ദൈവമായി ആരാധിക്കുന്നു, ആ മഹനീയ ചരിത്രം കാത്തു സൂക്ഷിക്കുന്നു.

ലോകത്തിന്റെ പല കോണുകളിൽനിന്നും ആയിരക്കണക്കിനു മനുഷ്യർ കളരി അഭ്യസിക്കാൻ കേരളത്തിലെത്താറുണ്ട്. പക്ഷേ മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ആദ്യ ആയോധന കലയായ കളരിപ്പയറ്റ്  ജന്മനാടായ കേരളത്തിൽ പോലും വേണ്ട വിധം അം​ഗീകരിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്.

English Summary:

The Legacy of Bodhidharma: From Indian Prince to Kung Fu Legend