മഹാഭാരതം ഏറ്റവും വലിയ യുദ്ധവിരുദ്ധ പുസ്തകം, തെറ്റും ശരിയും ആപേക്ഷികം; ആനന്ദ് നീലകണ്ഠൻ പറയുന്നു...
പുരാണ കഥാപാത്രങ്ങളെയും കഥകളെയും പുനർവ്യാഖ്യാന രൂപത്തിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്‌ഠൻ. രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളിലേക്ക് ഒരു പുതിയ കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം ആഴ്ന്നിറങ്ങിയത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ
പുരാണ കഥാപാത്രങ്ങളെയും കഥകളെയും പുനർവ്യാഖ്യാന രൂപത്തിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്‌ഠൻ. രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളിലേക്ക് ഒരു പുതിയ കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം ആഴ്ന്നിറങ്ങിയത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ
പുരാണ കഥാപാത്രങ്ങളെയും കഥകളെയും പുനർവ്യാഖ്യാന രൂപത്തിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്‌ഠൻ. രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളിലേക്ക് ഒരു പുതിയ കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം ആഴ്ന്നിറങ്ങിയത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ
പുരാണ കഥാപാത്രങ്ങളെയും കഥകളെയും പുനർവ്യാഖ്യാന രൂപത്തിൽ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്‌ഠൻ. രാമായണം, മഹാഭാരതം തുടങ്ങിയ ഹൈന്ദവ ഇതിഹാസങ്ങളിലേക്ക് ഒരു പുതിയ കാഴ്ച്ചപ്പാടോടെയാണ് അദ്ദേഹം ആഴ്ന്നിറങ്ങിയത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ ചരിത്രപരവും പൗരാണികവുമായ സന്ദർഭങ്ങൾ പശ്ചാത്തലമാക്കി. 'അസുര: ടെയിൽ ഓഫ് ദ് വാൻക്വിഷ്‌ഡ്' (2012), 'അജയ: റോൾ ഓഫ് ദ് ഡൈസ്' (2013), 'അജയ: റൈസ് ഓഫ് കാളി' (2015), 'ദ് റൈസ് ഓഫ് ശിവഗാമി' (2017), 'വാനര: ദ് ലെജൻഡ് ഓഫ് ബാലി, സുഗ്രീവ ആൻഡ് താര' (2018) തുടങ്ങിയവയാണ് പ്രധാന രചനകൾ. ആനന്ദ് നീലകണ്ഠൻ മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
∙ ചരിത്രത്തിൽ പദങ്ങളുടെ വ്യാഖ്യാനങ്ങൾ എങ്ങനെയാണ് വ്യത്യസ്തത സൃഷ്ടിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് താങ്കളുടെ കൃതികൾ. വന–നര വാനരനായതും സുയോധനൻ ദുര്യോധനൻ ആയതും, വാക്കുകളിലൂടെ ചരിത്രത്തെ മനപൂർവം മാറ്റിയെഴുതാം എന്നതിന്റെ സൂചനയാണ്. എന്താണ് വാക്കിന്റെ ബലം?
എന്നും ബലവത്തുള്ള ഒന്നാണ് വാക്ക്. എല്ലാ കാലഘട്ടത്തിലും എഴുതുന്നവരും പ്രസംഗിക്കുന്നവരും ചരിത്രത്തിന്റെ ഗതി മാറ്റി വിട്ടിട്ടുണ്ട്. ഇന്ന് അതിനൊരു ധ്രുതഗതിയുണ്ട്. സാമൂഹിക മാധ്യമങ്ങൾ എല്ലാവർക്കും ശബ്ദം നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രഭാവം കൂടി ആകുന്നതോടെ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രഹേളിക പോലെയായി ഇപ്പോൾ കാര്യങ്ങൾ. ഡീപ്പ് ഫേക്ക് എന്നു പറയുന്ന കോൺസെപ്റ്റ് വരുമ്പോൾ വാക്കിനെക്കാളുപരി ചിത്രങ്ങളിലൂടെയാണ് സംവാദം. ഞാൻ പ്രസംഗിക്കാത്തത് എന്റെ മുഖം വെച്ച് ഞാൻ പ്രസംഗിക്കുന്നതുപോലെ ലിപ് സിങ്ക് ചെയ്യാൻ വലിയ ഉപകരണത്തിന്റെ ആവശ്യമൊന്നുമില്ല. ഒരു ചെറിയ ഫോൺ മാത്രം മതി. ഒരാൾ വിചാരിച്ചാൽ പല തിരുത്തലുകളും കഥയിലും ചരിത്രത്തിലും കൊണ്ടു വരാൻ സാധിക്കും. റിയലിനെ കടത്തി വെട്ടുന്ന റിയലിസ്റ്റിക്ക് കാര്യങ്ങൾ വരുമ്പോൾ ആശങ്കപ്പെടണം.
ഈ കാര്യം മനസ്സിലാക്കുന്നതു കൊണ്ടാണ് ഇന്ന് അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യത കൂടി വരുന്നത്. 2019ല്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു മുന്നിൽ വാട്ട്സാപ്പ് ആയിരുന്നു, ഇത്തവണ അത് യൂട്യൂബായി. ഇന്ത്യയിൽ മാത്രമല്ല, ബർമയിൽ ഫെയ്സ്ബുക്കിലൂടെ വന്നതാണ് റോഹിങ്ക്യക്കെതിരെയുള്ള ബഹളം. സാമൂഹിക മാധ്യമങ്ങൾക്ക് സെൻസർഷിപ്പില്ല. ഒരു പത്രസ്ഥാപനത്തിന് എന്തും എഴുതാൻ പറ്റില്ല. ആ സ്ഥാപനങ്ങൾക്ക് രാഷ്ട്രീയ–മതചായ്‌വ് ഉണ്ടാകാം. പക്ഷേ എഡിറ്റർമാരിലൂടെ അവിടെ ഒരു ഫിൽറ്ററേഷൻ നടക്കുന്നുണ്ട്. സ്പർധ ഉണ്ടാക്കാൻ സാധ്യതയുള്ളവ ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടാകും. ആശയം കൈമാറാൻ ഉപയോഗിക്കുന്ന വാക്കുകളും ചിത്രങ്ങളുമൊക്കെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ഒന്നാണ്. അല്ലെങ്കിൽ സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാകും. ചരിത്രവ്യാഖ്യാനം മാറിമറിയാം.
∙ എല്ലാക്കാലത്തും ലോകത്തിന്റെ ഏതെങ്കിലുമൊരിടത്ത് യുദ്ധം നടക്കുന്നുണ്ടാകും. തന്ത്രവൈദഗ്ദ്ധ്യമാണ് പലപ്പോഴും ജയപരാജയങ്ങൾ തീരുമാനിക്കുന്നത്. താങ്കളുടെ കൃതികളിലും യുദ്ധം ഒരു പ്രധാന വിഷയമാണല്ലോ?
എല്ലാക്കാലത്തും ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നമ്മുടെ കൈകളിലേക്ക് അതിന്റെ വാർത്തകൾ എത്തുന്നുവെന്ന് മാത്രം. പിന്നെ എവിടെ പ്രശ്നങ്ങളുണ്ടോ അവിടെയേ കഥകളുള്ളൂ. എന്തെങ്കിലും വിരുദ്ധമായത് സംഭവിക്കുമ്പോൾ, അവിടെയാണ് കഥ തുടങ്ങുന്നത്. യുദ്ധങ്ങള്‍ നമ്മള്‍ എടുത്തു കാട്ടുന്നത് അതിനാലാണ്. സിനിമകൾ കാണുമ്പോഴും പുസ്തകങ്ങൾ വായിക്കുമ്പോഴും ഇത് മൊത്തം യുദ്ധവും പ്രശ്നങ്ങളുമാണല്ലോ എന്ന് നമുക്ക് തോന്നുന്നത് അതുകൊണ്ടാണ്. അസാധാരണത്വമാണ് കഥയായിട്ട് പുറത്തേക്ക് വരുന്നത്.
ഇന്നു നമ്മള്‍ കാണുന്ന യുദ്ധങ്ങളിലും ഇന്ത്യയോ അമേരിക്കയോ ആകട്ടെ ഏതു രാഷ്ട്രീയ പരിസ്ഥിതിയിലും, ഏറ്റവും നന്നായി സ്ട്രാറ്റജൈസ് ചെയ്യുന്ന പാർട്ടികള്‍ ജയിക്കും. മിത്തോളജിയിൽ വരുമ്പോൾ ശകുനിയെയും കൃഷ്ണനെയും കഥയ്ക്കു വേണ്ടി നമ്മള്‍ തന്ത്രവിദഗ്ധരാക്കിയതാണ്. ശരിക്കും അവര്‍ രണ്ടുപേരും മാത്രമല്ലല്ലോ. വേറെ എത്രയോ പേര് തന്ത്രങ്ങൾ മെനയുന്നുണ്ട്? ഉദാഹരണത്തിന് പാഞ്ചാലന്മാര്‍. അവർക്ക് കുരുവംശത്തോട് നേരത്തെ ദേഷ്യമാണ്. രണ്ടുകൂട്ടരും തമ്മിൽ തല്ലിച്ച് മരിക്കാൻ, ഇങ്ങനെ ഒരു യുദ്ധം ഉണ്ടാവട്ടെ എന്ന് തീരുമാനിക്കുന്നത് ഇങ്ങനെ പലരും ചേർന്നാണ്.
∙ എപ്പോഴും ഒരു പക്ഷമാണ് കഥാകാരൻ പറയാറുള്ളത്. ശരി എന്ന് നമ്മള്‍ കരുതുന്ന പല തീരുമാനങ്ങൾക്കു പിന്നിലെ തെറ്റുകളും, തെറ്റുകൾക്കു പിന്നിലെ ശരികളും തുറന്നു കാട്ടുന്ന എഴുത്തുശൈലിയിൽ രണ്ട് പക്ഷവും പറയാറുണ്ടല്ലോ?
തെറ്റും ശരിയും ആപേക്ഷികമാണല്ലോ. എനിക്ക് ശരി എന്ന് തോന്നിയത് നിങ്ങൾക്ക് തെറ്റായി തോന്നാം. ഈ വൈരുദ്ധ്യം ജീവിതത്തില്‍ കാണാം. ഒരാള്‍ തോക്കെടുത്ത് ഒരാളെ വെടിവച്ചു കഴിഞ്ഞാൽ അയാളെ നമ്മള്‍ കൊലപാതകിയായി കണക്കാക്കും, അയാളെ പിടിച്ച് ജയിലിനകത്ത് ഇടും. ഇതേ ആള്‍ അതിർത്തിയിൽ നിന്ന് പട്ടാളവേഷത്തിൽ വെടിവച്ചാൽ, അയാൾക്ക് നമ്മള്‍ മെഡല്‍ കൊടുക്കും. കൊല്ലുന്നത് രണ്ടും മനുഷ്യനെ തന്നെയാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തീരുമാനിക്കുന്നത് സാഹചര്യമാണ്.
ഒരു ബാലൻസിലാണ് ലോകം മുന്നോട്ട് പോകുന്നത്. മഹാഭാരതം വ്യത്യസ്ത തലങ്ങളുള്ള കഥയാണ്. എന്നോട് ചോദിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ യുദ്ധവിരുദ്ധ പുസ്തകമാണ് മഹാഭാരതം. കാരണം അതിൽ ഏറ്റവും പ്രാധാന്യമുള്ള ഭാഗം ഗീത അല്ല, സ്ത്രീപർവമാണ്. വിജയം നേടിട്ടും എല്ലാം നഷ്ടപ്പെട്ടവര്‍, ജീവിതത്തിന്റെ വൈരുധ്യാത്മകതയാണ് കാട്ടിത്തരുന്നത്. പൊതുവെ ഒരു യുദ്ധത്തിലും ആര് ശരി, ആര് തെറ്റെന്ന് നമുക്ക് തീരുമാനിക്കാൻ സാധിക്കില്ല. മഹാഭാരതത്തിലും രാമായണത്തിലും പറയുന്നതും അതുതന്നെയാണ്. അതുകൊണ്ടാണ് നമ്മള്‍ പലപ്പോഴും പക്ഷങ്ങൾ മാറി സംസാരിക്കുന്നത്. ഒരാൾ ആക്രമിക്കപെടുമ്പോൾ അവർക്കൊപ്പം നിൽക്കും. എന്നാൽ മറുപക്ഷം ആക്രമിക്കപ്പെടുമ്പോൾ നമ്മുടെ സഹതാപം അവിടേക്ക് മാറും. 'അജയ'യിൽ എഴുതിയ ബബ്രുവാഹനന്റെ ഒരു കഥയുണ്ട്. ഭയങ്കര യോദ്ധാവായ അയാൾ ഓരോ ആക്രമണം സംഭവിക്കുമ്പോഴും, അയ്യോ പാവം കൗരവര്‍ എന്ന് പറഞ്ഞ് കൗരവരുടെ പക്ഷത്തേക്ക് ചാടും. തിരിച്ച് പാണ്ഡവരുടെ എണ്ണം കുറയുമ്പോൾ പാണ്ഡവരുടെ വശത്തേക്ക് ചാടു. നമ്മളും അതേപോലെയാണ്. അപ്പോൾ എന്തു നടന്നാലും രണ്ടു പക്ഷവും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് മനസ്സിലാക്കുവാൻ അത് സഹായിക്കും.
∙ എല്ലാ കഥകളിലും ഒന്നിൽ കൂടുതൽ കഥ പറച്ചിലുകാരുണ്ടല്ലോ? മറ്റൊരാളുടെ തീരുമാനത്തെ മറ്റെയാൾ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യുക എന്ന ശൈലി, ആഖ്യാനത്തിൽ എത്ര സഹായിച്ചിട്ടുണ്ട്?
ഇന്ത്യന്‍ സംസ്കാരത്തിന്റെ ഒരു പ്രത്യേകതയാണത്. നമ്മൾ നോക്കുകയാണെങ്കിൽ, ഇന്ത്യന്‍ മതങ്ങളിൽ കൽപ്പനകളില്ല. അർജ്ജുനൻ നൂറ് ചോദ്യം ചോദിക്കുകയാണ്, കൃഷ്ണന്‍ ഉത്തരം പറയുന്നു. ഉപനിഷത്ത്, മഹാഭാരതം ഒക്കെ ഉത്തരം തേടലാണ്. ഞാന്‍ ആ ഒരു ശൈലി എടുക്കുന്നു എന്നേ ഉള്ളു. അപ്പോഴാണ് വ്യത്യസ്ത ചിന്താഗതികള്‍ തുറന്നു വരിക.
∙ എന്തുകൊണ്ടാണ് ബാലസാഹിത്യ രചനയിലേക്ക് കടന്നത്?
എഴുതാന്‍ ഏറ്റവും ബുദ്ധിമുട്ട്, ഒരു ചലഞ്ചായി ചെയ്യുന്നു അത്രമാത്രം. ഇപ്പോള്‍ ക്രോസ് വേർഡ് അവാർഡിന് ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്ന 'മഹി' രാഷ്ട്രപരമായ ഒരു പുസ്തകമാണ്. കാട്ടിൽ ഇലക്ഷൻ നടക്കുകയാണ്. ഇലക്ഷൻ ജയിച്ച്, അവിടുത്തെ ജനാധിപത്യമില്ലാതാക്കി ട്രംപോ എന്നു പറയുന്ന ആന ഏകാധിപതിയാകുന്നതാണ് കഥ. ആനിമൽ ഫാം ഒക്കെ പോലെ വലിയ രാഷ്ട്രീയ മാനമുള്ള പുസ്തകമാണ് 'മഹി'. കുട്ടികള്‍ക്കായിട്ടുള്ള രചനയാണെങ്കിലും വലിയ ആളുകള്‍ വായിച്ചാൽ വലിയ അർഥവും തോന്നാം.
∙ ഭാവി പദ്ധതികൾ?
കുറെ പുസ്തകങ്ങള്‍ വരാനുണ്ട്. രാമായണ പഠനത്തെ കുറിച്ചുള്ള പുസ്തകം ഹാർപ്പർ പബ്ലിഷ് ചെയ്യുന്നുണ്ട്. ഒരു സയൻസ് ഫിക്ഷൻ, ഒരു ഡിറ്റക്ടീവ് എന്നിവയൊക്കെ വരുന്നുണ്ട്. ഫിലിം പ്രൊജക്ട്സ് വേറെയുണ്ട്. രാകേഷ് ഓംപ്രകാശ് മെഹ്റയുടെ കൂടെ ചേർന്ന് 'കർണ' എന്ന ചിത്രവും രോഹിത് ഷെട്ടിയുമായി ചേർന്ന ഒരു കോമഡി ചിത്രവും വരുന്നുണ്ട്.