ചോരയിൽ മുക്കി എഴുതിയ ചരിത്രം; അല്ല, ഇതു നമ്മെ കാത്തിരിക്കുന്ന ദുരന്തം
ഡിസിബുക്സ്
വില 140
ഒറ്റമുറിയും അടുക്കളയും മാത്രമുള്ള വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് അയാൾ പുസ്തക അലമാരകളുടെ നടുവിൽ വന്നുനിന്നു. അറ്റൻഷനിൽ നിന്ന് സല്യൂട്ട് ചെയ്തു. ഓരോ പുസ്തകവും ജീവനുള്ള അസംഖ്യം മനുഷ്യരായിരുന്നു അയാൾക്ക്. ഒടുവിൽ കുമ്മായം പൊടിഞ്ഞുതുടങ്ങിയ ചുവരിൽ അയാൾ ഇങ്ങനെ കുറിച്ചിട്ടു. ഞാൻ, അല്ലെങ്കിൽ
ഒറ്റമുറിയും അടുക്കളയും മാത്രമുള്ള വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് അയാൾ പുസ്തക അലമാരകളുടെ നടുവിൽ വന്നുനിന്നു. അറ്റൻഷനിൽ നിന്ന് സല്യൂട്ട് ചെയ്തു. ഓരോ പുസ്തകവും ജീവനുള്ള അസംഖ്യം മനുഷ്യരായിരുന്നു അയാൾക്ക്. ഒടുവിൽ കുമ്മായം പൊടിഞ്ഞുതുടങ്ങിയ ചുവരിൽ അയാൾ ഇങ്ങനെ കുറിച്ചിട്ടു. ഞാൻ, അല്ലെങ്കിൽ
ഒറ്റമുറിയും അടുക്കളയും മാത്രമുള്ള വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് അയാൾ പുസ്തക അലമാരകളുടെ നടുവിൽ വന്നുനിന്നു. അറ്റൻഷനിൽ നിന്ന് സല്യൂട്ട് ചെയ്തു. ഓരോ പുസ്തകവും ജീവനുള്ള അസംഖ്യം മനുഷ്യരായിരുന്നു അയാൾക്ക്. ഒടുവിൽ കുമ്മായം പൊടിഞ്ഞുതുടങ്ങിയ ചുവരിൽ അയാൾ ഇങ്ങനെ കുറിച്ചിട്ടു. ഞാൻ, അല്ലെങ്കിൽ
ഒറ്റമുറിയും അടുക്കളയും മാത്രമുള്ള വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് അയാൾ പുസ്തക അലമാരകളുടെ നടുവിൽ വന്നുനിന്നു. അറ്റൻഷനിൽ നിന്ന് സല്യൂട്ട് ചെയ്തു. ഓരോ പുസ്തകവും ജീവനുള്ള അസംഖ്യം മനുഷ്യരായിരുന്നു അയാൾക്ക്. ഒടുവിൽ കുമ്മായം പൊടിഞ്ഞുതുടങ്ങിയ ചുവരിൽ അയാൾ ഇങ്ങനെ കുറിച്ചിട്ടു.
ഞാൻ, അല്ലെങ്കിൽ മറ്റൊരാൾ ഇവിടെ വരും.
അന്നു ലോകം കൂടുതൽ സ്വതന്ത്രമായിരിക്കും.
മനുഷ്യൻ മനുഷ്യനെ കുടുക്കാനായി പണിത നിയമങ്ങളുടെ ഓർമകൾ പോലും ഉണ്ടാവില്ല.
അയാൾ എഡിറ്ററാണ്. ഒരു തമിഴ് മാസികയുടെ എഡിറ്റർ. കൂടുതൽ സ്വാതന്ത്ര്യം തേടിയുള്ള അയാളുടെ യാത്ര സഫലമായില്ല. അതിനു മുന്നേ പിടിക്കപ്പെട്ടു. 124 എന്ന നോവൽ ‘അയാളുടെ’ മാത്രം കഥയല്ല. ഒരു എഴുത്തുകാരന്റെ കഥ കൂടിയാണ്. കഥ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് എഡിറ്റർ പിടിയിലാകുന്നത്. അതേ വിധി തന്നെയായിരുന്നു എഴുത്തുകാരനും. രാജ്യദ്രോഹ നിയമമാണ് അവരിൽ ചാർത്തപ്പെട്ടത്. ജാമ്യം പോലും ലഭിക്കാതെ അകത്തിടുന്ന വകുപ്പ്. ഇവരിലൂടെ, കഥകളിലൂടെ, തിരക്കഥയിലൂടെ, രാജ്യത്തെ രാഷ്ട്രീയ വർത്തമാന കാലത്തിന്റെ ചരിത്രം ചോരയിൽ മുക്കി എഴുതിയ നോവലാണ് 124. വി. ഷിനിലാലിന്റെ രണ്ടാമത്തെ നോവൽ.
124– എന്ന പേരിൽ ആദ്യം ഷിനിലാൽ ഒരു കഥയാണെഴുതിയത്. പിന്നീട് അതൊരു ദീർഘകഥയായി പ്രസിദ്ധീകരിച്ചു. ഇപ്പോൾ നോവലിന്റെ പൂർണതയിൽ പുസ്തകമായി പുറത്തുവന്നിരിക്കുന്നു. ഷിനിലാൽ ആമുഖത്തിൽ അവകാശപ്പെടുന്നതുപോലെ, 124 എന്ന ചെറുകൃതി കഥയാണ്, മിനിക്കഥകളാണ്. നോവലാണ്. ആത്മകഥയാണ്. ജീവചരിത്രമാണ്. കഥയിൽ ജീവിതവും ജീവിതത്തിൽ കഥയും അന്വേഷിക്കുന്ന മനുഷ്യർക്കാണു സമർപ്പിച്ചിരിക്കുന്നത്.
എഴുത്തുകാരനെയും എഡിറ്ററെയും തടങ്കൽപാളയത്തിൽ എത്തിച്ച കഥ നോവലിലുണ്ട്. എഴുത്തുകാരന്റെ മറ്റു ചില കഥകളും. നായകന് എഴുത്തുകാരന്റെ പേര് തന്നെയാണ്: വി. ഷിനിലാൽ. ഒട്ടേറെ പ്രത്യേകതകളുള്ള, രൂപത്തിലും ശൈലിയിലും ധീരമായ പരീക്ഷണം നടത്തുന്ന 124 വ്യത്യസ്ത പ്രമേയം കൊണ്ടും സമീപനം കൊണ്ടും ധീരമായ പരിശ്രമമാണ്. സ്വതന്ത്ര ചിന്ത ഇഷ്ടപ്പെടുന്ന, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, പരമാധികാരത്തെ എന്തു വില കൊടുത്തും എതിർക്കുന്ന ഏതൊരു വ്യക്തിയെയും മോഹിപ്പിക്കുന്ന കൃതി.
മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം എന്നു പ്രഖ്യാപിക്കുന്നുണ്ട് 124. കഴിഞ്ഞ നൂറ്റാണ്ടിൽ രാജ്യദ്രോഹ വകുപ്പ് പ്രകാരം ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഗാന്ധിജിയാണ് ഇവിടെ എഴുത്തുകാരന്റെ കൂട്ടുപ്രതി. ആ ചങ്ങലയിൽ പിന്നെ എത്രയോ പേർ ചേർക്കപ്പെട്ടു. ബിനായക് സെന്നും കനയ്യ കുമാറും വരെ.
രാഷ്ട്രീയത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നുണ്ട് 124. എന്നാൽ അതൊരു മുദ്രാവാക്യത്തിന്റെ സ്വഭാവത്തിലേക്കു മാറുന്നുമില്ല. സർഗാത്മകമായാണ് ഷിനിലാലിന്റെ പോരാട്ടം. അതുതന്നെയാണ് ഒരു നോവൽ എന്ന നിലയിൽ ഈ പുസ്തകത്തിന്റെ പ്രസക്തിയും.
ദേശീയഗാനമാണ് ഇവിടെ എഴുത്തുകാരനെയും എഡിറ്ററെയും തടങ്കലിലാക്കുന്നത്. മനോഹരമായ ഒരു ഗാനത്തിൽ നിന്ന് ഭീതി ഉത്ഭവിക്കും എന്ന പാഠം പഠിപ്പിച്ച സംഭവം. ഭിന്ന സംസ്കാരങ്ങളുള്ള ജനതയെ പലതരം ഉൾപ്പുളകങ്ങളാൽ തലയുയർത്തിയും കൈകോർത്തും നിർത്തിയ ഗാനം പുതുഭാവം പൂണ്ട് കൺമുന്നിൽ നിൽക്കുന്ന അസാധാരണ കാഴ്ച. ഒറ്റ വെടിയുണ്ടയുടെ വില മാത്രമുള്ള ഒരിടത്തരം എഴുത്തുകാരനും അയാളുടെ കുടുംബവും കേവലം കീടങ്ങളായി മാറ്റപ്പെടുന്ന അവസ്ഥ. 130 കോടിയിൽ നിന്ന് അടർത്തിമാറ്റിയാൽ അറിയാനിടയില്ലാത്ത നഷ്ടം. നാലു കീടങ്ങൾ. ഭാര്യയോടും രണ്ടു മക്കളോടും എഴുത്തുകാരൻ പറയുന്നു:
എന്തു വന്നാലും ഭയപ്പെടരുത്. ഭീതിയുടെ കാലം ചരിത്രത്തിലിങ്ങനെ ഇടയ്ക്കിടെ ഉയർന്നുവരും. കുറേപ്പേർ ഇരകളായി മാറും. അവർ അടുത്ത തലമുറയ്ക്കു വളമാകും. എന്നാൽ മനുഷ്യവർഗ്ഗം അതൊക്കെ അതിജീവിച്ച് മുന്നോട്ടുതന്നെ സഞ്ചരിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് മനുഷ്യസൃഷ്ടി. പരസ്പരം പോരടിച്ച് ശുദ്ധീകരിച്ചാണ് അതിന്റെ മുന്നേറ്റം.
അയാളുടെ ചുറ്റിനും ഇരുൾ മാത്രമാണ്. ഭീതിദമായ തണുത്ത കാറ്റ്. ആശ്രയിക്കാൻ ബലവത്തായ ഒരു കൈ പോലും മനസ്സിൽ തെളിഞ്ഞില്ല. അയാളോട് ഒപ്പം കിടക്കുന്ന മൂന്നു മനുഷ്യരെ സംബന്ധിച്ച് ഏറ്റവും ശക്തിമാനായ മനുഷ്യൻ അയാളായിരുന്നു. എന്നാൽ, അയാൾക്ക് ആരുമില്ലായിരുന്നു. ശക്തമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമോ, ബന്ധുബലമോ ഒന്നും. വളരെ ദുർബലനായ ഒരു എഴുത്തുകാരൻ മാത്രമായിരുന്നു അയാൾ.
എഴുത്തിന്റെ ശക്തി തീവ്രമായി രേഖപ്പെടുത്തുന്നുണ്ട് 124 എന്ന നോവൽ. രാഷ്ട്രീയത്തെ ധീരമായി കൈകാര്യം ചെയ്യുന്ന ഒരു എഴുത്തുകാരന്റെ വിളംബരം കൂടിയാണ് ഈ കൃതി. ഒരു ചെറു നോവലിലൂടെ ഷിനിലാൽ എന്ന എഴുത്തുകാരൻ നേടുന്ന വിജയം നിസ്സാരമല്ല.
ഭരണകൂടമാണ് ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടന എന്നു പ്രഖ്യാപിക്കുന്നു 124. പ്രത്യയശാസ്ത്രം വ്യത്യസ്തമായിരിക്കാം. എന്നാൽ എല്ലാ ഭരണകൂടങ്ങളുടെയും സ്വഭാവം ഒന്നുതന്നെ. വിരൽ നിരപരാധികളുടെ ചോരയിൽ മുക്കി ഈ കാലത്തെ മൂന്നക്ക സംഖ്യയിൽ അടയാളപ്പെടുത്തുന്ന ഷിനിലാൽ മലയാളത്തിനു സമ്മാനിച്ചിരിക്കുന്നത് മികച്ച ഒരു നോവലാണ്. ചിന്താശേഷിയുള്ളവർ ചർച്ച ചെയ്യേണ്ട പ്രസക്തമായ ഒരു വിഷയവും. തലയ്ക്കു മുകളിലെ വാളായ 124 ഒരുപക്ഷേ നാളെ നമ്മളെത്തന്നെ തേടിവന്നുകൂടെന്നില്ല.
Content Summary: 124 book written by V. Shinilal