കുട്ടികളെ വളർത്തുന്നതും ഒരു കലയാണ്
വില: 149
ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില സിദ്ധാന്തങ്ങളും ടെക്നിക്കുകളുമാണ് ‘ദ ആർട്ട് ഓഫ് പാരന്റിംഗ് ആൻഡ് ടീച്ചിംഗ്’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഉത്തമ പൗരന്മാരായി ഇന്നത്തെ കുട്ടികളെ വാർത്തെടുക്കാൻ മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകരും പ്രധാന

ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില സിദ്ധാന്തങ്ങളും ടെക്നിക്കുകളുമാണ് ‘ദ ആർട്ട് ഓഫ് പാരന്റിംഗ് ആൻഡ് ടീച്ചിംഗ്’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഉത്തമ പൗരന്മാരായി ഇന്നത്തെ കുട്ടികളെ വാർത്തെടുക്കാൻ മാതാപിതാക്കളെപ്പോലെ തന്നെ അധ്യാപകരും പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളോടുള്ള താത്പര്യവും യോജിപ്പുമെല്ലാം കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. മാതാപിതാക്കള്‍ക്കും അധ്യാപകർക്കും ഈ ഗ്രന്ഥം ഒരു മികച്ച വഴികാട്ടികൂടിയാണ്.
ഗ്രന്ഥത്തിന്റെ രചയിതാവ് ഒരു കൺസൽട്ടന്റ് സൈക്കോളജിസ്റ്റും മൂന്നു കുട്ടികളുടെ മാതാവും കൂടിയാണ്. അനാഥാലയങ്ങളിലും ചാരിറ്റി ഓർഗനൈസേഷനുകളിലും സേവനം നൽകി വരുന്നു.
പ്രവൃത്തിയിലൂടെ പഠനം (ലേണിങ് ബൈ ഡൂയിങ്) എന്ന പഠനരീതി സ്കൂളുകളില്‍ കൂടുതലായി നടപ്പാക്കുന്നത് കുട്ടികൾക്ക് ഏറെ ഫലപ്രദമാകുമെന്ന് രചയിതാവ് ഓർമിപ്പിക്കുന്നു. സ്വയം അവബോധം, സാമൂഹിക അവബോധം, ആത്മീയത ഇവയെല്ലാം ബാല്യത്തിൽ തന്നെ കുട്ടികളിൽ വളർത്തി എടുക്കേണ്ടത് അനിവാര്യമാണ്. ലോകത്ത് എമ്പാടുമുള്ള ഏറ്റവും മികച്ച സ്കൂളുകൾ നൽകുന്ന വിദ്യാഭ്യാസ രീതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും, പഠനങ്ങൾ നടത്തുകയും ആ സമ്പ്രദായം നമ്മുടെ വിദ്യാലയങ്ങളിൽ നടപ്പാക്കുകയും ചെയ്യുക എന്ന ഒരു വ്യക്തമായ ആശയം കൂടി രചയിതാവ് നിനുമോൾ ഷമാസ് മുന്നോട്ടു വയ്ക്കുന്നു. ജപ്പാനിൽ ഉള്ള ചില വിദ്യാലയങ്ങളിലെ ചുമരെഴുത്തും മറ്റും മാതൃകയായി ഗ്രന്ഥത്തിൽ നൽകിയിട്ടുണ്ട്.
പലതരം ഡിസോർഡേഴ്സ് ഉള്ള കുട്ടികൾ നമ്മുടെ വിദ്യാലയങ്ങളിൽ മറ്റു കുട്ടികളോടൊപ്പം പഠിക്കുന്നുണ്ട്. എ.ഡി. എച്ച്.ഡി, എൽ.ഡി, പി.ടി. എസ്.ഡി മുതലായ ഡിസോർഡറുകൾ ഉള്ള കുട്ടികള്‍ക്ക് ക്ലാസിെല മികച്ച കുട്ടികളോടൊപ്പം എത്താൻ കഴിയാതെ വരുമ്പോൾ കൂടുതൽ സംഘർഷമനുഭവപ്പെടുന്നു. അവരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം വിദ്യാഭ്യാസ സിസ്റ്റം തന്നെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കുട്ടികൾ പുറകിൽ നിൽക്കുന്ന മേഖലകൾ കണ്ടെത്തുകയും, അതിൽ അവർക്ക് മികവു നേടാനുള്ള മാർഗദർശനങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്യാൻ അധ്യാപകർക്ക് കഴിയണം. ഉദാഹരണത്തിന് കണക്കിൽ നൈപുണ്യം കുറഞ്ഞ ഒരു കുട്ടിയോട് ടീച്ചർ തന്റെ ടീച്ചിംഗ് മെതേഡ് മാറ്റി ഏറ്റവും ലളിതവും ക്ഷമയോടെയും പഠിപ്പിക്കാൻ തയാറാവണം. അതിനോടൊപ്പം തന്നെ മാതാപിതാക്കളുടെ ശ്രദ്ധയും പ്രോത്സാഹനവും ആവശ്യമാണ്.
ഈ ഗ്രന്ഥം വളരെ ലളിതവും, ആശയങ്ങൾ വളരെ ചുരുക്കിയും ഏതൊരു വായനക്കാരനും ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ടു വായിച്ചു മനസ്സിലാക്കാവാൻ കഴിയുന്ന തരത്തിലുള്ളതുമാണ്. ആശയവിനിമയം, ആത്മവിശ്വാസം, വ്യക്തിത്വവികസനം, ആത്മീയബുദ്ധി, അനുകമ്പ, വൈദഗ്ധ്യം തുടങ്ങി പത്തൊൻപത് അധ്യായങ്ങളാണ് ഇതിൽ ഉള്ളത്.
കാര്യക്ഷമതയും കർത്തവ്യബോധവുമുള്ള സത്യസന്ധരായ കുട്ടികളാണ് ഈ സമൂഹത്തിന്റെ നട്ടെല്ല് എന്ന് രചയിതാവ് നമ്മെ ഓർമപ്പെടുത്തുന്നു.
Content Summary: The Art of Parenting and Teaching book by Ninumol Shamas