എം. ലീലാവതി ടീച്ചറുടെ ആത്മകഥയാണ് 'ധ്വനിപ്രയാണം' എന്ന പുസ്തകം. ജീവിതരേഖയിൽ ആത്മാംശം നിറഞ്ഞു നിൽക്കുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും മാത്രമേ ഈ എഴുത്തിൽ കണ്ടെടുക്കാനാവൂ. ആദ്യഭാഗത്ത് ബാല്യവും അന്നനുഭവിക്കേണ്ടി വന്ന യാതനകളും, ജ്ഞാനകുതുകിയുടെ കഠിനവഴികളും അതിലൂടെ ആ ധീരയായ പെൺകുട്ടി നേടിയ വിജയങ്ങളുമാണ്

എം. ലീലാവതി ടീച്ചറുടെ ആത്മകഥയാണ് 'ധ്വനിപ്രയാണം' എന്ന പുസ്തകം. ജീവിതരേഖയിൽ ആത്മാംശം നിറഞ്ഞു നിൽക്കുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും മാത്രമേ ഈ എഴുത്തിൽ കണ്ടെടുക്കാനാവൂ. ആദ്യഭാഗത്ത് ബാല്യവും അന്നനുഭവിക്കേണ്ടി വന്ന യാതനകളും, ജ്ഞാനകുതുകിയുടെ കഠിനവഴികളും അതിലൂടെ ആ ധീരയായ പെൺകുട്ടി നേടിയ വിജയങ്ങളുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം. ലീലാവതി ടീച്ചറുടെ ആത്മകഥയാണ് 'ധ്വനിപ്രയാണം' എന്ന പുസ്തകം. ജീവിതരേഖയിൽ ആത്മാംശം നിറഞ്ഞു നിൽക്കുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും മാത്രമേ ഈ എഴുത്തിൽ കണ്ടെടുക്കാനാവൂ. ആദ്യഭാഗത്ത് ബാല്യവും അന്നനുഭവിക്കേണ്ടി വന്ന യാതനകളും, ജ്ഞാനകുതുകിയുടെ കഠിനവഴികളും അതിലൂടെ ആ ധീരയായ പെൺകുട്ടി നേടിയ വിജയങ്ങളുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം. ലീലാവതി ടീച്ചറുടെ ആത്മകഥയാണ് 'ധ്വനിപ്രയാണം' എന്ന പുസ്തകം. ജീവിതരേഖയിൽ ആത്മാംശം നിറഞ്ഞു നിൽക്കുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും മാത്രമേ ഈ എഴുത്തിൽ കണ്ടെടുക്കാനാവൂ. ആദ്യഭാഗത്ത്  ബാല്യവും അന്നനുഭവിക്കേണ്ടി വന്ന യാതനകളും, ജ്ഞാനകുതുകിയുടെ കഠിനവഴികളും അതിലൂടെ ആ ധീരയായ പെൺകുട്ടി നേടിയ വിജയങ്ങളുമാണ് അടയാളപ്പെടുത്തുന്നത്.

'ഗുരുഭക്തി എന്ന വികാരത്തിന് പരിഷ്കൃതലോകത്തിന്റെ നിഘണ്ടുവിൽ പദമില്ലായിരിക്കാം. എനിക്കുള്ള ഒരേയൊരു ബലം ഗുരുഭക്തിയാണ് :ശ്രീ ഗുരവേ നമഃ!' ഈ വരികളിലൂടെ ടീച്ചറുടെ എല്ലാ നേട്ടങ്ങൾക്കും വിജയത്തിനും കാരണഭൂതമായത് ഈ അകമഴിഞ്ഞ ഗുരുഭക്തി തന്നെയായിരുന്നു, ചേർത്തുനിർത്തിയ ഗുരുക്കന്മാരും. പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാമതായി തുടങ്ങിയ ജൈത്രയാത്രയ്ക്ക് ഗുരുക്കന്മാരുടെ അനുഗ്രഹം വേണ്ടുവോളമുണ്ടായിരുന്നു. മഹാരാജാസിൽ ചേർന്നു പഠിക്കാൻ സാധിച്ചതും, പിന്നീട് മറ്റു പല കോളേജുകളിലുമായി പഠനം പൂർത്തിയാക്കാനും ഉന്നത ബിരുദം നേടാനും സാധിച്ചത് ആ അനുഗ്രഹാശ്ശിസ്സുകൾ തന്നെയാണെന്ന് ടീച്ചർ വിശ്വസിക്കുന്നു. 'കുറുപ്പുമാസ്റ്റർക്കാണ് എന്റെ സാഹിത്യജീവിതം ഒട്ടാകെ കടപ്പെട്ടിരിക്കുന്നത്, അതിലേക്ക് വഴി തുറന്നത് നമ്പ്യാർമാസ്റ്റരും. രണ്ടു ഗുരുക്കന്മാരോടും അകൈതവമായ നന്ദിയും സ്നേഹവും സൂക്ഷിക്കുന്നു.'

ADVERTISEMENT

ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്ന കവിതയിൽ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി ടീച്ചർ മലയാളനിരൂപണരംഗത്തേക്ക് കയറിവന്നത്. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ടീച്ചറുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാന സഹായമെന്ന് ആ പഠനങ്ങളോടുള്ള ടീച്ചറുടെ ആഭിമുഖ്യം സൂചിപ്പിക്കുന്നു. നിരൂപണമേഖലകൾ അടക്കിവാണിരുന്ന പുരുഷസിംഹങ്ങളുടെ ഇടയിലേക്ക്  നിരൂപണവുമായുള്ള ടീച്ചറുടെ വരവ് തീർത്തും എളുപ്പമായിരുന്നില്ല.അതിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ, സഹിക്കേണ്ടി വന്ന ആക്ഷേപങ്ങൾ, പലരുടെയും അസഹിഷ്ണുതകൾ എല്ലാത്തിനോടും പരിഭവലേശമില്ലാത്ത  മനോവികാരത്തോടെ പെരുമാറിയിരുന്നെന്ന് പുസ്തകത്തിൽ പല സന്ദർഭങ്ങളിലും ആത്മാർത്ഥമായി അടയാളപ്പെടുത്തുന്നു.

ചില പുസ്തകങ്ങളിലെ വിമർശനങ്ങൾക്ക്‌ മറുപടി ഇതായിരുന്നു പറഞ്ഞിരുന്നത്. 'യോജിക്കാതിരിക്കാൻ തീർച്ചയായും അവർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അവർ വിയോജിക്കുന്നു എന്ന ഒരൊറ്റക്കാരണംകൊണ്ട് പുസ്തകത്തിലുള്ള ആശയങ്ങൾ എക്കാലത്തും ആരും തന്നെ പരിഗണിക്കാത്ത രീതിയിൽ തമസ്സിലാണ്ടുപോകും എന്ന്  കരുതേണ്ടതില്ലല്ലോ!' എത്രയോപേര് കൂടെ നിന്നിരുന്നു എന്നതും ഓർക്കുന്നുണ്ട് ടീച്ചർ.

കൂടാതെ ഇഷ്ടമില്ലാത്തതോ, പ്രകോപനപരമായതോ എന്തിനോടായാലും,എന്ത് പറയാനും  ആരെയും "കൂസാത്ത സൗമ്യത" തന്നെയായിരുന്നു ടീച്ചറുടെ മുഖമുദ്ര എന്നതിനേക്കാൾ സൗമ്യത എന്ന വാക്കാണ് ടീച്ചർ എന്നടയാളപ്പെടുത്താനാണ് ഇഷ്ടം. പല കവിതാസമാഹാരങ്ങളും നിരൂപണം ചെയ്തിട്ടുള്ളതും, പലരും നിരൂപണം എഴുതിച്ചിട്ട് പിൻവാങ്ങിയതും, എഴുതിയയാൾ അറിയാതെ പ്രസിദ്ധീകരിച്ചതും വിശദമായി എഴുതിയിട്ടുണ്ട്.

നിരൂപണഗ്രന്ഥങ്ങളിലെങ്കിലും ഗുരുതരമായ തെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കണമെന്ന്  എം എ വിദ്യാർത്ഥികളുടെ പരീക്ഷപേപ്പറിൽ കണ്ട  ആത്മീയരോദനം എന്നാ പ്രയുക്ത പദത്തിനുപകരം ആത്മീയശോധനം എന്നച്ചടിച്ച വാക്കുകളുടെ ഗുരുതരമായ തെറ്റുകളെ ചൂണ്ടികാണിച്ചു കൊണ്ട് പറയുന്നു.

ADVERTISEMENT

ഔദ്യോഗിക യാത്രകളിൽ സംഭവിച്ച നഷ്ടങ്ങളെ ഇങ്ങനെയാണ് വിലയിരുത്തുന്നത്: 'അത്ര വളരെ ദീർഘദർശനശക്തിയുണ്ടാവാതെ പോകുന്നത് ഒരപരാധമല്ലലോ.' മറ്റുള്ളവരുടെ  ഉയർച്ചകൾക്കായി സ്വയം വഴിമാറി നടന്ന സ്വാധി,ആരോടും പരിഭവമില്ലാതെ നിയതിയിൽ  വിശ്വസിക്കുന്നു അന്നും ഇന്നും. വിദ്യാഭ്യാസത്തിലും നീണ്ട കർമ്മമണ്ഡലങ്ങളിലും ഇത്രയും ആർജ്ജവവും ഉർജ്ജസ്വലതയും കാണിച്ചുകൊണ്ട് സ്വയം സമർപ്പിച്ച ജീവിതം തന്നെയായിരുന്നു ടീച്ചറുടേത്. അതിനുള്ള പ്രചോദനം സ്വന്തം അമ്മതന്നെയായിരുന്നു എന്നതാണ് ഉത്തരം. പുസ്തത്തിലെ രണ്ടാം ഭാഗം ടീച്ചറുടെ അമ്മയെക്കുറിച്ചുള്ള ഓർമ്മകളാണ്.

സ്ത്രീത്വത്തിന്, അമ്മയ്ക്ക് അക്ഷരങ്ങൾക്കൊണ്ടുള്ള ശ്രദ്ധാഞ്‌ജലിയാണ് രണ്ടാം അദ്ധ്യായം. അമ്മയെ, നേരിനെ തിരിച്ചറിയുന്ന മകളുടെ ബാഷ്പാജ്ഞലിയും. അമ്മയെ എത്രയെഴുതിയിട്ടും മതിവരാത്ത മകളുടെ സങ്കടങ്ങൾ കൂടിയാണ് ഈ എഴുത്ത്. മരുമക്കത്തായത്തിന്റെ ആഢ്യത്വ മനോഭാവങ്ങളും,ഉള്ളുലച്ചിലുകളും,സാമ്പത്തിക ഭദ്രതകളും ഇല്ലായ്മകളും, സ്ത്രീകൾ അനുഭവിക്കേണ്ടി വന്ന വ്യഥകളും,ആ കാലഘട്ടത്തിന്റെ സാമൂഹ്യ വ്യവഹാരങ്ങളും വ്യവസ്ഥിതികളും  ഇന്നത്തെ തന്മാത്രാ കുടുംബങ്ങളിൽ ജീവിക്കുന്നവർക്ക് അചിന്തനീയമാകുന്നു ആ  ജീവിതം. അന്ധമായ വിധേയത മക്കത്തായ വ്യവസ്ഥയിലേ ഉള്ളു എന്നും മരുമക്കത്തായ വ്യവസ്ഥയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന പ്രമാണ്യം ലഭിച്ചിരുന്നു എന്നതിന് സംഗത്യമില്ല കാര്യകാരണ സഹിതം  പറയുന്നു.

അതിനിടയിൽപ്പെട്ടുഴലുമ്പോളും  അമ്മ ജാതിയ ചിന്തകളില്ലാതെ വളർത്തിയെന്നത് എടുത്തു പറയുന്നുണ്ട് ടീച്ചർ. തനിക്ക് പഠിക്കാൻ  കഴിയാത്തത്തിലുള്ള വിഷമം ഉള്ളിൽ നിറഞ്ഞു നിന്നതുകൊണ്ടാവും എതിർപ്പുകൾക്കിടയിലും മകളെ കോളേജിൽ പഠിപ്പിക്കണമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ അമ്മയെ പ്രേരിപ്പിച്ചത്. ഡോക്ടർ ആകണമെന്ന ആഗ്രഹത്തിന് ഒരു ഡോക്ടറേറ്റ് എടുത്തതിന്റെ റിസൾറ്റ് വന്നത് അമ്മയുടെ കൂടെ ഹോസ്പിറ്റലിൽ ഇരിക്കുമ്പോഴായിരുന്നു എന്നത് ആകസ്മികമാകാം.ഡോക്ടർ ആകണമെന്ന ആഗ്രഹം അങ്ങനെ ഹോസ്പിറ്റലിൽ വെച്ചുതന്നെ സായുജ്യമണഞ്ഞതും നിയതിയുടെ തീരുമാനമെന്ന് വിശ്വസിക്കുന്നു.

ഡോക്ടർ ലീലാവതിയോളം ഗ്രന്ഥപൂജ നിർവഹിച്ചവർ ഭാഷയിലില്ലതന്നെ. 'ഇതൊരപൂർവ്വതയാണ് അജയ്യതയാണ്' ഈ പ്രസ്താവന ഒരു അത്യുക്തിയായും ഉപചാരവാക്യമായും മാത്രമേ പലരും വീക്ഷിക്കുകയുള്ളൂ.എങ്കിലും തികഞ്ഞ ആത്മാർത്ഥതയോടെയാണ് കാവ്യപൂജ നിർവഹിച്ചു പോന്നിട്ടുള്ളതെന്ന് നെഞ്ചിൽ തൊട്ട് സത്യം ചെയ്യാം. എഴുതിക്കൂട്ടിയതിന്റെ  വ്യാപ്തി പലരുടെയും ദൃഷ്ടിയിൽ പരിഹാസ്യവും "നിഷ്പലതയിലെ അഭ്യാസവും" ആയിരിക്കാമെങ്കിലും അങ്ങനെ മെനക്കെട്ട് എഴുതിക്കൂട്ടിയതിലെ ബൗദ്ധികവും കായികവുമായ യത്നം നിഷേധിക്കാനാവുമോ?

ADVERTISEMENT

എന്റെ പുസ്തകം വ്യഥസ്ഥൂലം എന്നും 'വ്യർഥതയിലെ അഭ്യാസം' എന്നും ആളുകൾ പറഞ്ഞോട്ടെ. വരുംതലമുറയിലെ തത്പരരായ ഗവേഷണ വിദ്യാർത്ഥികൾക്കും മറ്റും പഠനം ഉപയോഗപ്പെട്ടുകൂടായ്കയില്ല എന്ന് ഞാൻ സ്വയം സാന്ത്വനിപ്പിക്കുന്നു. സ്വയം സാന്ത്വനിപ്പിക്കുന്ന വഴികളിലൂടെ ആരെയും വേദനിപ്പിക്കാതെ സ്വയം ഒഴിഞ്ഞു കൊടുത്ത ആർദ്രതയുള്ള  ആ മനസ്സിൽ മലയാളഭാഷയുടെ സൗന്ദര്യം ലാളിത്യത്തോടെ കവിതകളിലൂടെയും, ലേഖനങ്ങളിലൂടെയും, നിരൂപണങ്ങളിലൂടെയും മിഴിവാർന്നു നിൽക്കുന്നു. ടീച്ചറെ വായിക്കാൻ തുടങ്ങിയപ്പോഴാണ് ഭാഷയുടെ സൗന്ദര്യം ശരിക്കും ആസ്വദിച്ചത്.

സുഖദുഖസാന്ദ്രമായ വഴികളിലൂടെ നീണ്ടുപോയ ജീവിതപാതകളിലെ സത്യത്തിന്റെ നേർച്ചിത്രങ്ങളാണ് ഈ വായന നൽകുന്നത്. മറ്റുള്ളവരിലൂടെ അടയാളപ്പെടുകയാണ് ടീച്ചർ. അമ്മയ്ക്കുവേണ്ടി, അച്ഛന് വേണ്ടി, സഹോദരന്മാർക്ക് വേണ്ടി ജീവിച്ച കാലഘട്ടം. മക്കളുടെയും പതിയുടെയും സന്തോഷങ്ങളിലൂടെ കടന്നു പോയ വർഷങ്ങൾ, വിടപറഞ്ഞു പോയ നഷ്ടങ്ങളുടെ  നോവുന്ന ഓർമ്മകൾ! ഗുരുക്കന്മാർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ എല്ലാവരെയും എടുത്തെഴുതിയിട്ടുണ്ട്. സാഹിത്യത്തിന് ലഭിക്കാവുന്ന എല്ലാ അവാർഡുകളും തേടിയെത്തിയിട്ടുണ്ട്. ഓരോ അവാർഡുകളും ലഭിക്കുമ്പോൾ അമ്മയുണ്ടായിരുന്നെങ്കിലെന്ന സന്തോഷം ഓർത്തു സങ്കടപ്പെടുന്നുണ്ട്.

സി. രാധാകൃഷ്ണൻ സർ എഴുതിയപ്പോലെ കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തിന്റെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പർശ്ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്നേഹമായിയായ അമ്മ. പെണ്മയുടെ അതിജീവനത്തിന്റെ ഹൃദയരഹസ്യം വായിക്കുമ്പോൾ കണ്ണുകൾ നനയാതെ, മനസ്സ് ആർദ്രമകാതെയും വായിച്ചു പോകാനാവില്ല! മനുഷ്യന്റെ ആസൂത്രണങ്ങൾക്കുള്ള നശ്വരതയുടെ, നിരർത്ഥകതയുടെയും പ്രഖ്യാപനം അല്ലേ പലപ്പോഴും നിയതിയുടെ തീരുമാനങ്ങൾ എന്ന് വീണ്ടും ഓർമ്മിപ്പിച്ച, എല്ലാവരെയും എഴുതിയപ്പോൾ സ്വയം എഴുതാൻ മറന്നുപോയ, ആത്മപ്രശംസകൾ ഇഷ്ടമില്ലാത്ത പ്രിയപ്പെട്ട ടീച്ചർക്ക്‌  സ്നേഹാദരപൂർവ്വം.

ധ്വനിപ്രയാണം

എം ലീലാവതി

മാതൃഭൂമി ബുക്സ്

വില: 450 രൂപ

English Summary:

Dhwaniprayanam: A Moving Autobiography by M. Leelavathi Teacher