ആർദ്രമാം ചില തണ്ണീർത്തടങ്ങൾ വേരു പാകാൻ വിളിക്കുന്നു പിന്നെയും..
വൃത്തത്തിൽ എഴുതിയ കവിതകൾ കൊണ്ടു തന്നെയാണ് ലോപ വായനക്കാരുടെ ഹൃദയത്തിൽ മുദ്ര ചാർത്തിയതും. എന്നാൽ, മാറിയ ലോകം, മാറിക്കൊണ്ടിരിക്കുന്ന കാലം കവിതയ്ക്കു പല രൂപങ്ങൾ സമ്മാനിക്കുന്നു. ഏതു രൂപത്തിലാണെങ്കിലും നീ നീ തന്നെ എന്ന്
വൃത്തത്തിൽ എഴുതിയ കവിതകൾ കൊണ്ടു തന്നെയാണ് ലോപ വായനക്കാരുടെ ഹൃദയത്തിൽ മുദ്ര ചാർത്തിയതും. എന്നാൽ, മാറിയ ലോകം, മാറിക്കൊണ്ടിരിക്കുന്ന കാലം കവിതയ്ക്കു പല രൂപങ്ങൾ സമ്മാനിക്കുന്നു. ഏതു രൂപത്തിലാണെങ്കിലും നീ നീ തന്നെ എന്ന്
വൃത്തത്തിൽ എഴുതിയ കവിതകൾ കൊണ്ടു തന്നെയാണ് ലോപ വായനക്കാരുടെ ഹൃദയത്തിൽ മുദ്ര ചാർത്തിയതും. എന്നാൽ, മാറിയ ലോകം, മാറിക്കൊണ്ടിരിക്കുന്ന കാലം കവിതയ്ക്കു പല രൂപങ്ങൾ സമ്മാനിക്കുന്നു. ഏതു രൂപത്തിലാണെങ്കിലും നീ നീ തന്നെ എന്ന്
പകുതിയിൽ വച്ചു മരിക്കും വാക്കിനു ചിറകു നൽകുവാൻ പുനർജനിക്കുമോ എന്ന ചോദ്യത്തോടെയാണ് ലോപയുടെ ആദ്യ കാവ്യസമാഹാരത്തിലെ ആദ്യകവിത സ്വർണ്ണത്താമര അവസാനിച്ചത് (അതോ, അർധവിരാമമോ). 15 വർഷം മുമ്പായിരുന്നു അത്. വാക്കിനെ പകുതിയിൽ വച്ചു മരിക്കാൻ വിട്ടില്ല ലോപ. കവിതയുടെ പുനർജനി ചിറകുകൾ നൽകി. പുതുജീവിതം നൽകി. അഥവാ, കവിതയ്ക്കു മാത്രം നൽകാൻ കഴിയുന്ന പുനരുത്ഥാനങ്ങൾ. ഉയിർത്തെഴുന്നേൽപുകൾ. വ്യാഖ്യാനിക്കാനാവാത്ത, വ്യവഛേദിക്കാനാവാത്ത, അനുഭൂതിയിലൂടെ മാത്രം അകം തൊടുന്ന വരികൾ. ഓരോ വാക്കും ഓരോ വരിയും മനസ്സ് നിറച്ചു. ഒഴുകിപ്പരന്ന കവിതയുടെ ഓളത്തിൽ, ഒഴുക്കിൽ ഒരു ഇലയായതിൽ എന്ത് ആനന്ദമായിരുന്നു അന്ന്.
കവിഹൃദയരക്തമാ–
യലിയുന്ന സന്ധ്യയുടെ–
നിറമായി സീമന്ത–
രേഖയിൽ വീഴുക...
ഇനിയെന്റെ വിറപൂണ്ട
വിരലിൽ പിടിച്ചു നീ
ജൻമാന്തരങ്ങൾ തൻ
വഴികൾ താണ്ടീടുക...
ചുരുക്കം കവികളിലൂടെ മാത്രമേ ഇനി കവിത അതിജീവിക്കുകയുള്ളൂ എന്ന് ആ കാലം പരുഷമായി പറഞ്ഞിരുന്നു. ആ കാലം സമ്മാനിച്ച പ്രതീക്ഷകളിൽ ഒന്നായിരുന്നു ലോപ. ഝ്‌ലും എന്ന മൂന്നാമത്തെ മാത്രം കാവ്യസമാഹാരത്തിൽ എത്തുമ്പോൾ പേരിൽ ഒരു മുദ്ര കൂടി ചേർത്ത് കവി, കവിതയുടെ നീലാകാശത്തിലേക്കു മാടിവിളിക്കുന്നു. ഇനിയും കവിത ഇങ്ങനെയൊക്കെ തന്നെ നിലനിൽക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നു.
വൃത്തത്തിലുള്ള കവിതകളാണ് ഏറെയിഷ്ടം എന്ന് കവി പറയുന്നുണ്ട്. അഗാധ ദുഃഖത്തിലും ആനന്ദത്തിലും പ്രണയത്തിലും പ്രിയ കവിതകൾ ഉരുവിട്ടാണ് കര കയറിയിട്ടുള്ളത് എന്നു സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വൃത്തത്തിൽ എഴുതിയ കവിതകൾ കൊണ്ടു തന്നെയാണ് ലോപ വായനക്കാരുടെ ഹൃദയത്തിൽ മുദ്ര ചാർത്തിയതും. എന്നാൽ, മാറിയ ലോകം, മാറിക്കൊണ്ടിരിക്കുന്ന കാലം കവിതയ്ക്കു പല രൂപങ്ങൾ സമ്മാനിക്കുന്നു. ഏതു രൂപത്തിലാണെങ്കിലും നീ നീ തന്നെ എന്ന് ആശ്വസിക്കാമെങ്കിലും മുല്ലയ്ക്കു മണം പോലെ – അതു വൃത്തത്തിന്റേതാണെങ്കിലും ആന്തരികമാണെങ്കിലും പ്രപഞ്ചതാളമാണെങ്കിലും – ഒറ്റവായനയിൽ ഹൃദയത്തിൽ ചേക്കേറുന്ന, ഓർത്ത് ഉരുവിടാവുന്ന, മരിച്ചാലും മറക്കാത്ത വരികൾ മാത്രമേ കവിതയായി ഉള്ളം കവരുന്നുള്ളൂ. എത്രയൊക്കെ ഗദ്യകവിതകൾ എത്രയൊക്കെ തീക്ഷ്ണമായി എഴുതി ഫലിപ്പിച്ചാലും.
ഓരോ വാക്കിനും അവൻ കൊടുത്തിട്ടുണ്ട് ഓരോ മുദ്രമോതിരം.
മറക്കില്ല എന്ന ഒടുക്കത്തെ ഉറപ്പ്.
ചങ്ങമ്പുഴ എന്ന കാറ്റിനെ ചെറുത്തു നിൽക്കാനാഞ്ഞു വലഞ്ഞതിനെക്കുറിച്ചാണു ശേഷം.
ആ ഉറപ്പിനെ തോൽപിക്കാനാഞ്ഞു തളർന്നാണ് നാം പീഡിതരും കലഹികളുമായത്.
നമ്മുടെ കവിത വിലാപത്തിന്റെ തിരയടങ്ങാത്ത ക്ഷുഭിതസ്വരമായതും.
ചങ്ങമ്പുഴ തൊട്ടപ്പോൾ പരിചിത വാക്കുകൾക്കു പോലും എന്തലൗകിക ഭംഗിയായിരുന്നു.
അതു കവിയുടെ ദിവ്യസ്പർശമായിരുന്നു. ദിവ്യ നാദവും ദിവ്യസാന്നിധ്യവുമായിരുന്നു.
ഹതിരശ്യാമോഷ്മള സിന്ദൂരസൗവർണ്ണമാം
വരികൾ പുതുതപരാജിതം കുറിച്ചേക്കാം....
ഇങ്ങനെ മറിച്ചു ഞാൻ വായ്ക്കവേ,നീറും കണ്ണിൽ
നിറകൺചിരി, വാനിലുദിപ്പൂ തൂവെൺമതി
മറക്കുമ്പോൾ എന്ന കവിതയിലൂടെ ലോപ മറക്കാനാവാത്ത വരികളെഴുതുന്നു.
രണ്ടു രാജ്യങ്ങൾ ഭൂപടത്തിൽ എന്ന കവിത വിവാഹിതരുടെ പ്രണയത്തെക്കുറിച്ചാണ്. അതെത്രയും സമുജ്വലമായി ഗദ്യകവിതയുടെ കനൽവെട്ടത്തിൽ ലോപ കാണിച്ചുതരുന്നുണ്ട്.
വിവാഹിതർ തമ്മിലുള്ള പ്രണയം –
രണ്ട് അടിമരാജ്യങ്ങൾ,
ഭൂപടത്തിൽ,
അടുത്തടുത്ത്
കൈകോർത്തു കിടന്ന്
സ്വാതന്ത്ര്യത്തെക്കുറിച്ച്
സ്വപ്നം കാണുംപോലെ...
എത്ര അർധവിരാമത്തിൽ നിർത്തിയാലും യാത്ര പറയുന്ന വാക്കിന്റെ വിഷാദം ബാക്കിവയ്ക്കുന്ന വരികൾ. എന്നാൽ,
ഇരുൾ കെട്ടുപോമപ്പോ–
ളൊറ്റ ബിന്ദുവിൽ ഭൂമി
തറയും, വഴിയെല്ലാം
മാഞ്ഞുപോം പൊടുന്നനെ.
പഴയ ഏതോ കാലം
ആദിമാനുഷർ നമ്മൾ
ആദമാണു നീ, ഹവ്വ
ഞാൻ, ഉയിർ കോർക്കും നമ്മൾ
എന്ന് എഴുതി അവസാനിപ്പിക്കുമ്പോഴും കവിത തീരുന്നില്ല. അലയടിച്ചുയരുകയാണ്. അലമാലകളായി. വീണ്ടും വിശാലമാവുകയാണ്. നീല നീല വാനം പോൽ. അതു കവിതയ്ക്കു മാത്രം വാഗ്ദാനം ചെയ്യാവുന്ന സ്വർഗ്ഗമാണ്. ഇല്ലാത്ത സ്വർഗ്ഗം.
തട്ടിയെറിയരുത്.
തിരുമ്മിയടച്ചേക്കരുത്.
പാതി മിഴിഞ്ഞ വാക്കും കണ്ണും
തഴുതിട്ടു മറക്കരുത്, നാം എന്ന കാലവും.
ആത്മഹത്യയുടെ ദിവസമേ വേണ്ട,
ഇമ ചിമ്മാതെ അവളങ്ങനെ നിൽക്കെ
കണ്ണിൻ മുനയാൽ തുറക്കുന്ന അടഞ്ഞ നടകൾ മതി.
കവിയും കവിതയും വായനക്കാരനും ഒന്നാകുന്ന കവിതയുടെ സ്വർണത്താമര മതി.
ഝ്‌ലും
ലോപാമുദ്ര
ഡിസി ബുക്സ്
വില: 150 രൂപ